ഹോംലാന്‍റ് സെക്യൂരിറ്റി സെക്രട്ടറിയായി കിർസ്റ്റജൻ നിൽസണെ ട്രംപ് നോമിനേറ്റ് ചെയ്തു
Saturday, October 14, 2017 2:47 AM IST
വാഷിംഗ്ടണ്‍ ഡിസി: ഡിപ്പാർട്ട്മെന്‍റ് ഓഫ് ഹോംലാന്‍റ് സെക്യൂരിറ്റി സെക്രട്ടറിയായി മുൻ പ്രിൻസിപ്പൽ ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് കിർസ്റ്റജൻ നിൽസനെ (45) പ്രസിഡന്‍റ് ട്രംപ് നോമിനേറ്റ് ചെയ്തു. സെനറ്റിന്‍റെ അംഗീകാരം ലഭിച്ചാൽ മാത്രമാണ് നിയമത്തിൻ സാധുത ലഭിക്കുക. ഒക്ടോബർ 12-നു വ്യാഴാഴ്ച നടത്തിയ ഒൗദ്യോഗിക പ്രഖ്യാപനത്തിൽ, നിൽസന്‍റെ നേതൃത്വത്തെ പ്രസിഡന്‍റ് ട്രംപ് പ്രത്യേകം അഭിനന്ദിച്ചു.

അമേരിക്കൻ പൗര·ാരുടെ സുരക്ഷക്ക് പ്രഥമ പരിഗണന ഇവരിൽ നിന്നും ഉണ്ടാകുമെന്ന് ട്രംപ് പറഞ്ഞു.വൈറ്റ് ഹൗസിൽ ട്രംപിന്‍റെ ടീമിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചത് മാഹാ ഭാഗ്യമായി കരുതുന്നു എന്നാണ് ഒൗദ്യോഗിക പ്രഖ്യാപനം പുറത്തുവന്ന ഉടനെ നിൽസണ്‍ പ്രതികരിച്ചത്.പ്രസിഡന്‍റ് ജോർജ് ഡബ്ല്യു ബുഷിന്‍റെ ഹോം സെക്യൂരിറ്റി കൗണ്‍സിലിൽ പ്രവർത്തിച്ചിട്ടുള്ള പരിചയം തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് കരുത്തേകുമെന്നും അവർ പറഞ്ഞു.2001 സെപ്റ്റംബർ 11 -നു നടന്ന ഭീകരാക്രമണത്തിന് ശേഷമാണ് ഡിപ്പാർട്ട്മെന്‍റ് ഓഫ് ഹോംലാന്‍റ് സെക്യൂരിറ്റി വിഭാഗം രൂപീകരിച്ചത്. ജൂലൈ മുതൽ ഈ തസ്തിക ഒഴിഞ്ഞു കിടക്കുകയായിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ