മിക്സഡ് വോളിബാൾ മത്സരത്തിന്‍റെ മഹിമയോടെ ഡിഎംഎ 2018 പിക്നിക്
Thursday, June 7, 2018 1:12 AM IST
ഡിട്രോയിറ്റ്: ശൈത്യത്തിന്‍റെ ആലസ്യം വിട്ടൊഴിഞ്ഞ് വസന്തത്തിന്‍റെ സൗരഭ്യവുമായി വേനൽക്കാലത്തെ വരവേൽക്കുന്ന മെട്രോ ഡിട്രോയിറ്റിലെ ഫയർഫൈറ്റേഴ്സ് പാർക്ക് ജൂണ്‍ 16 ന് ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ അവധിക്കാല പിക്നിക്കിനു വേദിയാകുന്നു.

വശ്യമായ കാനനശോഭയുടെ തണലിൽ മുഴുവൻ കുടുംബാംഗങ്ങൾക്കും പ്രായഭേദമന്യേ ആസ്വാദ്യമാകുന്ന കലാകായിക വിനോദങ്ങളും മലയാളരുചിയുള്ള കൊതിയൂറും ഭക്ഷ്യ വൈവിധ്യവും നിങ്ങൾക്കായി തയാറാക്കുന്നു.

പിക്നിക്കിനോടനുബന്ധിച്ചു സ്ത്രീപുരുഷ·ാരും യുവതിയുവാക്കളും സംയുക്തമായി പങ്കെടുക്കുന്ന മിക്സഡ് വോളിബാൾ മത്സരവും ഇദംപ്രഥമമായി സംഘടിപ്പിക്കുന്നു. കായിക മത്സരങ്ങൾക്കും വോളിബാൾ ടൂർണമെന്‍റിനും ആകർഷകമായ കാഷ്അവാര്ഡുകളും ട്രോഫികളും സമ്മാനിക്കുന്നതിനാൽ ഇപ്രാവശ്യം കൂടുതൽ കുടുംബങ്ങളെ പ്രതീക്ഷിക്കുന്നതായി സംഘാടകർ അഭിപ്രായപ്പെട്ടു.

വിവരങ്ങൾക്ക്: മോഹൻ പനങ്കാവിൽ 2486709044, ടോംസ് മാത്യു 2482491370, മനോജ് വാര്യർ 2489734268, ടോംസ് മൂലൻ 3139383701, ജുൽസ് ജോർജ് 7349250020, അമിത് നായർ 3162085204, സുരേന്ദ്രൻ നായർ 248 525 2351.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം