പി.സി. മാത്യു, ബിൽ ഇൻഗ്രാം
ഡാളസ്: 2027 മേയ് ഒന്നിന് നടക്കുന്ന ഗാർലൻഡ് സിറ്റി കൗൺസിൽ ഡിസ്ട്രിക്ട്3 തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പി.സി. മാത്യുവിന്റെ പ്രചാരണ ട്രഷററായി ഡാളസ് കോളജ് ഇംഗ്ലീഷ് പ്രഫസറും സാമൂഹിക പ്രവർത്തകനുമായ ബിൽ ഇൻഗ്രാം പ്രവർത്തിക്കും.
മാത്യുവിന്റെ 2025ലെ ഗാർലൻഡ് മേയർ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ട്രഷററായിരുന്ന ഇൻഗ്രാം, ഇത്തവണയും അദ്ദേഹത്തിന്റെ പ്രചാരണസംഘത്തിന്റെ ഭാഗമാകുകയാണ്. ഗാർലൻഡ് എൻവയൺമെന്റൽ ആൻഡ് കമ്മ്യൂണിറ്റി അഡ്വൈസറി ബോർഡിന്റെ വൈസ് ചെയർമാനാണ് ഇൻഗ്രാം.
മേയറുടെ നിയമനപ്രകാരം ബോർഡ് അംഗമായ അദ്ദേഹം പിന്നീട് വൈസ് ചെയർമാനായി. ഗാർലൻഡ് ഗസറ്റിലെ ലേഖകനും എൻബിഎ ബാസ്കറ്റ്ബോൾ വിശകലന വിദഗ്ധനുമായ ഇൻഗ്രാം, ട്രെയിൽ കമ്മ്യൂണിറ്റിയിൽ പ്രസിഡന്റായും മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്.
ഷോഴ്സ് ഓഫ് വെല്ലിംഗ്ടൺ കമ്മ്യൂണിറ്റിയുടെ പ്രസിഡന്റെന്ന നിലയിലുള്ള മാത്യുവിന്റെ പ്രവർത്തനങ്ങളും പൊതുസേവനത്തോടുള്ള പ്രതിബദ്ധതയും പരിഗണിച്ചാണ് അദ്ദേഹം വീണ്ടും പിന്തുണയുമായി മുന്നോട്ടുവന്നത്.
നഗരത്തിലെ വിവിധ ബോർഡുകളിലും സാമൂഹിക സംഘടനകളിലും പ്രവർത്തിച്ച അനുഭവവുമായാണ് പി.സി. മാത്യു ജനവിധി തേടുന്നത്. നിലവിൽ മേയറുടെ നിയമനപ്രകാരം ഗാർലൻഡ് TIF നമ്പർ2 സൗത്ത് ബോർഡ് അംഗമായ അദ്ദേഹം, ഷോഴ്സ് ഓഫ് വെല്ലിംഗ്ടൺ ഹോം ഓണേഴ്സ് അസോസിയേഷന്റെ പ്രസിഡന്റുമാണ്.
ഗാർലൻഡിന്റെ പരിസ്ഥിതി ഉപദേശക ബോർഡിലും മുതിർന്ന പൗരന്മാരുടെ ഉപദേശക കമ്മീഷനിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലീഡർഷിപ്പ് ഗാർലൻഡ്, ഗാർലൻഡ് സിറ്റിസൺസ് പോലീസ് അക്കാദമി, സിറ്റിസൺസ് ഫയർ അക്കാദമി എന്നിവ പൂർത്തിയാക്കിയ മാത്യു, ടെക്സസ് ഇൻഷുറൻസ് വകുപ്പിൽ ഫിനാൻഷ്യൽ എക്സാമിനറായും പ്രവർത്തിച്ചിട്ടുണ്ട്.
റിയൽ എസ്റ്റേറ്റ്, ഇൻഷുറൻസ് മേഖലകളിലെ അനുഭവത്തിനൊപ്പം ബഹ്റിനിലെ ഇന്ത്യൻ സ്കൂൾ ബോർഡ് അംഗമെന്ന നിലയിലുള്ള പ്രവർത്തനപരിചയവും അദ്ദേഹത്തിനുണ്ട്.
2021ലെ ഡിസ്ട്രിക്ട്3 തെരഞ്ഞെടുപ്പിൽ മത്സരിച്ച നാലു സ്ഥാനാർഥികളിൽ രണ്ടാമതെത്തി റൺഓഫിലേക്ക് യോഗ്യത നേടിയ മാത്യു, 2025ലെ മേയർ തെരഞ്ഞെടുപ്പിൽ ആറു സ്ഥാനാർഥികളിൽ മൂന്നാമതെത്തിയിരുന്നു. തുടർന്ന് നടന്ന റൺഓഫിൽ ഇപ്പോഴത്തെ മേയർ ഡിലൻ ഹെഡ്രിക്കിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Tags : Prof.BillIngram P.C.Mathew Garland CityCouncilElection NRINews