കൃപയുള്ള കുടുംബങ്ങൾ
Sunday, October 10, 2021 4:46 AM IST
കൃപയുള്ള കുടുംബങ്ങൾ
ഫ്രാൻസിസ്
മാർപാപ്പ
വിവർത്തനം
ഫാ. ജയിസ്
ആലക്കുഴിയിൽ
കാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ് ഹൗസ്
പേജ് 152
വില 170
ദൈവത്തിന്റെ സകല വാഗ്ദാനങ്ങളുടെയും പൂർത്തീകരണമായ യേശുവിന്റെ സാന്നിധ്യത്താൽ പവിത്രീകൃതമായ കുടുംബമാണ് മറിയവും യൗസേപ്പും. നസ്രത്തിലെ തിരുക്കുടുംബംപോലെ ഓരോ കുടുംബവും ഒരു ജനതയുടെ ചരിത്രത്തിന്റെ ഭാഗമാണ്. മുന്പേപോയ തലമുറകളെ കൂടാതെ അതിന് നിലനിൽപില്ല. കുടുംബം എന്ന പവിത്രമായ ദേവാലയത്തെപ്പറ്റി ഫ്രാൻസിസ് മാർപാപ്പയുടെ ആധികാരിക ഉദ്ബോധനങ്ങൾ.
നിശബ്ദ ഗായകൻ
ഡോ.ജോർജ്
കുഴിപ്പള്ളിൽ
വിമല ബുക്സ്
കാഞ്ഞിരപ്പള്ളി
പേജ് 104
വില 110 രൂപ
യേശുവിന്റെ വളർത്തുപിതാവായി വിളങ്ങിയവനും വിശുദ്ധ ഗണത്തിലെ വേറിട്ട വ്യക്തിയായി മനുഷ്യഹൃദയങ്ങളിൽ സ്ഥാനം നേടിയവനുമാണ് വിശുദ്ധ യൗസേപ്പ്. ആ വലിയ വ്യക്തിത്വത്തിന്റെ വിവിധ വശങ്ങളെ ഇന്നത്തെ ഭാഷയിൽ വിശുദ്ധൻ തന്നെ വിവരിക്കുന്ന രീതിയിൽ എഴുതപ്പെട്ട ഗ്രന്ഥം.
മറിയം കത്തോലിക്കാ വിശ്വാസത്തിൽ
ഡോ. സെബാസ്റ്റ്യൻ ചാലയ്ക്കൽ
വിമല ബുക്സ്
കാഞ്ഞിരപ്പള്ളി
പേജ് 148
വില 150
യേശുവിന്റെ അമ്മയായ കന്യകാമറിയത്തെ ആധികാരികമായി വെളിവാക്കുന്ന ഗ്രന്ഥം. ബൈബിളിൽ മറിയത്തെക്കുളിച്ചുള്ള വിവരണം, സഭയിലും വിശ്വാസത്തിലും മറിയത്തിന്റെ സ്ഥാനം, മരിയഭക്തിയുടെ കാലികപ്രസക്തി, ദൈവശാസ്ത്രപരവും ചരിത്രപരവുമായ പഠനങ്ങൾ തുടങ്ങി ആധികാരിക രചന.
ഉമ്മൻ ചാണ്ടി നിയമസഭയിലെ 50 വർഷങ്ങൾ
പ്രസാധനം-കേരളനിയമസഭാ സെക്രട്ടേറിയറ്റ് റിസർച്ച് വിഭാഗം
പേജ് 330
വില 500
മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ സുവർണജൂബിലി സ്മരണികാ ഗ്രന്ഥം. തുടർച്ചയായ 11 നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയം, മന്ത്രി, മുഖ്യമന്ത്രി, പൊതുപ്രവർത്തകൻ തുടങ്ങിയ നിലകളിലെ പ്രവർത്തനം തുടങ്ങി ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയജീവിതം വെളിവാക്കുന്ന ലേഖനങ്ങളും ഫോട്ടോകളും.
ശംഖുമാല
മാത്യൂസ്
ആർപ്പൂക്കര
വിതരണം നാഷണൽ ബുക്ക് സ്റ്റാൾ
പേജ് 276
വില 310
ഗ്രാമീണപശ്ചാത്തലത്തിൽ എഴുതിയ നോവൽ. അഞ്ചു മക്കളിൽ മൂത്തവൾ രാജാത്തി. പുരുഷനേക്കാൾ തന്റേടക്കാരിയും അനിയത്തിമാർക്കുവേണ്ടി ജീവിതം മാറ്റിവച്ചവളുമായ രാജാത്തിയെന്ന ശംഖുമാലയുടെ കഥ.
കേരളത്തിലെ ഏകസ്ത്രീപാത്ര അഭിനയ ശാസ്ത്രീയസംഗീതം
പത്മശ്രീ ഡോ.ലീലാ ഓംചേരി
ഡോ.ദീപ്തി ഓംചേരി ഭല്ല
മീഡിയ ഹൗസ് ഡൽഹി
പേജ് 576
വില 795
നാടോടിഗാനങ്ങളിൽ പഠനവും ഗവേഷണവും നടത്തുന്നവർക്ക് പ്രയോജനപ്പെടുന്ന ഗ്രന്ഥം. കേരളീയ സംഗീതസന്പ്രദായങ്ങളെ ആഴത്തിൽ പഠിച്ച് വിശകലനം ചെയ്യുന്നവർക്ക് പ്രയോജനപ്പെടുന്ന ഗവേഷണസ്വഭാവമുള്ള രചന.