സെയിന്റ് പോൾ
Saturday, April 15, 2023 5:35 AM IST
സെയിന്റ് പോൾ
മയ്യനാട്ട്
എ. ജോണ്
പേജ് 280
വില ₹ 400
മീഡിയ ഹൗസ്,
ഡൽഹി
ഫോണ്-9555642600
അപ്പസ്തോലനായ പൗലോസിന്റെ ആത്യന്തം നാടകീയമായ ജീവിതകഥയാണ് ഉള്ളടക്കം. ആദ്യകാല ക്രൈസ്തവരെ പീഡിപ്പിച്ച് ഇല്ലാതാക്കാൻ ശ്രമിച്ച സാവൂൾ മാനസാന്തരപ്പെട്ട് സഭയുടെ സംരക്ഷകനും ക്രിസ്തുവിന്റെ പ്രചാരകനുമായ പൗലോസായി മാറിയതിന്റെ വിവരണം മാത്രമല്ല പൗലോസിന്റെ പ്രവർത്തനങ്ങളെ ചരിത്രപരമായ വിശകനത്തിൽ അവതരിപ്പിക്കുന്നുണ്ട്. സഭാചരിത്ര പഠിതാക്കൾക്ക് ഏറെ പ്രയോജനപ്രദം.
ഞാൻ നിശബ്ദനായ കാഴ്ചക്കാരനായിരിക്കുകയില്ല
ഫാ. സ്റ്റാൻ സ്വാമി
പേജ് 162
വില ₹ 250
മീഡിയ ഹൗസ്,
ഡൽഹി
ഫോണ്-9555642600
അടിച്ചമർത്തപ്പെട്ടവരുടെയും ആദിവാസികളുടെയും ക്ഷേമത്തിനുവേണ്ടി ധീരമായ പോരാട്ടം നടത്തി തടവറയിൽ മരിച്ച ഈശോസഭാ വൈദികൻ സ്റ്റാൻ സ്വാമിയുടെ ജീവചരിത്രം, ഓർമകൾ, വിചിന്തനങ്ങൾ എന്നിവയ്ക്ക് അപ്പു ജേക്കബ് ജോണിന്റെ പരിഭാഷ. സത്യത്തിനും നീതിക്കും വേണ്ടിയുള്ള ജീവൻമരണപോരാട്ടമായിരുന്നു ഫാ.സ്റ്റാനിന്റെ വീരോചിത ജീവിതമെന്ന് ഈ കുറിപ്പുകൾ വ്യക്തമാക്കുന്നു.
PANDEMIC PSYCHOLOGY
Dr. Sreekala
Dr. Lakshmi A.
Pages 280
Price ₹ 700
Media House, Delhi
Phone: 9555642600
കോവിഡ് ഉൾപ്പെടെ വിവിധതരം മഹാമാരികൾ ലോകമെന്പാടും എല്ലാക്കാലത്തും ആവർത്തിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം വ്യാധികൾ ശാരീരികആഘാതത്തിനുപരി മാനസികമായി ഒട്ടേറെ പ്രശ്നങ്ങൾ എല്ലാ പ്രായക്കാരിലും സൃഷ്ടിക്കുന്നു.
കോവിഡ്ബാധിതർ രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ആത്മഹത്യ ചെയ്തതുൾപ്പെടെ വിവിധ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മരുന്നിനൊപ്പം മാനസികാരോഗ്യത്തിനായി പ്രത്യേക പരിഗണന നൽകേണ്ടതിനെപ്പറ്റി ഈ പഠനഗ്രന്ഥം വ്യക്തമാക്കുന്നു.
SECOND ASSASSINATION OF GANDHI
Ram Puniyani
Pages 208
Price ₹ 350
Media House, Delhi
Phone: 9555642600
മഹാത്മാഗാന്ധി രാഷ്ട്രപിതാവ് മാത്രമല്ല അനേകായിരങ്ങൾക്ക് ജീവിതമൂല്യങ്ങളും ദേശീയതബോധവും പകർന്നുനൽകിയ മഹദ്വ്യക്തിയാണ്. ദേശീയതലത്തിൽ ജാതിരാഷ്ട്രീയം പിടിമുറുക്കിയ ഇക്കാലത്ത് ഗാന്ധിജിയെ തമസ്കരിക്കാനും ഗാന്ധി ഘാതകരെയും അവരുടെ വർഗീയഭീകരതയെയും മഹത്വീകരിക്കാനും ശ്രമം നടക്കുന്നു. മഹാത്മജിയെക്കാൾ വലിയ ദേശസ്നേഹിയായി നാഥൂറാം ഗോദ്സെയെ ചിലർ അവതരിപ്പിക്കുന്നു. ഗാന്ധിജിയെ ഒരിക്കൽക്കൂടി വധിക്കുന്നതിനു തുല്യമാണിതെന്ന് ഗ്രന്ഥകാരൻ നിരീക്ഷിക്കുന്നു.