ദൈ​വ​ത്തി​ന് നി​ര്‍​ബ​ന്ധ​മു​ണ്ട്, ഇവിടെ‍ ഡേ​വി​സ് വേ​ണം!
ധൈ​ര്യ​വും ച​ങ്കൂ​റ്റ​വും ആ​ത്മ​വി​ശ്വാ​സ​വു​മെ​ല്ലാം കൈ​ക്കു​മ്പി​ളി​ല്‍ നി​ന്ന് ഊ​ര്‍​ന്നു​പോ​യ നി​മി​ഷ​മാ​യി​രു​ന്നു അ​ത്. ജീ​വി​തം ആ​ഘോ​ഷ​മാ​യി കൊ​ണ്ടാ​ടു​ന്ന സ​മ​യ​ത്ത് വി​ധി​യു​ടെ വി​കൃ​തി ത​ന്നോ​ടാ​യി​രി​ക്കു​മെ​ന്ന് ഡേ​വി​സ് എ​ന്ന ആ ​ചെ​റു​പ്പ​ക്കാ​ര​ന്‍ സ്വ​പ്ന​ത്തി​ല്‍ പോ​ലും ക​രു​തി​യി​രു​ന്നി​ല്ല...

ക​ളി​ച്ചും ചി​രി​ച്ചും ചെ​റു​പ്പ​ത്തി​ന്‍റെ ആ​വേ​ശ​ത്തി​മ​ിര്‍​പ്പി​ല്‍ ആ​ഘോ​ഷി​ച്ചു ന​ട​ന്നി​രു​ന്ന ഡേ​വി​സി​നോ​ട് യു​ദ്ധ​ത്തി​നി​റ​ങ്ങാ​ന്‍ വി​ധി ക​ല്‍​പ്പി​ച്ച നി​മി​ഷ​ങ്ങ​ളാ​യി​രു​ന്നു അ​ത്.

ക്രി​ക്ക​റ്റി​ലും ഫു​ട്ബോ​ളി​ലും ടെ​ന്നീസി​ലു​മ​ല്ല, ജീ​വി​ത​ത്തി​ല്‍ ക​ളി​ച്ച് ജ​യി​ക്കാ​ന്‍ ക​ഴി​യു​മോ എ​ന്നാ​യി​രു​ന്നു എ​തി​രാ​ളി​യാ​യ അ​സു​ഖ​ങ്ങ​ളു​ടെ ദ​യ​യി​ല്ലാ​ത്ത, ക്രൗ​ര്യ​ത​യാ​ര്‍​ന്ന ചോ​ദ്യം.
എം.​ടി.​വാ​സു​ദേ​വ​ന്‍ നാ​യ​ര്‍ ര​ചി​ച്ച താ​‌ഴ‌‌്‌വാ​രം എ​ന്ന സി​നി​മ​യി​ല്‍ മോ​ഹ​ന്‍​ലാ​ല്‍ ത​ന്നെ കൊ​ല്ലാ​നെ​ത്തു​ന്ന​വ​നി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടാ​ന്‍ വേ​ണ്ടി പോ​രി​നി​റ​ങ്ങു​മ്പോ​ള്‍ പ​റ​യു​ന്ന ഒ​രു ഡ​യ​ലോ​ഗു​ണ്ട്, കൊ​ല്ലാ​ന്‍ അ​വ​ന്‍ ശ്ര​മി​ക്കും..​ചാ​വാ​തി​രി​ക്കാ​ന്‍ ഞാ​നും....

ത​ന്നോ​ട് പോ​രി​നി​റ​ങ്ങി​യ മ​ഹാ​വ്യാ​ധി​യോ​ട് ഡേ​വി​സും മ​ന​സി​ല്‍ പ​റ​ഞ്ഞ​ത് ഏ​താ​ണ്ട് അ​ത്ത​ര​ത്തി​ലൊ​രു ഡ​യ​ലോ​ഗാ​ണ്....

ഞാ​നി​പ്പോ​ള്‍ സ്വ്പ​നം കാ​ണു​ന്ന​ത് അ​സു​ഖം മാ​റി​യ ശേ​ഷ​മു​ള്ള എ​ന്‍റെ ജീ​വി​ത​മാ​ണ് എ​ന്നാ​ണ് ഡേ​വി​സ് ത​ന്‍റെ മു​ഖാ​മു​ഖം നി​ന്ന ആ ​അ​സു​ഖ​ത്തോ​ട് പ​റ​ഞ്ഞ​ത്..

കാ​ലം സാ​ക്ഷി...

ര​ണ്ടു തവണ വൃ​ക്ക​മാ​റ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു ന​ട​ക്കു​മ്പോ​ള്‍ ര​ക്താ​ര്‍​ബു​ദ​ത്തി​ന്‍റെ രൂ​പ​ത്തി​ലും കൂ​ടി വ​ന്ന് ഡേ​വി​സി​നെ വീ​ഴ്ത്താ​ന്‍ ശ്ര​മി​ച്ച രോ​ഗ​മെ​ന്ന വി​ല്ല​ന് പ​ക്ഷേ ഡേ​വി​സി​നെ ജ​യി​ക്കാ​നാ​യി​ല്ല. ജീ​വി​ത​ത്തി​ന് ഫു​ള്‍​സ്റ്റോ​പ്പി​ടാ​ന്‍ ദൈ​വം തീ​രു​മാ​നി​ക്കു​മ്പോ​ഴൊ​ക്കെ ഡേ​വി​സേ​ട്ട​ന്‍ നൈ​സാ​യി​ട്ടൊ​രു ചി​രിയങ്ങു ചി​രി​ക്കും. അ​തു ക​ണ്ട ദൈ​വം ഇ​വ​ന് ഇ​പ്പൊ​ന്നും ഫു​ള്‍​സ്റ്റോ​പ്പി​ട​ണ്ട എ​ന്ന് നി​ശ്ച​യി​ക്കും. അ​താ​ണ് സം​ഭ​വം. ഡേ​വി​സി​ന്‍റെ തി​രി​ച്ചു​വ​ര​വു​ക​ളെ​ക്കു​റി​ച്ച് ഡേ​വി​സി​ന്‍റെ ഒ​രു അ​ടു​ത്ത സു​ഹൃ​ത്ത് പ​റ​ഞ്ഞ​ത് അ​താ​ണ്.

തൃ​ശൂ​ര്‍ വെ​സ്റ്റ്ഫോ​ര്‍​ട്ട് ഹൈ​ടെ​ക് ഹോ​സ്പി​റ്റ​ലി​ല്‍ ട്രാ​ന്‍​സ്പ്ലാന്‍റ് കോ ​ഓ​ര്‍​ഡി​നേ​റ്റ​റാ​ണ് ഡേ​വി​സ് കൊ​ള്ള​ന്നൂ​ര്‍ എ​ന്ന എ​ല്ലാ​വ​രു​ടേ​യും ഡേ​വി​സേ​ട്ട​ന്‍. മ​റ്റു ര​ണ്ടു​പേ​ര്‍ ന​ല്‍​കി​യ വൃ​ക്ക​ക​ള്‍ സ്വ​ന്തം ജീ​വ​ന്‍റെ നി​ല​നി​ല്‍​പ്പി​നാ​യി സ്വീ​ക​രി​ച്ച ഡേ​വി​സ് ഇ​പ്പോ​ള്‍ വൃ​ക്ക​ക​ള്‍ മാ​റ്റി​വയ്ക്കേ​ണ്ടി വ​രു​ന്ന​വ​രു​ടെ സം​ശ​യ​ങ്ങ​ളും അ​ബ​ദ്ധ​ധാ​ര​ണ​ക​ളു​മെ​ല്ലാം മാ​റ്റി​ക്കൊ​ടു​ക്കു​ന്ന ന​ല്ലൊ​രു കൗ​ണ്‍​സല​റാ​ണ്.

വൃ​ക്ക​മാ​റ്റി​വയ്ക്കേണ്ടി വ​രു​ന്ന രോ​ഗി​ക​ളോ​ട് അ​തെ​ക്കു​റി​ച്ചെ​ല്ലാം വി​ശ​ദ​മാ​യി പ​റ​ഞ്ഞു​കൊ​ടു​ത്ത​തി​ന് ശേ​ഷം ഡേ​വി​സ് പ​തു​ക്കെ പ​റ​യും, ഞാ​ന്‍ ര​ണ്ട് കി​ഡ്നി​ക​ളും മാ​റ്റി വെ​ച്ച ആ​ളാ​ണ് ട്ടോ...

​അ​തു കേ​ള്‍​ക്കു​മ്പോ​ള്‍ മി​ക്ക രോ​ഗി​ക​ളും ബ​ന്ധു​ക്ക​ളും വി​ശ്വ​സി​ക്കാ​ന്‍ ക​ഴി​യാ​തെ ത​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന ഡേ​വി​സി​നെ നോ​ക്കും... അ​പ്പോ​ള്‍ ഡേ​വി​സി​ന്‍റെ മു​ഖ​ത്ത് വി​രി​യു​ന്ന ചി​രി​യും ആ​ത്മ​വി​ശ്വാ​സ​വു​മാ​ണ് രോ​ഗി​ക്കും ബ​ന്ധു​ക്ക​ള്‍​ക്കു​മു​ള്ള ധൈ​ര്യം.

നി​റ​ങ്ങ​ളി​ല്‍നി​ന്നും ബ്ലാ​ക്ക് ആ​ൻഡ് വൈ​റ്റിലേ​ക്ക്

നി​റ​ങ്ങ​ള്‍ നി​റ​ഞ്ഞു​കി​ട​ക്കു​ന്ന വ​ര്‍​ഷ​ങ്ങ​ളു​ടെ പി​ന്നാ​മ്പു​റ​ത്ത് സൗ​ദി​യി​ലെ ഫാ​ഷ​ന്‍ ക്ലോ​ത്ത് ക​മ്പ​നി​യി​ല്‍ ചീ​ഫ് കാ​ഷ്യ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍ ഡേ​വി​സ് എ​ന്ന പ്ര​വാ​സി മ​ല​യാ​ളി. തൃ​ശൂ​ര്‍ പൂ​ര​വും കൂ​ര്‍​ക്ക​ഞ്ചേ​രി കാ​വ​ടി​യും പു​ത്ത​ന്‍​പ​ള്ളി പെ​രു​ന്നാ​ളു​മൊ​ക്കെ വ​ല്ലാ​തെ മി​സ് ചെ​യ്തി​രു​ന്ന ത​നി തൃ​ശൂ​ര്‍​ക്കാ​ര​ന്‍.

അ​വി​ചാ​രി​ത​മാ​യി ഒ​രു മെ​ഡി​ക്ക​ല്‍ ചെ​ക്ക​പ്പ് ന​ട​ത്തി​യ​താ​ണ് ഡേ​വി​സി​ന്‍റെ ജീ​വി​ത​ത്തെ വ​ഴി​തി​രി​ച്ചു​വി​ട്ട​ത്. മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച സു​ഹൃ​ത്തി​ന്‍റെ റി​സ​ള്‍​ട്ട് വാ​ങ്ങാ​നാ​യി ക്ലി​നി​ക്കി​ലെ​ത്തി​യ​പ്പോ​ള്‍ എ​ന്തു​കൊ​ണ്ടോ ബി​പി​യും മ​റ്റും നോ​ക്കാ​മെ​ന്ന് തോ​ന്നി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ബി​പി കൂ​ടു​ത​ലാ​ണെ​ന്ന് ക​ണ്ട​ത്. ര​ണ്ടു മൂ​ന്നു ദി​വ​സം മ​രു​ന്നു ക​ഴി​ച്ചി​ട്ടും ബി​പി കു​റ​ഞ്ഞി​ല്ല​ത്രെ. ര​ക്തം പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ക്രി​യാ​റ്റി​നും യൂ​റി​നും ഉ​യ​ര്‍​ന്ന അ​ള​വി​ലാ​ണെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു. ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് സം​ശ​യം തോ​ന്നി വീ​ണ്ടും ചി​ല പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​പ്പോ​ള്‍ അ​ക്കാ​ര്യം ഉ​റ​പ്പി​ച്ചു. അ​ക്യൂ​ട്ട് റീ​ന​ല്‍ ഫെ​യി​ലി​യ​ര്‍. കി​ഡ്നി ത​ക​രാ​റി​ലാ​ണ്.

ഡോ​ക്ട​റു​ടെ വാ​ക്കു​ക​ള്‍ കേ​ട്ട​പ്പോ​ള്‍ ഏ​തൊ​രാ​ളെ​യും പോ​ലെ എ​നി​ക്കും വ​ല്ലാ​ത്ത ഷോ​ക്കാ​യി​രു​ന്നു തോ​ന്നി​യ​ത്. ജീ​വി​തം ജീ​വി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല. അ​പ്പോ​ഴേ​ക്കും...
പ​ക്ഷേ ചി​കി​ത്സ​ക്കാ​യി ഡോ.​ടി.​ടി.​പോ​ളി​ന​ടു​ത്ത് എ​ത്തി​യ​പ്പോ​ള്‍ അ​ത് ജീ​വി​ത​ത്തി​ന്‍റെ മ​റ്റൊ​രു ട്രാ​ക്കി​ലേ​ക്കു​ള്ള മാ​റ്റ​മാ​യി.

വൃ​ക്ക മാ​റ്റി വയ്ക്കണ​മെ​ന്ന പോം​വ​ഴി മാ​ത്ര​മാ​ണ് മു​ന്നി​ലു​ണ്ടാ​യി​രു​ന്ന​ത്. ആ​കെ ത​ള​ര്‍​ന്നും പ​ക​ച്ചും വി​ഷ​മി​ച്ചു​മി​രു​ന്ന ഡേ​വി​സി​നോ​ട് ഡോ.​പോ​ള്‍ പ​റ​ഞ്ഞു:

കി​ഡ്നി മാ​റ്റി​വെ​ക്കാം എ​ന്നൊ​രു ഓ​പ്ഷ​ന്‍ നി​ന​ക്ക് മു​ന്‍​പി​ലു​ണ്ട്. ബ്രെ​യി​ന്‍ ട്യൂ​മ​റാ​യി​രു​ന്നെ​ങ്കി​ല്‍ ന​മു​ക്കൊ​ന്നും ചെ​യ്യാ​ന്‍ സാ​ധി​ക്കു​മാ​യി​രു​ന്നി​ല്ല. അ​പ്പോ​ള്‍ നി​ന​ക്ക് മു​ന്നി​ല്‍ ഒ​രു ഓ​പ്ഷ​ന്‍ കി​ട​പ്പു​ണ്ട്. ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു വ​രാ​ന്‍ ദൈ​വം ത​ന്നി​രി​ക്കു​ന്ന ഒ​രു ഓ​പ്ഷ​ന്‍...

ആ ​വാ​ക്കു​ക​ള്‍ ഡേ​വി​സി​നെ മ​ടു​പ്പി​ല്‍ നി​ന്നും ഉ​യി​ര്‍​ത്തെ​ഴു​നേ​ല്‍​പ്പി​ച്ചു. ആ ​ഓ​പ്ഷ​ന്‍ സ്വീ​ക​രി​ച്ച് കി​ഡ്നി മാ​റ്റി​വച്ച് തി​രി​കെ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്ത​ണം എ​ന്ന് മ​ന​സി​ല്‍ ആ ​നി​മി​ഷം ഉ​റ​പ്പി​ച്ചു. അ​സു​ഖം മാ​റി വ​ന്നാ​ല്‍ എ​ന്തൊ​ക്കെ ചെ​യ്യ​ണം എ​ന്ന് സ്വ​പ്നം കാ​ണാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ അ​റി​യാ​തെ എ​ല്ലാ​ത്തി​നും ധൈ​ര്യം കി​ട്ടി​യെ​ന്ന് ഡേ​വി​സ് ഓ​ര്‍​ക്കു​ന്നു.

ചി​കി​ത്സ​ക​ളു​ടെ മ​രു​ന്നു​മ​ണ​മു​ള്ള കാ​ലം

കി​ഡ്നി മാ​റ്റി വയ്ക്കും മു​ന്‍​പ് മ​രു​ന്നു​ക​ള്‍ ക​ഴി​ച്ചു. ഡ​യാ​ലി​സി​സ് ന​ട​ത്തി. കോ​യ​മ്പ​ത്തൂ​ര്‍ അ​ല്ലെ​ങ്കി​ല്‍ മ​ദ്രാ​സി​ല്‍​പോ​യാ​ണ് ഡ​യാ​ലി​സി​സ് ചെ​യ്തി​രു​ന്ന​ത്. ഡ​യാ​ലി​സി​സ് കൊ​ണ്ടു മാ​ത്രം കാ​ര്യ​മി​ല്ലെ​ന്നും വൃ​ക്ക മാ​റ്റി​വയ്ക്കാ​തെ നി​വൃ​ത്തി​യി​ല്ലെ​ന്നു​മു​ള്ള ഘ​ട്ട​ത്ത​ലെ​ത്തി കാ​ര്യ​ങ്ങ​ള്‍.
വൃ​ക്ക കി​ട്ടു​ന്ന​തി​നും ഏ​റെ കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു.

അ​പ്പ​ന്‍റെയും അ​മ്മ​യു​ടേ​യും വൃ​ക്ക​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. അ​വ​ര്‍ പ്ര​മേ​ഹ രോ​ഗി​ക​ളാ​യി​രു​ന്നു. അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ​യും സ്വീ​കാ​ര്യ​മാ​യി​ല്ല. മൂ​ന്ന​ര വ​ര്‍​ഷ​ത്തോ​ളം കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു യോ​ജി​ച്ച വൃ​ക്ക ല​ഭി​ക്കാ​ന്‍. അ​തു​വ​രെ മ​രു​ന്നു​ക​ളും ഡ​യാ​ലി​സി​സും തു​ട​ര്‍​ന്നു. മൂ​ന്നൂറോ​ളം ഡ​യാ​ലി​സി​സു​ക​ള്‍ അ​തി​നി​ടെ ചെ​യ്തു.
വൃ​ക്ക​മാ​റ്റ​ത്തി​ന് വൃ​ക്ക ല​ഭി​ച്ച​തോ​ടെ തൃ​ശൂ​ര്‍ വെ​സ്റ്റ് ഫോ​ര്‍​ട്ട് ഹോ​സ്പി​റ്റ​ലി​ല്‍ നെ​ഫ്രോ​ള​ജി​സ്റ്റാ​യ ഡോ.​ടി.​ടി.​പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​ത്തി​ന് മു​ന്നി​ല്‍ ഡേ​വി​സെ​ത്തി.

2001 ഓ​ഗ​സ്റ്റ് 25-ന് വൃ​ക്ക​മാ​റ്റി​വയ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്ക് ഡേ​വി​സ് വി​ധേ​യ​നാ​യി. ഡോ.​പി.​ജെ.​ആ​ന്‍റണി, ഡോ.​ആ​ന്‍റോ ഫ്രാ​ന്‍​സി​സ്, ഡോ.​ഹ​രി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഡേ​വി​സി​നു ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ആ​റു​മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ടുനി​ന്നു ഓ​പ്പ​റേ​ഷ​ന്‍. ഒ​രു മാ​സ​ത്തെ ആ​ശു​പ​ത്രി വാ​സം ക​ഴി​ഞ്ഞ് ഡേ​വി​സ് ആ​ശു​പ​ത്രി വി​ടു​മ്പോ​ള്‍ ഉ​ള്ളി​ല്‍ പാ​ല​ക്കാ​ട്ടെ ഫോ​ട്ടോ​ഗ്രാ​ഫ​റു​ടെ വൃ​ക്ക പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു.

ദ​യ​യി​ല്ലാ​തെ ര​ക്താ​ര്‍​ബു​ദം

ഒ​രു​മാ​തി​രി​പ്പെ​ട്ട​വ​രൊ​ക്കെ ത​ക​ര്‍​ന്നു​പോ​കു​മാ​യി​രു​ന്നു ആ ​സ​ത്യം കേ​ട്ടാ​ല്‍. വൃ​ക്ക​മാ​റ്റി​വച്ച് പ​തി​യെ​പ്പ​തി​യെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രു​മ്പോ​ഴാ​യി​രു​ന്നു ഡേ​വി​സി​നെ​യും പ്രി​യ​പ്പെ​ട്ട​വ​രെ​യും ഞെ​ട്ടി​ച്ചു​കൊ​ണ്ട് ര​ക്താ​ര്‍​ബു​ദം ഡേ​വി​സി​ന്‍റെ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നെ​ത്തി​യ​ത്.
2014 ലാ​ണ് ഡേ​വി​സ് ര​ക്താ​ര്‍​ബു​ദം ത​ന്നെ ഗ്ര​സി​ച്ച കാ​ര്യം തി​രി​ച്ച​റി​യു​ന്ന​ത്. വൃ​ക്ക​രോ​ഗ​മാ​യ​പ്പോ​ഴും കാ​ന്‍​സ​ര്‍ വ​ന്ന​പ്പോ​ഴും അ​തെ​ല്ലാം ഡോ​ക്ട​ര്‍​മാ​രി​ല്‍ നി​ന്നും നേ​രി​ട്ട് അ​റി​യാ​ന്‍ ത​നി​ക്ക് സാ​ധി​ച്ചു​വെ​ന്ന് ഡേ​വി​സ് ചി​രി​യോ​ടെ പ​റ​യു​ന്നു.

വെ​ല്ലൂ​രി​ലെ ഡോ​ക്ട​ര്‍ ഡേ​വി​സി​ന് ഒ​രു ത​രം ര​ക്താ​ര്‍​ബു​ദ​മാ​ണെ​ന്നും ചി​കി​ത്സി​ച്ചാ​ല്‍ ഭേ​ദ​പ്പെ​ടു​മെ​ന്നും പ​റ​യു​മ്പോ​ള്‍ ഡേ​വി​സ് അ​ടു​ത്ത അ​ങ്ക​ത്തി​ന് മ​ന​സി​ല്‍ ക​ച്ച​മു​റു​ക്കി. ആ​ദ്യ​ത്തെ അ​ങ്കം വൃ​ക്ക​രോ​ഗ​ത്തോ​ടാ​യി​രു​ന്നു​വെ​ങ്കി​ല്‍ ഈ​യ​ങ്കം കാന്‍​സ​റി​നോ​ടാ​ണെ​ന്ന വ്യ​ത്യാ​സം മാ​ത്രം.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ത​ന്നെ കാന്‍​സ​ര്‍ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞ​തു​കൊ​ണ്ട് ചി​കി​ത്സ ഫ​ലം ക​ണ്ടു. എ​ന്നാ​ല്‍ ര​ക്താ​ര്‍​ബു​ദ ചി​കി​ത്സ​യ്ക്കു വേ​ണ്ടി മു​ന്‍​പു​ക​ഴി​ച്ചി​രു​ന്ന വൃ​ക്ക​സം​ബ​ന്ധി​യാ​യ ചി​ല മ​രു​ന്നു​ക​ള്‍ നി​ര്‍​ത്തേ​ണ്ടി വ​ന്ന​തോ​ടെ വൃ​ക്ക വീ​ണ്ടും ത​ക​രാ​റി​ലാ​കു​ന്ന സ്ഥി​തി വ​ന്നു. വൃ​ക്ക​മാ​റ്റി​വയ്ക്കാ​തെ നി​വൃ​ത്തി​യി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ള്‍ മാ​റി. അ​തി​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ള്‍​ക്കി​ട​യി​ല്‍ പ​നി വ​രു​ക​യും ഇ​ന്‍​ഫെ​ക്ഷ​ന്‍ ഉ​ണ്ടാ​വു​ക​യും ചെ​യ്തു. ബോ​ധ​ത്തി​ല്‍ നി​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ലേ​ക്ക് ഡേ​വി​സ് വ​ഴു​തിമാ​റി.

പ്രി​യ​പ്പെ​ട്ട​വ​രും ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​രും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും ത​ങ്ങ​ളു​ടെ ഡേ​വി​സേ​ട്ട​ന്‍ ഉ​ണ​രു​ന്ന​തും നോ​ക്കി പ്രാ​ര്‍​ത്ഥ​ന​യോ​ടെ ക​ഴി​ഞ്ഞു. അ​ന്ത്യ​കൂ​ദാ​ശ ന​ല്‍​കാ​ന്‍ പു​രോ​ഹി​ത​ര്‍ വ​രെ എ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ എ​ല്ലാ​വ​രേ​യും സ​ന്തോ​ഷി​പ്പി​ച്ചു​കൊ​ണ്ട് ദി​വ​സ​ങ്ങ​ള്‍ നീ​ണ്ട ആ ​അ​ബോ​ധാ​വ​സ്ഥ​യ്ക്കൊ​ടു​വി​ല്‍ ഡേ​വി​സ് വീ​ണ്ടും പ്രി​യ​പ്പെ​ട്ട​വ​രെ നോ​ക്കി ചി​രി​ച്ചു​കൊ​ണ്ട് ജീ​വി​ത​ത്തി​ലേ​ക്ക് പ്ര​കാ​ശം പ​ര​ത്തി ക​ട​ന്നെ​ത്തി.

2016 ജ​നു​വ​രി 27ന് ​ര​ണ്ടാ​മ​ത്തെ വൃ​ക്ക മാ​റ്റി​വയ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ന്നു. മു​ന്‍​പ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ അ​തേ ആ​ശു​പ​ത്രി​യി​ല്‍ ത​നി​ക്കേ​റെ പ്രി​യ​ങ്ക​ര​ ും വി​ശ്വ​സ്ത​രു​മാ​യ ഡോ​ക്്ട​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ.

ഡേ​വി​സ് ക​പ്പ് വ​രെ ഡേ​വി​സേ​ട്ട​ന്‍ വേ​ണേ​ല്‍ നേ​ടും

വൃ​ക്ക​മാ​റ്റി​വയ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​യ​തോ​ടെ ഡേ​വി​സ് ത​ന്‍റെ പ്രി​യ​പ്പെ​ട്ട ക​ളി​ക്ക​ള​ത്തി​ല്‍ നി​ന്നും അ​ക​ന്നു നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ചു​മ​രി​ല്‍ വെ​റു​തെ തൂ​ക്കി​യി​ട്ടി​രി​ക്കു​ന്ന റാ​ക്ക​റ്റ് കാ​ണു​മ്പോ​ള്‍ ഡേ​വി​സി​ന് ക​ളി​ക്ക​ണം എ​ന്ന് തോ​ന്നും. കൂ​ട്ടു​കാ​ര്‍ ക​ളി​ക്കാ​ന്‍ വി​ളി​ക്കു​മ്പോ​ള്‍ ക​ള​ത്തി​ലി​റ​ങ്ങ​ണ​മെ​ന്നും കൊ​തി തോ​ന്നും. പ​ക്ഷേ വൃ​ക്ക​മാ​റ്റിവച്ച ഒ​രാ​ള്‍​ക്ക് അ​ങ്ങനെ ക​ളി​ക്കാ​ന്‍ പ​റ്റു​മോ എ​ന്നാ​യി​രു​ന്നു പേ​ടി​യും സം​ശ​യ​വും ആ​ശ​ങ്ക​യും. ഡോ.​ടി.​ടി.​പോ​ളി​നെ വി​ളി​ച്ച് ഇ​ക്കാ​ര്യം ചോ​ദി​ച്ചു. ക​ളി​ക്കാ​ന്‍ പോ​കാ​ന്‍ പ​റ്റു​മോ....

ഫോ​ണി​ന​പ്പു​റ​ത്തു​നി​ന്നും ഡോ​ക്ട​ര്‍ ഡേ​വി​സി​നോ​ട് പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ- നീ ​ധൈ​ര്യാ​യി​ട്ട് ക​ളി​ക്ക​ടാ ഡേ​വി​സെ, നീ​യ​ങ്ക​ട് ചാ​ടി​ക്ക​ളി​ച്ചോ​ണ്ട് ആ ​ഒ​ട്ടി​ച്ചു​വെ​ച്ച​ത് കൊ​ഴി​ഞ്ഞു​വീ​ഴാ​നൊ​ന്നും പോ​ണി​ല്യ..

ആ ​ഡ​യ​ലോ​ഗ് ഏ​റ്റു. ര​ണ്ട​ല്ല മു​ന്നും ക​ല്‍​പ്പി​ച്ച് ഡേ​വി​സ് വീ​ണ്ടും റാ​ക്ക​റ്റ് ക​യ്യി​ലെ​ടു​ത്തു. പി​ന്നെ റാ​ക്ക​റ്റ് നി​ല​ത്തു​വച്ചി​ട്ടി​ല്ല. എ​ന്നും മു​ട​ങ്ങാ​തെ വൈ​കിട്ട് ഏ​ഴു​മ​ണി​ക്ക് തൃ​ശൂ​ര്‍ വി.​കെ.​എ​ന്‍ മേ​നോ​ന്‍ ഇ​ന്‍​ഡോ​ര്‍ സ്റ്റേി​യ​ത്തി​ല്‍ റാ​ക്ക​റ്റു​മാ​യി ഡേ​വി​സു​ണ്ട്.

ഡേ​വി​സി​ന് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ആ​ന്‍റണി ഡോ​ക്ട​റും ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ബാ​ഡ്മി​ന്‍റണ്‍ ക​ളി​ക്കാ​ന്‍ വ​രാ​റു​ണ്ട്. ഒ​രി​ക്ക​ല്‍ ഇ​ന്‍റേണ​ല്‍ ടൂ​ര്‍​ണ​മെ​ന്‍റില്‍ ഡേ​വി​സ് ക​ളി​ക്കു​ന്ന​ത് ക​ണ്ട​പ്പോ​ള്‍ ആ​ന്‍റണി ഡോ​ക്ട​ര്‍ അ​ദ്ഭു​ത​ത്തോ​ടെ ഉ​റ​ക്കെ വി​ളി​ച്ചു പ​റ​ഞ്ഞു ഇ​ത് ഞാ​ന്‍ സ​ര്‍​ജ​റി ചെ​യ്ത പേ​ഷ്യ​ന്‍റാ​ണ​ല്ലോ എ​ന്ന്.. അ​ത് കേ​ട്ട് അ​ദ്ഭുത​പ്പെ​ട്ട​വ​ര്‍ മ​റ്റു​ള്ള​വ​രാ​ണ്.

2003ല്‍ ​ചെ​ന്നൈയി​ല്‍ ന​ട​ന്ന ട്രാ​ന്‍​സ്പ്ലാ​ന്‍റ് പേ​ഷ്യ​ന്‍റ്സിനു​ള്ള ദേ​ശീ​യ മ​ല്‍​സ​ര​ത്തി​ല്‍ ബാ​ഡ്മി​ന്‍റണ്‍ സിം​ഗി​ള്‍​സി​ല്‍ സ്വ​ര്‍​ണം നേ​ടി. സാ​ര്‍​ക്കി​ന്‍റെ ആ​ദ്യ ഔ​ദ്യോ​ഗി​ക ട്രാ​ന്‍​സ്പ്ലാ​ന്‍റ് മ​ല്‍​സ​രം കൂ​ടി​യാ​യി​രു​ന്നു അ​ത്.

ഇ​ന്ത്യ​യി​ലെ​യും സാ​ര്‍​ക്ക് രാ​ജ്യ​ങ്ങ​ളി​ലെ​യും ട്രാ​ന്‍​സ്പ്ലാ​ന്‍റ് പേ​ഷ്യ​ന്‍റ്സി​നാ​യി 2006ല്‍ ​ലു​ധി​യാ​ന​യി​ല്‍ ന​ട​ന്ന അ​ന്ത​ര്‍​ദേ​ശീ​യ മ​ല്‍​സ​ര​ത്തി​ലും മെ​ഡ​ല്‍ നേ​ടി. തു​ട​ര്‍​ന്ന് 2011ല്‍ ​ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് സ്വീ​ഡ​നി​ലെ ഗോ​ഥെ​ന്‍​ബ​ര്‍​ഗി​ല്‍ ന​ട​ന്ന ലോ​ക ട്രാ​ന്‍​സ്പ്ലാ​ന്‍റ് ഗെ​യിം​സി​ല്‍ പ​ങ്കെ​ടു​ത്തു ബാ​ഡ്മി​ന്‍റണ്‍ സിം​ഗി​ള്‍​സി​ല്‍ വെ​ള​ളി നേ​ടി. 2013ല്‍ ​ഡ​ര്‍​ബ​നി​ല്‍ ന​ട​ന്ന മ​ല്‍​സ​ര​ത്തി​ല്‍ സിം​ഗി​ള്‍​സി​ല്‍ വെ​ങ്ക​ല​വും ഡ​ബി​ള്‍​സി​ല്‍ വെ​ള്ളി​യും നേ​ടി.

ഡേ​വി​സ് ക​പ്പ് വ​രെ മ്മ​ടെ ഡേ​വി​സേ​ട്ട​ന്‍ വേ​ണേ​ല് തൃ​ശൂ​രി​ന് വേ​ണ്ടി നേ​ടും എ​ന്നാ​ണ് സ​ഹ​ക​ളി​ക്കാ​രി​ലൊ​രാ​ളു​ടെ ക​മ​ന്റ്

ട്രാ​ന്‍​സ്പ്ലാ​ന്‍റിനൊ​ടു​വി​ല്‍ ട്രാ​ന്‍​സ്പ്ലാ​ന്‍റര്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍

സൗ​ദി​യി​ല്‍ നി​ന്ന് ലീ​വെ​ടു​ത്ത് വ​ന്ന് കി​ഡ്നി ട്രാ​ന്‍​സ്പ്ലാ​ന്‍റേഷ​ന്‍ ക​ഴി​ഞ്ഞ് തി​രി​കെ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. നാ​ട്ടി​ലും ജോ​ലി​ക​ളൊ​ന്നും കി​ട്ടി​യി​ല്ല. വൃ​ക്ക മാ​റ്റി​വച്ച​യാ​ളാ​ണ് എ​ന്ന് പ​റ​യു​മ്പോ​ള്‍ പ​ല​ര്‍​ക്കും ജോ​ലി ത​രാ​ന്‍ മ​ടി​യാ​യി​രു​ന്നു. അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് വൃ​ക്ക​മാ​റ്റി​വയ്​ക്ക​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ വെ​സ്റ്റ്ഫോ​ര്‍​ട്ട് ഹൈ​ടെ​ക് ആ​ശു​പ​ത്രി​യി​ല്‍ ത​ന്നെ ജോ​ലി ശ​രി​യാ​കു​ന്ന​ത്. അ​തും ട്രാ​ന്‍​സ്പ്ലാ​ന്‍റ് കോ ​ഓ​ര്‍​ഡി​നേ​റ്റ​റു​ടെ ജോ​ലി.

ആ ​ജോ​ലി യാ​ദൃ​ശ്ചി​ക​മാ​യാ​ണ് കൈ​വ​ന്ന​തെ​ന്ന് ഡേ​വി​സ് ഓ​ര്‍​ക്കു​ന്നു.

വൃ​ക്ക​മാ​റ്റി​വയ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷം ഡോ.​പോ​ളി​നെ കാ​ണാ​നും തു​ട​ര്‍​ന്നു​ള്ള പ​രി​ശോ​ധ​ന​ക​ള്‍​ക്കു​മൊ​ക്കെ​യാ​യി ഇ​ട​യ്ക്കി​ടെ വെ​സ്റ്റ്ഫോ​ര്‍​ട്ട് ആ​ശു​പ​ത്രി​യി​ല്‍ പോ​കാ​റു​ണ്ട്. അ​വി​ടെ ചെ​ല്ലു​മ്പോ​ള്‍ വൃ​ക്ക​മാ​റ്റി വയ്ക്കാ​ന്‍ വ​രു​ന്ന​വ​രും ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ​വ​രു​മൊ​ക്കെ ഉ​ണ്ടാ​കാ​റു​ണ്ട്.

അ​വ​രോ​ടെ​ന്തെ​ങ്കി​ലും പോ​സി​റ്റീ​വാ​യി സം​സാ​രി​ക്കാ​മോ എ​ന്ന് ഡോ.​പോ​ള്‍ ചോ​ദി​ക്കു​മ്പോ​ള്‍ ഞാ​ന്‍ അ​വ​രോ​ട് സ​ര​സ​മാ​യി സം​സാ​രി​ക്കും. അ​വ​രു​ടെ പ​ല മെ​ഡി​ക്ക​ല്‍ സം​ശ​യ​ങ്ങ​ളും എ​ന്നാ​ല്‍ ക​ഴി​യും വി​ധം ത​നി ലോ​ക്ക​ല്‍ ഭാ​ഷ​യി​ല്‍ അ​വ​ര്‍​ക്ക് മ​ന​സി​ലാ​കും വി​ധം പ​റ​ഞ്ഞു​കൊ​ടു​ക്കും. അ​തി​ന് പ​ല ഉ​ദാ​ഹ​ര​ണ​ക​ഥ​ക​ളും ഞാ​ന്‍ പ​റ​യും. അ​വ​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് അ​വ​ര്‍​ക്ക് മ​ന​സി​ലാ​ക്കി​ക്കൊ​ടു​ക്കും. വൃ​ക്ക​മാ​റ്റി​വെ​ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യും ഡ​യാ​ലി​സി​സു​മൊ​ക്കെ ക​ഴി​ഞ്ഞ​യാ​ളെ​ന്ന നി​ല​യി​ല്‍ എ​ന്‍റെ വാ​ക്കു​ക​ള്‍ അ​വ​ര്‍​ക്ക് ധൈ​ര്യ​വും ആ​ത്മ​വി​ശ്വാ​സ​വും ന​ല്‍​കി​യി​രു​ന്നു​വെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

അ​തി​നി​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ട്രാ​ന്‍​സ്പ്ലാ​ന്‍റ് കോ ​ഓ​ര്‍​ഡി​നേ​റ്റ​റെ ആ​വ​ശ്യ​മാ​യി വ​രു​ന്ന​തും ഡോ.​പോ​ള്‍ എ​ന്നെ നി​ര്‍​ദ്ദേ​ശി​ക്കു​ന്ന​തും. 2003ലാ​ണ് ഈ ​ജോ​ലി​യി​ലേ​ക്ക് ഞാ​നെ​ത്തു​ന്ന​ത്.
കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​ന്ന​തി​ന​പ്പു​റം ഒ​രു സു​ഹൃ​ത്താ​യി സ​ഹോ​ദ​ര​നാ​യി പ​ല റോ​ളു​ക​ളി​ലും ഡേ​വി​സി​ന് മാ​റേ​ണ്ടി വ​രാ​റു​ണ്ട്.

വൃ​ക്ക​മാ​റ്റി വയ്ക്കാ​ന്‍ വ​രു​ന്ന​വ​ര്‍​ക്കെ​ല്ലാം സം​ശ​യ​ങ്ങ​ള്‍ പ​ല​താ​ണ്. അ​തെ​ല്ലാം തീ​ര്‍​ത്തു​കൊ​ടു​ത്തേ മ​തി​യാ​കൂ. അ​വ​രെ മാ​ന​സി​ക​മാ​യി ധൈ​ര്യം ന​ല്‍​കി സ​ര്‍​ജ​റി​ക്ക് ത​യ്യാ​റാ​ക്കു​ക​യെ​ന്ന​തും ഡേ​വി​സിന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​യി മാ​റി​യി​രി​ക്കു​ന്നു.

അ​വ​ര്‍​ക്ക് എ​വി​ടെ നി​ന്നെ​ല്ലാം സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​കു​മെ​ന്ന​തി​നെ​ക്കു​റി​ച്ചും ഇ​ന്‍​ഷു​റ​ന്‍​സ് പ​രി​ര​ക്ഷ​യെ​ക്കു​റി​ച്ചു​മെ​ല്ലാം ഉ​പ​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കാ​നും ഡേ​വി​സു​ണ്ട്.

ക്ഷ​മ എ​ന്ന​തി​ന്‍റെ അ​വ​സാ​ന വാ​ക്കാ​ണ് ഡേ​വി​സെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​യു​ന്നു. ത​ന്നെ തേ​ടി​യെ​ത്തു​ന്ന രോ​ഗി​യോ​ടും ബ​ന്ധു​ക്ക​ളോ​ടും വ​ള​രെ ക്ഷ​മ​യോ​ടെ കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞു ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന ഡേ​വി​സ് ചി​ല​പ്പോ​ഴൊ​ക്കെ ഡോ​ക്ട​റാ​ണെ​ന്ന് തോ​ന്നാം, അ​ല്ലെ​ങ്കി​ല്‍ സൈ​ക്കോ​ള​ജി​സ്റ്റാ​ണെ​ന്ന് തോ​ന്നാം, മെ​ഡി​ക്ക​ല്‍ എ​ക്സ്പെ​ര്‍​ട്ട് ആ​ണെ​ന്ന് തോ​ന്നാം.

രോ​ഗി​ക​ള്‍ മ​രു​ന്നു​ക​ഴി​ക്കാ​ന്‍ മ​ടി കാ​ണി​ക്കു​മ്പോ​ള്‍ ന​ല്ല ചീ​ത്ത പ​റ​യാ​നും ഡേ​വി​സി​ന് മ​ടി​യി​ല്ല. ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷം പാ​ലി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍ തെ​റ്റാ​തെ പാ​ലി​ക്ക​ണ​മെ​ന്ന് ഡേ​വി​സി​ന് നി​ര്‍​ബ​ന്ധം.അ​തി​ല്‍ ഉ​പേ​ക്ഷ കാ​ണി​ക്ക​രു​തെ​ന്ന് സ്നേ​ഹ​ത്തോ​ടെ ശാ​സ​നം.

94464 27221 എ​ന്ന ഫോ​ണ്‍ ന​മ്പ​റി​ല്‍ വി​ളി​ച്ചാ​ല്‍ പ​ത്ത​ക്ക​ങ്ങ​ള്‍​ക്ക​പ്പു​റം സ്നേ​ഹ​ത്തി​ന്‍റെ ക​രു​ണ​യു​ടെ സ്വ​രം നി​ങ്ങ​ള്‍​ക്കു കേ​ള്‍​ക്കാ​ന്‍ ക​ഴി​യും. വൃ​ക്ക​ക​ള്‍ മാ​റ്റി​വയ്ക്ക​ണ​മെന്നും ഡ​യാ​ലി​സി​സ് വേ​ണ​മെ​ന്നും അ​റി​യു​മ്പോ​ള്‍ ജീ​വി​തം അ​വ​സാ​നി​ച്ചു എ​ന്ന് തോ​ന്നു​ന്ന​വ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും ഈ ​ന​മ്പ​ര്‍ ഡ​യ​ല്‍ ചെ​യ്യു​ക...​ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു വ​രാ​നു​ള്ള ഒ​രു കോ​ളാ​യി​രി​ക്കും അ​ത്....
ഡേ​വി​സി​ന് വൃ​ക്ക​ന​ല്‍​കി​യ​വ​രി​ല്‍ ഒ​രാ​ളെ​ക്കു​റി​ച്ച് ഇ​പ്പോ​ള്‍ ഡേ​വി​സി​ന് അ​റി​വി​ല്ല. പാ​ല​ക്കാ​ട്ടെ ഒ​രു ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ആ​യി​രു​ന്നു ആ​ദ്യം വൃ​ക്ക ന​ല്‍​കി​യ​ത്. അ​ന്ന് വി​ല്ല​ട​ത്താ​യി​രു​ന്നു ഡേ​വി​സ് താ​മ​സം. മൊ​ബൈ​ല്‍ ഫോ​ണി​ല്ലാ​ത്ത കാ​ല​ത്ത് ലാ​ന്‍​ഡ് ഫോ​ണാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്.
ആ ​ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ഇ​ട​യ്ക്ക് വീ​ട്ടി​ല്‍ വ​രാ​റു​ണ്ടാ​യി​രു​ന്നു​വ​ത്രെ. പി​ന്നെ അ​യാ​ളും കു​ടും​ബ​വും കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് മാ​റി​പ്പോ​യി. വി​ല്ല​ട​ത്തു​നി​ന്നും ഡേ​വി​സും സ്ഥ​ലം മാ​റി. അ​തി​ല്‍​പി​ന്നെ അ​യാ​ളു​മാ​യി യാ​തൊ​രു ക​ണ​ക്ഷ​നു​മി​ല്ല.

ര​ണ്ടാ​മ​ത്തെ വൃ​ക്ക​ത​ന്ന​യാ​ള്‍ വി​ദേ​ശ​ത്താ​ണ്. എ​ന്നും രാ​വി​ലെ അ​യാ​ളു​മാ​യി സം​സാ​രി​ച്ചാ​ണ് ഡേ​വി​സി​ന്‍റെ ഒ​രു ദി​വ​സം തു​ട​ങ്ങു​ന്ന​ത് ത​ന്നെ.
കൊ​ള്ള​ന്നൂ​ര്‍ ജോ​സ് - അ​ല്‍​ഫോ​ണ്‍​സ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ ഡേ​വി​സി​ന് ഒ​രു സ​ഹോ​ദ​രി​യു​ണ്ട്.

അ​പ്പോ​ള്‍ ഡേ​വി​സി​ന്‍റെ വി​വാ​ഹം....

വി​വാ​ഹം ക​ഴി​ച്ചി​ട്ടി​ല്ല. ആ ​സ്വ​പ്ന​മൊ​ക്കെ ഉ​ണ്ടാ​യി​രു​ന്ന കാ​ല​ത്താ​യി​രു​ന്നു അ​സു​ഖം വ​ന്ന​തും സ​ര്‍​ജ​റി​യു​മെ​ല്ലാം. വൃ​ക്ക മാ​റ്റിവ​ച്ച​യാ​ള്‍​ക്ക് ജോ​ലി ത​രാ​ന്‍ ആ​ള്‍​ക്കാ​ര്‍ മ​ടി​ക്കും പോ​ലെ ത​ന്നെ​യാ​ണ് വൃ​ക്ക മാ​റ്റിവച്ച​യാ​ള്‍​ക്ക് പെ​ണ്ണു ത​രാ​നും ആ​ള്‍​ക്കാ​ര്‍​ക്ക് മ​ടി.

അ​പ്പോ​ള്‍ വി​വാ​ഹം വേ​ണ്ടെ​ന്ന് വച്ചി​ട്ടി​ല്ല​ല്ലോ...​ഇ​തൊ​ക്കെ വാ​യി​ച്ച് ആ​രെ​ങ്കി​ലും ത​യ്യാ​റാ​യി വ​ന്നാ​ലോ... ​ഡേ​വി​സി​നോ​ട് ചോ​ദി​ച്ച​പ്പോ​ള്‍ നി​റ​ഞ്ഞ ചി​രി​യോ​ടെ മ​റു​പ​ടി വ​ന്നു
വ​ര​ട്ടെ...​ന​ല്ല കാ​ര്യം...

അ​തെ ഡേ​വി​സി​നെ​ല്ലാം ന​ല്ല കാ​ര്യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ്. അ​ശു​ഭ​ക​ര​മാ​യ​തൊ​ന്നും അ​യാ​ള്‍ ചി​ന്തി​ക്കു​ന്ന​തേ​യി​ല്ല...​ന​ന്‍​മ​യും​സ്നേ​ഹ​വും പ്ര​തീ​ക്ഷ​ക​ളും സ്വ​പ്ന​ങ്ങ​ളും മാ​ത്ര​മേ ഡേ​വി​സി​ല്‍ കാ​ണു​ന്നു​ള്ളു.

അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് ദൈ​വം അ​ത്ത​ര​മൊ​രാ​ള്‍ ഭൂ​മി​യി​ല്‍ വേ​ണ​മെ​ന്ന് നി​ര്‍​ബ​ന്ധം പി​ടി​ക്കു​ന്ന​ത്....

ഋ​ഷി