സ്വവർഗലൈംഗികത
സ്വവർഗലൈംഗികത
ഒരു സമഗ്രപഠനം
എഡിറ്റർ: ഡോ. സ്കറിയ കന്യാകോണിൽ
പേ​ജ് 198, വി​ല: 170 രൂപ
വിമല പബ്ലിക്കേഷൻസ്, കാഞ്ഞിരപ്പള്ളി
ഫോൺ: 04828-206513
സ്വവർഗലൈംഗികതയെക്കുറിച്ച് അറിയേണ്ടതെല്ലാം ഇതില ുണ്ട്. സ്വവർഗലൈംഗികതയുടെ കാരണങ്ങൾ, നിയമ-സാഹിത്യ-തത്ത്വശാസ്ത്ര-ഹൈന്ദവ-ഇസ്ലാമിക ദർശനങ്ങൾ എന്നിവയെക്കുറിച്ചാണ് ഭാഗം ഒന്നിൽ പറയുന്നത്. രണ്ടാം ഭാഗത്തിൽ സ്വവർഗലൈംഗികതയുടെ ക്രൈസ്തവ ദർശനത്തെക്കുറിച്ചു പറയുന്നു. സമീപനങ്ങളും മാറ്റത്തിനുള്ള സാധ്യതകളുമാണ് മൂന്നാം ഭാഗത്തുള്ളത്. വിഷയത്തെക്കുറിച്ച് ആധികാരികമായി വിശദീകരിക്കാൻ സാധിക്കുന്ന വിദഗ്ധരാണ് ലേഖകർ.

ഹേറോദേസ്
ഷാലൻ വള്ളുവശേരി
പേ​ജ് 64, വി​ല: 100 രൂപ
സൺഷൈൻ ബുക്സ്, തൃശൂർ.
വിതരണം: എച്ച് & സി സ്റ്റോർസ്.
വേദിയിൽ വിജയകരമായി അവതരിപ്പിക്കാൻ സാധിക്കുന്ന ബൈബിൾ നാടകം. ഗലീലിയയിലെ രാജാവായ ഹേറോദേസ് അന്തിപ്പാസിന്‍റെ കഥയാണ് നാടകമാക്കിയിരിക്കുന്നത്. എട്ടു കഥാപാത്രങ്ങൾ.

മയിൽപ്പീലി മനുഷ്യർ
നിബിൻ കുരിശിങ്കൽ
പേ​ജ് 136, വി​ല: 120 രൂപ
ജീവൻ ബുക്സ്, ഭരണങ്ങാനം.
ഫോൺ: 04822- 237474, 236487
ജീവിതഗന്ധിയായ ചെറു ലേഖനങ്ങളുടെയും ഓർമക്കുറിപ്പുകളുടെയും സമാഹാരം. വായനക്കാരനെ പിടിച്ചിരുത്തുന്ന രചനാശൈലി. സ്നേഹത്തെയും ധർമത്തെയും നിലനിർത്താൻ പ്രേരിപ്പിക്കുന്നതിനൊപ്പം മാസ്മരികമായ രചനാശൈലിയും.

പരിശുദ്ധ അമ്മയെ
കണ്ടവരും കേട്ടവരും
ഫാ. പി.സി. തോമസ്
പേ​ജ് 88, വി​ല: 80 രൂപ
ജീവൻ ബുക്സ്, ഭരണങ്ങാനം.
ഫോൺ: 04822- 237474, 236487
പരിശുദ്ധ കന്യകാമറിയം നല്കിയ ദർശനങ്ങളിൽ കത്തോലിക്കാസഭ അംഗീകരിച്ച എട്ടെണ്ണത്തെക്കുറിച്ചുള്ള വിവരണം. കഥപോലെ വായിക്കാം.

സിനിമാ കാഴ്ചകൾ മനഃശാസ്ത്ര കണ്ണിലൂടെ
ഡോ. സി.ജെ. ജോൺ
പേ​ജ് 160, വി​ല: 150 രൂപ
ജീവൻ ബുക്സ്, ഭരണങ്ങാനം.
ഫോൺ: 04822- 237474, 236487
കഥയുടെയും കഥാപാത്രത്തിന്‍റെയും മനഃശാസ്ത്രയുക്തിയുടെയും വിശകലനവും അതു സമൂഹത്തിൽ സൃഷ്ടിക്കാനിടയുള്ള ഗുണദോഷങ്ങളും വിശകലനം ചെയ്യുന്ന ലേഖനങ്ങൾ. മലയാളത്തിലെ ശ്രദ്ധേയമായ സിനിമകളെ മനഃശാസ്ത്രത്തിന്‍റെ കാഴ്ചപ്പാടിലൂടെ നോക്കിക്കാണുകയാണ് ഇതിൽ. സർഗം, പൊന്തൻമാട, ദേശാടനം, ഭൂതക്കണ്ണാടി, വെങ്കലം, ആകാശദൂത് തുടങ്ങിയ ജനകീയ സിനിമകളും അനാവരണം ചെയ്യപ്പെടുന്നു.

ഗാന്ധി ക്വിസ്
ഗാന്ധി ആൽബം
റെജി. ടി. തോമസ്
പേ​ജ് 112, വി​ല: 110 രൂപ
ജീവൻ ബുക്സ്, ഭരണങ്ങാനം.
ഫോൺ: 04822- 237474, 236487
മഹാത്മാഗാന്ധിയെ അടുത്തറിയാൻ വ്യത്യസ്തമായ രീതിയിൽ തയാറാക്കിയ പുസ്തകം. ചോദ്യങ്ങളും ഉത്തരങ്ങളുമാ യിട്ടാണ് ഗാന്ധിജിയെ പരിചയപ്പെടുത്തു ന്നത്. പ്രശസ്തമായ ഫോട്ടോകളും അടിക്കുറിപ്പുകളും നല്കിയിരിക്കുന്നത് വായനയെ ആകർഷണീയമാക്കിയിരി ക്കുന്നു. ഗാന്ധിജിയും കേരളവും എന്ന അധ്യായം മലയാളികൾക്ക് വിലപ്പെട്ടതാണ്.

വിളിയും വീഴ്ചയും വീണ്ടെടുപ്പും
ബൈബിൾ കഥാപാത്രങ്ങളുടെ തിരുത്തി വായന
ഡോ. ജോൺ കുടിയിരുപ്പിൽ എംഎസ്‌റ്റി
പേ​ജ് 164, വി​ല: 300 രൂപ
ജീവൻ ബുക്സ്, ഭരണങ്ങാനം.
ഫോൺ: 04822- 237474, 236487
ബൈബിളിലെ പൂർവ പിതാക്കന്മാരുടെ ജീവിതത്തെ അടുത്തറിയാൻ സഹായി ക്കുന്ന പുസ്തകം. ചരിത്രത്തിലെ അവരുടെ ഇടപെടലുകൾ വസ്തുനിഷ്ഠമായി അനാവരണം ചെയ്യുന്നു. ബൈബിൾ പഠിതാക്കൾക്കും പ്രഘോഷകർക്കും ഒരുപോലെ പ്രയോജനപ്രദം.

നെരിപ്പോട്
ഉള്ളുരുക്കാൻ തപസുകാലം
ഫാ.സിജോ കണ്ണന്പുഴ ഒഎം
പേ​ജ് 112, വി​ല: 100 രൂപ
ജീവൻ ബുക്സ്, ഭരണങ്ങാനം.
ഫോൺ: 04822- 237474, 236487
ബൈബിളിന്‍റെ വെളിച്ചത്തിൽ ജീവിതപാത യിൽ നടക്കാൻ സഹായിക്കുന്ന കുറിപ്പുകൾ. പ്രചോദനാത്മക സംഭവങ്ങളും എഴുത്തിന്‍റെ ശക്തിയും വായനക്കാരെ ആകർഷിക്കും.