മാറുന്ന മാധ്യമങ്ങൾ മായാത്ത മൂല്യങ്ങൾ
മാറുന്ന മാധ്യമങ്ങൾ മായാത്ത മൂല്യങ്ങൾ
എഡിറ്റർ: ഡോ. അനിൽകുമാർ വടവാതൂർ
പേ​ജ് 130, വി​ല:120
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ, പാന്പാടി, കോട്ടയം.
സമകാലിക മലയാള പത്ര മാധ്യമ ചരിത്രം വിലയിരുത്തുന്ന വിദഗ്ധപഠനങ്ങൾ. മാധ്യമരംഗത്തെ പ്രഗത്ഭ വ്യക്തികൾ എഴുതിയ 26 ലേഖനങ്ങളാണ് ഇതിലുള്ളത്. മാധ്യമങ്ങളുടെ ചരിത്രവും വർത്തമാനവും ഭാവിയും വ്യത്യസ്തമായ മാനങ്ങളിൽ പഠനവിധേയമാക്കുന്നു. പത്രവും ടെലിവിഷനും സാമൂഹിക മാധ്യമങ്ങളുമൊക്കെ വിഷയമാക്കിയിട്ടുണ്ട്. പത്രപ്രവർത്തന വിദ്യാർഥികൾക്കും മാധ്യമപ്രവർത്തനത്തെ ഗൗരവത്തടെ വീക്ഷിക്കുന്നവർക്കും വിലപ്പെട്ട പുസ്തകം. എ. ചന്ദ്രശേഖറാണ് അസിസ്റ്റന്‍റ് എഡിറ്റർ.

യേശുവിന്‍റെ സുവിശേഷം ജീവന്‍റെ ഉറവിടം
പുന്നൂസ് കെ. പുരയ്ക്കൽ
പേ​ജ് 224, വി​ല: 200 രൂപ
ആത്മ ബുക്സ്, കോഴിക്കോട്.
ഫോൺ: 0495-4022600, 9746077500
നാലു സുവിശേഷങ്ങളെ യോജിപ്പിച്ച് ഒറ്റ സുവിശേഷമാക്കിയിരിക്കുന്നു. സുവിശേഷങ്ങളിലെ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തുന്പോൾ ആവർത്തനങ്ങൾ ഉണ്ടായിട്ടുമില്ല. യേശുവിന്‍റെ ജീവചരിത്രമെന്ന നിലയിലും വായിക്കാം. ഏതു സുവിശേഷങ്ങളിൽനിന്നുള്ളതെന്ന് അടിക്കുറിപ്പുമുണ്ട്. വ്യത്യസ്തം, സമഗ്രം.

മലയാളം ലോകഭാഷകളുടെ അമ്മ
മലയാളികൾ അറിയാത്ത മലയാളത്തിന്‍റെ ഉള്ളറകൾ
സണ്ണി മാത്യു ഓടയ്ക്കൽ
പേ​ജ് 103, വി​ല: 140 രൂപ
വിൻകോ ബുക്സ്, കോട്ടയം
ലേഖകന്‍റെ ഫോൺ: 9847457868
മല‍യാള ഭാഷയുടെ പ്രത്യേകതകൾ തിരിച്ചറിയാൻ സഹായിക്കുന്ന ലേഖനങ്ങൾ. ഭാഷ അതീവ സങ്കീർണമായ സാങ്കേതികവിദ്യ, ഭാഷ ; സമാനതകളില്ലാത്ത സംസ്കാരം, സമാനതകളില്ലാത്ത വായനാനുഭവം തുടങ്ങിയ ലേഖനങ്ങൾ സാധാരണ വായനക്കാരെയും ആകർഷിക്കും.

ഹാപ്പി ബർത് ഡേ
ജോൺ ജെ. പുതുച്ചിറ
പേ​ജ് 48, വി​ല: 40 രൂപ
ആത്മ ബുക്സ്, കോഴിക്കോട്
ഫോൺ: 0495-4022600, 9746077500
കുട്ടികൾക്കു വായിക്കാൻ കൊടുക്കാവുന്ന ലഘുനോവൽ. കാണാതാകുന്ന സഹോദരിയെ തേടി പുറപ്പെടുന്ന വിദ്യാർഥിയുടെ കഥയാണിത്.

GOOD DRIVING HAPPY LIVING
Stephenji
Translated by C.J. Josph
Page 107, Price: 120
Winco Books, Kottayam
Phone (Author): 9447195515
നല്ല രീതിയിൽ ഡ്രൈവിംഗ് നടത്തുന്ന സംസ്കാരം വളർത്തിയെടുക്കാൻ സഹായിക്കുന്ന പുസ്തകം. അശ്രദ്ധമായ ഡ്രൈവിംഗ് മുലം നിരവധിപേർക്കു ജീവൻ നഷ്ടപ്പെടുന്ന ഇക്കാലത്ത് ബോധവത്കരണത്തിനു സഹായിക്കുന്ന ലേഖനങ്ങളാണ് ഉള്ളടക്കം. നല്ല ഡ്രൈവിംഗ്, സന്തോഷകരമായ ജീവിതം എന്നിങ്ങനെ രണ്ടു ഭാഗങ്ങളിലായാണ് കാര്യങ്ങൾ പറയുന്നത്. നിരവധി അനുഭവങ്ങൾ ലേഖകൻ പങ്കുവയ്ക്കുന്നു.

SHADE OF A SINGLE LEAF
Rajan Kailas
Translated by Dr. Alex Paikada
Page 100, Price: 150
Winco Books, Kottayam
Phone (Author): 4792371347, 9497531050
തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരം. മലയാളിക്കു പരിചിതമായ വിഷയങ്ങളും വ്യക്തികളും സ്ഥലങ്ങളും പ്രമേയങ്ങളായി വരുന്ന കവിതകളാണ് ഇതിലുള്ളത്. മലയാളത്തിന്‍റെ തനിമ അറിയാവുന്നയാൾ പരിഭാഷ നിർവഹിച്ചിരിക്കുന്നതിനാൽ കവിതയുടെ ആത്മാവ് നഷ്ടപ്പെട്ടിട്ടില്ല.

അങ്ങയുടെ ചിറകിൻ കീഴിൽ
ഡോ. മൈക്കിൾ കാരിമറ്റം
പേ​ജ് 127, വി​ല: 115 രൂപ
ആത്മ ബുക്സ്, കോഴിക്കോട്
ഫോൺ: 0495-4022600, 9746077500
ജീവിതത്തിന്‍റെ പ്രതിസന്ധികളെ ധീരമായി നേരിടാനും സമാധാനമുള്ളവരാകാനും വായനക്കാരെ പ്രേരിപ്പിക്കുന്ന പുസ്തകം. ബൈബിളിനെ അടിസ്ഥാനമാക്കിയാണ് ആത്മവിശ്വാസത്തിന്‍റെയും വിജയത്തിന്‍റെയും കഥകളും കാര്യങ്ങളും ലേഖകൻ അവതരിപ്പിക്കുന്നത്.

ഭ്രാന്തൻ
ഖലീൽ ജിബ്രാൻ
വിവർത്തനം: വർഗീസ് മള്ളാത്ത്
പേ​ജ് 71, വി​ല: 65 രൂപ
ആത്മ ബുക്സ്, കോഴിക്കോട്
ഫോൺ: 0495-4022600, 9746077500
വിഖ്യാതമായ പുസ്തകത്തിന്‍റെ മലയാള പരിഭാഷ. മനുഷ്യന്‍റെ ആന്തരികതയോടു സംവദിക്കുന്ന അനുഭവങ്ങളും നിരീക്ഷണങ്ങളും. ചെറു കുറിപ്പുകളും കവിതകളുമായി വായനക്കാരനന്‍റെ മനസ് കീഴടക്കുന്നു. സ്വന്തം മനസിലേക്കുള്ള കണ്ണാടികൂടിയായി കാണാവുന്നതാണ്.