ചാലിയാർ സാക്ഷി
ചാലിയാർ സാക്ഷി
മാലിക് നാലകത്ത്
പേ​ജ് 194, വി​ല: 250 രൂപ
ഒലിവ് പബ്ലിക്കേഷൻ, കോഴിക്കോട്
ഫോൺ: 0495-2765871, 4099086
മ​ല​പ്പു​റം ജി​ല്ല​യി​ലെ ചാ​ലി​യാ​ർ പു​ഴ​ക്ക​ര​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന അ​രീ​ക്കോ​ട് എ​ന്ന ഗ്രാ​മ​ത്തി​ന്‍റെ ച​രി​ത്ര​വും ഓ​ർ​മ​ക​ളും പ​ങ്കു​വ​യ്ക്കു​ന്ന കൃ​തി. വി​വ​ര​ശേ​ഖ​ര​ണമു​പ​യോ​ഗി​ച്ചു​ള്ള ച​രി​ത്രാ​ഖ്യാ​യി​ക എ​ന്ന​തി​ല​പ്പു​റം ഈ ​ഗ്രാ​മ​ത്തി​ൽ ജീ​വി​ച്ച് മ​രി​ച്ച​വ​രു​ടെ​യും കൂ​ട്ടാ​യ്മ​ക​ളു​ടെ​യും ഇ​ട​പെട​ലി​ൽ അ​രീ​ക്കോ​ടി​നു കൈ​വ​ന്ന സൗ​ന്ദ​ര്യ​മാ​ണീ പു​സ്ത​ക​ത്തി​ൽ. ഇത് അരീക്കോടുകാർക്കു മാത്രമല്ല, എല്ലാ മലയാളികൾക്കും ആസ്വദിക്കാവുന്ന രചനയാക്കാൻ ഗ്രന്ഥകാരനു കഴിഞ്ഞിരിക്കുന്നു. എ​ഴു​ത്തു​കാ​രി കെ.​പി.​സു​ധീ​ര അ​വ​താ​രി​ക​യി​ൽ എ​ഴു​തു​ന്ന​തു​പോ​ലെ "ഒ​രു നാ​ടി​ന്‍റെ മു​ഴു​വ​ൻ സ്പ​ന്ദ​ന​ങ്ങ​ളും ഈ ​പു​സ്ത​ക​ത്തി​ൽ നി​റ​യു​ന്നു'.

3 ഇന്ത്യൻ പ്രസിഡന്‍റുമാരുടെ ബാല്യകാലങ്ങൾ
അന്തീനാട് ജോസ്
പേ​ജ് 70, വി​ല: 50 രൂപ
ദീപാറാണി പബ്ലിക്കേഷൻസ്,
മേവിട, കോട്ടയം
കെ.ആർ. നാരായണൻ, എപിജെ അബ്ദുൾ കലാം, പ്രതിഭാ ദേവീസിംഗ് പാട്ടീൽ എന്നീ രാഷ്‌ട്രപതിമാരുടെ ബാല്യകാലം വിവരിക്കുന്ന പുസ്തകം. കുട്ടികൾക്കു മാത്രമല്ല, മുതിർന്നവർക്കും പ്രചോദനാത്മകമായ ലേഖനങ്ങൾ.

തേജസ്
ഷാജി അഗസ്റ്റിൻ ഈഴക്കുന്നേൽ
പേ​ജ് 112, വി​ല: 100 രൂപ
ജീവൻ ബുക്സ്, ഭരണങ്ങാനം.
ഫോൺ: 04822- 237474, 236487
സമാധാനത്തോടെയും ധർമനിഷ്ഠയോടെയും ആരോഗ്യത്തോടെയും ജീവിക്കാൻ സഹായിക്കുന്ന ഏതാനും ലേഖനങ്ങൾ. വായിക്കാനാണെങ്കിൽ നല്ല സുഖം. ഭൗതിക സന്പത്തിനപ്പുറം മനുഷ്യന് ആവശ്യമായവ നേടാൻ സഹായിക്കുന്ന ചില ചൂണ്ടു പലകകൾ ഈ പുസ്തകത്തിൽ നാട്ടിയിട്ടുണ്ട്.

ക്രോധമുന്തിരി
സി. ഏനദി
പേ​ജ് 328, വി​ല: 150രൂപ
വോയ്സ് ബുക്സ്, തെള്ളകം, കോട്ടയം.
ഫോൺ: 9447535488
കുടുംബ ബന്ധങ്ങളുടെ വിള്ളലുകളിൽ വീണുടയുന്ന ജീവിതങ്ങളുടെ നീണ്ട കഥ. ചെറുപ്പത്തിലേ വീടുവിട്ടുപോകുന്ന മക്കളുടെ ജീവിതമാണ് പ്രമേയം. വൈകാരികതയും ആകാംക്ഷയും അവസാനംവരെ നിലനിർത്തിയിരിക്കുന്നു.

സസ്യജാലങ്ങളുടെ വിസ്മയലോകം
പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി
ഡോ. ജോസ് പാറക്കടവിൽ
പേ​ജ് 159, വി​ല: 160 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887
എൺപതിലേറെ സസ്യങ്ങളെക്കുറിച്ച് അറിവു പകരുന്ന ലേഖനങ്ങൾ. സസ്യങ്ങളെ അടുത്തറിയുന്നത് പ്രകൃതിയെ അടുത്തറിയുന്നതിനുള്ള ഉപാധികൂടിയാണ്. സസ്യങ്ങളുടെ ചിത്രങ്ങളും ഇതിൽ ചേർത്തിരിക്കുന്നതുകൊണ്ട് തിരിച്ചറിയാൻ വായനക്കാർക്ക് സഹായകം. സസ്യങ്ങളുടെ ഗുണവിശേഷങ്ങൾ കേട്ടുകേൾവികളായല്ല, ശാസ്ത്രീയമായാണ് നല്കുന്നതെന്ന പ്രത്യേകതയും ഈ പുസ്തകത്തിനുണ്ട്.

കുരിശിന്‍റെ വഴിയേ ക്രൂശിതന്‍റെ കൂടെ
സീസിയച്ചൻ
പേ​ജ് 115, വി​ല: 110 രൂപ
ജീവൻ ബുക്സ്, ഭരണങ്ങാനം.
ഫോൺ: 04822- 237474, 236487
കുരിശിന്‍റെ വഴിയെ ക്രിസ്തുവിന്‍റെ പിന്നാലെ നീങ്ങാൻ പ്രേരിപ്പിക്കുന്ന ചിന്തകൾ. കവിതപോലെ എഴുതിയ ചെറു കുറിപ്പുകൾ വായനക്കാരെ വശീകരിക്കും. നോന്പുകാല ചിന്തകൾക്കായി തയാറാക്കിയ ഈ പുസ്തകം എക്കാലവും മനുഷ്യർക്കു കുരിശിന്‍റെ വഴിയിലെ സ്നേഹം വെളിപ്പെടുത്തും.

കാൻഡിയിലെ കോളാന്പിപ്പൂക്കൾ
അഡ്വ. ഡോ. കെ.സി. സുരേഷ്
പേ​ജ് 128, വി​ല: 150 രൂപ
ഗ്രീൻ ബുക്സ്, തൃശൂർ.
ഫോൺ: 0487-2381066, 2381039
12 ചെറുകഥകളുടെ സമാഹാരം. ലളിതവും വ്യത്യസ്‌തവുമായ ഭാഷകൊണ്ട് വായനക്കാരെ ആകർഷിക്കുന്നതാണ് ഈ കഥകളോരോന്നും. മാനവികത നിറഞ്ഞുനില്ക്കുന്ന കഥകളെന്ന് ബാലചന്ദ്രൻ വടക്കേടത്ത് അവതാരികയിൽ ഓർമിപ്പിക്കുന്നു.

സിക്സ്ത് സെൻസ്
എസ്. സജീവ്കുമാർ
പേ​ജ് 64, വി​ല: 60 രൂപ
പ്രഭാത് ബുക് ഹൗസ്
നമുക്ക് അപരിചിതമായ ലോകത്തെ പരിചയപ്പെടുത്തുന്ന മനഃശാസ്ത്ര നോവൽ. അതീന്ദ്രിയ അനുഭവങ്ങളും സാഹചര്യങ്ങളും പലപ്പോഴും പ്രകൃതിയിൽ സംഭവിക്കുന്നുവെന്ന് നോവൽ പറയുന്നു. അത്തരം അനുഭവങ്ങളെ ഒരു കഥപോലെ അവതരിപ്പിക്കുന്നു. വായനക്കാർക്ക് പുതുമയുള്ള കഥയും ശൈലിയും അടുത്തറിയാൻ അവസരം.