മരണം ചുംബിച്ച ഭാവന
Saturday, April 26, 2025 8:37 PM IST
മരണം ചുംബിച്ച ഭാവന
ഡോ.പി.വി. പ്രകാശ് ബാബു
എഡി: ഡോ. കെ.എം. അനിൽ
പേജ്: 644 വില: ₹ 900, കേരള സാഹിത്യ അക്കാദമി, തൃശൂർ
അകാലത്തിൽ അന്തരിച്ച പ്രമുഖ സാഹിത്യ നിരൂപകനായിരുന്ന ഡോ. പി.വി. പ്രകാശ് ബാബുവിന്റെ പ്രബന്ധങ്ങളുടെ സമാഹാരം. മുൻവിധികളെ ആശ്രയിക്കാതെ താൻ സമീപിക്കുന്ന കൃതികൾക്ക് തനതായ ഒരു കാഴ്ചയൊരുക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു.
കാലത്തിന്റെ ഉത്കണ്ഠകളോടും വേവലാതികളോടും പ്രതികരിക്കാൻ അദ്ദേഹം മടിച്ചിരുന്നില്ല. സഹജീവികളെ സഹാനുഭൂതിയോടെയും സഹിഷ്ണുതയോടെയും നോക്കക്കണ്ടതിന്റെ ആർദ്രത ഈ ലേഖനങ്ങളിൽ ദർശിക്കാമെന്ന് ആമുഖക്കുറിപ്പിൽ പറയുന്നു. സാഹിത്യാഭിരുചിയുള്ളവർക്ക് വലിയൊരു വിരുന്നു തന്നെയാണ് ഈ സമാഹാരം.
ഒറ്റമരക്കാട്
വിൻസെന്റ് വാര്യത്ത്
പേജ്: 136 വില: ₹ 180
ജീവൻ ബുക്സ്, കോട്ടയം
ഫോൺ: 8078999125
വലിയ കാടായി പടരാൻ സാധ്യതകളുള്ള ഒറ്റമരങ്ങളാണ് നമ്മൾ എന്നോർപ്പിക്കുന്ന കുറിപ്പുകൾ. വിഷാദവും നിഷേധവും നിസംഗതയുമൊക്കെ വിഷഭൂമിയും മരുഭൂമിയുമാക്കിയ മനസുകൾക്ക് മഴയും മരുന്നുമാണ് ഈ ചിന്തകൾ. ചിന്തോദ്ദീപകമായ കഥകളും സംഭവങ്ങളുമൊക്കെ വായന രസകരമാക്കുന്നു.
ഒറ്റവരിയിൽ ഒതുങ്ങാത്ത പാഠങ്ങൾ
വിനായക് നിർമൽ
പേജ്: 114 വില: ₹ 150
സെന്റ് പോൾസ്,
എറണാകുളം
ഫോൺ: 9446197429
ജീവിതത്തെ കുറച്ചുകൂടി ഭംഗിയുള്ളതാക്കി മാറ്റാൻ, കുറച്ചുകൂടി ആയാസരഹിതമാക്കാൻ, കുറച്ചുകൂടി സന്തോഷമുള്ളതാക്കാൻ സഹായിക്കുന്ന 43 കുറിപ്പുകളുടെ സമാഹാരം. നമ്മുടെ ബന്ധങ്ങളെ കൂടുതൽ മെച്ചപ്പെടുത്താൻ ഉപകരിക്കുന്ന ചിന്തകളും കാഴ്ചപ്പാടുകളുമൊക്കെ ഈ പുസ്തകത്തെ കൂടുതൽ ആകർഷകമാക്കുന്നു.
ബാലഭാസ്കരന്റെ ആത്മനൊന്പരങ്ങൾ
ടി.കെ. മാറിയിടം
പേജ്: 68 വില: ₹ 150
മഷി ബുക്സ്, കൊല്ലം
ഫോൺ: 9496644666
രണ്ടു നോവലെറ്റുകൾ. ബാലഭാസ്കറിന്റെ ആത്മനൊന്പരങ്ങൾ മലബാർ കുടിയേറ്റത്തിന്റെ പശ്ചാത്തലത്തിൽനിന്നുകൊണ്ടുള്ള കഥ പറച്ചിലാണ്. നമ്മൾ മധ്യാഹ്നനിഴലുകൾ എന്ന രണ്ടാം നോവലെറ്റിൽ നമുക്കു ചുറ്റും കാണാറുള്ള ചില കഥാപാത്രങ്ങളെ കണ്ടെത്താം.
കൗതുകകരം ശാസ്ത്രകഥകൾ
മാത്യൂസ് ആർപ്പൂക്കര
പേജ്: 48 വില: ₹ 80
ജീവൻ ബുക്സ്, കോട്ടയം
ഫോൺ: 8078999125
നിത്യജീവിതവുമായി ബന്ധപ്പെട്ട 20 വിഷയങ്ങളെ സംബന്ധിച്ച ശാസ്ത്രകഥകളും വിവരങ്ങളും. ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന കുറിപ്പുകൾ. ലളിതമായ വിവരണമായതിനാൽ കുട്ടികൾക്കും എളുപ്പത്തിൽ വായിച്ചുപോകാം.