Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Athirampuzha

Kottayam

അതിരന്പുഴ ദ​ർ​ശ​നത്തിരു​നാ​ൾ പ്ര​ദ​ക്ഷി​ണം ഭ​ക്തി​സാ​ന്ദ്രം

അ​​തി​​ര​​മ്പു​​ഴ: സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ ഇ​​ട​​വ​​ക മ​​ധ്യ​​സ്ഥ​​യാ​​യ പ​​രി​​ശു​​ദ്ധ സ്വ​​ർ​​ഗാ​​രോ​​പി​​ത മാ​​താ​​വി​​ന്‍റെ ദ​​ർ​​ശ​​നത്തിരു​​നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ന​​ട​​ത്തി​​യ പ്ര​​ദ​​ക്ഷി​​ണം ഭ​​ക്തി​​സാ​​ന്ദ്ര​​മാ​​യി. വ​​ലി​​യ​​പ​​ള്ളി​​യി​​ൽ നി​​ന്ന് ആ​​രം​​ഭി​​ച്ച് മൈ​​താ​​നം ജം​​ഗ്ഷ​​നി​​ലെ കു​​രി​​ശ​​ടി ചു​​റ്റി വ​​ലി​​യപ​​ള്ളി​​യി​​ൽ തി​​രി​​കെ​​യെ​​ത്തി പ്ര​​ദ​​ക്ഷി​​ണം സ​​മാ​​പി​​ച്ചു.

വൈ​​കു​​ന്നേ​​രം മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് എ​​മ​​രി​​റ്റ​​സ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി അ​​ർ​​പ്പി​​ച്ച വി​​ശു​​ദ്ധ കു​ർ​ബാ​ന​യെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു പ്ര​​ദ​​ക്ഷി​​ണം.തു‌​ട​ർ​ന്ന് മേ​രി​നാ​മ​ധാ​രി​ക​ളു​ടെ സം​ഗ​മം ന​ട​ന്നു.

ഇ​​ന്ന് രാ​​വി​​ലെ 5.15ന് ​​ചെ​​റി​​യ​​പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. 5.40ന് ​​വി​​കാ​​രി ഫാ. ​​മാ​​ത്യു പ​​ടി​​ഞ്ഞാ​​റേ​​ക്കു​​റ്റ് വ​​ലി​​യ​​പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. തു​​ട​​ർ​​ന്ന് പ​​രി​​ശു​​ദ്ധ ക​​ന്യ​​കമ​​റി​​യ​​ത്തി​​ന്‍റെ​​യും വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​ന്‍റെ​യും തി​​രു​​സ്വ​​രൂ​​പ​​ങ്ങ​​ൾ മോ​​ണ്ട​​ള​​ത്തി​​ൽ പ്ര​​തി​​ഷ്ഠി​​ക്കും. ജ​​നു​​വ​​രി​​യി​​ൽ വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ തി​​രു​​നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച​​ല്ലാ​​തെ വി​​ശു​​ദ്ധ​​ന്‍റെ തി​​രു​​സ്വ​​രൂ​​പം പ​​ര​​സ്യ​​വ​​ണ​​ക്ക​​ത്തി​​ന് പ്ര​​തി​​ഷ്ഠി​​ക്കു​​ന്ന ഏ​​ക ദി​​വ​​സ​​മാ​​ണ് ഇന്ന്.

7.45ന് ​​ഫാ.​​ ഡോ. മാ​​ണി പു​​തി​​യി​​ടം വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ​​ർ​​പ്പി​​ച്ച് വ​​ച​​ന​​സ​​ന്ദേ​​ശം ന​​ൽ​​കും. 10ന് ​​റാ​​സ കു​​ർ​​ബാ​​ന - ഫാ. ​​ജോ​​സ​​ഫ് കു​​റ​​ശേ​​രി. വ​​ച​​ന​​സ​​ന്ദേ​​ശം - ഫാ. ​​ജേ​​ക്ക​​ബ് വ​​ട്ട​​യ്ക്കാ​​ട്ട്. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, വ​​ച​​ന​​സ​​ന്ദേ​​ശം - ഫാ.​​ഡോ. ജോ​​സ് കൊ​​ച്ചു​​പ​​റ​​മ്പി​​ൽ.​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യെത്തുട​​ർ​​ന്ന് തി​​രു​​നാ​​ൾ പ്ര​​ദ​​ക്ഷി​​ണം ന​​ട​​ക്കും. വ​​ലി​​യ​​പ​​ള്ളി​​യും ചെ​​റി​​യ പ​​ള്ളി​​യും ചു​​റ്റി സ​​മാ​​പി​​ക്കു​​ന്ന പ്ര​​ദ​​ക്ഷി​​ണ​​ത്തി​​നു ശേ​​ഷം കൊ​​ടി​​യി​​റ​​ക്കും.

District News

അ​​​തി​​​ര​​​മ്പു​​​ഴ ക​​​നാ​​​ൽ റോ​​​ഡ്: ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ഫ്രാ​​​ൻ​​​സി​​​സ് ജോ​​​ർ​​​ജ് എം​​​പി

അ​​​തി​​​ര​​​മ്പു​​​ഴ: അ​​​തി​​​ര​​​മ്പു​​​ഴ ക​​​നാ​​​ൽ റോ​​​ഡ് ഉ​​​യ​​​ർ​​​ത്തി ക​​​ല്ലു​​​കെ​​​ട്ടി ഗ​​​താ​​​ഗ​​​ത​​​യോ​​​ഗ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന സ്ഥ​​​ല​​​വാ​​​സി​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യം പ​​​രി​​​ശോ​​​ധി​​​ച്ച് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ഫ്രാ​​​ൻ​​​സി​​​സ് ജോ​​​ർ​​​ജ് എം​​​പി. പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യ​​​പ്ര​​​കാ​​​രം സ്ഥ​​​ലം സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ശേ​​​ഷം പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു എം​​​പി.

ച​​​ന്ത​​​ക്കു​​​ള​​​ത്തി​​​നു സ​​​മീ​​​പം മു​​​ത​​​ൽ പെ​​​രു​​​മ്പു​​​ഴ വ​​​രെ​​​യു​​​ള്ള 800 മീ​​​റ്റ​​​ർ ക​​​നാ​​​ൽ റോ​​​ഡ് ഗ​​​താ​​​ഗ​​​ത​​​യോ​​​ഗ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​മാ​​​ണ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. റോ​​​ഡി​​​ന്‍റെ ഇ​​​രു​​​വ​​​ശ​​​വും മ​​​ണ്ണ​​​ടി​​​ച്ച് ഉ​​​യ​​​ർ​​​ത്തു​​​ക​​​യും ഇ​​​രു​​​വ​​​ശ​​​വും ക​​​ല്ലു​​​കെ​​​ട്ടു​​​ക​​​യും ചെ​​​യ്താ​​​ൽ വാ​​​ഹ​​​ന​​​ഗ​​​താ​​​ഗ​​​ത​​​ത്തി​​​ന് യോ​​​ഗ്യ​​​മാ​​​കും. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ്-​​​ഏ​​​റ്റു​​​മാ​​​നൂ​​​ർ റോ​​​ഡി​​​നെ​​​യും നീ​​​ണ്ടൂ​​​ർ-​​​ഏ​​​റ്റു​​​മാ​​​നൂ​​​ർ റോ​​​ഡി​​​നെ​​​യും ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന മാ​​​ർ​​​ക്ക​​​റ്റ്- മു​​​ണ്ടു​​​വേ​​​ലി​​​പ്പ​​​ടി റോ​​​ഡി​​​ന്‍റെ പാ​​​ര​​​ല​​​ൽ റോ​​​ഡാ​​​യി ക​​​നാ​​​ൽ റോ​​​ഡ് മാ​​​റും.

മാ​​​ർ​​​ക്ക​​​റ്റ്-​​​മു​​​ണ്ടു​​​വേ​​​ലി​​​പ്പ​​​ടി റോ​​​ഡി​​​ലെ​​​യും മാ​​​ർ​​​ക്ക​​​റ്റ് ജം​​​ഗ്ഷ​​​നി​​​ലെ​​​യും വാ​​​ഹ​​​ന​​​ക്കു​​​രു​​​ക്കി​​​ന് പ​​​രി​​​ഹാ​​​ര​​​വു​​​മാ​​​കും. മ​​​ഴ പെ​​​യ്താ​​​ൽ ചെ​​​ളി​​​നി​​​റ​​​ഞ്ഞു കാ​​​ൽ​​​ന​​​ട​​​യാ​​​ത്ര പോ​​​ലും ദു​​​ഷ്ക​​​ര​​​മാ​​​കു​​​ന്ന ക​​​നാ​​​ൽ റോ​​​ഡി​​​ന്‍റെ നി​​​ല​​​വി​​​ലെ ശോ​​​ച​​​നീ​​​യാ​​​വ​​​സ്ഥ​​​യ്ക്ക് അ​​​ടു​​​ത്ത മ​​​ഴ​​​ക്കാ​​​ല​​​ത്തി​​​നു മു​​​മ്പ് പ​​​രി​​​ഹാ​​​രം കാ​​​ണ​​​ണ​​​മെ​​​ന്ന് ഫ്രാ​​​ൻ​​​സി​​​സ് ജോ​​​ർ​​​ജ് എം​​​പി എം​​​വി​​​ഐ​​​പി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് എ​​​ൻ​​​ജി​​​നി​​​യ​​​റോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

അ​​​തി​​​ര​​​മ്പു​​​ഴ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ഒ.​​​എ. സ​​​ജി, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് മെം​​​ബ​​​ർ ജിം ​​​അ​​​ല​​​ക്സ്, പ​​​ഞ്ചാ​​​യ​​​ത്ത് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് തോ​​​മ​​​സ് പു​​​തു​​​ശേ​​​രി, മെം​​​ബ​​​ർ ജോ​​​യ്സ് മൂ​​​ലേ​​​ക്ക​​​രി, ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് മെം​​​ബ​​​ർ കെ.​​​എ​​​സ്. ദി​​​ലീ​​​പ്, വി​​​വി​​​ധ രാ​​​ഷ്‌​​​ട്രീ​​​യ ക​​​ക്ഷി നേ​​​താ​​​ക്ക​​​ളാ​​​യ ജൂ​​​ബി ഐ​​​ക്ക​​​ര​​​ക്കു​​​ഴി, പി.​​​വി. മൈ​​​ക്കി​​​ൾ, മൈ​​​ക്കി​​​ൾ ജ​​​യിം​​​സ്, സാ​​​ബു പീ​​​ടി​​​യേ​​​ക്ക​​​ൽ, ടി.​​​എ​​​സ്. അ​​​ൻ​​​സാ​​​രി, ഷാ​​​ലി വ​​​ർ​​​ഗീ​​​സ്, ജോ​​​സ​​​ഫ് എ​​​ട്ടു​​​കാ​​​ട്ടി​​​ൽ, റോ​​​യ് ക​​​ല്ലു​​​ങ്ക​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ എം​​​പി​​​യോ​​​ടൊ​​​പ്പം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

Kerala

അതിരമ്പുഴ തിരുനാൾ: കൊടിയേറ്റ് ഇന്ന്

അ​തി​ര​മ്പു​ഴ: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും. രാ​വി​ലെ 7.15ന് ​വി​കാ​രി ഫാ. ​മാ​ത്യു പ​ടി​ഞ്ഞാ​റേ​ക്കു​റ്റ് കൊ​ടി​യേ​റ്റും. നാ​ളെ രാ​വി​ലെ 7.15ന് ​വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​സ്വ​രൂ​പം പ​ര​സ്യ​വ​ണ​ക്ക​ത്തി​നാ​യി പ്ര​തി​ഷ്ഠി​ക്കും. നാ​ളെ മു​ത​ൽ 23 വ​രെ ദേ​ശ​ക്ക​ഴു​ന്ന് ന​ട​ക്കും.


24ന് ​വൈ​കു​ന്നേ​രം ആ​റി​ന് ന​ഗ​ര​പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ക്കും. 25ന് ​രാ​വി​ലെ 10ന് ​പ​രി​ശു​ദ്ധ റാ​സ അ​ർ​പ്പി​ക്കും. വൈ​കു​ന്നേ​രം 5.30ന് 22 ​വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പ​ങ്ങ​ൾ സം​വ​ഹി​ക്ക​പ്പെ​ടു​ന്ന തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ന​ട​ക്കും. രാ​ത്രി 8.30ന് ​അ​തി​ര​മ്പു​ഴ വെ​ട്ടി​ക്കെ​ട്ട്. ഫെ​ബ്രു​വ​രി ഒ​ന്നി​ന് എ​ട്ടാ​മി​ടം ആ​ച​ര​ണ​ത്തോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും. അ​ന്ന് രാ​ത്രി 8.30ന് ​വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​സ്വ​രൂ​പം മ​ദ്ബ​ഹ​യി​ൽ പു​ന:​പ്ര​തി​ഷ്ഠി​ക്കും.

District News

അ​തി​ര​മ്പു​ഴ തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും

അ​​തി​​ര​​മ്പു​​ഴ: സെ​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ തി​​രു​​നാ​​ളി​​ന് നാ​​ളെ കൊ​​ടി​​യേ​​റും. 14 ദി​​വ​​സം നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന തി​​രു​​നാ​​ൾ ആ​​ഘോ​​ഷ​​ങ്ങ​​ൾ ഫെ​​ബ്രു​​വ​​രി ഒ​​ന്നി​​ന് എ​​ട്ടാ​​മി​​ടം ആ​​ച​​ര​​ണ​​ത്തോ​​ടെ സ​​മാ​​പി​​ക്കും.

നാ​​ളെ രാ​​വി​​ലെ 5.45ന് ​​സ​​പ്രാ, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന എ​​ന്നി​​വ​​യ്ക്കു ശേ​​ഷം 7.15ന് ​​വി​​കാ​​രി ഫാ. ​​മാ​​ത്യു പ​​ടി​​ഞ്ഞാ​​റേ​​ക്കു​​റ്റി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ കൊ​​ടി​​യേ​​റ്റും. ആ​​ത്മീ​​യ പി​​താ​​വ് ഫാ. ​​ഏ​​ബ്ര​​ഹാം കാ​​ടാ​​ത്തു​​ക​​ളം, അ​​സി. വി​​കാ​​രി​​മാ​​രാ​​യ ഫാ. ​​അ​​നീ​​ഷ് കാ​​മി​​ച്ചേ​​രി, ഫാ. ​​അ​​ല​​ൻ മാ​​ലി​​ത്ത​​റ, ഫാ. ​​ടോ​​ണി മ​​ണ​​ക്കു​​ന്നേ​​ൽ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​കും.

വേ​​ദ​​ഗി​​രി കോ​​ട്ട​​യം ടെ​​ക്സ്റ്റൈ​​ൽ​​സി​​ൽ​നി​​ന്നു​​ള്ള ക​​ഴു​​ന്നു പ്ര​​ദ​​ക്ഷി​​ണം വൈ​​കു​​ന്നേ​​രം ആ​​റി​​ന് ആ​​രം​​ഭി​​ച്ച് 8.15ന് ​​വ​​ലി​​യ​​പ​​ള്ളി​​യി​​ൽ സ​​മാ​​പി​​ക്കും.

തി​​രു​​സ്വ​​രൂ​​പം പ​​ര​​സ്യ​​വ​​ണ​​ക്ക​​ത്തി​​ന്

20നു രാ​​വി​​ലെ 7.30ന് ​​വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ പ്ര​​ശ​​സ്ത​​മാ​​യ തി​​രു​​സ്വ​​രൂ​​പം പ​​ര​​സ്യ​​വ​​ണ​​ക്ക​​ത്തി​​നാ​​യി മ​​ദ്ബ​​ഹ​​യി​​ൽ​നി​​ന്ന് പു​​റ​​ത്തെ​​ടു​​ക്കും. 7.45ന് ​​തി​​രു​​സ്വ​​രൂ​​പ​​വു​​മാ​​യി ചെ​​റി​​യ​​പ​​ള്ളി​​യി​​ലേ​​ക്ക് പ്ര​​ദ​​ക്ഷി​​ണം ന​​ട​​ത്തും. തു​​ട​​ർ​​ന്ന് തി​​രു​​സ്വ​​രൂ​​പം ചെ​​റി​​യ​​പ​​ള്ളി​​യി​​ൽ പ്ര​​തി​​ഷ്ഠി​​ക്കും. 24ന് ​​രാ​​ത്രി വ​​രെ തി​​രു​​സ്വ​​രൂ​​പം ചെ​​റി​​യ​​പ​​ള്ളി​​യി​​ലാ​​യി​​രി​​ക്കും. ഈ ​​ദി​​വ​​സ​​ങ്ങ​​ളി​​ലെ തി​​രു​​നാ​​ൾ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ ചെ​​റി​​യ​​പ​​ള്ളി​​യി​​ൽ ന​​ട​​ക്കും.

ദേ​​ശ​​ക്ക​​ഴു​​ന്ന് 20 മു​​ത​​ൽ

ഇ​​ട​​വ​​ക​​യെ നാ​​ലു ഭാ​​ഗ​​ങ്ങ​​ളാ​​യി തി​​രി​​ച്ച് നാ​​ലു ദി​​വ​​സ​​ങ്ങ​​ളി​​ൽ ന​​ട​​ത്തു​​ന്ന ദേ​​ശ​​ക്ക​​ഴു​​ന്ന് 20ന് ​​ആ​​രം​​ഭി​​ച്ച് 23ന് ​​സ​​മാ​​പി​​ക്കും. വൈ​​കു​​ന്നേ​​രം ആ​​റി​​ന് വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ൽ​​നി​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന ചെ​​റു​​പ്ര​​ദ​​ക്ഷി​​ണ​​ങ്ങ​​ൾ സം​​ഗ​​മി​​ച്ച് ദേ​​ശ​​ക്ക​​ഴു​​ന്ന് രാ​​ത്രി ഒ​​മ്പ​​തി​​ന് ചെ​​റി​​യ​​പ​​ള്ളി​​യി​​ലെ​​ത്തി സ​​മാ​​പി​​ക്കും.

പ്ര​​ദ​​ക്ഷി​​ണ​​ങ്ങ​​ൾ 24നും 25​​നും

തി​​രു​​നാ​​ളി​​ന്‍റെ പ്ര​​ധാ​​ന ആ​​ക​​ർ​​ഷ​​ണ​​ങ്ങ​​ളാ​​യ ന​​ഗ​​ര​​പ്ര​​ദ​​ക്ഷി​​ണ​​വും തി​​രു​​നാ​​ൾ പ്ര​​ദ​​ക്ഷി​​ണ​​വും 24നും 25​​നും ന​​ട​​ക്കും. 24ന് ​​വൈ​​കു​​ന്നേ​​രം ആ​​റി​​ന് ന​​ഗ​​ര​​പ്ര​​ദ​​ക്ഷി​​ണം വ​​ലി​​യ​​പ​​ള്ളി​​യി​​ൽ​​നി​​ന്ന് ആ​​രം​​ഭി​​ക്കും. 6.45ന് ​​പ്ര​​ദ​​ക്ഷി​​ണം ടൗ​​ൺ ക​​പ്പേ​​ള​​യി​​ൽ എ​​ത്തും. പ്രാ​​ർ​​ഥ​​നയ്​​ക്കു ശേ​​ഷം തു​​ട​​രു​​ന്ന പ്ര​​ദ​​ക്ഷി​​ണം 8.15ന് ​​ചെ​​റി​​യ​​പ​​ള്ളി​​ക്കു മു​​ന്നി​​ലെ​​ത്തും. 7.45ന് ​​വ​​ലി​​യ​​പ​​ള്ളി​​യി​​ൽ​​നി​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന ര​​ണ്ടാ​​മ​​ത്തെ പ്ര​​ദ​​ക്ഷി​​ണ​​വും 8.15ന് ​​ചെ​​റി​​യ​​പ​​ള്ളി​​ക്കു മു​​ന്നി​​ലെ​​ത്തി ഇ​​രു പ്ര​​ദ​​ക്ഷി​​ണ​​ങ്ങ​​ളും സം​​ഗ​​മി​​ച്ച് ചെ​​റി​​യ​​പ​​ള്ളി ചു​​റ്റി, വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ തി​​രു​​സ്വ​​രൂ​​പ​​വും സം​​വ​​ഹി​​ച്ച് വ​​ലി​​യ​​പ​​ള്ളി​​യി​​ലെ​​ത്തി 9.15ന് ​​സ​​മാ​​പി​​ക്കും.

25ന് ​​വൈ​​കു​​ന്നേ​​രം 5.30ന് 22 ​​വി​​ശു​​ദ്ധ​​രു​​ടെ തി​​രു​​സ്വ​​രൂ​​പ​​ങ്ങ​​ൾ സം​​വ​​ഹി​​ക്കു​​ന്ന തി​​രു​​നാ​​ൾ പ്ര​​ദ​​ക്ഷി​​ണം വ​​ലി​​യ​​പ​​ള്ളി​​യി​​ൽ​നി​ന്ന് ആ​​രം​​ഭി​​ക്കും. ചെ​​റി​​യ​​പ​​ള്ളി ചു​​റ്റി തി​​രി​​കെ വ​​ലി​​യ​​പ​​ള്ളി​​യി​​ലെ​​ത്തി 7.45ന് ​​പ്ര​​ദ​​ക്ഷി​​ണം സ​​മാ​​പി​​ക്കും.

റാ​​സ അ​​ർ​​പ്പ​​ണം 25ന്

സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ ഏ​​റ്റ​​വും ആ​​ഘോ​​ഷ​​പൂ​​ർ​​വ​​മാ​​യ വി​​ശു​​ദ്ധ കു​​ർ​​ബാ​​നയായ പ​​രി​​ശു​​ദ്ധ റാ​​സ 25ന് ​​രാ​​വി​​ലെ 10ന് ​​അ​​ർ​​പ്പി​​ക്കും. 10 മു​​ത​​ൽ ഫെ​​ബ്രു​​വ​​രി ഒ​​ന്നു​​വ​​രെ തി​​രു​​നാ​​ൾ ദി​​വ​​സ​​ങ്ങ​​ളി​​ൽ തൊ​​ണ്ണൂ​​റി​​ലേ​​റെ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പ​​ണം ന​​ട​​ക്കും.

വെ​​ടി​​ക്കെ​​ട്ട് 25ന്

വി​​ഖ്യാ​​ത​​മാ​​യ അ​​തി​​ര​​മ്പു​​ഴ വെ​​ടി​​ക്കെ​​ട്ട് 25ന് ​​രാ​​ത്രി 8.30ന് ​​ന​​ട​​ക്കും. പ​​ര​​മ്പ​​രാ​​ഗ​​ത​​മാ​​യി 24ന് ​​രാ​​ത്രി ന​​ട​​ന്നി​​രു​​ന്ന വെ​​ടി​​ക്കെ​​ട്ട് ഏ​​താ​​നും വ​​ർ​​ഷ​​ങ്ങ​​ളാ​​യി 25ന് ​​രാ​​ത്രി​​യി​​ലാ​​ണ് ന​​ട​​ത്തു​​ന്ന​​ത്.


ക​​ലാ​​പ​​രി​​പാ​​ടി​​ക​​ൾ 27 മു​​ത​​ൽ


ക​​ലാ​​പ​​രി​​പാ​​ടി​​ക​​ൾ 27 മു​​ത​​ൽ 30 വ​​രെ ന​​ട​​ത്തും. ഇ​​ത്ത​​വ​​ണ ആ​​ദ്യ ദി​​വ​​സം നാ​​ട​​ക​​വും മ​​റ്റ് ദി​​വ​​സ​​ങ്ങ​​ളി​​ൽ ഗാ​​ന​​മേ​​ള​​യു​​മാ​​ണ്.അ​​സി. വി​​കാ​​രി ഫാ. ​​അ​​നീ​​ഷ് കാ​​മി​​ച്ചേ​​രി, കൈ​​ക്കാ​​ര​​ൻ തോ​​മ​​സ് പു​​തു​​ശേ​​രി, പാ​​രീ​​ഷ് കൗ​​ൺ​​സി​​ൽ സെ​​ക്ര​​ട്ട​​റി സ​​ഞ്ജി​​ത് പി. ​​ജോ​​സ്, മീ​​ഡി​​യ ക​​ൺ​​വീ​​ന​​ർ ജ​​യ്സ​​ൺ ഞൊ​​ങ്ങി​​ണി​​യി​​ൽ എ​​ന്നി​​വ​​ർ പ​​രി​​പാ​​ടി​​ക​​ൾ വി​​ശ​​ദീ​​ക​​രി​​ച്ചു.

District News

അ​തി​ര​മ്പു​ഴ തി​രു​നാ​ൾ: ന​വ​ദി​ന തി​രു​നാ​ളൊ​രു​ക്കം നാ​ളെ മു​ത​ൽ

അ​തി​ര​മ്പു​ഴ: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​ന് മു​ന്നോ​ടി​യാ​യു​ള്ള ന​വ​ദി​ന തി​രു​നാ​ളൊ​രു​ക്കം നാ​ളെ മു​ത​ൽ 18 വ​രെ ന​ട​ക്കും.

എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 5.40ന് ​സ​പ്രാ, വി​ശു​ദ്ധ കു​ർ​ബാ​ന, ഏ​ഴി​ന് ല​ദീ​ഞ്ഞ്, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ ന​ട​ക്കും. 10നും 12 ​മു​ത​ൽ 17 വ​രെ​യും വൈ​കു​ന്നേ​രം അ​ഞ്ചി​നും 11നും 18​നും വൈ​കു​ന്നേ​രം 4.15നും 6.15​നും ല​ദീ​ഞ്ഞ്, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന.

ഫാ. ​ജോ​ർ​ജ് പു​ന്നൂ​ർ പു​ത്ത​ൻ​പ​റ​മ്പി​ൽ, ഫാ. ​ജോ​ൺ പു​ത്ത​ൻ​പ​റ​മ്പി​ൽ, ഫാ. ​ജോ​സ​ഫ് കു​ള​ങ്ങോ​ട്ടി​ൽ, ഫാ. ​തോ​മ​സ് തെ​ങ്ങും​പ​ള്ളി​ൽ, ഫാ. ​ജോ​സ​ഫ് പ്ലാ​ക്കാ​ളി​ൽ, ഫാ. ​ജേ​ക്ക​ബ് പ​ട​മ​റ്റം, ഫാ. ​മാ​ർ​ട്ടി​ൻ നീ​ളം​പ​റ​മ്പി​ൽ, ഫാ. ​ജോ​സ​ഫ് മ​ഠ​ത്തി​ശേ​രി, ഫാ. ​ജോ​ൺ തു​ണ്ടി​യി​ൽ, ഫാ. ​ആ​ന്‍റ​ണി ന​മ്പി​യ​ത്ത്, ഫാ. ​ജ​സ്റ്റി​ൻ ര​ണ്ടു​പ​റ പു​ത്ത​ൻ​പ​റ​മ്പ് എ​ന്നി​വ​ർ 10 മു​ത​ൽ 18 വ​രെ വൈ​കു​ന്നേ​രം തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

19 മു​ത​ൽ ഫെ​ബ്രു​വ​രി ഒ​ന്നു​വ​രെ​യാ​ണ് അ​തി​ര​മ്പു​ഴ തി​രു​നാ​ൾ. 19ന് ​രാ​വി​ലെ വി​കാ​രി ഫാ. ​മാ​ത്യു പ​ടി​ഞ്ഞാ​റേ​ക്കു​റ്റ് കൊ​ടി​യേ​റ്റും. 20ന് ​വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​സ്വ​രൂ​പം പ​ര​സ്യ വ​ണ​ക്ക​ത്തി​നു പ്ര​തി​ഷ്ഠി​ക്കും. 20 മു​ത​ൽ 23 വ​രെ ദേ​ശ​ക്ക​ഴു​ന്ന്. 24ന് ​പ്ര​ശ​സ്ത​മാ​യ ന​ഗ​ര​പ്ര​ദ​ക്ഷി​ണം. 25ന് ​രാ​വി​ലെ ആ​ഘോ​ഷ​മാ​യ റാ​സ, വൈ​കു​ന്നേ​രം തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, രാ​ത്രി 8.30ന് ​വി​ഖ്യാ​ത​മാ​യ അ​തി​ര​മ്പു​ഴ വെ​ടി​ക്കെ​ട്ട്. ഫെ​ബ്രു​വ​രി ഒ​ന്നി​ന് എ​ട്ടാ​മി​ടം ആ​ച​ര​ണ​ത്തോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും.

വി​കാ​രി ഫാ. ​മാ​ത്യു പ​ടി​ഞ്ഞാ​റേ​ക്കു​റ്റ്, ആ​ത്മീ​യ പി​താ​വ് ഫാ. ​അ​ബ്രാ​ഹം കാ​ടാ​ത്തു​ക​ളം, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​അ​നീ​ഷ് കാ​മി​ച്ചേ​രി, ഫാ. ​ടോ​ണി മ​ണ​ക്കു​ന്നേ​ൽ, ഫാ. ​അ​ല​ൻ മാ​ലി​ത്ത​റ, കൈ​ക്കാ​ര​ന്മാ​രാ​യ തോ​മ​സ് പു​തു​ശേ​രി, ജോ​ൺ​സ​ൺ തോ​ട്ട​ത്തി​ൽ, ബെ​ന്നി മൂ​ഴി​യാ​ങ്ക​ൽ, സാ​ബു തെ​ക്കേ​ട​ത്ത്, പാ​രീ​ഷ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ​ഞ്ജി​ത് പി. ​ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

District News

അ​തി​ര​മ്പു​ഴ​യി​ൽ സ​ജി കോ​ട്ട​യ​രി​കി​ൽ പ്രസിഡന്‍റ്

അ​തി​ര​മ്പു​ഴ: അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി യു​ഡി​എ​ഫി​ലെ സ​ജി ഒ.​എ. കോ​ട്ട​യ​രി​കി​ൽ (കോ​ൺ​ഗ്ര​സ്) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. തോ​മ​സ് പു​തു​ശേ​രി (കേ​ര​ള കോ​ൺ​ഗ്ര​സ്) ആ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ്.

24 അം​ഗ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ലെ 22 അം​ഗ​ങ്ങ​ൾ വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കെ​ടു​ത്തു. പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ജി ഒ.​എ​ക്ക് 17ഉം ​എ​ൽ​ഡി​എ​ഫി​ലെ ബേ​ബി​നാ​സ് അ​ജാ​സി​ന് അ​ഞ്ചും വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​മ​സ് പു​തു​ശേ​രി​ക്ക് 17ഉം ​എ​ൽ​ഡി​എ​ഫി​ലെ ജോ​സ് അ​ഞ്ജ​ലി​ക്ക് അ​ഞ്ചും വോ​ട്ട് ല​ഭി​ച്ചു. യു​ഡി​എ​ഫി​ലെ ഒ​രു മെം​ബ​റും ഒ​രു സ്വ​ത​ന്ത്ര മെം​ബ​റും ഹാ​ജ​രാ​യി​രു​ന്നി​ല്ല.

24-ാം വാ​ർ​ഡ് മെം​ബ​റാ​യ സ​ജി ആ​ദ്യ​മാ​യാ​ണ് പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​കു​ന്ന​ത്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പി​ക​യാ​യി​രു​ന്ന സ​ജി കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സി​ൽ​നി​ന്ന് വി​ര​മി​ച്ചു. കോ​ട്ട​യം സെ​ന്‍റ് ആ​ൻ​സ് എ​ച്ച്എ​സ്എ​സി​ലും അ​ധ്യാ​പി​ക​യാ​യി​രു​ന്നു. തോ​മ​സ് പു​തു​ശേ​രി 13-ാം വാ​ർ​ഡ് മെം​ബ​റാ​ണ്.

2015-20ൽ ​പ​ഞ്ചാ​യ​ത്ത് മെം​ബ​റും 2018-20ൽ ​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു. കേ​ര​ള കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും അ​തി​ര​മ്പു​ഴ റീ​ജ​ണ​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യം​ഗ​വു​മാ​ണ്.

Kerala

കു​മ​ര​ക​ത്തെ ചെ​ങ്കോ​ട്ട ത​ക​ർ​ന്നു ത​രി​പ്പ​ണം; അ​തി​ര​മ്പു​ഴ​യി​ൽ എ​ൽ​ഡി​എ​ഫി​ന് ജ​യം

കോ​ട്ട​യം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കു​ത്ത​ക ഡി​വി​ഷ​നു​ക​ളി​ൽ എ​ൽ​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും കാ​ലി​ട​റി. സി​പി​എ​മ്മി​ന്‍റെ ഉ​രു​ക്കു​കോ​ട്ട​യാ​യ കു​മ​ര​ക​ത്ത് യു​ഡി​എ​ഫി​ലെ പി.​കെ വൈ​ശാ​ഖ് അ​ട്ടി​മ​റി വി​ജ​യം നേ​ടി. എ​ൽ​ഡി​എ​ഫി​ലെ എ​സ്. അം​ഗ​രീ​സി​നെ 1654 വോ​ട്ടു​ക​ൾ​ക്കാ​ണ് വൈ​ശാ​ഖ് ത​റ​പ​റ്റി​ച്ച​ത്.

വാ​ശി​യേ​റി​യ പോ​രാ​ട്ടം ന​ട​ന്ന അ​തി​ര​മ്പു​ഴ​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജിം ​അ​ല​ക്സ് വി​ജ​യി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച അ​ഡ്വ. ജ​യ്സ​ൺ ജോ​സ​ഫ് ഒ​ഴു​ക​യി​ലി​നെ​യാ​ണ് ജിം ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് ല​ഭി​ക്കാ​തെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി തെ​റ്റി​പ്പി​രി​ഞ്ഞാ​ണ് ജിം ​കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ൽ ചേ​ർ​ന്ന​ത്. 2015 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​തി​ര​മ്പു​ഴ ഡി​വി​ഷ​നി​ൽ നി​ന്ന് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച ജിം ​അ​ല​ക്സ് ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി​യി​രു​ന്നു.

 

 

District News

അ​തി​ര​മ്പു​ഴ​യി​ല്‍ വി​ക​സ​നസ​ദ​സ് ന​ട​ത്തി

അ​തി​ര​മ്പു​ഴ: അ​തി​ര​മ്പു​ഴ​യു​ടെ മു​ഖ​ച്ഛാ​യ മാ​റ്റി​യ വി​ക​സ​ന​മാ​ണ് അ​ഞ്ചു വ​ര്‍ഷ​ക്കാ​ല​യ​ള​വി​ല്‍ ന​ട​ന്ന​തെ​ന്ന് മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍. അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ വി​ക​സ​ന​സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​തി​ര​മ്പു​ഴ വി​ശ്വ​മാ​താ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ പ​ഞ്ചാ​യ​ത്തം​ഗം ബേ​ബി​നാ​സ് അ​ജാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ അ​തി​ര​മ്പു​ഴ​യു​ടെ സ്‌​നേ​ഹാ​ദ​രം മ​ന്ത്രി ഏ​റ്റു​വാ​ങ്ങി.

റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണ്‍ കെ.​ജെ. മാ​ത്യു, സെ​ക്ര​ട്ട​റി സി.​വൈ. നി​സി ജോ​ണ്‍, ഏ​റ്റു​മാ​നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്യ രാ​ജ​ന്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജോ​ഷി ഇ​ല​ഞ്ഞി, സി​നി ജോ​ര്‍ജ്, ടി.​ഡി. മാ​ത്യു, അ​മ്പി​ളി പ്ര​ദീ​പ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

അ​​തി​​ര​​മ്പു​​ഴ മാ​​ർ​​ക്ക​​റ്റ് അവഗണനയി​​ൽ : തി​​രി​​ഞ്ഞുനോ​​ക്കാ​​തെ പ​​ഞ്ചാ​​യ​​ത്ത്

അ​​തി​​ര​​മ്പു​​ഴ: ഒ​​ന്ന​​ര​​നൂ​​റ്റാ​​ണ്ടി​​ലേ​​റെ​​ക്കാ​​ല​​ത്തെ പാ​​ര​​മ്പ​​ര്യം പേ​​റു​​ന്ന അ​​തി​​ര​​മ്പു​​ഴ ച​​ന്ത ജീ​​ർ​​ണാ​​വ​​സ്ഥ​​യി​​ൽ. അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ കീ​​ഴി​​ലു​​ള്ള പ​​ച്ച​​ക്ക​​റി മാ​​ർ​​ക്ക​​റ്റാ​​ണ് കാ​​ടു​​പി​​ടി​​ച്ചും പൊ​​ട്ടി​​ത്ത​​ക​​ർ​​ന്നും കി​​ട​​ക്കു​​ന്ന​​ത്.

പു​​രാ​​ത​​ന വാ​​ണി​​ജ്യ​​കേ​​ന്ദ്ര​​മെ​​ന്ന മേ​​നി​​പ​​റ​​യു​​മ്പോ​​ഴും മാ​​ർ​​ക്ക​​റ്റ് ദ​​യ​​നീ​​യാ​​വ​​സ്ഥ​​യി​​ലാ​​ണ്. മാ​​ർ​​ക്ക​​റ്റി​​ന്‍റെ പ്ര​​വേ​​ശ​​ന ക​​വാ​​ടം ത​​ന്നെ കാ​​ടു​​പി​​ടി​​ച്ച നി​​ല​​യി​​ൽ. മാ​​ർ​​ക്ക​​റ്റി​​ലേ​​ക്കു​​ള്ള വ​​ഴി​​യും മാ​​ർ​​ക്ക​​റ്റി​​ന്‍റെ ഉ​​ൾ​​വ​​ശ​​വും പൊ​​ട്ടി​​ത്ത​​ക​​ർ​​ന്ന് കു​​ഴി​​ക​​ൾ നി​​റ​​ഞ്ഞാ​​ണ്. ഈ ​​കു​​ഴി​​ക​​ളി​​ലെ വെ​​ള്ള​​വും ചേ​​റും ച​​വി​​ട്ടി​​യ​​ല്ലാ​​തെ മാ​​ർ​​ക്ക​​റ്റി​​ലേ​​ക്കു ക​​ട​​ക്കാ​​നാ​​കി​​ല്ല.

കോ​​ട്ട​​യം ജി​​ല്ല​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വ​​രു​​മാ​​ന​​മു​​ള്ള, 10 കോ​​ടി​​യി​​ലേ​​റെ രൂ​​പ ത​​ന​​ത് ഫ​​ണ്ടു​​ള്ള പ​​ഞ്ചാ​​യ​​ത്തി​​ലാ​​ണ് ഈ ​​ദ​​യ​​നീ​​യാ​​വ​​സ്ഥ. മാ​​ർ​​ക്ക​​റ്റി​​നോ​​ടു ചേ​​ർ​​ന്ന് നി​​ർ​​മി​​ച്ച ശു​​ചി​​മു​​റി സ​​മു​​ച്ച​​യ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ക​​ഴി​​ഞ്ഞ​​ദി​​വ​​സ​​മാ​​യി​​രു​​ന്നു.

അ​​ന്നെ​​ങ്കി​​ലും കാ​​ടു വെ​​ട്ടി​​ത്തെ​​ളി​​ക്കു​​ക​​യും കു​​ഴി​​ക​​ള​​ട​​യ്ക്കു​​ക​​യും ചെ​​യ്യു​​മെ​​ന്നു ക​​രു​​തി​​യ​​വ​​ർ​​ക്കു തെ​​റ്റി. അ​​തി​​ര​​മ്പു​​ഴ മാ​​ർ​​ക്ക​​റ്റി​​ന്‍റെ പാ​​ര​​മ്പ​​ര്യ​​മോ​​ർ​​ത്തെ​​ങ്കി​​ലും മാ​​ർ​​ക്ക​​റ്റ് വൃ​​ത്തി​​യാ​​ക്കി സൂ​​ക്ഷി​​ക്കാ​​ൻ പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കൃ​​ത​​ർ ത​​യാ​​റാ​​ക​​ണ​​മെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്.

Latest News

Corehub Up