x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​ത്തി​ന് പു​ഷ്പ സ​മൃ​ദ്ധി:  അ​തി​ര​മ്പു​ഴ​യി​ൽ പൂ​വ് കൃ​ഷി​ക്ക് തു​ട​ക്ക​മാ​യി


Published: June 24, 2026 05:37 AM IST | Updated: June 24, 2026 05:37 AM IST

അ​തി​ര​മ്പു​ഴ: അ​തി​ര​മ്പു​ഴ​യി​ൽ ഇ​ക്കു​റി ഓ​ണ​ത്തി​ന് പു​ഷ്പ​സ​മൃ​ദ്ധി. ഓ​ണ​ക്ക​നി നി​റ​പ്പൊ​ലി​മ എ​ന്ന പേ​രി​ൽ ബ​ന്തി​പ്പൂ കൃ​ഷി​ക്ക് തു​ട​ക്കം കു​റി​ച്ചു. ചെ​ടി​ക​ൾ ന​ട്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​എ. സ​ജി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.    

  പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട്, ഏ​ഴ് വാ​ർ​ഡു​ക​ളി​ലെ വ​നി​താ ജെ​എ​ൽ​പി ഗ്രൂ​പ്പു​ക​ളാ​ണ് കൃ​ഷി​ക്ക് മു​ൻ​കൈ​യെ​ടു​ക്കു​ന്ന​ത്. ബ​ന്തി​പ്പൂ​വി​നൊ​പ്പം പ​ച്ച​ക്ക​റി തൈ​ക​ളും ന​ട്ടു​പി​ടി​പ്പി​ക്കു​ന്നു​ണ്ട്. കൃ​ഷി​യി​ലൂ​ടെ സ​മൃ​ദ്ധി​യി​ലേ​ക്ക്, വ​നി​താ കാ​ർ​ഷി​ക വി​ക​സ​നം എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലെ​യും വ​നി​താ ജെ​എ​ൽ​ജി ഗ്രൂ​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ന്തി​പ്പൂ, പ​ച്ച​ക്ക​റി കൃ​ഷി​ക്കാ​ണ് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്.        ഓ​ണ​ക്കാ​ല​ത്ത് നാ​ട​ൻ പൂ​ക്ക​ളും പ​ച്ച​ക്ക​റി​ക​ളും ല​ഭ്യ​മാ​ക്കു​ക എ​ന്ന​തി​നൊ​പ്പം വ​നി​ത​ക​ളു​ടെ കാ​ർ​ഷി​ക പ​ങ്കാ​ളി​ത്ത​വും സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യും ഉ​റ​പ്പാ​ക്കു​ക എ​ന്ന​തും പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മാ​ണ്.

ര​ണ്ടാം വാ​ർ​ഡി​ൽ വാ​ർ​ഡ് മെം​ബ​ർ ജോ​ണി തോ​ട്ട​പ്പ​ള്ളി, മ​റ്റ് മെം​ബ​ർ​മാ​രാ​യ പ്രി​യ ബാ​സ്റ്റി​ൻ, ഐ​റി​ഷ് മോ​ൾ, എ​ഡി​എ​സ് അം​ഗം എം.​ജെ.​മേ​രി, ബി.​സി. ജോ​മേ​ഷ്, എ​ന്നി​വ​രും ഏ​ഴാം വാ​ർ​ഡി​ൽ വാ​ർ​ഡ് മെ​മ്പ​ർ മാ​ത്യു തേ​ക്കു​നി​ൽ​ക്കും​പ​റ​മ്പി​ൽ, കൃ​ഷി ഓ​ഫീ​സ​ർ ഡോ. ​എം.എസ്. അ​ശ്വി​നി, സി​നി​മോ​ൾ ബീ​ഗം, മെം​ബ​ർ സൗ​മ്യ വാ​സു​ദേ​വ​ൻ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ല​ത രാ​ജ​ൻ, അ​ഗ്രി സി​ആ​ർ​പി ഷൈ​നി റെ​ജി എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 

Tags : nattu vishesham Flower abundance Flower farming Athirampuzha

Recent News

Corehub Up