x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അതിരമ്പുഴ തിരുനാൾ: കൊടിയേറ്റ് ഇന്ന്


Published: January 19, 2026 02:32 AM IST | Updated: January 19, 2026 02:32 AM IST

അ​തി​ര​മ്പു​ഴ: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും. രാ​വി​ലെ 7.15ന് ​വി​കാ​രി ഫാ. ​മാ​ത്യു പ​ടി​ഞ്ഞാ​റേ​ക്കു​റ്റ് കൊ​ടി​യേ​റ്റും. നാ​ളെ രാ​വി​ലെ 7.15ന് ​വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​സ്വ​രൂ​പം പ​ര​സ്യ​വ​ണ​ക്ക​ത്തി​നാ​യി പ്ര​തി​ഷ്ഠി​ക്കും. നാ​ളെ മു​ത​ൽ 23 വ​രെ ദേ​ശ​ക്ക​ഴു​ന്ന് ന​ട​ക്കും.


24ന് ​വൈ​കു​ന്നേ​രം ആ​റി​ന് ന​ഗ​ര​പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ക്കും. 25ന് ​രാ​വി​ലെ 10ന് ​പ​രി​ശു​ദ്ധ റാ​സ അ​ർ​പ്പി​ക്കും. വൈ​കു​ന്നേ​രം 5.30ന് 22 ​വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പ​ങ്ങ​ൾ സം​വ​ഹി​ക്ക​പ്പെ​ടു​ന്ന തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ന​ട​ക്കും. രാ​ത്രി 8.30ന് ​അ​തി​ര​മ്പു​ഴ വെ​ട്ടി​ക്കെ​ട്ട്. ഫെ​ബ്രു​വ​രി ഒ​ന്നി​ന് എ​ട്ടാ​മി​ടം ആ​ച​ര​ണ​ത്തോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും. അ​ന്ന് രാ​ത്രി 8.30ന് ​വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​സ്വ​രൂ​പം മ​ദ്ബ​ഹ​യി​ൽ പു​ന:​പ്ര​തി​ഷ്ഠി​ക്കും.

Tags : Athirampuzha Thirunal Flag raising

Recent News

Corehub Up