Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Super League

പു​തി​യ കോ​ച്ചെ​ത്തി​യി​ട്ടും ബ്ലാ​സ്റ്റേ​ഴ്സി​ന് ര​ക്ഷ​യി​ല്ല; ഡ​ല്‍​ഹി​യോ​ടും തോ​റ്റു

ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സി​ന് തോ​ൽ​വി. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സ്‌​പോ​ർ​ട്ടിം​ഗ് ഡ​ൽ​ഹി​ക്കെ​തി​രെ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ട് ഗോ​ളി​നാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. ടൂ​ർ​ണ​മെ​ന്‍റി​ലെ ടീ​മി​ന്‍റെ ആ​റാം തോ​ൽ​വി​യാ​ണി​ത്.

പു​തി​യ പ​രി​ശീ​ല​ക​നാ​യ വെ​സ്റ്റ്‌​വു​ഡി​ന്‍റെ കീ​ഴി​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ തി​രി​ച്ചു​വ​ര​വ് ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും തോ​ൽ​വി നേ​രി​ടു​ന്ന​ത് തു​ട​രു​ക​യാ​ണ്. ആ​ദ്യ​പ​കു​തി​യി​ലും ര​ണ്ടാം പ​കു​തി​യി​ലും ഡ​ൽ​ഹി കേ​ര​ള​ത്തി​ന്‍റെ വ​ല​കു​ലു​ക്കി. 36-ാം മി​നി​റ്റി​ൽ മു​ഹ​മ്മ​ദ് അ​യ്മ​നാ​ണ് ആ​ദ്യം ല​ക്ഷ്യം ക​ണ്ട​ത്.

ഗോ​ൾ വ​ഴ​ങ്ങി​യ​തോ​ടെ തി​രി​ച്ച​ടി​ക്കാ​ൻ ബ്ലാ​സ്റ്റേ​ഴ്‌​സ് ചി​ല നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഗോ​ളു​മാ​ത്രം പി​റ​ന്നി​ല്ല. ഇ​തോ​ടെ ആ​ദ്യ പ​കു​തി 1-0 ന് ​അ​വ​സാ​നി​ച്ചു. ര​ണ്ടാം പ​കു​തി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ൽ മ​തി​ജ ബാ​ബോ​വി​യാ​ണ് ര​ണ്ടാ​മ​ത് വ​ല​കു​ലു​ക്കി​യ​ത്.

ഐ​എ​സ്എ​ല്ലി​ൽ ആ​ദ്യ ഏ​ഴു​ക​ളി​ൽ ആ​റി​ലും മ​ഞ്ഞ​പ്പ​ട തോ​റ്റു. ഒ​രു മ​ത്സ​രം സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു. ഇ​തു​വ​രെ ഒ​രു ജ​യം പോ​ലും സ്വ​ന്ത​മാ​ക്കാ​ൻ ടീ​മി​നാ​യി​ട്ടി​ല്ല. ഒ​രു പോ​യി​ന്‍റു​മാ​യി 13-ാം സ്ഥാ​ന​ത്താ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സ്. ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി​യി​ൽ​ന​ട​ന്ന ഹോം ​മ​ത്സ​ര​ത്തി​ൽ പ​ഞ്ചാ​ബ് സി​യു​ടെ മു​ന്നി​ൽ 3-1നാ​ണ് ടീം ​ത​ക​ർ​ന്ന​ടി​ഞ്ഞ​ത്.

തു​ട​ർ തോ​ൽ​വി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സ് പ​രി​ശീ​ല​ക​സ്ഥാ​ന​ത്തു​നി​ന്ന് ഡേ​വി​ഡ് കാ​റ്റാ​ല​യെ നീ​ക്കി​യ​ത്. കാ​റ്റാ​ല​യ്ക്ക് കീ​ഴി​ൽ ടൂ​ർ​ണ​മെ​ന്‍റി​ൽ ഒ​രു ജ​യം പോ​ലും ടീ​മി​ന് സ്വ​ന്ത​മാ​ക്കാ​നാ​യി​രു​ന്നി​ല്ല. മി​ഖാ​യ​ൽ സ്റ്റാ​റേ​യ്ക്കു പ​ക​ര​ക്കാ​ര​നാ​യി ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ർ​ച്ചി​ലാ​ണ് കാ​റ്റാ​ല ബ്ലാ​സ്റ്റേ​ഴ്സ് കോ​ച്ചാ​യെ​ത്തി​യ​ത്.

Latest News

Corehub Up