കോല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ കോല്‍ക്കത്തന്‍ ഡെര്‍ബി മാറ്റിവച്ചു.
മേയ് അഞ്ചിന് നടക്കേണ്ടിയിരുന്ന മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സും ഈസ്റ്റ് ബംഗാള്‍ ക്ലബ്ബും തമ്മിലുള്ള പോരാട്ടമാണ് പ്രത്യേക കാരണങ്ങളാല്‍ മാറ്റിവച്ചത്.
രാജ്യാന്തര ഇടവേളയ്ക്കുശേഷം ഐഎസ്എല്‍ 2025-26 സീസണിന് ഇന്നു വീണ്ടു പന്തുരുളും. രാത്രി 7.30നു നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് എഫ്സി മുഹമ്മദന്‍ എസ്സിയെ നേരിടും.
മുംബൈ സിറ്റി (14), മോഹന്‍ ബഗാന് (13), ജംഷഡ്പുര്‍ (13), ഈസ്റ്റ് ബംഗാള്‍ (11) ടീമുകളാണ് യഥാക്രമം ആദ്യ നാലു സ്ഥാനങ്ങളില്‍.
Tags : Kolkata derby Indian Super League football