മഞ്ചേരി: സിഐടിയു 16-ാം ജില്ലാ സമ്മേളന ലോഗോ മുതിര്‍ന്ന നേതാവ് സി. വിജയലക്ഷ്മി പ്രകാശനം ചെയ്തു. തൊഴിലാളികളുടേയും സ്വാഗതസംഘം പ്രവര്‍ത്തകരുടേയും സാന്നിദ്ധ്യത്തിലായിരുന്നു പ്രകാശന ചടങ്ങ്. സെപ്റ്റംബര്‍ 19, 20 തീയതികളില്‍ മഞ്ചേരിയിലാണ് സമ്മേളനം. ജനറല്‍ കണ്‍വീനര്‍ പി.കെ. മുരളീധരന് അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് വി. ശശികുമാര്‍, ജനറല്‍ സെക്രട്ടറി വി.പി. സക്കറിയ, അഡ്വ. കെ. ഫിറോസ് ബാബു, പി. രാധാകൃഷ്ണന്, പി.ടി. രജിത, കെ. ജയരാജന്, ടി. മുഹമ്മദ് അന്‍സാര്‍, സുനില്‍ പരിയാരത്ത് എന്നിവര്‍ പ്രസംഗിച്ചു.