കുടിയാന്മല: കുടിയാന്മല മേരി ക്യൂൻസ് ഹൈസ്കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ലോഗോ, പോസ്റ്റർ എന്നിവ സ്കൂൾ മാനേജർ ഫാ. പോൾ വള്ളോപ്പിള്ളി സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.
"യോബേൽ-50' എന്ന പേരിലാണ് ജൂബിലി ആഘോഷ പരിപാടികൾ നടത്തുന്നത്. സ്കൂൾ മുഖ്യാധ്യാപകൻ സുനിൽ ജോസഫ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ ബിജു കിഴക്കയിൽ, മുൻ മുഖ്യാധ്യാപകർ എം.ജെ. ഫ്രാൻസിസ്, മാത്യു തെള്ളിയിൽ എന്നിവർ പ്രസംഗിച്ചു.
സ്റ്റാഫ് സെക്രട്ടറി ക്ലീറ്റസ് പോൾ, അധ്യാപകരായ മീനാകുമാരി, ജോമോൻ ആഗസ്തി, ജിൻസി ജോസ് എന്നിവർ നേതൃത്വം നൽകി.
Tags : nattu vishesham Kudiyanmala logo unveiled