മിഷിഗൺ: സെന്റ് ജോൺസ് മാർത്തോമ്മാ ഇടവക ആതിഥേയത്വം വഹിക്കുന്ന 29-ാം മാർത്തോമ്മാ ക്വയർ ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം ചെയ്തു.
സെന്റ് ജോൺസ് മാർത്തോമ്മാ പള്ളിയിൽ ആരാധനയെ തുടർന്നു നടന്ന സമ്മേളനത്തിൽ വച്ച് ക്വയർ ഫെസ്റ്റിവൽ കമ്മിറ്റി പ്രസിഡന്റ് റവ. സഞ്ചോ പി. വർഗീസ് ലോഗോ പ്രകാശനം നിർവഹിച്ചു.
ജൂലൈ 25ന് വൈകുന്നേരം 3.30 മുതൽ നടത്തപ്പെടുന്ന ഈ വർഷത്തെ ക്വയർ ഫെസ്റ്റിവലിന്റെ ചിന്താവിഷയം EL-Sela 2026 (psalms 18:2) എന്നതാണ്. ഷിക്കാഗോ, കാനഡ, ഡിട്രോയിറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള പത്തോളം മലയാളം, ഇംഗ്ലീഷ് ഗായകസംഘങ്ങൾ ഈ സംഗീതോത്സവത്തിൽ പങ്കെടുക്കും.