ലോഗോ പ്രകാശനം കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി നിർവഹിക്കുന്നു.
കൊല്ലം: ഡിസംബർ അഞ്ച്, ആറ് തീയതികളിൽ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിൽ നടക്കുന്ന കൊല്ലം രൂപത ബൈബിൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. രൂപത ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി പ്രകാശന കർമം നിർവഹിച്ചു.
വികാരി ജനറാൾ മോൺ. ബൈജു ജൂലിയാൻ, ബൈബിൾ കമ്മീഷൻ ഡയറക്ടർ ഫാ. ഡോ. ലിൻസൺ കെ. ആറാടൻ, ജനറൽ കൺവീനർ മിൽട്ടൺ സ്റ്റീഫൻ എന്നിവർ ചേർന്ന് ലോഗോ ഏറ്റുവാങ്ങി.
ചടങ്ങിൽ പബ്ലിസിറ്റി ചെയർമാൻ ഫാ. ജോൺ പോൾ സ്വാഗതവും കൺവീനർ സാജു കുരിശിങ്കൽ നന്ദിയും പറഞ്ഞു. എപ്പിസ്കോപ്പൽ വികാർ ഫാ. ജോസഫ് സെബാസ്റ്റ്യൻ, രൂപത പിആർഒ ഫാ. ലാസർ എസ്. പട്ടകടവ് എന്നിവരും വിവിധ കമ്മിറ്റി ചെയർമാന്മാരായ ഫാ. ജോളി എബ്രഹാം, ഫാ. ബോസ് ആന്റണി, ഫാ.റൊസാരിയോ ബിജെ, ഫാ. മനോജ് ആന്റണി, ഫാ. അരുൺ ജെ. ആറാടൻ, ഫാ. സാജൻ വാൾട്ടർ, ഫാ. ജിജോ ജോസ്, ഫാ. ടോമി കമാൻസ്, ഫാ. ജോ ആൻ്റണി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.