വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ വാര്ഷികാഘോഷം ലോഗോ പ്രകാശനം
കല്പ്പറ്റ: വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ 90-ാം വാര്ഷികാഘോഷ ലോഗോ പ്രകാശനം ജില്ലാ കളക്ടര് ഡി.ആര്. മേഘശ്രീ നിര്വഹിച്ചു.
കളക്ടറുടെ ചേംബറില് നടന്ന പപരിപാടിയില് വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് ടി.എം. കമര് ലൈല, പഞ്ചായത്ത് അംഗങ്ങളായ റംല മുഹമ്മദ്, ലൈബ്രറിയുടെ ആദ്യകാല ഭാരവാഹികളായ പി.ജെ. ആന്റണി, വി.കെ. ശ്രീധരന്, ടിഎല്സി അംഗം എം. മുരളീധരന്, മേരാ യുവ ഭാരത് കോഓര്ഡിനേറ്റര് കെ.എ. അഭിജിത്ത്, മാധ്യമ പ്രവര്ത്തകരായ സി.വി. ഷിബു, വി.ആര്. രാജിത്ത്, ലൈബ്രറി പ്രവര്ത്തകരായ മിഥുന് മുണ്ടക്കല്, എം. മോഹനകൃഷ്ണന്, എന്.ജി. ശാരദ, എം.ജെ. ത്രേസ്യ, എം. സരസമ്മ, വി.എം. ഷീല, സ്വാഗതസംഘം കണ്വീനര് എം. സുധാകരന്, ട്രഷറര് എം. മണികണ്ഠന് എന്നിവര് പങ്കെടുത്തു.