x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ​ത്തോ​മ്മാ ക്വ​യ​ർ ഫെ​സ്റ്റി​വ​ൽ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

അ​ല​ൻ ചെ​ന്നി​ത്ത​ല
Published: April 1, 2026 02:21 PM IST | Updated: April 1, 2026 02:21 PM IST

മി​ഷി​ഗ​ൺ: സെ​ന്‍റ് ജോ​ൺ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന 29-ാം മാ​ർ​ത്തോ​മ്മാ ക്വ​യ​ർ ഫെ​സ്റ്റി​വ​ലി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.

സെ​ന്‍റ് ജോ​ൺ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ ആ​രാ​ധ​ന​യെ തു​ട​ർ​ന്നു ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ വ​ച്ച് ക്വ​യ​ർ ഫെ​സ്റ്റി​വ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് റ​വ. സ​ഞ്ചോ പി. ​വ​ർ​ഗീ​സ് ലോ​ഗോ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

ജൂ​ലൈ 25ന് വൈകുന്നേരം 3.30 മു​ത​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​വ​ർ​ഷ​ത്തെ ക്വ​യ​ർ ഫെ​സ്റ്റി​വ​ലി​ന്‍റെ ചി​ന്താ​വി​ഷ​യം EL-Sela 2026 (psalms 18:2) എ​ന്ന​താ​ണ്. ഷി​ക്കാ​ഗോ, കാ​ന​ഡ, ഡി​ട്രോ​യി​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പ​ത്തോ​ളം മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് ഗാ​യ​ക​സം​ഘ​ങ്ങ​ൾ ഈ ​സം​ഗീ​തോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

K-Rail Survey

ക്വ​യ​ർ ഫെ​സ്റ്റി​വ​ലി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യ് റ​വ. സ​ഞ്ചോ പി. ​വ​ർ​ഗീ​സ് (പ്ര​സി​ഡ​ന്‍റ്), ജോ​ൺ വ​ർ​ഗീ​സ് -​ ജോ​ജി (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), ഷാ​ജി ഈ​പ്പ​ൻ (പ്രോ​ഗ്രാം), ഇ​സ​ബെ​ൽ സാം, ​സി​ബി ബി​നു (റി​സ​പ്ഷ​ൻ), അ​നി​ൽ സാം (​ഫു​ഡ്), സോ​ണി മാ​ത്യൂ​സ്(​ഓ​പ്പ​റേ​ഷ​ൻ​സ് & അ​റേ​ൻ​ജ്‌​മെ​ന്‍റ്സ്), ഷൈ​ൻ ഈ​പ്പ​ൻ (മീ​ഡി​യ), നി​ർ​മ്മ​ൽ മാ​ത്യൂ​സ് (ഫി​നാ​ൻ​സ്), എ​ബ്ര​ഹാം ഈ​പ്പ​ൻ (​സു​വ​നീ​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നം ആ​ര​ഭി​ച്ചു.

Tags : Marthoma Choir Festival Logo unveiled

Recent News

Corehub Up