Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Marco Rubio

ഇന്ത്യയുമായി വ്യാപാരക്കരാർ ഉടൻ: യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മാർക്കോ റൂബിയോ

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​യും അ​​​മേ​​​രി​​​ക്ക​​​യും ത​​​മ്മി​​​ലു​​​ള്ള വ്യാ​​​പാ​​​ര​​​ക്ക​​​രാ​​​ർ ഒ​​​പ്പ്‌വ​​​യ്ക്കു​​​ന്ന​​​തി​​​ന്‍റെ തൊ​​​ട്ട​​​രി​​​കി​​​ലാ​​​ണെ​​​ന്ന് യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ. ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള വ്യാ​​​പാ​​​ര​​​ബ​​​ന്ധം കൂ​​​ടു​​​ത​​​ൽ സ​​​ന്തു​​​ലി​​​ത​​​മാ​​​ക്കു​​​ന്ന​​​തി​​​ന് ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ പു​​​രോ​​​ഗ​​​തി​​​യു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

നാ​​​ളെ ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ക്വാ​​​ഡ് വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി​​​മാ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി​​​യ റൂ​​​ബി​​​യോ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി എ​​​സ്. ജ​​​യ്ശ​​​ങ്ക​​​റു​​​മാ​​​യി ന​​​ട​​​ത്തി​​​യ സം​​​യു​​​ക്ത പ്ര​​​സ്താ​​​വ​​​ന​​​യി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ സ്വാ​​​ധീ​​​ന​​​മു​​​ള്ള രാ​​​ജ്യ​​​മാ​​​യി ഇ​​​ന്ത്യ​​​യെ കാ​​​ണു​​​ന്ന​​​താ​​​യും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കും ഒ​​​രു​​​പോ​​​ലെ ഗു​​​ണ​​​ക​​​ര​​​വും ദീ​​​ർ​​​ഘ​​​കാ​​​ലം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തു​​​മാ​​​യ ഒ​​​രു ക​​​രാ​​​റി​​​ലെ​​​ത്താ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​​ക​​​ളി​​​ൽ യു​​​എ​​​സി​​​ൽ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ മി​​​ക​​​ച്ച പു​​​രോ​​​ഗ​​​തി​​​യു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. അ​​​മേ​​​രി​​​ക്ക​​​ൻ വ്യാ​​​പാ​​​ര​​​പ്ര​​​തി​​​നി​​​ധി ഉ​​​ട​​​ൻ​​​ത​​​ന്നെ ഇ​​​ന്ത്യ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​മെ​​​ന്നും റൂ​​​ബി​​​യോ അ​​​റി​​​യി​​​ച്ചു. ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​ര​​​ക്ക​​​രാ​​​റി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ഇ​​​ട​​​ക്കാ​​​ല വ്യാ​​​പാ​​​രക്ക​​​രാ​​​റി​​​ന്‍റെ ച​​​ട്ട​​​ക്കൂ​​​ടി​​​ന് ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ രൂ​​​പം ന​​​ൽ​​​കി​​​യി​​​രു​​​ന്നു. വ്യാ​​​പാ​​​ര​​​ത്തി​​​നു​​​പു​​​റ​​​മെ മ​​​റ്റ് ത​​​ന്ത്ര​​​പ്ര​​​ധാ​​​ന മേ​​​ഖ​​​ല​​​ക​​​ളി​​​ലും ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും സ​​​ഹ​​​ക​​​ര​​​ണം തു​​​ട​​​രു​​​മെ​​​ന്നും സം​​​യു​​​ക്ത പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ റൂ​​​ബി​​​യോ വ്യ​​​ക്ത​​​മാ​​​ക്കി.

അ​​​തേ​​​സ​​​മ​​​യം, നി​​​യ​​​മാ​​​നു​​​സൃ​​​ത​​​മാ​​​യി അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു യാ​​​ത്ര ചെ​​​യ്യു​​​ന്ന ഇ​​​ന്ത്യ​​​ക്കാ​​​ർ വീ​​​സ ല​​​ഭി​​​ക്കാ​​​ൻ നേ​​​രി​​​ടു​​​ന്ന ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗ​​​ത്തി​​​ൽ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി അ​​​റി​​​യി​​​ച്ചു. അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റ​​​ങ്ങ​​​ൾ ത​​​ട​​​യാ​​​ൻ ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും സ​​​ഹ​​​ക​​​രി​​​ക്കു​​​ന്പോ​​​ൾ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ യാ​​​ത്ര​​​ക​​​ളെ​​​യും ബി​​​സി​​​ന​​​സ്, സാ​​​ങ്കേ​​​തി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ലെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തെ​​​യും ച​​​ട്ട​​​ങ്ങ​​​ൾ ദോ​​​ഷ​​​ക​​​ര​​​മാ​​​യി ബാ​​​ധി​​​ക്ക​​​രു​​​തെ​​​ന്ന് ജ​​​യ്ശ​​​ങ്ക​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

എ​​​ന്നാ​​​ൽ നി​​​ല​​​വി​​​ൽ അ​​​മേ​​​രി​​​ക്ക ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ വീ​​​സ ന​​​യം ഇ​​​ന്ത്യ​​​യെ മാ​​​ത്രം ല​​​ക്ഷ്യം വ​​​യ്ക്കു​​​ന്ന​​​ത​​​ല്ലെ​​​ന്ന് റൂ​​​ബി​​​യോ വ്യ​​​ക്ത​​​മാ​​​ക്കി. മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യു​​​ള്ള അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ബ​​​ന്ധം ഇ​​​ന്ത്യ​​​യു​​​മാ​​​യു​​​ള്ള ന​​​യ​​​ത​​​ന്ത്ര സ​​​ഹ​​​ക​​​ര​​​ണ​​​ത്തെ ഒ​​​രി​​​ക്ക​​​ലും ബാ​​​ധി​​​ക്കി​​​ല്ലെ​​​ന്നും റൂ​​​ബി​​​യോ പ​​​റ​​​ഞ്ഞു.

ഡ​​​ൽ​​​ഹി​​​യി​​​ലെ ഹൈ​​​ദ​​​രാ​​​ബാ​​​ദ് ഹൗ​​​സി​​​ൽ മൂ​​​ന്നു മ​​​ണി​​​ക്കൂ​​​റോ​​​ളം നീ​​​ണ്ട ച​​​ർ​​​ച്ച​​​യി​​​ൽ ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ​​​യും ന​​​യ​​​ത​​​ന്ത്ര പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ പ​​​ങ്കെ​​​ടു​​​ത്തു.
ശ​​​നി​​​യാ​​​ഴ്ച പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​മാ​​​യി വ്യാ​​​പാ​​​രം, ഊ​​​ർ​​​ജം തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ റൂ​​​ബി​​​യോ, പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നു​​​വേ​​​ണ്ടി അ​​​ദ്ദേ​​​ഹ​​​ത്തെ വൈ​​​റ്റ് ഹൗ​​​സ് സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ ക്ഷ​​​ണി​​​ച്ചി​​​രു​​​ന്നു.

Latest News

Corehub Up