x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിൽ; മോദിയുമായി കൂടിക്കാഴ്ച നടത്തും

ഇന്‍റർനാഷണൽ ഡെസ്ക്
Published: May 23, 2026 09:54 AM IST | Updated: May 23, 2026 09:54 AM IST

കോൽക്കത്ത: നാലുദിവസത്തെ സന്ദർശനത്തിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിലെത്തി. അദ്ദേഹത്തിന്‍റെ ആദ്യ ഇന്ത്യാസന്ദർശനമാണിത്. കോൽക്കത്തയിൽ നിന്ന് ഡൽഹിയിലെത്തുന്ന അദ്ദേഹം വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

ഊർജം, സുരക്ഷ, പ്രതിരോധ സഹകരണം തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. ചൊവ്വാഴ്ച വരെ ഇന്ത്യയിൽ തുടരുന്ന മാർക്കോ റൂബിയോ കോൽക്കത്തയ്ക്കും ഡൽഹിക്കും പുറമേ, ആഗ്ര, ജയ്പുർ എന്നീ നഗരങ്ങളും സന്ദർശിക്കും. ചൊവ്വാഴ്ച ഡൽഹിയിൽ നടക്കുന്ന ക്വാഡ് നേതാക്കളുടെ യോഗത്തിലും റൂബിയോ പങ്കെടുക്കും.

വരുംദിവസങ്ങളിൽ വ്യാപാരം, സാങ്കേതികവിദ്യ, പ്രതിരോധം, ക്വാഡ് എന്നിങ്ങനെ വിവിധ മേഖലകളിലെ വിഷയങ്ങൾ ചർച്ച ചെയ്യാൻ സന്ദർശനം ലക്ഷ്യമിടുന്നതായി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ എക്സിലൂടെ അറിയിച്ചു.

Tags : US State secretary Marco Rubio India

Recent News

Corehub Up