ന്യൂഡൽഹി: യുഎസ് - ഇറാൻ സമാധാന കരാറുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് സൂചന. ഏതാനും മണിക്കൂറുകൾക്കുള്ളിൽ സുപ്രധാന പ്രഖ്യാപനം പ്രതീക്ഷിക്കാമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.
ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഈ നിർണായക വിവരം പങ്കുവെച്ചത്. ദീർഘനാളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഔദ്യോഗിക ധാരണയിലേക്ക് ഇരുരാജ്യങ്ങളും എത്തിയതായാണ് വിവരം.
ഇറാനുമായുള്ള സമാധാന കരാറിനെക്കുറിച്ച് സൗദി അറേബ്യ, യുഎഇ, ഖത്തർ, പാക്കിസ്ഥാൻ, ഈജിപ്ത്, തുർക്കി തുടങ്ങിയ രാജ്യങ്ങളുമായി സംസാരിച്ചുവെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇറാനും ഇക്കാര്യത്തിൽ അനുകൂലമായ സൂചനകൾ നൽകിയിരുന്നു.
അതേസമയം സമാധാന ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന കാര്യം ട്രംപും സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിലെ വെടിനിർത്തൽ 60 ദിവസത്തേക്ക് കൂടി നീട്ടുന്നത് ഉൾപ്പെടെ കരാറിൽ ഉണ്ടാകുമെന്നാണ് സൂചന. അതേസമയം ഹോർമുസ് കടലിടുക്കിന്റെ പൂർണ അധികാരം തങ്ങൾക്കാണെന്ന് ഇറാൻ വ്യക്തമാക്കി.
Tags : marco rubio us state secretary us iran conflict