Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NRINews

Europe

ബെ​ർ​ലി​നി​ൽ 11 മ​ണി​ക്കൂ​ർ നീ​ണ്ട സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ബ​ന്ദി​നാ​ട​കം അ​വ​സാ​നി​ച്ചു; ക​മാ​ൻ​ഡോ​ക​ൾ കാ​ഷ്യ​റെ മോ​ചി​പ്പി​ച്ചു

ബെ​ർ​ലി​ൻ: ബെ​ർ​ലി​നി​ൽ 11 മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ടു​നി​ന്ന സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ബ​ന്ദി​നാ​ട​കം പ്ര​ത്യേ​ക പോ​ലീ​സ് സേ​ന​യാ​യ എ​സ്‌​ഇ​കെയു​ടെ സാ​ഹ​സി​ക ഓ​പ്പ​റേ​ഷ​നോ​ടെ അ​വ​സാ​നി​ച്ചു. മാ​രി​യ​ൻ​ഫെ​ൽ​ഡെ​യി​ലെ റേ​വെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ വ​നി​താ കാ​ഷ്യ​റെ ക​ത്തി​മു​ന​യി​ൽ ബ​ന്ദി​യാ​ക്കി​യ പ്ര​തി​യെ ശ​നി​യാ​ഴ്ച രാ​വി​ലെ 9.20ഓ​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ജീ​വ​ന​ക്കാ​രി​യെ സു​ര​ക്ഷി​ത​മാ​യി മോ​ചി​പ്പി​ച്ചു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 10ന്, ക​ട അ​ട​യ്ക്കാ​ൻ മി​നി​റ്റു​ക​ൾ മാ​ത്രം ബാ​ക്കി​യി​രി​ക്കെ​യാ​ണ് അ​വ​സാ​ന ഉ​പ​ഭോ​ക്താ​വെ​ന്ന നി​ല​യി​ൽ പ്ര​തി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ​ത്തി​യ​ത്. സാ​ധ​ന​ങ്ങ​ൾ കൗ​ണ്ട​റി​ൽ വ​യ്ക്കാ​ൻ വി​സ​മ്മ​തി​ച്ച ഇ​യാ​ൾ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന വ​ലി​യ ക​ത്തി പു​റ​ത്തെ​ടു​ത്ത് വ​നി​താ കാ​ഷ്യ​റെ ബ​ന്ദി​യാ​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ്, പ്ര​ത്യേ​ക ച​ർ​ച്ചാ സം​ഘം, നാ​യ​പ്പ​ട, എ​സ്‌​ഇ​കെ ക​മാ​ൻ​ഡോ​ക​ൾ എ​ന്നി​വ​ർ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് വ​ള​ഞ്ഞു. രാ​ത്രി മു​ഴു​വ​ൻ പ്ര​തി​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച് കീ​ഴ​ട​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​യാ​ൾ വ​ഴ​ങ്ങി​യി​ല്ല.

ഒ​ടു​വി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ ശേ​ഷം എ​സ്‌​ഇ​കെ സം​ഘം മേ​ൽ​ക്കൂ​ര​യി​ലൂ​ടെ​യും പ്ര​ധാ​ന പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലൂ​ടെ​യും ഒ​രേ​സ​മ​യം അ​ക​ത്തു​ക​യ​റി മി​ന്ന​ൽ ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി.

ടേ​സ​ർ ഗ​ൺ ഉ​പ​യോ​ഗി​ച്ച് നി​മി​ഷ​ങ്ങ​ൾ​ക്ക​കം പ്ര​തി​യെ കീ​ഴ്പ്പെ​ടു​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചെ​റി​യ പ​രി​ക്കു​ക​ളോ​ടെ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ക​ത്തി​മു​ന​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ബ​ന്ദി​യാ​യി​രു​ന്ന വ​നി​താ കാ​ഷ്യ​റെ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ക​ടു​ത്ത മാ​ന​സി​കാ​ഘാ​തം അ​നു​ഭ​വി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ്ര​തി​യു​ടെ ല​ക്ഷ്യം എ​ന്താ​യി​രു​ന്നു​വെ​ന്ന​ത് ഉ​ൾ​പ്പെ​ടെ സം​ഭ​വ​ത്തി​ന്റെ എ​ല്ലാ വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​യും കാ​ഷ്യ​റും ത​മ്മി​ൽ മു​ൻ​പ​രി​ച​യ​മി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ജ​ർ​മ​നി​യി​ലെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും പെ​ട്രോ​ൾ പ​മ്പു​ക​ളി​ലും നി​ര​വ​ധി പ്ര​വാ​സി മ​ല​യാ​ളി​ക​ൾ രാ​ത്രി ഷി​ഫ്റ്റു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​സം​ഭ​വം പ്ര​വാ​സി സ​മൂ​ഹ​ത്തി​നി​ട​യി​ലും സു​ര​ക്ഷാ ആ​ശ​ങ്ക​ക​ൾ ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up