x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ർ​മ​നി​യി​ൽ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക്ക് വി​ട​ന​ൽ​കി നാ​ട്

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: July 24, 2026 11:58 AM IST | Updated: July 24, 2026 11:58 AM IST

അ​ന​ന്തു മോ​ഹ​ൻ

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക്ക് ജ​ന്മ​നാ‌​ട് ക​ണ്ണീ​രോ​ടെ വി​ട​യേ​കി. ജ​ർ​മ​നി​യി​ലെ സാ​ക്സ​ൺ സം​സ്ഥാ​ന​ത്തെ ഫ്രൈ​ബ​ർ​ഗ് ടെ​ക്നി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ എം​എ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന അ​ന​ന്തു മോ​ഹ​ൻ (29) ആ​ണ് ട്രെ​യി​ൻ ത​ട്ടി മ​ര​ണ​പ്പെ​ട്ട​ത്.

മും​ബൈ ദാ​ദ്ര ന​ഗ​ർ ഹ​വേ​ലി​യി​ൽ താ​മ​സി​ക്കു​ന്ന പ​ത്ത​നം​തി​ട്ട റാ​ന്നി ക​രി​കു​ളം സ്വ​ദേ​ശി​യു​മാ​യ ബി​ന്ദു മോ​ഹ​ന്‍റെ​യും പ​രേ​ത​നാ​യ മോ​ഹ​ൻ കു​മാ​റി​ന്‍റെ​യും മ​ക​നാ​ണ് അ​ന​ന്തു മോ​ഹ​ൻ. സ​ഹോ​ദ​രി: ന​വ​മി. റാ​ന്നി ക​രി​കു​ളം തേ​വാ​ങ്ക​ര (കു​ന്ന​ക്കാ​ട്ട്) കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത​ൻ.

സംസ്‌കാരച്ചടങ്ങുകൾ

അ​ന​ന്തു​വി​ന്‍റെ മൃ​ത​ദേ​ഹം ജ​ർ​മ​നി​യി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി ചൊ​വ്വാ​ഴ്ച രാ​ത്രി ഫ്രാ​ങ്ക്ഫ​ർ​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ന്യൂ​ഡ​ൽ​ഹി വ​ഴി വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 1:20ന് ​നെ​ടു​മ്പാ​ശേ​രി​യി​ൽ എ​ത്തി​ച്ചു.

തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി സ്വ​ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രി​ക​യും അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. സം​സ്‌​കാ​രം വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് ആ​റ​ന്മു​ള​യി​ലു​ള്ള ത​റ​വാ​ട്ടു വീ​ട്ടു​വ​ള​പ്പി​ൽ അ​ന്ത്യ​ക​ർ​മ്മ​ങ്ങ​ളോ​ടെ ന​ട​ന്നു.

ദു​ര​ന്ത​മു​ഖ​ത്ത് ആ​ശ്വാ​സ​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും പൊ​തു​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ഏ​കോ​പ​നം

ബെ​ർ​ലി​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ, അ​ന​ന്തു​വി​ന്‍റെ സ​ഹ​പാ​ഠി​യും സു​ഹൃ​ത്തു​മാ​യ സൗ​ര​ഭ് നി​ഗം, അ​ന​ന്തു​വി​ന്‍റെ ഗു​ജ​റാ​ത്തി​ലു​ള്ള അ​മ്മാ​വ​ൻ ആ​ർ.​കെ. നാ​യ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഓ​രോ ഘ​ട്ട​ത്തി​ലും കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി വ​ള​രെ സ​ജീ​വ​മാ​യി ജ​ർ​മ​നി​യി​ൽ നി​ന്നു​ള്ള ലോ​ക കേ​ര​ള​സ​ഭ അം​ഗം ജോ​സ് കു​മ്പി​ളു​വേ​ലി​ൽ, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക്രി​സ്റ്റ​ഫ​ർ വ​ർ​ഗ്ഗീ​സ് എ​ന്നി​വ​രാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ച​ത്.

സൗ​ജ​ന്യ​മാ​യാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം നേ​രി​ട്ട് നി​ർ​വ​ഹി​ച്ച​ത്.

രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ​യും അ​ധി​കൃ​ത​രു​ടെ​യും പി​ന്തു​ണ

ദാ​ദ്ര ന​ഗ​ർ ഹ​വേ​ലി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫു​ൽ പ​ട്ടേ​ൽ, ബിജെപി പ്ര​സി​ഡ​ന്‍റ് മ​ഹേ​ഷ് അ​ഗ​രി​യ എ​ന്നി​വ​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മാ​യ ഏ​കോ​പ​ന​ങ്ങ​ൾ ന​ട​ത്തി.

മ​ന്ത്രാ​ല​യ​ത്തി​ലെ മു​ൻ പിഎ​സ് സോ​ഹ​ൻ​ലാ​ലു​മാ​യി ചേ​ർ​ന്ന് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കാ​ൻ മി​സോ​റാം മു​ൻ ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, കേ​ര​ള വൈ​ദ്യു​തി വ​കു​പ്പ് മു​ൻ മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നി​വ​രു​ടെ ഇ​ട​പെ​ട​ലു​ക​ളും സ​ഹാ​യ​ങ്ങ​ളും നി​സ്തു​ല​മാ​ണ്.

കേ​സ് അ​ന്വേ​ഷി​ച്ച ജ​ർ​മ​ൻ പോ​ലീ​സ് വ​കു​പ്പ്, എം​ബാം​മിം​ഗ് ന​ട​പ​ടി​ക​ളും കാ​ർ​ഗോ ക്ര​മീ​ക​ര​ണ​ങ്ങ​ളും കൃ​ത്യ​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ ഫ്യൂ​ണ​റ​ൽ ഏ​ജ​ൻ​സി എ​ന്നി​വ​രു​ടെ​യും ദ്രു​ത​ഗ​തി​യി​ലു​ള്ള പ്ര​വ​ർ​ത്ത​നം എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്.

അ​ന​ന്തു​വി​നെ അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്ക് കാ​ണാ​ൻ ജ​ന്മ​നാ​ട്ടി​ലേ​ക്ക് അ​യ​ക്കാ​ൻ സ​ഹാ​യി​ച്ച എ​ല്ലാ​വ​ർ​ക്കും അ​ധി​കൃ​ത​ർ​ക്കും അ​ന​ന്തു​വി​ന്‍റെ കു​ടും​ബ​വും സു​ഹൃ​ത്തു​ക്ക​ളും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags : AnanthuMohan MalayaliStudent AccidentInGermany NRINews

Recent News

Corehub Up