NRI
ദമാം: സാഹിത്യസ്നേഹികൾക്ക് വായനയുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന നവയുഗം വായനവേദിയുടെ "അക്ഷരസദസ് എന്ന പ്രതിമാസ സംവാദ പരിപാടിയ്ക്ക് ദമാമിൽ തുടക്കമായി. ദമാം നവയുഗം ഓഫിസ് ഹാളിൽ അരങ്ങേറിയ അക്ഷരസദസ്, നവയുഗത്തിന്റെ മുതിർന്ന നേതാവ് ഉണ്ണിപൂച്ചടിയൽ ഉദ്ഘാടനം ചെയ്തു.
വായനവേദി പ്രസിഡന്റ് ശ്രീകുമാർ വെള്ളല്ലൂർ അധ്യക്ഷത വഹിച്ച പരിപാടിക്ക് സെക്രട്ടറി ബിനു കുഞ്ഞ് സ്വാഗതം പറഞ്ഞു. അക്ഷരസദസിൽ പ്രശസ്തമായ ആറു പുസ്തകങ്ങളുടെ വായനാനുഭവം അവതരിപ്പിക്കുകയുണ്ടായി.
എം.ടി. വാസുദേവൻ നായരുടെ "നിന്റെ ഓർമയ്ക്ക്' എന്ന പുസ്തകം പ്രിജി കൊല്ലവും "രണ്ടാമൂഴം' എന്ന പുസ്തകം ഫൈസലും നിത്യ ചൈതന്യയതിയുടെ "സ്നേഹ സ്പർശം' എന്ന പുസ്തകം സജീഷ് പട്ടാഴിയും ബ്രാം സ്റ്റോക്കർ എഴുതിയ "ഡ്രാക്കുള' എന്ന പുസ്തകം സുധീഷും അഖിൽ പി. ധർമജന്റെ "റാം C/O ആനന്ദി' എന്ന പുസ്തകം ബിനു കുഞ്ഞുവും വിക്ടർ ഹ്യൂഗോയുടെ "പാവങ്ങൾ ' എന്ന പുസ്തകം ബെൻസി മോഹനും വിശകലനം ചെയ്തു അവതരിപ്പിച്ചു.
പ്രണയവും വിരഹവും ഭയവും ബൗധികവുമായ വികാരങ്ങൾ പങ്കുവയ്ക്കുന്ന ഈ വ്യത്യസ്ത പുസ്തകങ്ങളുടെ വായനാനുഭവം സംവാദത്തിന്റെ പുതിയ വഴികളാണ് അക്ഷര സദസിന് നൽകിയത്. പങ്കെടുത്തവരെല്ലാം വളരെ ആവേശത്തോടെ ആദ്യാവസാനം വരെ പരിപാടിയിൽ പങ്കെടുക്കുകയും ചർച്ചകളിൽ സജീവമായി ഇടപെടുകയും ചെയ്തത് സദസിനെ കൂടുതൽ ആവേശഭരിതമാക്കി.
വായനയുടെ പ്രാധാന്യത്തെ പറ്റി ഹുസൈൻ നിലമേൽ ചെറുവിവരണം നടത്തി. നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ്, കേന്ദ്രനേതാക്കളായ ഷാജി മതിലകം, സാജൻ കണിയാപുരം, ഹുസൈൻ, ലാലു ദിവാകരൻ, ശരണ്യ ഷിബു, ദീപാ സുധീഷ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
പരിപാടിക്ക് നവയുഗം വായനവേദി ലൈബ്രറേറിയൻ ഷജീർ നന്ദി പറഞ്ഞു. മുടക്കമില്ലാതെ എല്ലാ മാസവും നടക്കുന്ന അക്ഷരസദസിന്റെ അടുത്ത മാസത്തെ പരിപാടി, ഓഗസ്റ്റ് 20ന് അരങ്ങേറുമെന്നു വായനവേദി ഭാരവാഹികൾ അറിയിച്ചു.
NRI
ദമാം: നവയുഗം സാംസ്കാരികവേദി ദെല്ല മേഖല സിഹാത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നോർക്ക - പ്രവാസി ക്ഷേമനിധി ക്യാമ്പ് സംഘടിപ്പിച്ചു.
യൂണിറ്റ് പ്രസിഡന്റ് ജാവേദിന്റെ അധ്യക്ഷതയിൽ സിഹാത്തിൽ നടന്ന ക്യാമ്പിൽ പ്രവാസി ക്ഷേമനിധി അംഗത്വ പ്രചാരണവും നോർക്ക കാർഡ് വിതരണവും നടന്നു.
NRI
ദമാം: നവയുഗം സാംസ്കാരികവേദി വായനവേദിക്ക് പുതിയ കേന്ദ്ര നേതൃത്വം നിലവിൽ വന്നു. ദമാം നവയുഗം ഹാളിൽ നടന്ന കൺവൻഷനിൽ വച്ചാണ് 15 അംഗങ്ങൾ അടങ്ങിയ പുതിയ കേന്ദ്രകമ്മിറ്റിയെ തെരഞ്ഞെടുത്തത്.
കൺവൻഷനിൽ കേന്ദ്രകമ്മിറ്റി അംഗം സജീഷ് പട്ടാഴി അധ്യക്ഷത വഹിച്ചു. വായനവേദി സെക്രട്ടറി ബിനു കുഞ്ഞ് കഴിഞ്ഞ കാല പ്രവർത്തനങ്ങൾ വിശദീകരിച്ചു റിപ്പോർട്ട് അവതരിപ്പിച്ചു. നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ് വായനാവേദിയുടെ ഭാവി പ്രവർത്തന മാർഗ്ഗരേഖ അവതരിപ്പിച്ചു.
വായനവേദിയുടെ പുതിയ ഭാരവാഹികളായി, ഷീബാ സാജൻ (രക്ഷധികാരി), ശ്രീകുമാർ വെള്ളല്ലൂർ (പ്രസിഡന്റ്), മഞ്ജു അശോക്, നന്ദകുമാർ (വൈസ് പ്രസിഡന്റുമാർ), ബിനു കുഞ്ഞ് (സെക്രട്ടറി), ലാലു ദിവാകരൻ, ജോസ് കടമ്പനാട് (ജോയിന്റ് സെക്രട്ടറിമാർ), സജീർ (ലൈബ്രറേറിയൻ) എന്നിവരെ തെരെഞ്ഞെടുത്തു.
ഹുസൈൻ നിലമേൽ, മുരളി പാലേരി, സുനിൽ വലിയാട്ടിൽ, അനസ് ജലീൽ, രാജേഷ് മതിലകം, ഫൈസൽ, അഷറഫ് എന്നിവരാണ് മറ്റു കമ്മിറ്റി അംഗങ്ങൾ. കൺവെൻഷന് ഷീബാ സാജൻ സ്വാഗതവും കുമാർ വെള്ളല്ലൂർ നന്ദിയും പറഞ്ഞു.
NRI
അൽഖോബാർ: ദീർഘകാല പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും വായനവേദി ലൈബ്രേറിയനുമായ സുരേന്ദ്രന് നവയുഗം കേന്ദ്രകമ്മിറ്റിയും വായനവേദിയും സംയുക്തമായി യാത്രയയപ്പ് നൽകി.
അൽഖോബാറിലെ അപ്സര ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ നവയുഗം കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി സുരേന്ദ്രന് കേന്ദ്രകമ്മിറ്റിയുടെ ഉപഹാരം സമ്മാനിച്ചു. വായനവേദിയുടെ ഉപഹാരം സെക്രട്ടറി ബിനുകുഞ്ഞു കൈമാറി.
മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നവയുഗം നേതാക്കളായ ഷാജി മതിലകം, അരുൺ ചാത്തന്നൂർ, നിസാം കൊല്ലം, ഗോപകുമാർ, ഷിബുകുമാർ, തമ്പാൻ നടരാജൻ, സംഗീത സന്തോഷ്, മഞ്ജു അശോക്, ഷീബാ സാജൻ, ശരണ്യ ഷിബു, സാബു, സാജി അച്യുതൻ എന്നിവർ സുരേന്ദ്രന്റെ സേവനങ്ങളെ അനുസ്മരിച്ച് ആശംസകൾ നേർന്നു.
ദീർഘകാല പ്രവാസജീവിതത്തിനിടെ സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സുരേന്ദ്രന്റെ തുടർജീവിതത്തിന് എല്ലാവരും ആശംസകൾ അറിയിച്ചു.
NRI
ദമാം: കേരളത്തിന്റെ സാമൂഹിക നീതിയും വികസന നേട്ടങ്ങളും സംരക്ഷിക്കാനും ശക്തിപ്പെടുത്താനും നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കണമെന്ന് നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി അഭ്യർഥിച്ചു.
വിദ്യാഭ്യാസം, ആരോഗ്യരംഗം, സാമൂഹിക സുരക്ഷാ പദ്ധതികൾ, തൊഴിലവസരങ്ങൾ എന്നിവയിൽ സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞ പത്തുവർഷമായി ഇടതുപക്ഷ സർക്കാരുകൾ വഹിച്ച പങ്ക് അഭിനന്ദനാർഹമാണ്.
പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തൽ, അതിദാരിദ്ര്യനിവാരണം, സ്ത്രീശാക്തീകരണം, അടിസ്ഥാന സൗകര്യ വികസനം, ടൂറിസം തുടങ്ങിയ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ കേരളത്തിന്റെ പുരോഗതിയുടെ അടിസ്ഥാനം തന്നെയാണ്.
പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാർ കൈകൊണ്ട നടപടികൾ ഏറെ ശ്രദ്ധേയമാണെന്നും നവയുഗം സാംസ്കാരിക വേദി കേന്ദ്രകമ്മിറ്റി പത്രക്കുറിപ്പിലൂടെ അഭ്യർഥിച്ചു.
NRI
അൽഹസ: നവയുഗം സാംസ്കാരികവേദി അൽഹസ മേഖല കമ്മിറ്റിയുടെ കീഴിലുള്ള ഷുഖൈയ്ക്ക് യൂണിറ്റ് സംഘടിപ്പിച്ച ഇഫ്താർ സംഗമം ദേശ, ഭാഷ വ്യത്യാസമില്ലാതെ ഐക്യത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രവാസി കൂട്ടായ്മയായി മാറി.
നവയുഗം അൽഹസ മേഖല ഭാരവാഹികളായ ഉണ്ണി മാധവം, സുശീൽ കുമാർ, വേലു രാജൻ, നാസർ കൊല്ലം, ഷിഹാബ്, അനിൽ, സന്തോഷ് വലിയാട്ടിൽ തുടങ്ങിയവരും വിവധ യുണിറ്റ് ഭാരവാഹികളും മെമ്പർമാരും സമുഹത്തിലെ വിവിധ തലങ്ങളിലുള്ളവരും ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.
ഇന്ത്യൻ പ്രവാസികളെ കൂടാതെ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അറബിക്ക് പൗരന്മാരും ഇഫ്താറിൽ പങ്കെടുത്തു.
ഷുഖൈയ്ക്ക് യൂണിറ്റ് ഭാരവാഹികളായ ജലീൽ കല്ലമ്പലം, സിയാദ് പള്ളിമുക്ക്, ഷിബു താഹിർ, സാദീഖ്, സുധിർ കുന്നിക്കോട്, അൻവർ തക്കല, ഹനീഫ, ബഷീർ പള്ളിമുക്ക്, അലിം കല്ലംമ്പലം, മുഹിസിൻ, ഷാജീ പുള്ളി തുടങ്ങിയവർ നേതൃത്വം നൽകി.
NRI
ദമാം: "യുദ്ധമല്ല പരസ്പരസ്നേഹമാണ് വേണ്ടത്' എന്ന ആശയം ഉയർത്തിപ്പിടിച്ചു കൊണ്ട് നവയുഗം സാംസ്കാരിക വേദി ദമാം സിറ്റി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
ദമാം റോസ് റസ്റ്റാറന്റ് ഹാളിൽ നടന്ന ഇഫ്താറിൽ പ്രവാസി സമൂഹത്തിൽ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം നവയുഗം പ്രവർത്തകരും കുടുംബങ്ങളും പ്രവാസി സംഘടനനേതാക്കളും പൗരപ്രമുഖരും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.