Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NriNews

Europe

അ​ഞ്ചാം നി​ല​യി​ൽ​നി​ന്ന് വീ​ണ് ഗ​ർ​ഭി​ണി മ​രി​ച്ച സംഭവം; നിർണായക കണ്ടെത്തലുമായി കോടതി

ലീ​ഡ്സ്: ബ്രി​ട്ട​നി​ലെ ലീ​ഡ്സി​ൽ ഫ്ലാ​റ്റി​ന്‍റെ അ​ഞ്ചാം നി​ല​യി​ലെ ജ​ന​ലി​ലൂ​ടെ വീ​ണ് ഏ​ഴു​മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​സ്റ്റ്‌​മോ​ർ​ട്ടം അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടും കോ​റ​ണ​ർ കോ​ട​തി​യു​ടെ ഉ​ത്ത​ര​വും പു​റ​ത്തു​വ​ന്നു.

2024 ഒ​ക്ടോ​ബ​ർ 22ന് ​ബെ​ർ​മാ​ന്‍റോ​ഫ്റ്റ്സി​ലെ ഷേ​ക്സ്പി​യ​ർ ട​വ​റി​ൽ ന​ട​ന്ന അ​പ​ക​ട​ത്തി​ൽ എ​മ്മ ആ​റ്റ്കി​ൻ​സ​ൺ (38) എ​ന്ന യു​വ​തി​യാ​ണ് മ​രി​ച്ച​ത്.

എ​ന്നാ​ൽ, ഇ​വ​രു​ടെ ഉ​ദ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന കു​ഞ്ഞി​നെ ല​ണ്ട​ൻ ജ​ന​റ​ൽ ഇ​ൻ​ഫ​ർ​മ​റി​യി​ലെ ഡോ​ക്‌​ട​ർ​മാ​ർ അ​ടി​യ​ന്ത​ര സി​സേ​റി​യ​ൻ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ അ​ത്ഭു​ത​ക​ര​മാ​യി ജീ​വ​നോ​ടെ പു​റ​ത്തെ​ടു​ത്തു.

അ​പ​ക​ട​ത്തി​ൽ ശ്വാ​സ​കോ​ശ​ത്തി​ന് പ​രി​ക്കേ​ൽ​ക്കു​ക​യും കാ​ൽ അ​സ്ഥി​ക്ക് ഒ​ടി​വ് സം​ഭ​വി​ക്കു​ക​യും ചെ​യ്ത കു​ട്ടി ആ​ഴ്ച​ക​ളോ​ളം അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

നി​ല​വി​ൽ 21 മാ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി പൂ​ർ​ണ ആ​രോ​ഗ്യ​വ​തി​യാ​യി ബ​ന്ധു​ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ൽ വ​ള​ർ​ന്നു​വ​രു​ന്ന​താ​യി കോ​ട​തി​യെ അ​റി​യി​ച്ചു.

ജീ​വ​നൊ​ടു​ക്കി​യ​താ​ണോ എ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ലെ​ന്ന് കോ​ട​തി

വെ​യ്ക്ക്ഫീ​ൽ​ഡ് കോ​റ​ണ​ർ കോ​ട​തി​യി​ൽ വ്യാ​ഴാ​ഴ്ച ന​ട​ന്ന വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ കോ​റ​ണ​ർ ന​വോ​മി മ​ക്ലോ​ഗ്ലി​ൻ പ്ര​സ്താ​വി​ച്ച വി​ധി​യി​ൽ എ​മ്മ ആ​റ്റ്കി​ൻ​സ​ൺ സ്വ​യം ജ​ന​ലി​ലൂ​ടെ പു​റ​ത്തേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു എ​ന്ന് സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും ജീ​വ​നൊ​ടു​ക്കാ​നു​ള്ള ഉ​ദേ​ശ്യ​ത്തോ​ടെ​യാ​ണോ ഇ​ത് ചെ​യ്ത​തെ​ന്ന് നി​ശ്ച​യി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി.

ഫ്ലാ​റ്റി​ന്‍റെ ജ​ന​ലി​ലു​ണ്ടാ​യി​രു​ന്ന സു​ര​ക്ഷാ ലോ​ക്കു​ക​ൾ എ​മ്മ സ്വ​യം അ​ഴി​ച്ചു​മാ​റ്റി​യ​തും വീ​ഴു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും കോ​ട​തി പ​രി​ശോ​ധി​ച്ചു.

എ​ന്നാ​ൽ അ​പ​ക​ട​ത്തി​ന് തൊ​ട്ടു​മു​ൻ​പു​ള്ള ദി​വ​സ​ങ്ങ​ളി​ൽ എ​മ്മ സാ​ധാ​ര​ണ രീ​തി​യി​ൽ പെ​രു​മാ​റി​യി​രു​ന്ന​താ​യും കു​ടും​ബ​ത്തോ​ടൊ​പ്പം ഭാ​വി പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്ന​താ​യും തെ​ളി​വു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

അ​തി​നാ​ൽ യു​വ​തി ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്ന് ഉ​റ​പ്പി​ച്ചു പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്ന് കോ​റ​ണ​ർ നി​രീ​ക്ഷി​ച്ചു.

ക​ട​യി​ൽ​നി​ന്ന് സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സും മാ​ന​സി​ക സ​മ്മ​ർ​ദ​വും

ചെ​റി​യ രീ​തി​യി​ലു​ള്ള മോ​ഷ​ണ​ക്കേ​സി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ത​ട​വു​ശി​ക്ഷ ല​ഭി​ച്ചേ​ക്കു​മോ എ​ന്ന ഭ​യ​വും മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ളും എ​മ്മ അ​നു​ഭ​വി​ക്കു​ന്നു​ണ്ടാ​യി​രു​ന്നെ​ന്ന് കേ​സി​ന്‍റെ വാ​ദ​ത്തി​നി​ടെ വെ​ളി​പ്പെ​ട്ടു.

അ​പ​ക​ട​ദി​വ​സം രാ​വി​ലെ എ​മ്മ പി​താ​വ് ഡേ​വി​ഡ് ആ​റ്റ്കി​ൻ​സ​ണി​ന്‍റെ ഫ്ലാ​റ്റ് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു. സ്വീ​ക​ര​ണ​മു​റി​യി​ലെ ജ​ന​ലി​ന്‍റെ പൂ​ട്ട് അ​ഴി​ച്ച് സി​ഗ​ര​റ്റ് വ​ലി​ക്കു​ക​യാ​യി​രു​ന്ന മ​ക​ളോ​ട് എ​ന്താ​ണ് ചെ​യ്യു​ന്ന​തെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ, പേ​ടി​ക്കേ​ണ്ട, കു​റ​ച്ച് ശു​ദ്ധ​വാ​യു ശ്വ​സി​ക്കാ​ൻ തു​റ​ന്ന​താ​ണ് എ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

എ​ന്നാ​ൽ തൊ​ട്ടു​പി​ന്നാ​ലെ ഞാ​ൻ പോ​കു​ന്നു എ​ന്ന് പ​റ​ഞ്ഞ് ത​ല​കീ​ഴാ​യി പു​റ​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് പി​താ​വി​ന്‍റെ മൊ​ഴി​യി​ൽ പ​റ​യു​ന്നു. മ​ക​ൾ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​താ​ണെ​ന്നാ​ണ് പി​താ​വ് വി​ശ്വ​സി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, എ​മ്മ ഒ​രി​ക്ക​ലും സ്വ​ന്തം മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ചു പോ​കി​ല്ലെ​ന്നും മ​ക്ക​ളാ​യി​രു​ന്നു അ​വ​ളു​ടെ ലോ​ക​മെ​ന്നും വാ​ദ​ത്തി​നി​ടെ മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ൾ കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

NRI

ഐ​പി​സി ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു

ഫി​ല​ഡ​ൽ​ഫി​യ: ഐ​പി​സി എ​ൻ​ആ​ർ​ഐ ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സ് ജ​ന​റ​ൽ പ്ര​സി​ഡ​ന്‍റ് റ​വ. ഡോ. ​വ​ൽ​സ​ൻ ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ഉ​ത്ത​ര അ​മേ​രി​ക്ക​യി​ൽ നി​ന്നും ഐപിസി, എ​ൻആ​ർഐ പ്ര​തി​നി​ധി​ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഈ ​പ്ര​ഥ​മ സ​മ്മേ​ള​ന​ത്തി​ൽ ത​ന്നെ വി​ശ്വാ​സ​സ​മൂ​ഹ​ത്തിന്‍റെ സാ​ന്നി​ധ്യ​വും സ​ഹ​ക​ര​ണ​വും വ​ള​രെ ശ്ര​ദ്ധേ​യ​മാ​യി. ഐപി​സി എ​ൻആ​ർഐ ഗ്ലോ​ബ​ൽ ക​ൺ​വീ​ന​ർ ഡോ. ​ജോ​ർ​ജ് മാ​ത്യു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ഡോ. ​തോ​മ​സ് കി​ട​ങ്ങാ​ലി​ൽ സ്വാ​ഗ​തം ചെ​യ്തു.

 

NRI

ഉ​മ്മ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: 33 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ഒ​ല​യ്യ ഏ​രി​യ സു​ലൈ​മാ​നി​യ യൂ​ണി​റ്റ് അം​ഗം ഉ​മ്മ​ർ പ​ണി​ക്ക​ര​വീ​ട്ടി​ലി​ന് യൂ​ണി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

മ​ല​പ്പു​റം എ​ട​പ്പാ​ൾ സ്വ​ദേ​ശി​യാ​യ ഉ​മ്മ​ർ പ​ണി​ക്ക​ര​വീ​ട്ടി​ൽ ക​ഴി​ഞ്ഞ 33 വ​ർ​ഷ​മാ​യി റി​യാ​ദി​ലെ സു​ലൈ​മാ​നി​യ​യി​ൽ ഒ​രു ത​യ്യ​ൽ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു. സു​ലൈ​മാ​നി​യ മ​ലാ​സ് റസ്റ്ററന്‍റി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ യൂ​ണി​റ്റ് ജോ​യി​ന്‍റ് ട്ര​ഷ​റ​ർ റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ളി സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, ഒ​ല​യ്യ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ജ​വാ​ദ് പ​രി​യാ​ട്ട്, ഏ​രി​യ സെ​ക്ര​ട്ട​റി നൗ​ഫ​ൽ ഉ​ള്ളാ​ട്ട് ചാ​ലി, പ്ര​സി​ഡന്‍റ് റി​യാ​സ് പ​ള്ളാ​ട്ട്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മു​ര​ളീ​കൃ​ഷ്ണ​ൻ, യൂ​ണി​റ്റ് അം​ഗം ത്വ​യ്യി​ബ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

യൂ​ണി​റ്റിന്‍റെ ഉ​പ​ഹാ​രം യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഷാ​ന​വാ​സ് ഉ​മ്മ​ർ പ​ണി​ക്ക​ര​വീ​ട്ടി​ലി​ന് കൈ​മാ​റി. ച​ട​ങ്ങി​ൽ ഷാ​ന​വാ​സ് സ്വാ​ഗ​ത​വും ഉ​മ്മ​ർ പ​ണി​ക്ക​ര​വീ​ട്ടി​ൽ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ലൂ​ടെ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

NRI

മു​ഹ​മ്മ​ദ് ബ​ഷീ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: 32 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി സു​ലൈ ഏ​രി​യ ബാ​ബ്‌​തൈ​ൻ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ബ​ഷീ​റി​ന് ഏ​രി​യ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഹാ​ഷി​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ളി വൈ​സ് പ്ര​സി​ഡന്‍റ് രാ​മ​കൃ​ഷ്ണ​ൻ, സു​ലൈ​ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി അ​നി​രു​ദ്ധ​ൻ, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ, ജോ​ർ​ജ്, മു​ഹ​മ്മ​ദ് ഇ​സ്ഹാ​ഖ്, അ​ബ്ദു​ൽ നാ​സ​ർ ടി​വി, സ​ത്യ പ്ര​മോ​ദ്, ഷ​റ​ഫു​ദ്ദീ​ൻ, ഇ​സ്മ​യി​ൽ, സു​നി​ൽ ഏ​രി​യ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ രാ​ധാ​കൃ​ഷ്ണ​ൻ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ത്യ​നാ​ഥ് ബാ​ന​ർ​ജി, വി​നോ​ദ്, സ​ൻ​സീ​ർ, അ​ബ്ദു​ൽ സ​ലാം, ബാ​ബ്‌​തൈ​ൻ യൂ​ണി​റ്റ് അം​ഗം സ​ലിം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ വി​ല്ലാ സൂ​പ്ര​വൈ​സ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന ബ​ഷീ​ർ കോ​ഴി​ക്കോ​ട് ജി​ല്ല കൊ​ടു​വ​ള്ളി സ്വ​ദേ​ശി​യാ​ണ്. സു​ലൈ ഏ​രി​യ​യു​ടെ ഉ​പ​ഹാ​രം ഏ​രി​യ സെ​ക്ര​ട്ട​റി കൃ​ഷ്ണ​ൻ​കു​ട്ടി മു​ഹ​മ്മ​ദ് ബ​ഷീ​റി​ന് സ​മ്മാ​നി​ച്ചു.

ഏ​രി​യ സെ​ക്ര​ട്ട​റി സ്വാ​ഗ​ത​വും യാ​ത്ര പോ​കു​ന്ന മു​ഹ​മ്മ​ദ് ബ​ഷീ​ർ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

NRI

ജ​ർ​മ​നി​യി​ൽ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക്ക് വി​ട​ന​ൽ​കി നാ​ട്

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക്ക് ജ​ന്മ​നാ‌​ട് ക​ണ്ണീ​രോ​ടെ വി​ട​യേ​കി. ജ​ർ​മ​നി​യി​ലെ സാ​ക്സ​ൺ സം​സ്ഥാ​ന​ത്തെ ഫ്രൈ​ബ​ർ​ഗ് ടെ​ക്നി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ എം​എ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന അ​ന​ന്തു മോ​ഹ​ൻ (29) ആ​ണ് ട്രെ​യി​ൻ ത​ട്ടി മ​ര​ണ​പ്പെ​ട്ട​ത്.

മും​ബൈ ദാ​ദ്ര ന​ഗ​ർ ഹ​വേ​ലി​യി​ൽ താ​മ​സി​ക്കു​ന്ന പ​ത്ത​നം​തി​ട്ട റാ​ന്നി ക​രി​കു​ളം സ്വ​ദേ​ശി​യു​മാ​യ ബി​ന്ദു മോ​ഹ​ന്‍റെ​യും പ​രേ​ത​നാ​യ മോ​ഹ​ൻ കു​മാ​റി​ന്‍റെ​യും മ​ക​നാ​ണ് അ​ന​ന്തു മോ​ഹ​ൻ. സ​ഹോ​ദ​രി: ന​വ​മി. റാ​ന്നി ക​രി​കു​ളം തേ​വാ​ങ്ക​ര (കു​ന്ന​ക്കാ​ട്ട്) കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത​ൻ.

സംസ്‌കാരച്ചടങ്ങുകൾ

അ​ന​ന്തു​വി​ന്‍റെ മൃ​ത​ദേ​ഹം ജ​ർ​മ​നി​യി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി ചൊ​വ്വാ​ഴ്ച രാ​ത്രി ഫ്രാ​ങ്ക്ഫ​ർ​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ന്യൂ​ഡ​ൽ​ഹി വ​ഴി വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 1:20ന് ​നെ​ടു​മ്പാ​ശേ​രി​യി​ൽ എ​ത്തി​ച്ചു.

തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി സ്വ​ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രി​ക​യും അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. സം​സ്‌​കാ​രം വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് ആ​റ​ന്മു​ള​യി​ലു​ള്ള ത​റ​വാ​ട്ടു വീ​ട്ടു​വ​ള​പ്പി​ൽ അ​ന്ത്യ​ക​ർ​മ്മ​ങ്ങ​ളോ​ടെ ന​ട​ന്നു.

ദു​ര​ന്ത​മു​ഖ​ത്ത് ആ​ശ്വാ​സ​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും പൊ​തു​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ഏ​കോ​പ​നം

ബെ​ർ​ലി​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ, അ​ന​ന്തു​വി​ന്‍റെ സ​ഹ​പാ​ഠി​യും സു​ഹൃ​ത്തു​മാ​യ സൗ​ര​ഭ് നി​ഗം, അ​ന​ന്തു​വി​ന്‍റെ ഗു​ജ​റാ​ത്തി​ലു​ള്ള അ​മ്മാ​വ​ൻ ആ​ർ.​കെ. നാ​യ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഓ​രോ ഘ​ട്ട​ത്തി​ലും കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി വ​ള​രെ സ​ജീ​വ​മാ​യി ജ​ർ​മ​നി​യി​ൽ നി​ന്നു​ള്ള ലോ​ക കേ​ര​ള​സ​ഭ അം​ഗം ജോ​സ് കു​മ്പി​ളു​വേ​ലി​ൽ, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക്രി​സ്റ്റ​ഫ​ർ വ​ർ​ഗ്ഗീ​സ് എ​ന്നി​വ​രാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ച​ത്.

സൗ​ജ​ന്യ​മാ​യാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം നേ​രി​ട്ട് നി​ർ​വ​ഹി​ച്ച​ത്.

രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ​യും അ​ധി​കൃ​ത​രു​ടെ​യും പി​ന്തു​ണ

ദാ​ദ്ര ന​ഗ​ർ ഹ​വേ​ലി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫു​ൽ പ​ട്ടേ​ൽ, ബിജെപി പ്ര​സി​ഡ​ന്‍റ് മ​ഹേ​ഷ് അ​ഗ​രി​യ എ​ന്നി​വ​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മാ​യ ഏ​കോ​പ​ന​ങ്ങ​ൾ ന​ട​ത്തി.

മ​ന്ത്രാ​ല​യ​ത്തി​ലെ മു​ൻ പിഎ​സ് സോ​ഹ​ൻ​ലാ​ലു​മാ​യി ചേ​ർ​ന്ന് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കാ​ൻ മി​സോ​റാം മു​ൻ ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, കേ​ര​ള വൈ​ദ്യു​തി വ​കു​പ്പ് മു​ൻ മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നി​വ​രു​ടെ ഇ​ട​പെ​ട​ലു​ക​ളും സ​ഹാ​യ​ങ്ങ​ളും നി​സ്തു​ല​മാ​ണ്.

കേ​സ് അ​ന്വേ​ഷി​ച്ച ജ​ർ​മ​ൻ പോ​ലീ​സ് വ​കു​പ്പ്, എം​ബാം​മിം​ഗ് ന​ട​പ​ടി​ക​ളും കാ​ർ​ഗോ ക്ര​മീ​ക​ര​ണ​ങ്ങ​ളും കൃ​ത്യ​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ ഫ്യൂ​ണ​റ​ൽ ഏ​ജ​ൻ​സി എ​ന്നി​വ​രു​ടെ​യും ദ്രു​ത​ഗ​തി​യി​ലു​ള്ള പ്ര​വ​ർ​ത്ത​നം എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്.

അ​ന​ന്തു​വി​നെ അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്ക് കാ​ണാ​ൻ ജ​ന്മ​നാ​ട്ടി​ലേ​ക്ക് അ​യ​ക്കാ​ൻ സ​ഹാ​യി​ച്ച എ​ല്ലാ​വ​ർ​ക്കും അ​ധി​കൃ​ത​ർ​ക്കും അ​ന​ന്തു​വി​ന്‍റെ കു​ടും​ബ​വും സു​ഹൃ​ത്തു​ക്ക​ളും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

NRI

ഡാ​ള​സ് സെ​ന്‍റ് ​പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ചി​ൽ ക​ൺ​വ​ൻ​ഷ​ന് വെ​ള്ളി​യാ​ഴ്ച തു​ട​ക്കം

ഡാ​ള​സ്: സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മാ ഇ​ട​വ​ക 2026 വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ന് വെ​ള്ളി​യാ​ഴ്ച ഇ​ട​വ​ക വി​കാ​രി ഫാ. ​റെ​ജി​ന്‍റെ പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യോ​ട് കൂ​ടി തു​ട​ക്കം കു​റി​ക്കും.

മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ മി​ക​ച്ച ക​ൺ​വ​ൻ​ഷ​ൻ പ്രാ​സം​ഗീ​ക​നും വേ​ദ പ​ണ്ഡി​ത​നു​മാ​യ റ​വ. റോ​ബി​ൻ വ​ർ​ഗീ​സ് ആ​യി​രി​ക്കും ബൈ​ബി​ൾ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച രാത്രി ഏഴിനും ശ​നി​യാ​ഴ്ച വൈകുന്നേരം 6.30നും ​യോ​ഗം ആ​രം​ഭി​ക്കു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. റെ​ജി​ൻ, സെ​ക്ര​ട്ട​റി സോ​ജി സ്ക​റി​യ എ​ന്നി​വ​ർ അ​റി​യി​ച്ചു.

യോ​ഗ​ത്തി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും പ്രാ​ർഥ​നാ​പൂ​ർ​വം സം​ബ​ന്ധി​ക്ക​ണ​മെ​ന്നും അ​റി​യി​ക്കു​ന്നു.

ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​നയ്​ക്ക് ശേ​ഷം, വി​വി​ധ പ​രി​പാ​ടി​ക​ൾ ഉ​ൾ​കൊ​ള്ളി​ച്ചു കൊ​ണ്ട് പാ​രി​ഷ് ഡേ ​സെ​ലി​ബ്രേ​ഷ​നും ന​ട​ത്ത​പ്പെ​ടും.

NRI

മ​ല​യാ​ളി ന​ഴ്സ് സി​നി ഏ​ലി​യാ​സ് ഇ​റ്റ​ലി​യി​ൽ അ​ന്ത​രി​ച്ചു

റോം: ​ഇ​റ്റ​ലി​യി​ലെ റോ​മി​ൽ താ​മ​സി​ച്ച് ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്ന പി​റ​വം സ്വ​ദേ​ശി​നി സി​നി ഏ​ലി​യാ​സ് (54) ചി​കി​ത്സ​യി​ലി​രി​ക്കെ അ​ന്ത​രി​ച്ചു.

കു​റ​ച്ച് നാ​ളു​ക​ളാ​യി അ​സു​ഖ​ബാ​ധി​ത​യാ​യി ഇ​റ്റ​ലി​യി​ലെ പ​ഗാ​നി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സി​നി ഏ​ലി​യാ​സ്, തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി സെ​പ്റ്റം​ബ​ർ 25ന് ​കേ​ര​ള​ത്തി​ലേ​ക്ക് യാ​ത്ര​തി​രി​ക്കാ​നി​രി​ക്കെ​യാ​യി​രു​ന്നു മ​ര​ണം.

ഭ​ർ​ത്താ​വും മ​ക്ക​ളും ഇ​റ്റ​ലി​യി​ൽ ത​ന്നെ​യാ​ണ് താ​മ​സി​ക്കു​ന്ന​ത്. പ​രേ​ത​യു​ടെ സ​ഹോ​ദ​രി​യാ​യ സി​സ്റ്റ​ർ സെ​ൽ​വി പ​ഗാ​നി​യി​ലെ ദേ​വാ​ല​യ​ത്തി​ൽ ശു​ശ്രൂ​ഷ നി​ർ​വ​ഹി​ച്ചു​വ​രി​ക​യാ​ണ്.

സി​നി ഏ​ലി​യാ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഇ​റ്റ​ലി​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​വും പി​റ​വം സ്വ​ദേ​ശി​ക​ളും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

NRI

ബെ​ർ​ലി​നി​ൽ 11 മ​ണി​ക്കൂ​ർ നീ​ണ്ട സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ബ​ന്ദി​നാ​ട​കം അ​വ​സാ​നി​ച്ചു; ക​മാ​ൻ​ഡോ​ക​ൾ കാ​ഷ്യ​റെ മോ​ചി​പ്പി​ച്ചു

ബെ​ർ​ലി​ൻ: ബെ​ർ​ലി​നി​ൽ 11 മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ടു​നി​ന്ന സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ബ​ന്ദി​നാ​ട​കം പ്ര​ത്യേ​ക പോ​ലീ​സ് സേ​ന​യാ​യ എ​സ്‌​ഇ​കെയു​ടെ സാ​ഹ​സി​ക ഓ​പ്പ​റേ​ഷ​നോ​ടെ അ​വ​സാ​നി​ച്ചു. മാ​രി​യ​ൻ​ഫെ​ൽ​ഡെ​യി​ലെ റേ​വെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ വ​നി​താ കാ​ഷ്യ​റെ ക​ത്തി​മു​ന​യി​ൽ ബ​ന്ദി​യാ​ക്കി​യ പ്ര​തി​യെ ശ​നി​യാ​ഴ്ച രാ​വി​ലെ 9.20ഓ​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ജീ​വ​ന​ക്കാ​രി​യെ സു​ര​ക്ഷി​ത​മാ​യി മോ​ചി​പ്പി​ച്ചു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 10ന്, ക​ട അ​ട​യ്ക്കാ​ൻ മി​നി​റ്റു​ക​ൾ മാ​ത്രം ബാ​ക്കി​യി​രി​ക്കെ​യാ​ണ് അ​വ​സാ​ന ഉ​പ​ഭോ​ക്താ​വെ​ന്ന നി​ല​യി​ൽ പ്ര​തി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ​ത്തി​യ​ത്. സാ​ധ​ന​ങ്ങ​ൾ കൗ​ണ്ട​റി​ൽ വ​യ്ക്കാ​ൻ വി​സ​മ്മ​തി​ച്ച ഇ​യാ​ൾ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന വ​ലി​യ ക​ത്തി പു​റ​ത്തെ​ടു​ത്ത് വ​നി​താ കാ​ഷ്യ​റെ ബ​ന്ദി​യാ​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ്, പ്ര​ത്യേ​ക ച​ർ​ച്ചാ സം​ഘം, നാ​യ​പ്പ​ട, എ​സ്‌​ഇ​കെ ക​മാ​ൻ​ഡോ​ക​ൾ എ​ന്നി​വ​ർ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് വ​ള​ഞ്ഞു. രാ​ത്രി മു​ഴു​വ​ൻ പ്ര​തി​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച് കീ​ഴ​ട​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​യാ​ൾ വ​ഴ​ങ്ങി​യി​ല്ല.

ഒ​ടു​വി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ ശേ​ഷം എ​സ്‌​ഇ​കെ സം​ഘം മേ​ൽ​ക്കൂ​ര​യി​ലൂ​ടെ​യും പ്ര​ധാ​ന പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലൂ​ടെ​യും ഒ​രേ​സ​മ​യം അ​ക​ത്തു​ക​യ​റി മി​ന്ന​ൽ ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി.

ടേ​സ​ർ ഗ​ൺ ഉ​പ​യോ​ഗി​ച്ച് നി​മി​ഷ​ങ്ങ​ൾ​ക്ക​കം പ്ര​തി​യെ കീ​ഴ്പ്പെ​ടു​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചെ​റി​യ പ​രി​ക്കു​ക​ളോ​ടെ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ക​ത്തി​മു​ന​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ബ​ന്ദി​യാ​യി​രു​ന്ന വ​നി​താ കാ​ഷ്യ​റെ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ക​ടു​ത്ത മാ​ന​സി​കാ​ഘാ​തം അ​നു​ഭ​വി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ്ര​തി​യു​ടെ ല​ക്ഷ്യം എ​ന്താ​യി​രു​ന്നു​വെ​ന്ന​ത് ഉ​ൾ​പ്പെ​ടെ സം​ഭ​വ​ത്തി​ന്റെ എ​ല്ലാ വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​യും കാ​ഷ്യ​റും ത​മ്മി​ൽ മു​ൻ​പ​രി​ച​യ​മി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ജ​ർ​മ​നി​യി​ലെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും പെ​ട്രോ​ൾ പ​മ്പു​ക​ളി​ലും നി​ര​വ​ധി പ്ര​വാ​സി മ​ല​യാ​ളി​ക​ൾ രാ​ത്രി ഷി​ഫ്റ്റു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​സം​ഭ​വം പ്ര​വാ​സി സ​മൂ​ഹ​ത്തി​നി​ട​യി​ലും സു​ര​ക്ഷാ ആ​ശ​ങ്ക​ക​ൾ ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up