Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Onam Kit

Kozhikode

പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ൾ​ക്ക് ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു

കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ലെ പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണ​ത്തി​ലു​ള്ള കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് സി​ഗ്നേ​ച്ച​ർ സ്‌​പോ​ർ​ട്‌​സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു. ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​ബി. ശ്രീ​ജി​ത്തി​ന് ഓ​ണ​ക്കി​റ്റ് കൈ​മാ​റി. സി. ​കെ. കാ​സിം എം​എ​ൽ​എ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബോ​ബി ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജു​കു​ട്ടി ക​ക്കാ​ടം​പൊ​യി​ൽ, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ആ​യി​ഷാ​ബി ഷി​യാ​സ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പി. ​കെ. ദി​വ്യ, സി​ഗ്നേ​ച്ച​ർ സ്‌​പോ​ർ​ട്‌​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി​ജോ മാ​ത്യു, സെ​ക്ര​ട്ട​റി മെ​ൽ​ബി​ൻ അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.​ഓ​ണ​ക്കാ​ല​ത്ത് പാ​ലി​യേ​റ്റീ​വ് കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് സ്നേ​ഹ​വും ക​രു​ത​ലും പ​ക​രു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സി​ഗ്നേ​ച്ച​ർ സ്‌​പോ​ർ​ട്‌​സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്.

Latest News

Corehub Up