പാലിയേറ്റീവ് കിടപ്പുരോഗികൾക്കുള്ള ഓണക്കിറ്റ് ഹെൽത്ത് ഇൻസ്പെക്ടർ കെ. ബി. ശ്രീജിത്തിന് കൈമാറി സി. കെ. കാസിം എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ പാലിയേറ്റീവ് പരിചരണത്തിലുള്ള കിടപ്പുരോഗികൾക്ക് സിഗ്നേച്ചർ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ കെ.ബി. ശ്രീജിത്തിന് ഓണക്കിറ്റ് കൈമാറി. സി. കെ. കാസിം എംഎൽഎ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ജോർജുകുട്ടി കക്കാടംപൊയിൽ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ആയിഷാബി ഷിയാസ്, മെഡിക്കൽ ഓഫീസർ പി. കെ. ദിവ്യ, സിഗ്നേച്ചർ സ്പോർട്സ് ക്ലബ് പ്രസിഡന്റ് സിജോ മാത്യു, സെക്രട്ടറി മെൽബിൻ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.ഓണക്കാലത്ത് പാലിയേറ്റീവ് കിടപ്പുരോഗികൾക്ക് സ്നേഹവും കരുതലും പകരുക എന്ന ലക്ഷ്യത്തോടെയാണ് സിഗ്നേച്ചർ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം സംഘടിപ്പിച്ചത്.
Tags : Nattuvishesham DistrictNews DeepikaNews Onam kit