കര്‍ഷക മിത്രത്തിന്റെ മിത്ര ഓണക്കിറ്റ് ഉപരക്ഷാധികാരി ഡോ. പി. രാജേന്ദ്രന് പുളിയന്മാക്കല് ഗ്രൂപ്പ് എംഡി പി.എം. സെബാസ്റ്റ്യന്‍ നല്കി ഉദ്ഘാടനം ചെയ്യുന്നു.
സുല്‍ത്താന്‍ ബത്തേരി: 400 ഓളം കര്‍ഷകരുടെ കൂട്ടായ്മയായ കര്‍ഷകമിത്രം ഫാര്‍മേഴ്സ് കമ്പനി 14 ഇനങ്ങള്‍ അടങ്ങിയ ഓണക്കിറ്റ് പുറത്തിറക്കി.
മിത്ര പ്രൊഡക്ട്സ് എന്ന പേരിലാണ് കിറ്റ് പുറത്തിറക്കിയിരിക്കുന്നത്. കര്‍ഷമിത്രം ഉപരക്ഷാധികാരി ഡോ. പി. രാജേന്ദ്രന് പുളിയന്മാക്കല് ഗ്രൂപ്പ് എംഡി പി.എം. സെബാസ്റ്റ്യന്‍ നല്കി ഉദ്ഘാടനം നിര്‍വഹിച്ചു. ചീരാലിലെ യൂണിറ്റില്‍ ഉത്പാദിപ്പിച്ച വിഷ രഹിത ഭക്ഷ്യ ഉത്പന്നങ്ങള്‍ 802 രൂപ വിലയുള്ള കിറ്റ് 720 രൂപയ്ക്ക് ആണ് നല്‍കുന്നത്.
ഡയറക്ടര്‍ ഡോ. പി. ലക്ഷ്മണന് അധ്യക്ഷത വഹിച്ചു. കര്‍ഷകമിത്രം ഉപരക്ഷാധികാരി കാദര്‍ പട്ടാമ്പി, കര്‍ഷകമിത്രം ചെയര്മാന് പി.എം. ജോയ്, കെ.പി. യൂസഫ് ഹാജി, വിഷ്ണു വേണുഗോപാല്‍, വി. ഉമ്മര്‍ ഹാജി, ജോജോ യു. ജോണ്‍, എം.കെ. ബാലന്, കെ.പി. അസൈനാര്‍, സുരേന്ദ്രന് മണിച്ചിറ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham Local News Farmers Onam kit