അനൂപ് ജേക്കബ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് പത്ത് മുതൽ ആരംഭിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്. തുണിസഞ്ചി ഉൾപ്പെടെ 16 ഇനം സാധനങ്ങളാണ് ഇത്തവണ ഓണക്കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ഒരു കിറ്റിന് 854 രൂപ നിരക്കിലാണ് വിതരണം ചെയ്യുക. മഞ്ഞ കാർഡ് ഉടമകൾക്കാണ് ഓണക്കിറ്റ് ലഭിക്കുക.
ഓഗസ്റ്റ് എട്ട് മുതൽ സംസ്ഥാനത്ത് ഓണം ട്രേഡ് ഫെയറുകൾക്ക് തുടക്കമാകും. ജില്ലകളിൽ ഓഗസ്റ്റ് 12 മുതലും, നിയോജകമണ്ഡലങ്ങളിൽ അവസാന ആഴ്ചകളിലും പ്രത്യേക ഓണം ഫെയറുകൾ സംഘടിപ്പിക്കും.
വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ പുതിയ മാർക്കറ്റ് സ്ട്രാറ്റജി നടപ്പിലാക്കാൻ ആലോചിക്കുന്നുണ്ട്. 13 ഇനം സബ്സിഡി സാധനങ്ങളുടെ ലഭ്യതയും സർക്കാർ ഉടൻ ഉറപ്പാക്കും. അരി വിലക്കയറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സർക്കാർ ശക്തമായ ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നെൽക്കർഷകർക്ക് നൽകാനുള്ള കുടിശിക തുക ഓണത്തിന് മുന്പായി വിതരണം ചെയ്യും. കേന്ദ്ര സർക്കാർ മണ്ണെണ്ണ അലോട്ട്മെന്റ് വെട്ടിക്കുറയ്ക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
Tags : Onam kit Anoop Jacob Deepika DeepikaNewspaper NewsUpdate Headlines