തിരുവനന്തപുരം: മുതിർന്ന പൗരന്മാർക്കു വേണ്ടിയുള്ള പുതിയ വയോജന നയത്തിന് മന്ത്രിസഭയുടെ അംഗീകാരം.
സജീവവും ആരോഗ്യകരവുമായ വാർധക്യത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ വയോജനങ്ങളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമം ഉറപ്പാക്കുകയാണ് ഈ നയത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നതെന്നു മന്ത്രി ആർ. ബിന്ദു അറിയിച്ചു.