x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ100: പുതിയ ജൈവ ഇന്ധന നയത്തിന്‍റെ കാണാപ്പുറങ്ങൾ

ഡോ. ​ജോ​സ് ജോ​സ​ഫ്
Published: June 17, 2026 11:32 PM IST | Updated: June 17, 2026 11:32 PM IST

വാ​ഹ​ന​ങ്ങ​ളി​ൽ 100 ശ​ത​മാ​നം എ​ഥ​നോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ഇ100 ​നി​യ​ന്ത്ര​ണ ച​ട്ട​ക്കൂ​ടി​നു ക​ഴി​ഞ്ഞ​യാ​ഴ്ച കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത വ​കു​പ്പു മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി അം​ഗീ​കാ​രം ന​ൽ​കി. ഫോ​സി​ൽ ഇ​ന്ധ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കി ബ​ദ​ൽ ഊ​ർ​ജ​സ്രോ​ത​സു​ക​ളി​ലേ​ക്കു ചു​വ​ടു​മാ​റു​ന്ന​തി​നു​ള്ള കേ​ന്ദ്ര ഗ​വ​ൺ‌​മെ​ന്‍റി​ന്‍റെ നി​ർ​ണാ​യ​ക​മാ​യ ചു​വ​ടു​വ​യ്പാ​ണ് ഇ100 ​ച​ട്ട​ക്കൂ​ടി​ന്‍റെ അം​ഗീ​കാ​രം.

2018ലെ ​ദേ​ശീ​യ ജൈ​വ​ഇ​ന്ധ​ന ​ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 2030ഓ​ടെ പെ​ട്രോ​ളി​ൽ 20 ശ​ത​മാ​നം എ​ഥ​നോ​ൾ ക​ല​ർ​ത്താ​നാ​യി​രു​ന്നു കേ​ന്ദ്രഗ​വ​ൺ‌​മെ​ന്‍റ് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. ഇ​ത് അ​ഞ്ചു വ​ർ​ഷം നേ​ര​ത്തേ 2025ൽ ​ത​ന്നെ നേ​ടി​യ​തോ​ടെ​യാ​ണ് ഇ85, ​ഇ100 ച​ട്ട​ക്കൂ​ടു​ക​ൾ കേ​ന്ദ്ര ഗ​വ​ൺ‌​മെ​ന്‍റ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 85 ശ​ത​മാ​നം എ​ഥ​നോ​ളും 15 ശ​ത​മാ​നം പെ​ട്രോ​ളും അ​ട​ങ്ങി​യ​താ​ണ് ഇ85 ​ഇ​ന്ധ​ന​മി​ശ്രി​തം. ഡീ​സ​ലി​ൽ 15 ശ​ത​മാ​നം ഐ​സോ​ബു​ട്ട​നോ​ൾ ക​ല​ർ​ത്തു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്കും കേ​ന്ദ്രം അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്. ബ​ദ​ൽ ഇ​ന്ധ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ22 ​മു​ത​ ൽ 30 വ​രെ​യു​ള്ള ഇ​ന്ധ​ന ​മി​ശ്രി​ത​ങ്ങ​ളു​ടെ എ​ക്സൈ​സ് തീ​രു​വ​യും കേ​ന്ദ്രം ഒ​ഴി​വാ​ക്കി.

ക്രൂ​ഡ് ഓ​യി​ൽ ഇ​റ​ക്കു​മ​തി കു​റ​ച്ച് വി​ദേ​ശ​നാ​ണ്യം ലാ​ഭി​ക്കു​ക, ഫോ​സി​ൽ ഇ​ന്ധ​ന​ങ്ങ​ൾ ക​ത്തി​ക്കു​ന്ന​തി​ലൂ​ടെ​യു​ള്ള കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ൽ കു​റ​യ്ക്കു​ക, ഊ​ർ​ജ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് എ​ഥ​നോ​ൾ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലൂ​ടെ കേ​ന്ദ്രം ല​ക്ഷ്യ​മി​ടു​ന്ന​ത്. ക​ർ​ഷ​ക​ർ​ക്കു സ്ഥി​ര​മാ​യി ഉ​യ​ർ​ന്ന വ​രു​മാ​നം ഉ​റ​പ്പാ​ക്കാ​ൻ ഇ​തു സ​ഹാ​യി​ക്കും. പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം കു​റ​യും. പ​രി​സ്ഥി​തി സൗ​ഹൃ​ദ​പ​ര​മാ​യ "ഹ​രി​ത ഇ​ന്ധ​ന'​മാ​യാ​ണ് എ​ഥ​നോ​ളി​നെ കേ​ന്ദ്രം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. എ​ഥ​നോ​ൾ ക​ല​ർ​ത്തി​യ​തോ​ടെ 2014-15നും 2025 ​ഓ​ഗ​സ്റ്റി​നു​മി​ട​യി​ൽ 1.44 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ക്രൂ​ഡ് ഓ​യി​ൽ ഇ​റ​ക്കു​മ​തി കേ​ന്ദ്രം ലാ​ഭി​ച്ചു. ക​ർ​ഷ​ക​ർ​ക്ക് 80,000 കോ​ടി രൂ​പ​യു​ടെ വ​രു​മാ​നനേ​ട്ട​മു​ണ്ടാ​യി. 73.6 ദ​ശ​ല​ക്ഷം മെ​ട്രി​ക് ട​ൺ കാ​ർ​ബ​ൺ ഉ​ത്സ​ർ​ജ​നം ഒ​ഴി​വാ​യി. 30 കോ​ടി വൃ​ക്ഷ​ങ്ങ​ൾ ന​ട്ടു​വ​ള​ർ​ത്തു​ന്ന​തി​നു തു​ല്യ​മാ​ണി​തെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​വ​കാ​ശ​പ്പെ​ടു​ന്നു. എ​ന്നാ​ൽ, ഈ ​അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്ക​പ്പു​റം രാ​ജ്യ​ത്തി​ന്‍റെ ഭ​ക്ഷ്യ​സു​ര​ക്ഷ, ജ​ല​സു​ര​ക്ഷ, പോ​ഷ​ക​സു​ര​ക്ഷ, ഭൂ​വി​നി​യോ​ഗം, രാ​സ​വ​ളം പ്ര​യോ​ഗം തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​തി​സ​ങ്കീ​ർ​ണ​മാ​യ വി​ഷ​യ​മാ​ണ് വ​ൻ​തോ​തി​ലു​ള്ള എ​ഥ​നോ​ൾ ഉ​പ​യോ​ഗ​ത്തി​ലേ​ക്കു​ള്ള പ​രി​വ​ർ​ത്ത​നം.

കൃ​ഷി​യു​ടെ ഇ​ന്ധ​ന​വ​ത്ക​ര​ണം: ഭ​ക്ഷ​ണ​മോ ഇ​ന്ധ​ന​മോ ആ​ദ്യം?

റ​ബ​ർ, പ​രു​ത്തി, ച​ണം തു​ട​ങ്ങി​യ ചു​രു​ക്കം വി​ള​ക​ൾ ഒ​ഴി​ച്ചുനി​ർ​ത്തി​യാ​ൽ ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക​ർ പ​ര​മ്പ​രാ​ഗ​ത​മാ​യി ഭ​ക്ഷ്യോ​ത്പാ​ദ​ക​രാ​ണ്. പു​തി​യ ന​യ​ത്തോ​ടെ ഭ​ക്ഷ്യോ​ത്പാ​ദ​ക​രാ​യ ക​ർ​ഷ​ക​ർ കൂ​ട്ട​ത്തോ​ടെ ഊ​ർ​ജോ​ത്പാ​ദ​ക​രാ​യി മാ​റും. എ​ണ്ണ​പ്പാ​ട​ങ്ങ​ൾ​ക്കു പ​ക​രം ഊ​ർ​ജം വി​ള​വെ​ടു​ക്കു​ന്ന​ത് ക​ർ​ഷ​ക​രു​ടെ വ​യ​ലു​ക​ളി​ൽ​നി​ന്നാ​യി​രി​ക്കും. ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന രാ​സ​വ​ളം സ​ബ്സി​ഡി​ക​ളു​ടെ​യും കു​റ​ഞ്ഞ താ​ങ്ങു​വി​ല​യു​ടെ​യു​മെ​ല്ലാം അ​ദൃ​ശ്യ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി ഡി​സ്റ്റി​ല​റി​ക​ളും ജൈ​വ ഇ​ന്ധ​ന ക​മ്പ​നി​ക​ളും മാ​റും.

ഭ​ക്ഷ്യസു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ വി​ല​യി​രു​ത്താ​തെ​യാ​ണ് ഇ85​ലേ​ക്കും ഇ100​ലേ​ക്കു​മു​ള്ള ദ്രു​തപ​രി​വ​ർ​ത്ത​നം. പെ​ട്രോ​ളി​ൽ വ​ൻ​തോ​തി​ൽ എ​ഥ​നോ​ൾ ക​ല​ർ​ത്താ​നു​ള്ള പ​ദ്ധ​തി ഇ​ന്ത്യ​യു​ടെ ഭ​ക്ഷ്യ​സു​ര​ക്ഷ​യെ അ​പ​ക​ട​ത്തി​ലാ​ക്കു​മെ​ന്ന് ഈ ​വ​ർ​ഷ​ത്തെ കേ​ന്ദ്രബ​ജ​റ്റി​നു മു​ന്നോ​ടി​യാ​യി സ​മ​ർ​പ്പി​ച്ച 2024-25ലെ ​ഇ​ക്ക​ണോ​മി​ക് സ​ർ​വേ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. ഇ​തു പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ന​യം മാ​റ്റം. അ​രി, മ​ക്ക​ച്ചോ​ളം, ക​രി​മ്പ് എ​ന്നി​വ​യാ​ണ് എ​ഥ​നോ​ൾ ഉ​ത്പാ​ദ​ന​ത്തി​ന് ഇ​പ്പോ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഫീ​ഡ് സ്റ്റോ​ക്കു​ക​ൾ.

ഇ​ന്ത്യ​യു​ടെ എ​ഥ​നോ​ൾ ഉ​ത്പാ​ദ​ന​ത്തി​ന്‍റെ 65 ശ​ത​മാ​ന​വും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്. എ​ഥ​നോ​ൾ ഉ​ത്പാ​ദ​ന​ത്തി​ന്‍റെ 40 ശ​ത​മാ​ന​മെ​ങ്കി​ലും ധാ​ന്യ​ങ്ങ​ളി​ൽ​നി​ന്നാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ നി​ബ​ന്ധ​ന. 2024-25ൽ 52 ​ല​ക്ഷം ട​ൺ അ​രി, "പൊ​ടി​ഞ്ഞ അ​രി' എ​ന്ന ലേ​ബ​ലി​ൽ എ​ഫ്സി​ഐ ഗോ​ഡൗ​ണു​ക​ളി​ൽ​നി​ന്ന് എ​ഥ​നോ​ൾ ഡി​സ്റ്റി​ല​റി​ക​ളി​ലേ​ക്കു വ​ഴി​തി​രി​ച്ചു​വി​ട്ടു. 2025-26ൽ ​ഇ​ത് 90 ല​ക്ഷം ട​ൺ ആ​യി​രി​ക്കു​മെ​ന്ന് ക​ണ​ക്കാ​ക്കു​ന്നു. ഇ85, ​ഇ100 ല​ക്ഷ്യ​ങ്ങ​ൾ നേ​ട​ണ​മെ​ങ്കി​ൽ ബ​ഫ​ർ സ്റ്റോ​ക്കി​ലു​ള്ള കൂ​ടു​ത​ൽ അ​രി ഡി​സ്റ്റ​ല​റി​ക​ളി​ലേ​ക്കു വ​ഴി​തി​രി​ച്ചു​വി​ടേ​ണ്ടിവ​രും. പ​ശ്ചി​മേ​ഷ്യാ യു​ദ്ധ​ത്തെത്തു​ട​ർ​ന്ന് ലോ​ക​മെ​ങ്ങും രാ​സ​വ​ള പ്ര​തി​സ​ന്ധി​ നേ​രി​ടു​ക​യാ​ണ്.

രാ​സ​വ​ളം പ്ര​തി​സ​ന്ധി​യും ആ​സ​ന്ന​മാ​യ സൂ​പ്പ​ർ എ​ൽ നി​നോ​യും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും ലോ​ക​ത്തെ ആ​സ​ന്ന​ഭാ​വി​യി​ൽ ഭ​ക്ഷ്യ​പ്ര​തി​സ​ന്ധി​യി​ലേ​ക്കു ത​ള്ളി​വി​ട്ടേ​ക്കു​മെ​ന്ന ആ​ശ​ങ്ക​ക​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ഊ​ർ​ജ സ്വ​യം​പ​ര്യാ​പ്ത​യ്ക്കുവേ​ണ്ടി ഭ​ക്ഷ്യ​സു​ര​ക്ഷ​യെ അ​വ​ഗ​ണി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​​മാ​യ ക​ളി​യാ​ണ്. ആ​ഗോ​ള​ത​ല​ത്തി​ൽ ഓ​രോ 20 ട​ൺ രാ​സ​വ​ളം ഉ​പ​യോ​ഗി​ക്കു​മ്പോ​ഴും ഒ​രു ട​ൺ എ​ഥ​നോ​ളി​നു വേ​ണ്ടി​യു​ള്ള കൃ​ഷി​യി​ലേ​ക്കാ​ണ് പോ​കു​ന്ന​ത്. കൂ​ടു​ത​ൽ എ​ഥ​നോ​ൾ ഉ​ത്പാ​ദി​പ്പി​ക്കു​മ്പോ​ൾ അ​തി​ന്‍റെ കൃ​ഷി​ക്ക് കൂ​ടു​ത​ൽ രാ​സ​വ​ളം വേ​ണ്ടിവ​രും. ക്രൂ​ഡ് ഓ​യി​ൽ ഇ​റ​ക്കു​മ​തി കു​റ​യു​മെ​ങ്കി​ലും കൃ​ഷി​ക്കാ​വ​ശ്യ​മു​ള്ള യൂ​റി​യ, ഡി​എ​പി, പൊ​ട്ടാ​സ്യം രാ​സ​വ​ള​ങ്ങ​ൾ വി​ദേ​ശ ഇ​റ​ക്കു​മ​തി​യെ ആ​ശ്ര​യി​ച്ചി​രി​ക്കു​ന്നു. ഭ​ക്ഷ്യോ​ത്പാ​ദ​ന​ത്തി​നു​ള്ള കൃ​ഷി​യും ഇ​ന്ധ​ന​ത്തി​നുവേ​ണ്ടി​യു​ള്ള കൃ​ഷി​യും ത​മ്മി​ൽ രാ​സ​വ​ള​ത്തി​നുവേ​ണ്ടി ക​ടു​ത്ത മ​ത്സ​ര​മു​ണ്ടാ​കും.

പോ​ഷ​കസു​ര​ക്ഷ​യും അ​പ​ക​ട​ത്തി​ൽ

ഇ85 ​ല​ക്ഷ്യ​ത്തി​ലെ​ത്ത​ണ​മെ​ങ്കി​ൽ നി​ല​വി​ലെ എ​ഥ​നോ​ൾ ഉ​ത്പാ​ദ​നം മൂ​ന്ന്-​നാ​ല് ഇ​ര​ട്ടി​യെ​ങ്കി​ലും വ​ർ​ധി​പ്പി​ക്ക​ണം. മ​ക്ക​ച്ചോ​ള​മാ​ണ് എ​ഥ​നോ​ൾ ഉ​ത്പാ​ദ​ന​ത്തി​നുവേ​ണ്ടി ഏ​റ്റ​വും കൂ​ടു​ത​ൽ കൃ​ഷി​ചെ​യ്യു​ന്ന ധാ​ന്യവി​ള. 2020-21ൽ ​രാ​ജ്യ​ത്ത് മ​ക്ക​ച്ചോ​ളം ഏ​ഴു ല​ക്ഷം ഹെ​ക്ട​റി​ലാ​ണ് എ​ഥ​നോ​ൾ ഉ​ത്പാ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൃ​ഷി ചെ​യ്തി​രു​ന്ന​തെ​ങ്കി​ൽ, 2024-25ൽ ​അ​ത് 57 ല​ക്ഷം ഹെ​ക്ട​റാ​യി ഉ​യ​ർ​ന്നു. ഇ85, ​ഇ100 ല​ക്ഷ്യ​ങ്ങ​ൾ നേ​ട​ണ​മെ​ങ്കി​ൽ സ​മീ​പ​ഭാ​വി​യി​ൽ പോ​ഷ​കസു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ള​ക​ൾ മ​ക്ക​ച്ചോ​ളം കൃ​ഷി​ക്ക് വ​ഴിമാ​റേ​ണ്ടിവ​രും. ഉ​യ​ർ​ന്ന​തും ഉ​റ​പ്പു​ള്ള​തു​മാ​യ വി​ല ല​ഭി​ക്കു​ന്ന​തി​നാ​ൽ മ​ഹാ​രാ​ഷ്‌​ട്ര, ക​ർ​ണാ​ട​ക തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ പ​യ​റുവ​ർ​ഗ​ങ്ങ​ൾ, എ​ണ്ണ​ക്കു​രു​ക്ക​ൾ, ചെ​റു​ധാ​ന്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​പേ​ക്ഷി​ച്ച് മ​ക്ക​ച്ചോ​ളം കൃ​ഷി​യി​ലേ​ക്കു തി​രി​ഞ്ഞ​താ​യി 2024-25ലെ ​കേ​ന്ദ്ര സാ​മ്പ​ത്തി​ക സ​ർ​വേ വ്യ​ക്ത​മാ​ക്കു​ന്നു. ജ​ന​ങ്ങ​ളു​ടെ ഭ​ക്ഷ​ണ​ത്തി​ലെ പ്രോ​ട്ടീ​ന്‍റെ 25 ശ​ത​മാ​ന​വും പ​യ​റുവ​ർ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​ണ് വ​രു​ന്ന​ത്. 

മ​ക്ക​ച്ചോ​ളം കൃ​ഷി​യി​ലേ​ക്ക് വ​ൻ​തോ​തി​ലു​ള്ള മാ​റ്റം രാ​ജ്യ​ത്തി​ന്‍റെ പോ​ഷ​ക​സു​ര​ക്ഷ​യെ അ​പ​ക​ട​ത്തി​ലാ​ക്കും. ഇ​ന്ത്യ ആ​വ​ശ്യ​മു​ള്ള ഭ​ക്ഷ്യ എ​ണ്ണ​യു​ടെ 60 ശ​ത​മാ​ന​വും വി​ദേ​ശ​ത്തു​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ക​യാ​ണ്. ജൈ​വ ഇ​ന്ധ​ന​ത്തി​ലേ​ക്കു വ​ൻ​തോ​തി​ലു​ള്ള മാ​റ്റം ഒ​രുവ​ശ​ത്ത് ക്രൂ​ഡ് ഓ​യി​ൽ ഇ​റ​ക്കു​മ​തി കു​റ​യ്ക്കു​മെ​ങ്കി​ലും മ​റു​വ​ശ​ത്ത് ജ​ന​ങ്ങ​ളു​ടെ പോ​ഷ​ക​സു​ര​ക്ഷ​യു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട പ​യ​റുവ​ർ​ഗ​ങ്ങ​ളു​ടെ​യും ഭ​ക്ഷ്യ എ​ണ്ണ​യു​ടെ​യും ഇ​റ​ക്കു​മ​തി ഗ​ണ്യ​മാ​യി ഉ​യ​ർ​ത്തും.

ഭ​ക്ഷ്യ വി​ല​ക്ക​യ​റ്റം

പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി​യെത്തു​ട​ർ​ന്ന് ഈ ​വ​ർ​ഷം ഭ​ക്ഷ്യ വി​ല​ക്ക​യ​റ്റം 4.7 ശ​ത​മാ​നം വ​രെ ഉ​യ​ർ​ന്നേ​ക്കാ​മെ​ന്നാ​ണ് അ​മേ​രി​ക്ക​യു​ടെ പ്ര​വ​ച​നം. ഇ​ന്ത്യ​യി​ൽ മൊ​ത്ത​വ്യാ​പാ​ര വി​ലസൂ​ചി​ക മേ​യി​ൽ 9.68 ശ​ത​മാ​നം ഉ​യ​ർ​ന്നു. 2007-08ലെ ​ആ​ഗോ​ള ഭ​ക്ഷ്യ പ്ര​തി​സ​ന്ധി​യു​ടെ കാ​ല​ത്ത് ചോ​ളം, സോ​യാ​ബീ​ൻ എ​ന്നി​വ​യു​ടെ വി​ലവ​ർ​ധ​ന​യി​ലെ 40 മു​ത​ൽ 70 വ​രെ ശ​ത​മാ​ന​ത്തി​നും കാ​ര​ണം എ​ഥ​നോ​ൾ ഉ​പ​യോ​ഗ​മാ​യി​രു​ന്നു​വെ​ന്ന് ലോ​ക ഭ​ക്ഷ്യ-​കാ​ർ​ഷി​ക സം​ഘ​ട​ന ക​ണ​ക്കാ​ക്കു​ന്നു.

ഇ85, ​ഇ100 എ​ഥ​നോ​ൾ ല​ക്ഷ്യ​ങ്ങ​ൾ​ക്കാ​യി ഭ​ക്ഷ്യ​വി​ള​ക​ളി​ൽ​നി​ന്ന് ഇ​ന്ധ​നവി​ള​ക​ളി​ലേ​ക്കു ക​ർ​ഷ​ക​ർ മാ​റു​മ്പോ​ൾ കാ​ർ​ഷി​കോ​ത്പാ​ദ​ന​ത്തി​ലെ പ​ര​മ്പ​രാ​ഗ​ത സ​ന്തു​ലി​താ​വ​സ്ഥ ന​ഷ്ട​പ്പെ​ടും. ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല പൊ​തു​വെ ഉ​യ​രും. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ ഉ​ത്പാ​ദ​നം കു​റ​ഞ്ഞാ​ൽ ഭ​ക്ഷ്യ​വി​ല​ക്ക​യ​റ്റം രൂ​ക്ഷ​മാ​യി​രി​ക്കും. പ​ഞ്ച​സാ​ര എ​ഥ​നോ​ൾ ഉ​ത്പാ​ദ​ന​ത്തി​നു മാ​റ്റു​മ്പോ​ൾ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ പ​ഞ്ച​സാ​രവി​ല ഉ​യ​രും.

ഇ​ന്ത്യ​യി​ലെ മ​ക്ക​ച്ചോ​ള​ത്തി​ന്‍റെ ഏ​ക​ദേ​ശം 60 ശ​ത​മാ​ന​വും കോ​ഴി​ത്തീ​റ്റ നി​ർ​മാ​ണ​ത്തി​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ചോ​ളം എ​ഥ​നോ​ൾ ഉ​ത്പാ​ദ​ന​ത്തി​ലേ​ക്കു വ​ൻ​തോ​തി​ൽ വ​ഴി​തി​രി​ച്ചു​വി​ട്ട​ത് കോ​ഴി​ത്തീ​റ്റ​യു​ടെ​യും കാ​ലി​ത്തീ​റ്റ​യു​ടെ​യും വി​ല അ​ടു​ത്തകാ​ല​ത്ത് വ​ൻ​തോ​തി​ൽ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.

(തു​ട​രും)

Tags : new biofuel policy E100

Recent News

Corehub Up