District News
കുറുപ്പന്തറ: ടൂറിസം രംഗത്ത് മികച്ച പ്രവര്ത്തനങ്ങള് നടത്താനൊരുങ്ങി മാഞ്ഞൂര് പഞ്ചായത്ത്. ഇതിനായി വിവിധങ്ങളായ പദ്ധതികളാണ് പഞ്ചായത്തിന്റെ നേതൃത്വത്തില് നടപ്പാക്കാനൊരുങ്ങുന്നത്. തോടുകളും കനാലുകളും നെല്പാടങ്ങളും എന്നിങ്ങനെ സമൃദ്ധമായ അടിസ്ഥാനസൗകര്യങ്ങളും കാര്ഷിക ഉത്പന്നങ്ങള് ധാരാളം ഉത്പാദിപ്പിക്കുന്നതുമായ പ്രദേശമാണ് മാഞ്ഞൂര്. പ്രശസ്തമായ നിരവധി ആരാധനാലയങ്ങളും പണ്ടുകാലം മുതലേ പേരുകേട്ട നാട്ടുചന്തകള്, കൃഷിവകുപ്പിന്റെ ലേലമാര്ക്കറ്റ്, കാഞ്ഞിരത്താനം പുലിയള പോലുള്ള ചരിത്ര സ്മാരകങ്ങള് എന്നിങ്ങനെ വൈവിധ്യങ്ങളായ പ്രദേശങ്ങള് ഉള്ക്കൊള്ളുന്ന സ്ഥലമാണ് മാഞ്ഞൂര്.
പഞ്ചായത്തിലെതന്നെ ചെറിയ-ചെറിയ കേന്ദ്രങ്ങളെ കൂട്ടിയിണക്കി ഗ്രാമീണ ടൂറിസം സര്ക്യൂട്ട് പദ്ധതിയാണ് പഞ്ചായത്ത് തയാറാക്കിയിട്ടുള്ളത്. ഉന്നതനിലവാരത്തിലുള്ള ഹോട്ടലുകളും ക്ലബ്ബുകളും റിസോര്ട്ടുകളും പഞ്ചായത്തിലെ വിവിധയിടങ്ങളിലുണ്ട്. ഇവിടെ ആഭ്യന്തര-വിദേശ സഞ്ചാരികളായ ധാരാളംപേര് ദിവസവും എത്തുന്നുണ്ട്.
എന്നാല് മാഞ്ഞൂരിലെ ഗ്രാമീണ കാഴ്ചകള് ആസ്വദിക്കാനുള്ള സൗകര്യം പലപ്പോഴും വിനോദസഞ്ചാരികള്ക്ക് കിട്ടുന്നില്ല. ഇതാണ് പഞ്ചായത്തിനെ ഗ്രാമീണ മേഖലയില് ടൂറിസം പദ്ധതികളും സൗകര്യങ്ങളും ഉറപ്പാക്കാനായി രംഗത്തിറങ്ങാന് പ്രേരിപ്പിച്ചത്.
ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ തൊഴിലും വരുമാനവും ഉറപ്പാക്കാനും ഇത്തരം പദ്ധതികള്ക്ക് കഴിയും. എംജി യൂണിവേഴ്സിറ്റിയിലെ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില് മാഞ്ഞൂരില് ടൂറിസം സാധ്യതാ പഠനം നടത്തി. ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും വിവിധയിടങ്ങള് സന്ദര്ശിച്ച് പദ്ധതികള് തയാറാക്കി. സംസ്ഥാന സര്ക്കാരിന്റെയും മറ്റു ത്രിതലപഞ്ചായത്തുകളുടെയും ജനപ്രതിനിധികളുടെയും ജനകീയ കൂട്ടായ്മകളുടെയും പങ്കാളിത്തത്തോടെയാണ് പുതിയ പദ്ധതികള് ആവിഷ്കരിച്ചിട്ടുള്ളത്.
കനാലുകള് കേന്ദ്രീകരിച്ചുള്ള ടൂറിസം
പഞ്ചായത്ത് അതിര്ത്തിക്കുള്ളിലൂടെ 17 കിലോമീറ്റര് ദൂരത്തില് എംവിഐപിയുടെ ഉള്പ്പെടെ കനാലുകള് കടന്നുപോകുന്നുണ്ട്. ഈ കനാലുകള് ശുചീകരിക്കുകയും കനാലിന്റെ സമീപത്തെ പാത തെളിക്കുകയും ചെയ്ത് വിനോദസഞ്ചാരികള്ക്കും നാട്ടുകാരായ ജനങ്ങള്ക്കും രാവിലെയും വൈകുന്നേരവും ഒത്തുകൂടാന് പറ്റുന്ന നിലയിലാക്കും. നീരൊഴുക്ക് ക്രമപ്പെടുത്തി അപകടരഹിതമായി കുളിക്കാനും നീന്തലിനും ഈ കനാലുകളില് സൗകര്യമൊരുക്കും. കനാലും തോടുകളും ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കുന്നതിലൂടെ പദ്ധതി ചെലവ് കുറയ്ക്കാനുള്ള തീരുമാനവും പഞ്ചായത്തിനുണ്ട്. കുഴിയാഞ്ചാല് കുളവും തോടും, മാന്വെട്ടം, മാഞ്ഞൂര് സൗത്ത് എന്നിവിടങ്ങളിലെ തോടുകളും ഉള്പ്പെടുത്തിയാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്.
കുറുപ്പന്തറ കടവ് കേന്ദ്രമാക്കിയുള്ള ടൂറിസം പദ്ധതി
കുറുപ്പന്തറ കടവിലെ കുളം ശുചീകരിച്ച് ആമ്പല്ക്കുളവും ഹാപ്പിനസ് പാര്ക്കും സ്ഥാപിക്കും. കുറുപ്പന്തറ കടവ്-കെവി കനാല് തോട് ആഴംകൂട്ടി ശുചീകരിക്കും. ഇതോടെ ബോട്ടുകള് ഉള്പ്പെടെ കുറുപ്പന്തറ കടവിലേക്കും തിരിച്ചും സഞ്ചരിക്കാനാകും. ഇതു ഉള്നാടന് ടൂറിസം രംഗത്ത് മികച്ച നേട്ടം കൊയ്യാനുള്ള അവസരമാകും. ടൂറിസം രംഗത്ത് ബോട്ടിംഗിനും കയാക്കിംഗിനും നീന്തല് പരിശീലനത്തിനുമെല്ലാം സൗകര്യം വരികയാണെങ്കില് ആവശ്യമായ സഹായങ്ങള് നല്കാന് ക്ലബ്ബുകളും സംഘടനകളും സംരംഭകരും രംഗത്തെത്തിയിട്ടുണ്ട്.
ഓമല്ലൂര് കനാല് ടൂറിസം
ഓമല്ലൂര് കേന്ദ്രമായി പ്രവര്ത്തിക്കുന്ന വി ക്യാന് സര്വീസ് ആന്ഡ് ചാരിറ്റബിള് ഫൗണ്ടേഷന് 2024-ല് നടപ്പാക്കിയ പദ്ധതിയാണിത്. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ സഹകരണത്തോടെ ഒന്നര കലോമീറ്റര് ദൂരം എംവിഐപി കനാലും പരിസരവും വൃത്തിയാക്കി. ഓപ്പണ് ജിം, കിഡ്സ് പാര്ക്ക്, ടൈലിട്ട നടപ്പാത, കനാല് സൗന്ദര്യവത്കരണം, ഫലവൃക്ഷത്തോട്ടം, ഇരിപ്പിടങ്ങള് എന്നിവ സ്ഥാപിച്ചു. കഴിഞ്ഞ രണ്ട് വര്ഷമായി മധ്യവേനലവധിക്ക് നാലുദിവസത്തെ ടൂറിസം ഫെസ്റ്റും നടത്തിവരുന്നു.
ഇതു വിജയമായത് ടൂറിസം പ്രവര്ത്തനങ്ങള്ക്ക് മാതൃകയായി.
Kerala
കൊച്ചി: കുടുംബശ്രീയുടെ ആഭിമുഖ്യത്തില് ഈ സാമ്പത്തികവര്ഷം നടപ്പാക്കുന്ന വിവിധ പദ്ധതിപ്രവര്ത്തനങ്ങള്ക്കായി ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എന്ആര്എല്എം) രണ്ടാം ഗഡുവായി 93.7 കോടി രൂപകൂടി അനുവദിച്ചു. ഇതില് 5.56 കോടി രൂപ സംസ്ഥാന മിഷന്റെയും 80.04 കോടി രൂപ 14 ജില്ലാ മിഷനുകളുടെയും പദ്ധതിപ്രവര്ത്തനങ്ങള്ക്കുള്ളതാണ്.
കുടുംബശ്രീ കേരള ചിക്കന് പദ്ധതിക്കായി ആറു കോടിയും അട്ടപ്പാടി ആദിവാസി സമഗ്ര വികസന പ്രത്യേക പദ്ധതിക്കായി രണ്ടു കോടിയും ഈ ഫണ്ടില്നിന്നു നല്കും.
കുടുംബശ്രീ സമര്പ്പിച്ച ഈ സാമ്പത്തികവര്ഷത്തെ 400.84 കോടി രൂപയുടെ വാര്ഷിക കര്മപദ്ധതിക്ക് എന്ആര്എല്എം നേരത്തേ അംഗീകാരം നല്കിയിരുന്നു.
തുടര്ന്ന് ഈ വര്ഷം ഏപ്രിലില് ആദ്യഗഡുവായി 69.40 കോടി രൂപ എന്ആര്എല്എം അനുവദിച്ചുനല്കി. ഇതിനുപുറമെയാണ് രണ്ടാം ഗഡുവായി 93.6 കോടികൂടി അനുവദിച്ചത്. ഇതോടെ ഈ സാമ്പത്തികവര്ഷം കുടുംബശ്രീയുടെ വാര്ഷിക കര്മപദ്ധതിക്കായി ആകെ 163 കോടി രൂപ ലഭിച്ചു. ഇതില് 97.8 കോടി രൂപ കേന്ദ്രവിഹിതവും 65.2 കോടി സംസ്ഥാനവിഹിതവുമാണ്.
പദ്ധതിപ്രവര്ത്തനങ്ങള്ക്കായി തിരുവനന്തപുരം (6.27 കോടി), കൊല്ലം (6.14 കോടി), പത്തനംതിട്ട (3.86 കോടി), ആലപ്പുഴ (5.73 കോടി), കോട്ടയം (5.01 കോടി), ഇടുക്കി (4.51 കോടി), എറണാകുളം (6.74 കോടി), തൃശൂര് (7.03 കോടി), പാലക്കാട് (7.58 കോടി), മലപ്പുറം (8.09 കോടി), കോഴിക്കോട് (6.10 കോടി), വയനാട് (3.42 കോടി), കണ്ണൂര് (5.71 കോടി),കാസർഗോഡ് (3.85 കോടി) എന്നിങ്ങനെയാണ് വിതരണം ചെയ്തത്.
District News
തൃശൂർ: സർക്കാർ വിഹിതത്തിൽ 17 കോടിയിലേറെ രൂപ വെട്ടിക്കുറച്ചതോടെ തൃശൂർ ജില്ലാ പഞ്ചായത്ത് പദ്ധതികൾ പ്രതിസന്ധിയിലേക്ക്. ഇതിനുപുറമേ ധനകാര്യകമീഷൻ ഗ്രാന്റും കുറച്ചിരിക്കുകയാണ്.
പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷം ജില്ലാ ആസൂത്രണ സമിതികൾ പുനഃസംഘടി പ്പിക്കാത്തതിനാൽ പദ്ധതി അംഗീകാരത്തിനു കാലതാമസമുണ്ടാകുന്നതായും ആരോപണമുണ്ട്. പദ്ധതി വിഹിത ത്തിലുണ്ടായ കുറവുമൂലം ഉത് പാദനമേഖലയിലെ പല പദ്ധതികളും ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ്. ധനകാര്യ ഗ്രാന്റിലെ കുറവ് കുടിവെള്ള പദ്ധതികളെയും ജലസേചന പദ്ധതിക ളെയും വലിയ തോതിൽ ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പൊതുപ്ലാൻ ഫണ്ടിൽ 2.58 കോടി രൂപയാണു പുതിയ സർ ക്കാർ കുറച്ചിട്ടുള്ളത്. മുൻ സർക്കാരിന്റെ അവസാന ബജറ്റിൽ പ്ലാൻഫണ്ട് ഇനത്തിൽ 60,76,84, 000 രൂപ അനുവദിച്ചിരുന്നതിൽനിന്ന് പുതിയ സർക്കാർ 2,58,36, 000 രൂപ പുതിയ ബജറ്റിൽ വെട്ടി. പട്ടികജാതി ഘടകപദ്ധതിയിൽ 4.17 കോടി രൂപയുടെയും പട്ടികവർഗ ഘടകപദ്ധതിയിൽ 17.14 ലക്ഷത്തിന്റെയും കുറവുവരുത്തി. ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഇനത്തിൽ മുൻവർഷം 16 കോടി രൂപ ഉണ്ടായിരുന്നെങ്കിൽ ഈ വർഷം ആറുകോടി മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
ധനകാര്യ കമ്മീഷൻ ഗ്രാന്റിൽ ബേസിക് ഗ്രാന്റ് ഇനത്തിലും ടൈഡ് ഫണ്ട് ഇനത്തിലും കുറവുണ്ട്. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനെത്തുടർന്ന് കഴിഞ്ഞ വാർഷിക പദ്ധതിയിലെ അവസാന ഗഡു കഴിഞ്ഞ സർക്കാരിനു വിതരണം ചെയ്യാനായിട്ടില്ല. പുതിയ സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഇതു വിതരണം ചെയ്യാൻ നടപടി സ്വീകരിച്ചില്ല. ഈ സാമ്പത്തിക വർഷത്തെ ആദ്യഗഡുവും അനുവദിച്ചില്ല. ഇതുമൂലം കഴിഞ്ഞവർഷം തുടങ്ങിവച്ച പദ്ധതികളുടെ തുടർച്ച ഞെരുക്കത്തിലാണെന്നു ജില്ലാ പഞ്ചായത്ത് ഭരണനേതൃത്വം പറഞ്ഞു.
District News
മൂന്നാര്: നിയമസഭാ തെരഞ്ഞെടുപ്പില് ദേവികുളം മണ്ഡലത്തില്നിന്നു തെരഞ്ഞെടുക്കപ്പെട്ട നിയുക്ത എംഎല്എ എഫ്. രാജയ്ക്ക് മണ്ഡലത്തിലുടനീളം അടിയന്തര പ്രാധാന്യത്തോടെ ചെയ്തുതീര്ക്കാനുള്ളത് നിരവധി ജനകീയ ആവശ്യങ്ങള്. പ്രകടനപത്രികയില് ഉള്പ്പെടുത്തിയതും അല്ലാത്തതുമായുള്ള നിരവധി പ്രശ്നങ്ങളാണ് പുതിയ എംഎല്എയെ കാത്തിരിക്കുന്നത്.
തോട്ടം, മലയോര, കാര്ഷിക, ആദിവാസി മേഖലകള് ഉള്പ്പെടുന്ന മണ്ഡലത്തിലെ പ്രശ്നങ്ങളില് എംഎൽഎ സജീവമായി ഇടപെടുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്. നിലവില് മൂന്നാര് നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് ഗതാഗതക്കുരുക്കാണ്. സഞ്ചാരികള് ഉള്പ്പെടെയുള്ളവര് മണിക്കൂറുകളോളം കുരുക്കില്പ്പെടുന്ന സ്ഥിതിയാണ്. ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താന് മൂന്നാറിൽ ഫ്ളൈഓവര് നിര്മിക്കണമെന്നാണ് പ്രധാന ആവശ്യം.
2018ല് ആരംഭിച്ച പദ്ധതിയില് രണ്ടു മേല്പാലങ്ങളാണ് നിര്മിക്കുന്നത്. ഇതിനായി സര്ക്കാര് 63 കോടി രൂപയും അനുവദിച്ചിരുന്നു. മണ്ണുപരിശോധന അടക്കമുള്ള പ്രാഥമിക നടപടികള് പൂര്ത്തിയായിട്ടും നിര്മാണം തുടങ്ങിയിട്ടില്ല.
ഈ പദ്ധതി അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണമെന്നാണ് പ്രധാന ആവശ്യം. മൂന്നാര് മള്ട്ടി സ്പെഷാലിറ്റി ആശുപത്രി നിര്മാണമാണ് ജനങ്ങള് ഉന്നയിക്കുന്ന മറ്റൊരു ആവശ്യം. ഭരണാനുമതി ലഭിച്ചിട്ടും തുടക്കം കുറിക്കാനാവാത്ത പദ്ധതി പൂര്ത്തിയായാല് തോട്ടം മേഖലയിലെ പാവപ്പെട്ടവര്ക്ക് മെച്ചപ്പെട്ട ചികിത്സ നല്കാനാകും. 63 കോടിയാണ് ഇതിനായി സര്ക്കാര് അനുവദിച്ചിരിക്കുന്നത്.
രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായിട്ടും മൂന്നാറില് സ്വന്തമായി അടിസ്ഥാന സൗകര്യങ്ങളുള്ള ബസ്സ്റ്റാൻഡ് ഇന്നും സ്വപ്നം മാത്രമാണ്. ഇതിനുള്ള നടപടി ആരംഭിക്കണമെന്നാണ് ജനങ്ങള് ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില് മൂന്നാറിലെ ബസ് സ്റ്റാൻഡും ഉള്പ്പെടുന്നതിനാല് പുതിയ എംഎല്എയുടെ ശ്രമഫലമായി മൂന്നാറിന്റെ കാത്തിരിപ്പ് അവസാനിക്കുമെന്ന പ്രതീക്ഷയാണ് ദേവികുളത്തിനുള്ളത്.
എസ്റ്റേറ്റ് പ്രദേശങ്ങളില് സ്കൂള് കുട്ടികള് ഉള്പ്പെടെയുള്ളവര് നേരിടുന്ന യാത്രാക്ലേശം പരിഹരിക്കാനും നപടിവേണം.ആദിവാസി മേഖലകളില് റോഡ്, തെരുവുവിളക്ക് എന്നിവയ്ക്കും അടിയന്തര ഇടപെടല് ആവശ്യമാണ്. കര്ഷകര് നേരിടുന്ന പ്രശ്നങ്ങള്ക്കും ആശ്വാസ നടപടികള് ഉണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
മൂന്നാറില് എത്തുന്ന നൂറു കണക്കിന് വാഹനങ്ങള് പാര്ക്കു ചെയ്യുന്നതിനുള്ള സൗകര്യം, മാലിന്യനിര്മാര്ജനത്തിനുള്ള പദ്ധതി, തകര്ന്ന റോഡുകളുടെയും പാലങ്ങളുടെയും നിര്മാണം, ജാതി സര്ട്ടിഫിക്കറ്റ് ലഭിക്കാനുള്ള തടസം നീക്കുന്നതിനുള്ള ഇടപെടല് എന്നിവയെല്ലാമാണ് ഇവിടത്തുകാര് ഉന്നയിക്കുന്ന ആവശ്യങ്ങള്.
National
ന്യൂഡൽഹി: കേരളത്തിൽ റെയിൽവേ വികസനത്തിന്റെ ഭാഗമായി പാത ഇരട്ടിപ്പിക്കലിനും പാത നിവർത്തലിനും ഡിപിആർ തയാറാക്കുന്നതിനുള്ള സർവേകൾക്ക് അനുമതി നൽകിയതായി റെയിൽവേ മന്ത്രാലയം.
160 കിലോമീറ്റർ വേഗതയിൽ കൂടുതൽ റെയിൽവേ ഗതാഗതം സാധ്യമാക്കുന്നതിനായി വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കുന്നതിനായുള്ള സർവേകൾക്കാണ് അനുമതി.
സർവേകൾക്ക് അനുമതി ലഭിച്ച പദ്ധതികൾ ചുവടെ: ഷൊർണൂർ-മംഗളൂരു മൂന്നും നാലും പാതകൾ (307 കിലോമീറ്റർ), കോയന്പത്തൂർ-ഷൊർണൂർ മൂന്നും നാലും പാതകൾ (99 കിലോമീറ്റർ), ഷൊർണൂർ-എറണാകുളം മൂന്നാം പാത (106 കിലോമീറ്റർ), എറണാകുളം-കായംകുളം മൂന്നാംപാത (കോട്ടയം വഴി 115 കിലോമീറ്റർ), കായംകുളം-തിരുവനന്തപുരം മൂന്നാം പാത (105 കിലോമീറ്റർ), തിരുവനന്തപുരം -നാഗർകോവിൽ മൂന്നാംപാത (71 കിലോമീറ്റർ), തുറവൂർ-അന്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ (46 കിലോമീറ്റർ).
Business
പ്രോപ്പര്ട്ടി വാങ്ങുന്നത് മുതല് അതു ലാഭകരമായ ഒരു ബിസിനസ് സംരംഭമാക്കി മാറ്റുന്നതു വരെയുള്ള എല്ലാ ഘട്ടങ്ങളിലും നിക്ഷേപകര്ക്കു സമഗ്രമായ പിന്തുണ നൽകുന്ന കമ്പനിയാണ് ബിൽടെക്ക്.
റിയല് എസ്റ്റേറ്റില് എങ്ങനെ നിക്ഷേപിക്കണം? വെറുതെ എവിടെയെങ്കിലും ഒരു പ്ലോട്ട് വാങ്ങിയിട്ടാല് നിക്ഷേപമാകുമോ? അല്ലെങ്കില് ഒരു ബില്ഡിംഗ് പണിതിട്ട് വാടകയ്ക്കു കൊടുക്കുന്നതാണോ ലാഭം? അതുമല്ലെങ്കില് റിസോര്ട്ടിനു പറ്റിയ സ്ഥലമാണെന്നു ബ്രോക്കര് പറഞ്ഞത് കേട്ട് അത് പരീക്ഷിക്കാമെന്നാണോ? പലരും ഇങ്ങനെയൊക്കെ ഒരു ഭാഗ്യപരീക്ഷണം പോലെയാണ് റിയല് എസ്റ്റേറ്റ് നിക്ഷേപത്തെ കാണുന്നത്. കൊച്ചിയില് ഉള്പ്പെടെ ഇത്തരത്തില് പണിതിട്ട നിരവധി കെട്ടിടങ്ങള് ഇപ്പോള് ഒഴിഞ്ഞുകിടക്കുന്നത് നമുക്ക് കാണാനാകും.
താക്കോൽ കൈമാറുന്നതുവരെ
പരിചയക്കാരോ സുഹൃത്തുക്കളോ ബ്രോക്കര് മാരോ പറയുന്നത് കേട്ട് ഏതെങ്കിലും സ്ഥലത്ത് നിക്ഷേപം നടത്തുന്നത് കൊണ്ട് സംഭവിക്കുന്നതാണിത്. റിയല് എസ്റ്റേറ്റില് റിട്ടേണ് ഓണ് ഇന്വെസ്റ്റ് മെന്റിന് പ്രാധാന്യം നല്കിക്കൊണ്ട് പ്രോപ്പര്ട്ടികള് വികസിപ്പിക്കുന്ന സ്ഥാപനങ്ങളെ ആശ്രയിക്കുകയാണ് ഇതിനൊരു പരിഹാരം. ആ നിലയില് കേരളത്തിലെ റിയല് എസ്റ്റേറ്റ് ഡെവലപ്മെന്റ് മേഖലയില് പേരെടുത്ത സ്ഥാപനമാണ് കൊച്ചി ആസ്ഥാനമായ ബില്ടെക് ഇന്റഗ്രേറ്റഡ് സൊല്യൂഷന്സ്. 2013ല് കോണ്ട്രാക്ടിംഗ് സ്ഥാപനമായി തുടങ്ങിയ ബില്ടെക് ഇന്ന് സമഗ്രമായ പ്രൊഫണല് കണ്സ്ട്രക്ഷന് സൊല്യൂഷന്സ് നല്കുന്ന സ്ഥാപനമാണ്.
നിര്മാണ മേഖലയില് '360 ഡിഗ്രി സൊല്യൂഷന്' ആണ് ബില്ടെക് വാഗ്ദാനം ചെയ്യുന്നത്. ഷോപ്പിംഗ് മാളുകള്, വെയര്ഹൗസുകള്, പ്രീമിയം റിസോര്ട്ടുകള്, ലക്ഷ്വറി ഹോട്ടലുകള് തുടങ്ങിയ പ്രീമിയം സെക്ടറിലുള്ള പ്രോജക്ടുകളുടെ രൂപരേഖ തയാറാക്കുന്നതു മുതല് താക്കോല് കൈമാറുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ബില്ടെക്കിന്റെ കൈയില് ഭദ്രം.
കെട്ടിട നിര്മാണത്തിന് ആവശ്യമായ വിവിധ സര്ക്കാര് അനുമതികള് ലഭ്യമാക്കുന്നതുള്പ്പെടെയുള്ളവയും ബില്ടെക് നോക്കിക്കൊള്ളും. കേരളത്തിന്റെ പല ഭാഗങ്ങളിലായി നിരവധി വമ്പന് പ്രോജക്ടുകളാണ് ബില്ടെക് പൂര്ത്തിയാക്കിയിട്ടുള്ളത്. ആദ്യകാലത്ത് ലക്ഷ്വറി ഹൗസിംഗ് പ്രോജക്ടുകളും വില്ലകളുമായിരുന്നെങ്കില്, ഇപ്പോള് പൂര്ണമായും റിയല് എസ്റ്റേറ്റില് നേട്ടം ഉറപ്പാക്കുന്ന നിക്ഷേപ പദ്ധതികളിലാണ് ശ്രദ്ധ.
എങ്ങനെയാണ് റിട്ടേണ് ഓണ് ഇന്വെസ്റ്റ്മെന്റ് ഉറപ്പാക്കുന്നത്?
കൃത്യമായ വിഷനോടെയുള്ള പ്ലാനിംഗാണ് നിക്ഷേപകര്ക്കു നേട്ടം ഉറപ്പാക്കുന്നതില് ബില്ടെക്കിനെ പ്രാപ്തമാക്കുന്നതെന്നു മാനേജിംഗ് ഡയറക്ടര് ബിനോയ് തോമസ് പറയുന്നു. ഇന്വെസ്റ്റ്മെന്റിന് ഒരു ഗ്യാരന്റിയില്ലാതെയാണ് ആളുകള് പണമിറക്കുന്നത്. ഒരു ഹോട്ടല് നന്നായി പ്രവര്ത്തിക്കുന്നുവെന്ന് കണ്ടാല് തൊട്ടടുത്ത് അതുപോലെ പുതിയ ഹോട്ടലുകള് തുടങ്ങും, ആദ്യത്തേതിനേക്കാള് മെച്ചപ്പെട്ടത് വരുമ്പോള് ആളുകള് അതിലേക്കു പോകും. അങ്ങനെ ഓരോന്നും പുട്ടിപ്പോകുന്ന അവസ്ഥയാകും.
ഇങ്ങനെയൊരു സാഹചര്യമുണ്ടായേക്കാമെന്നു മുന്കൂട്ടി കാണാത്തതാണ് പ്രശ്നം. ഇവിടെയാണ് ബില്ടെക് വ്യത്യസ്തമാകുന്നത്. 10 കോടി രൂപ നിക്ഷേപം നടത്തുന്ന ഒരു പ്രോപ്പര്ട്ടിക്ക് 20 കോടി രൂപയുടെയെങ്കിലും മൂല്യമുണ്ടാക്കിയെടുക്കാനാകുന്ന വിധത്തിലാണ് ആ കെട്ടിടം വിഭാവനം ചെയ്യുന്നത്. അപ്പോള് നഷ്ടം വരുന്ന സാഹചര്യമുണ്ടാകില്ലെന്നാണ് ബിനോയ് ചുണ്ടിക്കാട്ടുന്നത്.
വേറിട്ട സമീപനം
പ്രോപ്പര്ട്ടിയില് ബിസിനസ് നടക്കണം, കൃത്യമായ വാടക കിട്ടണം അങ്ങനെ പലതും ഉറപ്പാക്കിയാണ് പ്ലാന് ചെയ്യുന്നത്. സാധാരണ ഒരു ബില്ഡര് പ്ലാന് വരച്ച് കസ്റ്റമര് പറയുന്നതുപോലെ കമ്പിയും സിമന്റുമൊക്കെ ഉപയോഗിച്ച് കെട്ടിടമുണ്ടാക്കുകയാണ് ചെയ്യുന്നതെങ്കില് അതില് നിന്ന് വ്യത്യസ്തമായ സമീപനമാണ് ബില്ടെക് സ്വീകരിക്കുന്നത്.
നിക്ഷേപിക്കുന്ന പണത്തിന് മൂല്യമുണ്ടാക്കിക്കൊടുക്കുക. ക്ലയിന്റിന് സുസ്ഥിരമായ ബിസിനസ് ഉറപ്പാക്കുക ഇതൊക്കെയാണ് ബില്ടെക്കിന്റെ യു.എസ്പിയെന്നു ബിനോയ് പറയുന്നു. ടൂവീലര് ഡീലര്ഷിപ്പുകള് മുതല് വമ്പന് റിസോര്ട്ടുകള് വരെ റിട്ടേണ് ഓണ് ഇന്വെസ്റ്റ് ഉറപ്പാക്കുന്ന വിധത്തില് രൂപകല്പന ചെയ്ത് നല്കാന് ബില്ടെക്കിനു സാധിച്ചുണ്ട്.
നിരവധി പ്രോജക്ടുകള് ഒരേസമയം ചെയ്യുന്നതിനാല് ലിഫ്റ്റ് ഉള്പ്പെടെ പലതും ബള്ക്കായാണ് വാങ്ങുക. ഇതുവഴിയുണ്ടാകുന്ന ലാഭവും ഉപഭോക്താക്കളിലേക്കു പൂര്ണമായും നല്കുകയാണ് ബില്ടെക് ചെയ്യുന്നത്. ഇതുകൂടാതെ ആഫ്റ്റര് സര്വീസ് സപ്പോര്ട്ടിനും ബില്ടെക് വലിയ പ്രാധാന്യം നല്കുന്നുണ്ട്.
എപ്പോഴാണ് ബില്ടെക്കിനെ സമീപിക്കേണ്ടത്?
പലരും എവിടെയെങ്കിലും പ്രോപ്പര്ട്ടി വാങ്ങിയിട്ട ശേഷമാണ് ബില്ഡര്മാരെ സമീപിച്ചു കെട്ടിടം നിര്മിക്കണമെന്ന് ആവശ്യപ്പെടുന്നത്. എന്നാല്, ഒരു പ്രോപ്പര്ട്ടിക്ക് അഡ്വാന്സ് കൊടുക്കും മുമ്പ് തന്നെ ബില്ടെക്കിനെ സമീപിക്കുന്നതാണ് ഏറ്റവും ഉചിതമെന്നു ബിനോയ് പറയുന്നു. ആ ഒരു സ്ഥലത്ത് എന്തൊക്കെ ബിസിനസ് സാധ്യതകളാണുള്ളത്, ഇനി പുതുതായി എന്ത് തുടങ്ങിയാല് വിജയിക്കും എന്നിവയുള്പ്പെടെ ഒരു പഠനം നടത്തിയാണ് എന്ത് പ്രോജക്ട് ആരംഭിക്കണമെന്നു തിരുമാനിക്കുക.
കോവിഡിന് തൊട്ടുമുമ്പ് ഹംഗറിയില് ജോലി ചെയ്യുന്ന ഒരു മലയാളി ഡോക്ടര് തേക്കടിയില് ഒരു പ്രോജക്ടിനായി സമീപിച്ചത് ബില്ടെക്കിനെയാണ്. ഇന്നു ഹോട്ടല് രംഗത്തെ മികച്ച സംരംഭകനാണ് ഇദ്ദേഹം. ഈ മേഖലയില് യാതൊരു പരിചയവുമില്ലാത്ത അദ്ദേഹത്തിന് കാര്യങ്ങള് മനസിലാക്കിക്കൊടുത്ത് ഫൈവ് സ്റ്റാര് നിലവാരത്തിലൊരു ലക്ഷ്വറി ഹോട്ടലാണ് ബില്ടെക് രൂപകല്പന ചെയ്ത് നല്കിയത്. ഹോട്ടല് പ്രവര്ത്തനം തുടങ്ങി ഒരു വര്ഷം തികയും മുമ്പ് തന്നെ ബുക്കിംഗ് ഡോട്ട്കോം ഉള്പ്പെടെയുള്ള പ്ലാറ്റ്ഫോമുകളില് മികച്ച റേറ്റിംഗ് നേടാനും ഉയര്ന്ന ഫീ വരുമാനം ഉറപ്പുവരുത്താനും സാധിച്ചു.
സാധാരണ കണ്ടുവരുന്ന ഹോട്ടലുകളില്നിന്ന് തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഹോട്ടല് ഒരുക്കിയത്. വിവിഐപി കസ്റ്റമേഴ്സ് വരുമ്പോള് പോലും ബാക്കി റൂമുകളില് താമസിക്കുന്നവര്ക്കു പ്രൈവസി ഉറപ്പാക്കുന്ന വിധത്തിലാണ് ഇതിന്റെ നിര്മാണം. അതുകൊണ്ട് എല്ലാ സമയത്തും കസ്റ്റമേഴ്സിനെ നിലനിര്ത്താന് സാധിക്കുന്നു. ബില്ടെക്കിന്റെ പ്രവര്ത്തന ചരിത്രത്തില് ഒരു നാഴികക്കല്ലായി മാറിയ പദ്ധതികൂടിയാണിത്.
ഇപ്പോള് ഈ ഹോട്ടലിനു മൂന്ന് മടങ്ങ് വാല്വേഷനാണ് ബാങ്കുകള് നല്കിയിരുന്നത്. ചില പ്രമുഖ ഹോട്ടല് (ഗ്രൂപ്പുകള് ഇതു വാങ്ങാന് താല്പര്യം കാണിച്ച് മുന്നോട്ടു വന്നിട്ടുമുണ്ട്. ബില്ടെക്കിന് ഈ പ്രോജക്ടിന് ഗ്ലോബല് ആര്ക്കിടെക് ചര് അവാര്ഡും സൗത്ത് ഏഷ്യന് ട്രാവല് അവാര്ഡ്സിന്റെ സാറ്റ അവാര്ഡും കിട്ടിയിരുന്നു. ഇതുകൂടാതെ അള്ട്രാടെക്കിന്റെ അവാര്ഡിനും നോമിനേഷന് കിട്ടിയിരുന്നു.
നിലവില് എട്ടു സ്ഥലങ്ങളില് ഇവര്ക്കായി ഹോട്ടല് പ്രോജക്ടുകള് ബില്ടെക്ക് ചെയ്യുന്നുണ്ട്. ഇതു കൂടാതെ ആയുര്വേദ ഹോസ്പിറ്റാലിറ്റി പ്രോജക്ടും ചെയ്തു. 250 കോടിയോളം രൂപയുടെ നിക്ഷേപമാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി അദ്ദേഹത്തിന്റെ നേതൃത്വത്തില് ബില്ടെക് നടത്തുന്നത്. ഇത്തരത്തില് ബില്ടെക്കിന്റെ നേത്യത്വ ത്തില് പല സ്ഥലങ്ങളിലും നിത്യവരുമാനം കിട്ടുന്ന ഷോപ്പിംഗ് കോംപ്ലക്സുകളും റിസോര്ട്ടുകളുമൊക്കെ വിഭാവനം ചെയ്യുന്നുണ്ട്. ഇതിലേക്കെല്ലാം പ്രവാസികള് ഉള്പ്പെടെയുള്ള നിക്ഷേപകര്ക്ക് കടന്നുവരാനുള്ള അവസരമുണ്ട്.
വെറുതെ കിടക്കുന്ന ഒരു ഭൂമിയില് ഒരു കണ്സ്ട്രക്ഷന് നടത്തുന്നതിലല്ല ബില്ടെക്കിന്റെ ശ്രദ്ധ. കണ്സ്ട്രക്ഷന് എന്നത് ഒരു ഉപോല്പന്നമായി മാത്രമാണ് കമ്പനി കണക്കാക്കുന്നത്. സര്വീസ് അപ്പാര്ട്ട്മെന്റുകള്, കണ്വെന്ഷന് സെന്ററുകള്, ഷോപ്പുകള് തുടങ്ങി പലതരത്തിലുള്ള പ്രോജക്ടുകളാണ് ഓരോ പ്രോപ്പര്ട്ടിക്കും അനുസരിച്ച് രൂപകല്പന ചെയ്യുന്നത്.
തിരുവനന്തപുരം എയര്പോര്ട്ട്, കൊച്ചി എയര്പോര്ട്ട്, ലുലു ഗ്രൂപ്പ്, എന്പിഒഎല്, അപ്പോളോ, അഡ്ലക്സ് ഹോസ്പിറ്റല്, സെറീന് ഗ്രൂപ്പ്, കൊച്ചി മെട്രോ, ഹ്യുണ്ടായ്, അമാള്ഗം ഗ്രൂപ്പ്. ടിവി എസ്, ഫോക്കസ്, റിനൈ മെഡിസിറ്റി തുടങ്ങി നിരവധി ബ്രാന്ഡുകള്ക്കായി പ്രോപ്പര്ട്ടികള് ഡെവലപ് ചെയ്തിട്ടുണ്ട്. 10 കോടി മുതല് 150 കോടി രൂപവരെയുള്ള പ്രോജക്ടുകളാണ് ബില്ടെക് കൈകാര്യം ചെയ്യുന്നത്.
ബില്ടെക്ക് കൂടാതെ സ്റ്റില് സ്ട്രക്ചര് കണ്സ്ട്രക്ഷന് സ്ഥാപനമായ ഫോര്ട്ടി സ്പെബ് സ്ട്രക്ചേഴ്സ്, കണ്സ്ട്രക്ഷന് മെറ്റിരിയല് സപ്ലൈയിംഗ് കമ്പനിയായ സതേണ് ട്രേഡേഴ്സ് എന്നീ കമ്പനികളും ബിനോയിയുടെ നേത്യത്വത്തിലുണ്ട്. ഏത് തരത്തിലുമുള്ള കെട്ടിടങ്ങള് ഉയര്ന്ന ഗുണമേന്മയുള്ള മെറ്റീരിയലുകള് ഉറപ്പാക്കിക്കൊണ്ട് പൂര്ത്തിയാക്കാന് ഇതുവഴി സാധിക്കുന്നു.
കൂടുതല് വിവരങ്ങള്ക്ക്:
+91 98476 98666, 90720 99777.
വെബ്സൈറ്റ് www.builttech.in
District News
ചങ്ങനാശേരി: ആധുനിക കാലഘട്ടം നിരവധിയായ പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോള് എല്ലാവരിലേക്കും വികസനമെത്തിക്കുവാന് കഴിയുന്ന കാഴ്ചപ്പാടുകള് രൂപീകരിക്കുവാന് ജനപ്രതിനിധികള്ക്ക് കഴിയണമെന്ന് ആര്ച്ച്ബിഷപ് എമരിറ്റസ് മാര് ജോസഫ് പെരുന്തോട്ടം.
കത്തോലിക്കാ കോണ്ഗ്രസ് അതിരൂപതാ സമിതിയുടെ നേതൃത്വത്തില് തദ്ദേശ തെരഞ്ഞെടുപ്പില് വിജയിച്ച ജനപ്രതിനിധികളെയും ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്ച്ച്ബിഷപ്പ്. അതിരൂപതാ പ്രസിഡന്റ് ബിജു സെബാസ്റ്റ്യന് അധ്യക്ഷത വഹിച്ചു. വികാരി ജനറാള് മോണ്. ആന്റണി എത്തയ്ക്കാട്ട് മുഖ്യസന്ദേശം നല്കി.
അതിരൂപത ഡയറക്ടര് റവ.ഡോ.സാവിയോ മാനാട്ട്, ജനറല് സെക്രട്ടറി ബിനു ഡൊമിനിക്, ഗ്ലോബല് വൈസ് പ്രസിഡന്റ് രാജേഷ് ജോണ്, ജേക്കബ് നിക്കോളാസ്, ജോര്ജുകുട്ടി മുക്കത്ത്, ഷിജി ജോണ്സണ്, റോസിലിന് കുരുവിള, ജോസി ഡൊമിനിക്, ലാലിമ്മ ടോമി, പി.സി. കുഞ്ഞപ്പന് എന്നിവര് പ്രസംഗിച്ചു.
District News
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്പായി ജില്ലയില് നിലവില് പൂര്ത്തീകരണത്തിലേക്കെത്തിയ പദ്ധതികള് സമയബന്ധിതമായി പൂര്ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില് കളക്ടര് എം.എസ്. മാധവിക്കുട്ടി നിര്ദേശിച്ചു.
ഷൊര്ണൂര് മണ്ഡലത്തിലെ എലിയപ്പൊറ്റ- കുളപ്പുള്ളി റോഡിന്റെ നിര്മാണ പ്രവര്ത്തനത്തിനായി പൈപ്പ് ലൈന് ഇടുന്ന പ്രവൃത്തി ഒരു മാസത്തിനകം പൂര്ത്തീകരിക്കുമെന്ന് പി. മമ്മിക്കുട്ടി എംഎല്എയെ വാട്ടര് അഥോറിറ്റി അധികൃതര് അറിയിച്ചു.
ചെര്പ്പുളശ്ശേരി ആശുപത്രിയില് എംഎല്എ ഫണ്ടിലുള്പ്പെടുത്തി എക്സ്റേ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള ടെന്ഡര് നടപടികള് പൂര്ത്തീകരിച്ചെന്നും സൈറ്റുമായി ബന്ധപ്പെട്ട് മുനിസിപ്പാലിറ്റി അധികൃതര് എഗ്രിമെന്റ് പൂര്ത്തീകരിച്ച ഉടനെ പ്രവൃത്തി ആരംഭിക്കുമെന്നും ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു.
ആലത്തൂര് മണ്ഡലത്തില് ഇറിഗേഷന് ക്വാട്ടേഴ്സില് താമസിക്കുന്ന 13 കുടുംബങ്ങള്ക്ക് പട്ടയം നല്കുന്ന വിഷയവുമായി ബന്ധപ്പെട്ട് പട്ടയം ലഭിക്കാത്ത നിയമപരമായി യോഗ്യതയുള്ള നാല് കുടുംബങ്ങള്ക്ക് അടിയന്തരമായി പട്ടയം അനുവദിക്കണമെന്ന് കെ.ഡി. പ്രസേനന് എംഎല്എ നിര്ദ്ദേശിച്ചു.
മേലാര്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിര്മാണം പൂര്ത്തീകരിച്ച് ഉദ്ഘാടനത്തിന് തയാറായെന്ന് ജില്ലാ മെഡിക്കല് ഓഫീസര് പറഞ്ഞു. കിഴക്കഞ്ചേരി രണ്ട് വില്ലേജിലെ മിച്ചഭൂമി പട്ടയം വിതരണം ചെയ്യുന്നതിനായി സര്വേ നടത്തി തുടര് നടപടികള് സ്വീകരിക്കാന് തഹസില്ദാറെ ചുമതലപ്പെടുത്താന് എംഎല്എ നിര്ദ്ദേശം നല്കി. ഒറ്റപ്പാലം മണ്ഡലത്തിലെ പല്ലാര്മംഗലത്ത് ശ്മശാനത്തിന്റെ നിര്മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിന്, സര്ക്കാര് അനുമതി ലഭ്യമാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യവകുപ്പ് അധികൃതരോട് സംയുക്ത പരിശോധന നടത്താന് ജില്ല കളക്ടര് നിര്ദ്ദേശിച്ചു.
ചിറ്റൂര് മണ്ഡലത്തിലെ സര്ക്കാര്പതി അംബേദ്ക്കര് ഗ്രാമം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്ത്തി ആരംഭിക്കുന്നതിന് അനുമതി ലഭിച്ചതായും പ്രവൃത്തി ഉടന് ആരംഭിക്കുമെന്നും മന്ത്രി കെ. കൃഷ്ണന് കുട്ടിയുടെ പ്രതിനിധിയുടെ ചോദ്യത്തിന് ബന്ധപ്പെട്ട വകുപ്പ് അധികൃതര് മറുപടി നല്കി.
നെന്മാറ മണ്ഡലത്തിലെ കൊടുവാള്പാറ- പോത്തുണ്ടി റോഡിന്റെ നിര്മാണ പ്രവൃത്തി അടുത്ത ദിവസം ആരംഭിക്കുമെന്നും കാലതാമസമില്ലാതെ പൂര്ത്തിയാക്കുമെന്നും അധികൃതര് അറിയിച്ചു. വിവിധ എംഎല്എ മാരുടെ മണ്ഡലത്തില് ഉള്പ്പെടുന്ന നവകേരളസദസുമായി ബന്ധപ്പെട്ട പദ്ധതികള് യോഗത്തില് അവലോകനം ചെയ്തു.
കളക്ടറേറ്റ് കോണ്ഫറന്സ് ഹാളില് നടന്ന യോഗത്തില് എംഎല്എമാരായ പി. മമ്മിക്കുട്ടി, കെ.ഡി. പ്രസേനന്, കെ. പ്രേംകുമാര്, പട്ടാമ്പി നഗരസഭ ചെയര്പേഴ്സണ് ടി.പി. ഷാജി, ചിറ്റൂര്- തത്തമംഗലം നഗരസഭ ചെയര്പേഴ്സണ് സുമേഷ് അച്യുതന്, വൈദ്യുതിമന്ത്രി കെ. കൃഷ്ണന്കുട്ടിയുടെ പ്രതിനിധി എസ്. വിനോദ്ബാബു, എഡിഎം കെ. സുനില്കുമാര്, ആര്ഡിഒ കെ. മണികണ്ഠന്, ജില്ലാ പ്ലാനിംഗ് ഓഫീസര് ഏലിയാമ്മ നൈനാന്, ആര്ആര് ഡെപ്യൂട്ടി കളക്ടര് എസ്.എസ്. അല്ഫ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുത്തു
National
തൃശൂർ: ജനിച്ചതും പഠിച്ചതും വളർന്നതും ബംഗളൂരുവെന്ന സ്വപ്ന നഗരത്തിലാണെങ്കിലും ബിസിനസ് സാമ്രാജ്യത്തിന്റെ ശാഖയിൽ താൻ വേരൂന്നിയ തൃശൂരിനെയും ചേർത്തുനിർത്തി സി.ജെ. റോയ്. പത്തോളം പടുകൂറ്റൻ ഫ്ലാറ്റ്സ് ആൻഡ് അപ്പാർട്ട്മെന്റുകളാണു തൃശൂരിൽ സി.ജെ. റോയ് നേതൃത്വം കൊടുക്കുന്ന കോൺഫിഡന്റ് ഗ്രൂപ്പ് കെട്ടിപ്പൊക്കിയത്.
അമ്മയ്ക്കൊപ്പം
ചാവക്കാട് താലൂക്കിലെ പാലുവായിൽ ചിരിയങ്കണ്ടത്ത് ജോസഫിന്റെയും ത്രേസ്യയുടെയും മകനാണു പിൽക്കാലത്ത് സി.ജെ. റോയ് എന്ന ലോകമറിയുന്ന ബിൽഡറായി വളർന്നത്. രാജ്യത്തിനകത്തും പുറത്തുമായി ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയ സി.ജെ. റോയ് അമ്മയിൽനിന്നാണു ബിസിനസിന്റെ ആദ്യ പാഠങ്ങൾ പഠിച്ചത്. ചെറിയ പ്ലോട്ടുകൾ വാങ്ങി അവിടെ വീടുകൾ നിർമിച്ചു വിൽപന നടത്തുന്നതായിരുന്നു അമ്മയുടെ ബിസിനസ്. അമ്മയ്ക്കൊപ്പം ചേർന്നു ബിസിനസിലെ ലാഭസാധ്യതകൾ റോയ് മനസിലാക്കി. പിന്നീട് കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണു കോടീശ്വരന്മാരുടെ പട്ടികയിൽ സി.ജെ. റോയ് ഇടംപിടിച്ചത്.
പത്തോളം കൂറ്റൻ അപ്പാർട്ട്മെന്റുകൾ
ദൈവത്തിന്റെ സ്വന്തം നാടെന്നു കേരളത്തെ വിശേഷിപ്പിക്കുന്പോൾ, ദൈവത്തിനു സമർപ്പിച്ചിരിക്കുന്ന പറുദീസയുടെ സ്പന്ദിക്കുന്ന കേന്ദ്രമെന്നു പുകഴ്ത്തിയാണു കോൺഫിഡന്റ് ഗ്രൂപ്പ് തൃശൂരിലേക്കു താമസക്കാരെ ആകർഷിച്ചത്. ഉയർന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളും വൈവിധ്യമാർന്ന ഗതാഗത ബദലുകളുമുള്ളതിനാൽ കേരളത്തിൽ താമസിക്കാനും ജോലി ചെയ്യാനും അനുയോജ്യമായ സ്ഥലമാണു തൃശൂരെന്നും വിശേഷിപ്പിച്ചു.
ചേലക്കോട്ടുകരയിൽ കോൺഫിഡന്റ് ആസ്റ്റർ, ഒല്ലൂർ ക്രിസ്റ്റഫർ നഗറിൽ കോൺഫിഡന്റ് എലൈറ്റ്, കോൺഫിഡന്റ് ഒറിയോൺ, കോൺഫിഡന്റ് മാപ്പിൾ, പടിഞ്ഞാറെ കോട്ടയിൽ കോൺഫിഡന്റ് ജെമിനി-2, പറവട്ടാനിയിൽ കോൺഫിഡന്റ് വേഗ3, ഒല്ലൂർ ജംഗ്ഷനിൽ കോൺഫിഡന്റ് ബ്ലിസ്, ബ്ലിസ്2, രാമവർമപുരത്ത് കോൺഫിഡന്റ് എബൊനി, അരണാട്ടുകരയിൽ ലോട്ടസ് തുടങ്ങിയവയാണു കോൺഫിഡന്റ് ഗൂപ്പിന്റെ തൃശൂരിലെ ഫ്ലാറ്റ്സ് ആൻഡ് അപ്പാർട്ട്മെന്റുകൾ. ഇതിൽ ആറ് അപ്പാർട്ട്മെന്റുകൾ വർഷങ്ങൾക്കുമുന്പേ വില്പന പൂർത്തീകരിച്ചവയാണ്. നിലവിൽ ഒല്ലൂരിലും അരണാട്ടുകരയിലും രാമവർമപുരത്തുമുള്ള അപ്പാർട്ട്മെന്റുകളാണു വില്പനയ്ക്കുള്ളത്.
ഏഴു പേർ ചേർന്നു തുടക്കം
2005ൽ ഏഴുപേർ ചേർന്ന് നൂറുകോടി രൂപയുടെ പ്രാരംഭ നിക്ഷേപമായാണു കോൺഫിഡന്റ് ഗ്രൂപ്പ് ആരംഭിക്കുന്നത്. ദുബായ് ആസ്ഥാനമായി തുടങ്ങിയ കമ്പനി പിന്നീട് കർണാടകത്തിലും കേരളത്തിലും തമിഴ്നാട്ടിലുമുൾപ്പടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ഒട്ടേറെ റിയൽ എസ്റ്റേറ്റ് ബിസിനസ് സംരംഭങ്ങൾക്കു തുടക്കം കുറിച്ചു. ഹോസ്പിറ്റാലിറ്റി, എന്റർടെയ്ൻമെന്റ് മേഖലയിലേക്കും വളർന്നു. ഏവിയേഷന്, വിദ്യാഭ്യാസം, ഗോള്ഫിംഗ്, റീട്ടെയില്, ഇന്റര്നാഷണല് ട്രേഡിംഗ് (ബില്ഡിംഗ് മെറ്റീരിയല്സ്) തുടങ്ങിയ മേഖലകളിലും സജീവസാന്നിധ്യമായിരുന്നു റോയ്. സീറോ ഡെബിറ്റായിരുന്നു നയം.
കൂടുതൽ കൊച്ചിയിൽ
കേരളത്തിൽ സി.ജെ. റോയ്യുടെ നേതൃത്വത്തിലുള്ള കോൺഫിഡന്റ് ഗ്രൂപ്പിന് ഏറ്റവും കൂടുതൽ പ്രോജക്ടുകളുള്ളത് കൊച്ചിയിലാണ്, 29. തൃശൂരിൽ പത്തും തിരുവനന്തപുരം- 25, ദുബായ്- അഞ്ച്, കോഴിക്കോട്- എട്ട്, കോട്ടയത്തു നാലും പ്രോജക്ടുകളുണ്ട്. 20 വർഷത്തെ വളർച്ചയിൽ മൊത്തം 210ലധികം പ്രോജക്ടുകളിലായി 23,100ലധികം ഗുണഭോക്താക്കളുള്ളതായി കോൺഫിഡന്റ് ഗ്രൂപ്പ് അവകാശപ്പെടുന്നു.
National
ബംഗളൂരു: ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നാണ് ബംഗളൂരു. ഗതാഗതക്കുരുക്കുകൾക്ക് പേരുകേട്ട സ്ഥലവും. മണിക്കുറുകൾ എണ്ണി തീർത്താണ് ബ്ലോക്കിലും തിരക്കിലും ആളുകൾ പെട്ടുപോകുന്നത്. എന്നാൽ ഇവർക്കുള്ള ആശ്വാസ വാർത്തയുമായാണ് ബംഗളൂരു ഡെവലപ്മെന്റ് അതോറിറ്റി എത്തിയിരിക്കുന്നത്.
വടക്കൻ ബംഗളൂരുവിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ബംഗളൂരു ഡെവലപ്മെന്റ് അതോറിറ്റി (ബിഡിഎ) 1643.3 കോടി രൂപയുടെ രണ്ട് പുതിയ പദ്ധതികൾ ആരംഭിക്കുന്നു. ഹെബ്ബാളിനും മേഖ്രി സർക്കിളിനും ഇടയിലുള്ള ബല്ലാരി റോഡിൽ ഒരു തുരങ്ക പാതയും പാലവും നിർമിക്കാനാണ് ലക്ഷ്യമിടുന്നത്.
ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് മേഖ്രി സർക്കിളിലേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് യാതൊരു തടസവുമില്ലാതെ ഇതു വഴി യാത്ര ചെയ്ത് ലക്ഷ്യസ്ഥാനത്ത് എത്താൻ സഹായിക്കുന്ന തരത്തിലാണ് പദ്ധതി.