Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Software

Thiruvananthapuram

സ്വ​ത​ന്ത്ര സോ​ഫ്റ്റ്‌​വേ​ർ ദി​നം ആ​ച​രി​ച്ചു

നെ​യ്യാ​റ്റി​ന്‍​ക​ര : സ്വ​ത​ന്ത്ര സോ​ഫ്റ്റ്‌​വേ​ർ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നെ​ല്ലി​മൂ​ട് ന്യൂ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ലി​റ്റി​ല്‍ കൈ​റ്റ്സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. ഹെ​ഡ് മാ​സ്റ്റ​ര്‍ ഒ.​എ​ന്‍. ജോ​യ് ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ത്യേ​ക അ​സം​ബ്ലി, സ്വ​ത​ന്ത്ര സോ​ഫ്റ്റ്‌​വേ​ർ പ്ര​തി​ജ്ഞ, വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​യാ​റാ​ക്കി​യ പോ​സ്റ്റ​റു​ക​ളു​ടെ പ്ര​ദ​ർ​ശ​നം എ​ന്നി​വ ന​ട​ന്നു. ഫ്രീ ​സോ​ഫ്റ്റ്‌​വേ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് കൈ​റ്റ് മെ​ന്‍റ​ര്‍ ഡോ. ​ശൈ​ല​ജ ന​യി​ച്ചു. കൈ​റ്റ് മെ​ന്‍റ​ര്‍ എ​സ്. മ​ഞ്ജു ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

Kerala

ചുമതലയുണ്ട്, കസേരയില്ല; പ​​​രി​​​ഷ്‌​​​ക​​​ര​​​ണ​​​ത്തി​​​ല്‍ കു​​​ടു​​​ങ്ങി സി​​​ഐ​​​മാ​​​ര്‍

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് എ​​​സ്‌​​​ഐ -എ​​​സ്എ​​​ച്ച്ഒ പ​​​രി​​​ഷ്‌​​​ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ പൊ​​​ലി​​​സി​​​ന്‍റെ ഘ​​​ട​​​ന മാ​​​റ്റി​​​യെ​​​ങ്കി​​​ലും പു​​​തി​​​യ ചു​​​മ​​​ത​​​ല​​​ക​​​ളു​​​മാ​​​യി രം​​​ഗ​​​ത്തി​​​റ​​​ങ്ങി​​​യ സ​​​ര്‍ക്കി​​​ള്‍ ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍ (സി​​​ഐ) മാ​​​ര്‍ക്ക് അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളി​​​ല്ല.

ചു​​​മ​​​ത​​​ല​​​യേ​​​റ്റ പ​​​ല സി​​​ഐ​​​മാ​​​ര്‍ക്കും സ്വ​​​ന്ത​​​മാ​​​യി ഓ​​​ഫീ​​​സി​​​ല്ല. സ്റ്റേ​​​ഷ​​​ന്‍ റൈ​​​റ്റ​​​ര്‍, കേ​​​സ് എ​​​ഴു​​​ത്തു​​​കാ​​​ര്‍ ഉ​​​ള്‍പ്പ​​​ടെ​​​യു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​ര്‍, മേ​​​ശ, ക​​​സേ​​​ര, കം​​​പ്യൂ​​​ട്ട​​​ര്‍, ഔ​​​ദ്യോ​​​ഗി​​​ക വാ​​​ഹ​​​നം, ഡ്രൈ​​​വ​​​ര്‍ എ​​​ന്നി​​​വ ല​​​ഭി​​​ക്കാ​​​ത്ത​​​തും പ്ര​​​വ​​​ര്‍ത്ത​​​ന​​​ത്തെ ബാ​​​ധി​​​ക്കു​​​ന്ന​​​താ​​​യാ​​​ണു വി​​​വ​​​രം.

പൊലിസ് സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​നം കൂ​​​ടു​​​ത​​​ല്‍ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കു​​​ന്ന​​​തി​​​നും മേ​​​ല്‍നോ​​​ട്ട സം​​​വി​​​ധാ​​​നം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കി​​​യ പ​​​രി​​​ഷ്‌​​​ക​​​ര​​​ണ​​​മാ​​​ണ് പ​​​ല സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ടെ അ​​​ഭാ​​​വ​​​ത്തി​​​ല്‍ പാ​​​ളു​​​ന്ന​​​ത്.

എ​​​സ്‌​​​ഐ​​​മാ​​​ര്‍ സ്റ്റേ​​​ഷ​​​ന്‍ ഹൗ​​​സ് ഓ​​​ഫീ​​​സ​​​ര്‍മാ​​​രാ​​​കു​​​ന്ന (എ​​​സ്എ​​​ച്ച്ഒ) ര​​​ണ്ടോ മൂ​​​ന്നോ സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല​​​യാ​​​ണ് സി​​​ഐ​​​മാ​​​ര്‍ക്കു​​​ള്ള​​​ത്. പോ​​​ക്‌​​​സോ, ബ​​​ലാ​​​ത്സം​​​ഗം, കൊ​​​ല​​​പാ​​​ത​​​കം, കൂ​​​ട്ട ആ​​​ത്മ​​​ഹ​​​ത്യ, വ​​​ധ​​​ശ്ര​​​മം, വ​​​ന്‍തോ​​​തി​​​ലു​​​ള്ള മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​വേ​​​ട്ട, കോ​​​ടി​​​ക​​​ളു​​​ടെ ത​​​ട്ടി​​​പ്പു​​​കേ​​​സു​​​ക​​​ള്‍, ഐ​​​ടി ആ​​​ക്ട് പ്ര​​​കാ​​​ര​​​മു​​​ള്ള കേ​​​സു​​​ക​​​ള്‍ ഉ​​​ള്‍പ്പ​​​ടെ വ​​​ലി​​​യ കേ​​​സു​​​ക​​​ള്‍ എ​​​ടു​​​ക്കേ​​​ണ്ട​​​തും അ​​​തി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തേ​​​ണ്ട​​​തും സ​​​ര്‍ക്കി​​​ള്‍ ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍മാ​​​രാ​​​ണ്.

പൊ​​​ലി​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ മേ​​​ല്‍നോ​​​ട്ടം, കേ​​​സു​​​ക​​​ളു​​​ടെ അ​​​വ​​​ലോ​​​ക​​​നം, അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ യോ​​​ഗ​​​ങ്ങ​​​ള്‍, കീ​​​ഴു​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​നം വി​​​ല​​​യി​​​രു​​​ത്ത​​​ല്‍ തുടങ്ങി നി​​​ര​​​വ​​​ധി ജോ​​​ലി​​​ക​​​ളാ​​​ണു സ​​​ര്‍ക്കി​​​ള്‍ ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍ക്ക് നി​​​ര്‍വ​​​ഹി​​​ക്കാ​​​നു​​​ള്ള​​​ത്.

ചു​​​മ​​​ത​​​ല വ​​​ര്‍ധി​​​ച്ചെ​​​ങ്കി​​​ലും അ​​​തി​​​ന​​​നു​​​സ​​​രി​​​ച്ചു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​രെ ല​​​ഭ്യ​​​മ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ നി​​​ല​​​വി​​​ലു​​​ള്ള പൊ​​​ലി​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​ധി​​​ക ജോ​​​ലി​​​ക​​​ള്‍ നി​​​ര‍വ​​​ഹി​​​ക്കേ​​​ണ്ട അ​​​വ​​​സ്ഥ​​​യാ​​​ണു​​​ള്ള​​​ത്.

Tech

കുറ്റകൃത്യങ്ങൾ തഴച്ചുവളരുന്ന ടെലഗ്രാം

കൊ​​​​​ച്ചി: കു​​​​​റ്റ​​​​​വാ​​​​​ളി​​​​​ക​​​​​ളു​​​​​ടെ താ​​​​​വ​​​​​ള​​​​​മാ​​​​​യി ടെ​​​​​ല​​​​​ഗ്രാം ആ​​​​​പ്പ് മാ​​​​​റി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്ന് ഏ​​​​​ഴു വ​​​​​ര്‍ഷം​​​​​മു​​​​​മ്പ് സം​​​​​സ്ഥാ​​​​​ന പൊ​​​​​ലി​​​​​സ് ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യെ അ​​​​​റി​​​​​യി​​​​​ച്ച​​​​​ത് ശ​​​​​രി​​​​​വ​​​​​യ്ക്കു​​​​​ന്ന​​​​​താ​​​​​ണ് സ​​​​​മീ​​​​​പ​​​​​കാ​​​​​ല​​​​​ത്ത് കൊ​​​​​ച്ചി​​​​​യി​​​​​ല്‍ റി​​​​​പ്പോ​​​​​ര്‍ട്ട് ചെ​​​​​യ്ത സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ള്‍.

സാ​​​​​ധാ​​​​​ര​​​​​ണ മെ​​​​​സേ​​​​​ജിം​​​​​ഗ് ആ​​​​​പ്പു​​​​​ക​​​​​ള്‍ ഉ​​​​​പ​​​​​യോ​​​​​ക്താ​​​​​ക്ക​​​​​ളു​​​​​ടെ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ള്‍ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​​​മ്പോ​​​​​ള്‍ ഇ​​​​​വി​​​​​ടെ നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളും നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ങ്ങ​​​​​ളു​​​​​മി​​​​​ല്ലെ​​​​​ന്ന​​​​​താ​​​​​ണ് കു​​​​​റ്റ​​​​​വാ​​​​​ളി​​​​​ക​​​​​ളെ ടെ​​​​​ല​​​​​ഗ്രാ​​​​​മി​​​​​ലേ​​​​​ക്ക് അ​​​​​ടു​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്.

അ​​​​​ന്വേ​​​​​ഷ​​​​​ണ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രെ സം​​​​​ബ​​​​​ന്ധി​​​​​ച്ചി​​​​​ട​​​​​ത്തോ​​​​​ളം ടെ​​​​​ല​​​​​ഗ്രാം ഒ​​​​​രു വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​യാ​​​​​ണ്. കു​​​​​റ്റ​​​​​വാ​​​​​ളി​​​​​ക​​​​​ളെ പി​​​​​ന്തു​​​​​ട​​​​​രാ​​​​​ന്‍ ഡി​​​​​ജി​​​​​റ്റ​​​​​ല്‍ തെ​​​​​ളി​​​​​വു​​​​​ക​​​​​ള്‍ ഇ​​​​​ല്ലെ​​​​​ന്ന​​​​​താ​​​​​ണ് ഇ​​​​​തി​​​​​ല്‍ പ്ര​​​​​ധാ​​​​​നം. ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ന്‍ പി​​​​​ ഹ​​​​​ണ്ടി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി സൈ​​​​​ബ​​​​​ര്‍ഡോം ന​​​​​ട​​​​​ത്തി​​​​​യ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​ക​​​​​ളി​​​​​ല്‍ പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്ന​​​​​ത് ഞെ​​​​​ട്ടി​​​​​ക്കു​​​​​ന്ന ക​​​​​ണ​​​​​ക്കു​​​​​ക​​​​​ളാ​​​​​ണ്. ഇ​​​​​തി​​​​​ല്‍ പി​​​​​ടി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​വ​​​​​രു​​​​​ടെ പ്രൊ​​​​​ഫൈ​​​​​ലു​​​​​ക​​​​​ളാ​​​​​ണ് അ​​​​​മ്പ​​​​​ര​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്. ഭൂ​​​​​രി​​​​​ഭാ​​​​​ഗ​​​​​വും ഉ​​​​​യ​​​​​ര്‍ന്ന ശ​​​​​മ്പ​​​​​ളം വാ​​​​​ങ്ങു​​​​​ന്ന​​​​​വ​​​​​രും ഐ​​​​​ടി പ്ര​​​​​ഫ​​​​​ഷ​​​​​ണ​​​​​ലു​​​​​ക​​​​​ളും വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​​ളും എ​​​​​ന്തി​​​​​ന​​​​​ധി​​​​​കം അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ര്‍ വ​​​​​രെ​​​​​യു​​​​​ണ്ട് ഈ ​​​​​കൂ​​​​​ട്ട​​​​​ത്തി​​​​​ല്‍.

കൊ​​​​​ച്ചി​​​​​യി​​​​​ലെ കേ​​​​​സു​​​​​ക​​​​​ൾ

ചി​​​​​ത്ര​​​​​ങ്ങ​​​​​ളും വീ​​​​​ഡി​​​​​യോ​​​​​ക​​​​​ളും മോ​​​​​ര്‍ഫ് ചെ​​​​​യ്ത് അ​​​​​ശ്ലീ​​​​​ല രീ​​​​​തി​​​​​യി​​​​​ല്‍ പ്ര​​​​​ദ​​​​​ര്‍ശി​​​​​പ്പി​​​​​ച്ചതിനും പ​​​​​ണം വാ​​​​​ങ്ങി വി​​​​​ല്‍പ​​​​​ന ന​​​​​ട​​​​​ത്തി​​​​​യ​​​​​തി​​​​​നും കൊ​​​​​ച്ചി​​​​​യി​​​​​ല്‍ ക​​​​​ഴി​​​​​ഞ്ഞ ഒ​​​​​രാ​​​​​ഴ്ച​​​​​യ്ക്കി​​​​​ടെ ര​​​​​ജി​​​​​സ്റ്റ​​​​​ര്‍ ചെ​​​​​യ്ത​​​​​ത് ര​​​​​ണ്ട് കേ​​​​​സു​​​​​ക​​​​​ളാ​​​​​ണ്.

സ​​​​​ഹ​​​​​പാ​​​​​ഠി​​​​​ക​​​​​ളു​​​​​ടെ​​​​​യും അ​​​​​ധ്യാ​​​​​പി​​​​​ക​​​​​മാ​​​​​രു​​​​​ടെ​​​​​യും ചി​​​​​ത്ര​​​​​ങ്ങ​​​​​ള്‍ മോ​​​​​ര്‍ഫ് ചെ​​​​​യ്ത് ന​​​​​ഗ്‌​​​​​ന​​​​​ചി​​​​​ത്ര​​​​​ങ്ങ​​​​​ളാ​​​​​ക്കി ടെ​​​​​ല​​​​​ഗ്രാ​​​​​മി​​​​​ലെ അ​​​​​ശ്ലീ​​​​​ല ഗ്രൂ​​​​​പ്പു​​​​​ക​​​​​ളി​​​​​ല്‍ പ്ര​​​​​ച​​​​​രി​​​​​പ്പി​​​​​ച്ച സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ല്‍ തൃ​​​​​ക്കാ​​​​​ക്ക​​​​​ര പൊ​​​​​ലി​​​​​സും 25കാ​​​​​രി​​​​​യു​​​​​ടെ ചി​​​​​ത്ര​​​​​ങ്ങ​​​​​ള്‍ മോ​​​​​ര്‍ഫ് ചെ​​​​​യ്ത് ടെ​​​​​ല​​​​​ഗ്രാ​​​​​മി​​​​​ലെ അ​​​​​ശ്ലീ​​​​​ല ഗ്രൂ​​​​​പ്പു​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ പ്ര​​​​​ച​​​​​രി​​​​​പ്പി​​​​​ച്ച സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ല്‍ ക​​​​​ട​​​​​വ​​​​​ന്ത്ര പൊ​​​​​ലി​​​​​സും അ​​​​​ന്വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തി​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണ്. തൃ​​​​​ക്കാ​​​​​ക്ക​​​​​ര കേ​​​​​സി​​​​​ല്‍ അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ വി​​​​​ദ്യാ​​​​​ര്‍ഥി ഇ​​​​​ത്ത​​​​​രം റാ​​​​​ക്ക​​​​​റ്റി​​​​​ലെ ക​​​​​ണ്ണി​​​​​യാ​​​​​ണെ​​​​​ന്നാ​​​​​ണ് പൊ​​​​​ലി​​​​​സി​​​​​ന്‍റെ നി​​​​​ഗ​​​​​മ​​​​​നം. കേ​​​​​സി​​​​​ല്‍ ഇ​​​​​ന്ന​​​​​ലെ ഒ​​​​​രാ​​​​​ളെ​​​​​ക്കൂ​​​​​ടി അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്.

ബ്ലാ​​​​​ക്ക്മെ​​​​​യി​​​​​ലിം​​​​​ഗ്

ന്യൂ​​​​​ഡി​​​​​ഫി​​​​​ക്കേ​​​​​ഷ​​​​​ന്‍ പ്ര​​​​​ക്രി​​​​​യ​​​​​യി​​​​​ലൂ​​​​​ടെ ഒ​​​​​രാ​​​​​ളു​​​​​ടെ ചി​​​​​ത്രം സെ​​​​​ക്ക​​​​​ന്‍ഡു​​​​​ക​​​​​ള്‍ക്കു​​​​​ള്ളി​​​​​ല്‍ ന​​​​​ഗ്‌​​​​​ന​​​​​ചി​​​​​ത്ര​​​​​മാ​​​​​ക്കി മാ​​​​​റ്റാ​​​​​ന്‍ സാ​​​​​ധി​​​​​ക്കും. ഇ​​​​​തി​​​​​നാ​​​​​യി പ്ര​​​​​ത്യേ​​​​​കം ഡി​​​​​സൈ​​​​​ന്‍ ചെ​​​​​യ്ത ബോ​​​​​ട്ടു​​​​​ക​​​​​ള്‍ ടെ​​​​​ല​​​​​ഗ്രാ​​​​​മി​​​​​ല്‍ സു​​​​​ല​​​​​ഭ​​​​​മാ​​​​​ണ്. ഈ ​​​​​രീ​​​​​തി​​​​​യി​​​​​ല്‍ നി​​​​​ര്‍മി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന ചി​​​​​ത്ര​​​​​ങ്ങ​​​​​ള്‍ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് ബ്ലാ​​​​​ക്ക്മെ​​​​​യി​​​​​ലിം​​​​​ഗ് ന​​​​​ട​​​​​ത്തു​​​​​ന്ന മാ​​​​​ഫി​​​​​യ​​​​​ത​​​​​ന്നെ പ്ര​​​​​വ​​​​​ര്‍ത്തി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. ടെ​​​​​ല​​​​​ഗ്രാ​​​​​മി​​​​​ലെ പീ​​​​​പ്പി​​​​​ള്‍ നി​​​​​യ​​​​​ര്‍ബൈ ഫീ​​​​​ച്ച​​​​​ര്‍ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് ല​​​​​ഹ​​​​​രിസം​​​​​ഘ​​​​​ങ്ങ​​​​​ള്‍ ഉ​​​​​പ​​​​​യോ​​​​​ക്താ​​​​​ക്ക​​​​​ളെ ക​​​​​ണ്ടെ​​​​​ത്തി ക​​​​​ച്ച​​​​​വ​​​​​ടം ന​​​​​ട​​​​​ത്തു​​​​​ന്ന സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളും നി​​​​​ര​​​​​വ​​​​​ധി​​​​​യാ​​​​​ണ്.

Tech

എ​ഐ കോ​ഡിം​ഗി​ൽ ത​രം​ഗ​മാ​കാ​ൻ ഗൂ​ഗി​ൾ; 'ജെ​മി​നി 3.8 ഫ്ലാ​ഷ്' ഉ​ട​ൻ പു​റ​ത്തി​റ​ങ്ങി​യേ​ക്കുംം

ന്യൂ​ഡ​ൽ​ഹി: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് രം​ഗ​ത്ത് ശ​ക്ത​മാ​യ മു​ന്നേ​റ്റം ന​ട​ത്താ​നും ഓ​പ്പ​ൺ​എ​ഐ, ആ​ന്ത്രോ​പി​ക് എ​ന്നീ ക​മ്പ​നി​ക​ളെ മ​റി​ക​ട​ക്കാ​നും ഒ​രു​ങ്ങി ഗൂ​ഗി​ൾ. കോ​ഡിം​ഗ് ശേ​ഷി​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​ൻ ക​ഴി​യു​ന്ന പു​തി​യ 'ജെ​മി​നി 3.8 ഫ്ലാ​ഷ്' (Gemini 3.8 Flash) എ​ഐ മോ​ഡ​ൽ ഈ ​ആ​ഴ്ച ത​ന്നെ ഗൂ​ഗി​ൾ പു​റ​ത്തി​റ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

'സ്കി​മാ​ക്കി' എ​ന്നാ​ണ് ഇ​തി​ന് ക​മ്പ​നി​ക്കു​ള്ളി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന ര​ഹ​സ്യ​പ്പേ​ര്. റി​പ്പോ​ർ​ട്ടു​ക​ൾ അ​നു​സ​രി​ച്ച്, ഗൂ​ഗി​ളി​ന്‍റെ ആ​ന്ത​രി​ക കോ​ഡിം​ഗ് പ്ലാ​റ്റ്‌​ഫോ​മാ​യ 'ജെ​റ്റ്‌​സ്കി'​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ ആ​ന്ത്രോ​പി​ക്കി​ന്‍റെ ഒ​പ​സ് മോ​ഡ​ലി​നേ​ക്കാ​ൾ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ജെ​മി​നി 3.8 ഫ്ലാ​ഷ് കാ​ഴ്ച​വെ​ച്ച​ത്.

ഉ​യ​ർ​ന്ന തു​ക ചെ​ല​വ​ഴി​ക്കു​ന്ന വ​ലി​യ മോ​ഡ​ലു​ക​ളെ അ​പേ​ക്ഷി​ച്ച് വേ​ഗ​ത്തി​ൽ മ​റു​പ​ടി ന​ൽ​കാ​നും ചെ​ല​വ് കു​റ​യ്ക്കാ​നും രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ചെ​റി​യ മോ​ഡ​ലു​ക​ളാ​ണ് ഫ്ലാ​ഷ് പ​ര​മ്പ​ര​യി​ലു​ള്ള​ത്. ജൂ​ലൈ​യി​ൽ ജെ​മി​നി 3.6 ഫ്ലാ​ഷും അ​തി​ന് മൂ​ന്ന് ആ​ഴ്ച​ക​ൾ​ക്ക് ശേ​ഷം ജെ​മി​നി 3.7 ഫ്ലാ​ഷും പു​റ​ത്തി​റ​ക്കി​യ ഗൂ​ഗി​ൾ, വ​ള​രെ വേ​ഗ​ത്തി​ലാ​ണ് അ​ടു​ത്ത പ​തി​പ്പി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്.

ജെ​മി​നി 3.5 പ്രോ ​പു​റ​ത്തി​റ​ങ്ങാ​ൻ വൈ​കു​ന്ന​തും ഡെ​മി​സ് ഹ​സാ​ബി​സ് ഗൂ​ഗി​ൾ ഡീ​പ്മൈ​ൻ​ഡി​ന്‍റെ സി​ഇ​ഒ സ്ഥാ​ന​ത്ത് നി​ന്ന് മാ​റി​യ​തും ക​മ്പ​നി​യെ സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കി​യി​രു​ന്നു. ഇ​തി​ന് പ​രി​ഹാ​ര​മാ​യാ​ണ് കോ​ഡിം​ഗി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് പു​തി​യ ഫ്ലാ​ഷ് മോ​ഡ​ൽ എ​ത്തു​ന്ന​ത്.

ഓ​പ്പ​ൺ​എ​ഐ, ആ​ന്ത്രോ​പി​ക് എ​ന്നി​വ​ർ​ക്ക് പു​റ​മെ ഇ​ലോ​ൺ മ​സ്കി​ന്‍റെ എ​ക്സ്എ​ഐ, മെ​റ്റാ എ​ന്നി​വ​രും കോ​ഡിം​ഗ് എ​ഐ രം​ഗ​ത്ത് മ​ത്സ​രം ക​ടു​പ്പി​ക്കു​ന്ന സ​മ​യ​ത്താ​ണ് ഗൂ​ഗി​ളി​ന്‍റെ ഈ ​പു​തി​യ നീ​ക്കം.

National

ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗൂ​ഗി​ളി​ന്‍റെ സ​മ്മാ​നം; ഒ​രു വ​ർ​ഷം എ​ഐ പ്ല​സ് സൗ​ജ​ന്യം

ന്യൂ​​ഡ​​ൽ​​ഹി: വി​​ദ്യാ​​ഭ്യാ​​സ രം​​ഗ​​ത്ത് ആ​​ർ​​ട്ടി​​ഫി​​ഷ്യ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സി​​ന്‍റെ (എ​​ഐ) സാ​​ധ്യ​​ത​​ക​​ൾ കൂ​​ടു​​ത​​ൽ പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നാ​​യി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ആ​​ക​​ർ​​ഷ​​ക​​മാ​​യ ഓ​​ഫ​​റു​​ക​​ളും പു​​തി​​യ പ​​ഠ​​ന ഫീ​​ച്ച​​റു​​ക​​ളും പ്ര​​ഖ്യാ​​പി​​ച്ച് ഗൂ​​ഗി​​ൾ. ഇ​​ന്ത്യ​​യി​​ലെ ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ പ​​ഠി​​ക്കു​​ന്ന യോ​​ഗ്യ​​രാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് 12 മാ​​സ​​ത്തേ​​ക്ക് ‘ഗൂ​​ഗി​​ൾ എ​​ഐ പ്ല​​സ്’ സ​​ബ്‌​​സ്‌​​ക്രി​​പ്ഷ​​ൻ പൂ​​ർ​​ണ​​മാ​​യും സൗ​​ജ​​ന്യ​​മാ​​യി ല​​ഭി​​ക്കും. 2026 ഡി​​സം​​ബ​​ർ 31 വ​​രെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ഈ ​​ഓ​​ഫ​​ർ സ്വ​​ന്ത​​മാ​​ക്കാ​​വു​​ന്ന​​താ​​ണ്.

400 ജി​​ബി സ്റ്റോ​​റേ​​ജും വി​​പു​​ല​​മാ​​യ ഫീ​​ച്ച​​റു​​ക​​ളും

പ്ര​​തി​​മാ​​സം പ​​ണം ന​​ൽ​​കി ഉ​​പ​​യോ​​ഗി​​ക്കേ​​ണ്ട ഗൂ​​ഗി​​ൾ എ​​ഐ പ്ല​​സ് പ്ലാ​​നി​​ലൂ​​ടെ 400 ജി​​ബി ക്ലൗ​​ഡ് സ്റ്റോ​​റേ​​ജ്, ജെ​​മി​​നി​​യു​​ടെ ഉ​​യ​​ർ​​ന്ന ഉ​​പ​​യോ​​ഗ പ​​രി​​ധി എ​​ന്നി​​വ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു ല​​ഭി​​ക്കും. കൂ​​ടാ​​തെ, എ​​ഐ അ​​ധി​​ഷ്ഠി​​ത ഇ​​മേ​​ജ്-​​വീ​​ഡി​​യോ-​​സം​​ഗീ​​ത നി​​ർ​​മാ​​ണ സൗ​​ക​​ര്യ​​ങ്ങ​​ൾ, നോ​​ട്ട്ബു​​ക്ക് എ​​ൽ​​എ​​മ്മി​​ന്‍റെ അ​​ധി​​ക ഫീ​​ച്ച​​റു​​ക​​ൾ, കൂ​​ടു​​ത​​ൽ ക​​രു​​ത്തു​​റ്റ ജെ​​മി​​നി എ​​ഐ മോ​​ഡ​​ലു​​ക​​ളു​​ടെ ഉ​​പ​​യോ​​ഗം എ​​ന്നി​​വ​​യും ഈ ​​പ്ലാ​​നി​​ന്‍റെ ഭാ​​ഗ​​മാ​​യി ല​​ഭ്യ​​മാ​​കും.

പ​​ഠ​​ന സ​​ഹാ​​യി​​യാ​​യി ‘സ്റ്റ​​ഡി നോ​​ട്ട്ബു​​ക്സ്’

വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ പ​​ഠ​​ന പ​​ങ്കാ​​ളി​​യാ​​യി ജെ​​മി​​നി​​യെ മാ​​റ്റു​​ന്ന​​തി​​നാ​​യി ‘സ്റ്റ​​ഡി നോ​​ട്ട്ബു​​ക്സ്’ എ​​ന്ന പു​​തി​​യ ഫീ​​ച്ച​​റും ഗൂ​​ഗി​​ൾ അ​​വ​​ത​​രി​​പ്പി​​ച്ചു. ക്ലാ​​സ് നോ​​ട്ടു​​ക​​ളും മ​​റ്റു പ​​ഠ​​ന സാ​​മ​​ഗ്രി​​ക​​ളും അ​​പ്‌​​ലോ​​ഡ് ചെ​​യ്താ​​ൽ, വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ആ​​വ​​ശ്യ​​ത്തി​​ന​​നു​​സ​​രി​​ച്ച് വ്യ​​ക്തി​​ഗ​​ത പ​​ഠ​​ന പ​​ദ്ധ​​തി​​ക​​ൾ ജെ​​മി​​നി ത​​യാ​​റാ​​ക്കി ന​​ൽ​​കും. ഇ​​തി​​ലൂ​​ടെ പ​​ഠ​​ന വി​​വ​​ര​​ങ്ങ​​ൾ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി ക്വി​​സു​​ക​​ൾ ന​​ട​​ത്താ​​നും കൂ​​ടു​​ത​​ൽ ശ്ര​​ദ്ധ ന​​ൽ​​കേ​​ണ്ട പാ​​ഠ​​ഭാ​​ഗ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി ല​​ഘു​​വാ​​യ ഇ​​ന്‍റ​​റാ​​ക്ടീ​​വ് പാ​​ഠ​​ങ്ങ​​ൾ ന​​ൽ​​കാ​​നും സാ​​ധി​​ക്കും. ചോ​​ദ്യ​​ങ്ങ​​ൾ​​ക്കു നേ​​രി​​ട്ട് ഉ​​ത്ത​​രം ന​​ൽ​​കു​​ന്ന​​തി​​നു പ​​ക​​രം, പ​​ടി​​പ​​ടി​​യാ​​യു​​ള്ള മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ളി​​ലൂ​​ടെ ആ​​ശ​​യ​​ങ്ങ​​ൾ സ്വ​​യം മ​​ന​​സി​​ലാ​​ക്കാ​​ൻ സ​​ഹാ​​യി​​ക്കു​​ന്ന ‘ഗൈ​​ഡ​​ഡ് ലേ​​ണിം​​ഗ്’ രീ​​തി​​യാ​​ണ് ഇ​​തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

യോ​​ഗ്യ​​ത​​യും നേ​​ടേ​​ണ്ട വി​​ധ​​വും

കു​​റ​​ഞ്ഞ​​ത് 16 വ​​യ​​സ് പ്രാ​​യ​​മു​​ള്ള, അം​​ഗീ​​കൃ​​ത ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ പ​​ഠി​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​ണ് ഈ ​​സൗ​​ജ​​ന്യ ആ​​നു​​കൂ​​ല്യം ല​​ഭി​​ക്കു​​ക. ഗൂ​​ഗി​​ൾ വ​​ൺ സ്റ്റു​​ഡ​​ന്‍റ് ഓ​​ഫ​​ർ പേ​​ജ് വ​​ഴി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ത​​ങ്ങ​​ളു​​ടെ വ്യ​​ക്തി​​ഗ​​ത ഗൂ​​ഗി​​ൾ അ​​ക്കൗ​​ണ്ട് ഉ​​പ​​യോ​​ഗി​​ച്ച് ലോ​​ഗി​​ൻ ചെ​​യ്യാം. തു​​ട​​ർ​​ന്ന് കോ​​ള​​ജ് അ​​ല്ലെ​​ങ്കി​​ൽ സ്കൂ​​ൾ ഇ-​​മെ​​യി​​ൽ ഐ​​ഡി ന​​ൽ​​കി വി​​ദ്യാ​​ർ​​ഥി​​യാ​​ണെ​​ന്നു സ്ഥി​​രീ​​ക​​രി​​ച്ച് ഓ​​ഫ​​ർ ക്ലെ​​യിം ചെ​​യ്യാ​​വു​​ന്ന​​താ​​ണ്. ഇ​​ന്ത്യ​​യി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് എ​​ഐ സാ​​ങ്കേ​​തി​​ക​​വി​​ദ്യ പ്രാ​​പ്യ​​മാ​​ക്കു​​ന്ന​​തി​​നും പ​​ഠ​​ന നി​​ല​​വാ​​ര​​മു​​യ​​ർ​​ത്തു​​ന്ന​​തി​​നും ഗൂ​​ഗി​​ളി​​ന്‍റെ ഈ ​​ന​​ട​​പ​​ടി വ​​ലി​​യ സ​​ഹാ​​യ​​മാ​​കും.

National

സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളി​ൽ വി​ദേ​ശ എ​ഐ സു​ര​ക്ഷാ മോ​ഡ​ലു​ക​ൾ വേ​ണ്ടെ​ന്ന് ഐ​ടി മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര മ​ന്ത്രാ​ല​യ​ങ്ങ​ളും സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും ത​ങ്ങ​ളു​ടെ സൈ​ബ​ർ സു​ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഓ​പ്പ​ൺ​എ​ഐ, ആ​ന്ത്രോ​പി​ക് തു​ട​ങ്ങി​യ വി​ദേ​ശ ക​മ്പ​നി​ക​ളു​ടെ നി​ർ​മി​ത​ബു​ദ്ധി മോ​ഡ​ലു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കാ​ൻ ഐ​ടി മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ഏ​ജ​ൻ​സി നി​ർ​ദേ​ശം ന​ൽ​കി. സു​ര​ക്ഷാ ഭീ​ഷ​ണി​ക​ളും ഡാ​റ്റാ സ്വ​കാ​ര്യ​ത​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​സു​പ്ര​ധാ​ന തീ​രു​മാ​നം.

വി​ദേ​ശ ക​മ്പ​നി​ക​ളു​ടെ മോ​ഡ​ലു​ക​ളി​ൽ സ​ർ​ക്കാ​ർ വി​വ​ര​ങ്ങ​ൾ കൈ​മാ​റു​മ്പോ​ൾ അ​ത്യാ​വ​ശ്യ​മാ​യ സു​ര​ക്ഷാ ഉ​റ​പ്പു​ക​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ത​ന്ത്ര​പ്ര​ധാ​ന​മാ​യ സ​ർ​ക്കാ​ർ രേ​ഖ​ക​ൾ ഈ ​മോ​ഡ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് വി​ശ​ക​ല​നം ചെ​യ്യു​ന്ന​ത് വി​വ​ര​ച്ചോ​ർ​ച്ച​യ്ക്ക് ഇ​ട​യാ​ക്കി​യേ​ക്കാ​മെ​ന്നും നി​ർ​ണാ​യ​ക​മാ​യ സൈ​ബ​ർ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ വി​ദേ​ശ അ​ൽ​ഗോ​രി​ത​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ ഡി​ജി​റ്റ​ൽ പ​ര​മാ​ധി​കാ​ര​ത്തി​ന് ഭീ​ഷ​ണി​യാ​ണെ​ന്നും സ​ർ​ക്കാ​ർ ക​രു​തു​ന്നു.

എ​ഐ മോ​ഡ​ലു​ക​ൾ​ക്ക് പി​ഴ​വു​ക​ൾ സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ, അ​തീ​വ പ്രാ​ധാ​ന്യ​മു​ള്ള സൈ​ബ​ർ സു​ര​ക്ഷാ മേ​ഖ​ല​ക​ളി​ൽ ഇ​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്നും വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്. വി​ദേ​ശ മോ​ഡ​ലു​ക​ൾ​ക്ക് പ​ക​രം ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത​തോ വി​ശ്വ​സ​നീ​യ​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ മാ​ത്രം ഉ​പ​യോ​ഗി​ക്കാ​നാ​ണ് വ​കു​പ്പു​ക​ളോ​ട് ഐ​ടി മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

സ​ർ​ക്കാ​ർ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും ഭാ​വി​യി​ലു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള ഡി​ജി​റ്റ​ൽ ആ​ക്ര​മ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നു​മാ​ണ് മ​ന്ത്രാ​ല​യം ഇ​ത്ത​ര​മൊ​രു നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്. എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ​യ​ല്ല, മ​റി​ച്ച് അ​തി​ന്‍റെ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ഉ​പ​യോ​ഗ​ത്തി​നെ​തി​രെ​യാ​ണ് ഈ ​ജാ​ഗ്ര​താ നി​ർ​ദേ​ശ​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

 

 

Kerala

ഐ​ടി വ​കു​പ്പ് താ​ന്‍ കൈ​വ​ശം ​വ​ച്ച​തി​ല്‍ തെ​റ്റി​ല്ലെന്ന് പി​ണ​റാ​യി വി​ജ​യ​ന്‍

ക​​​ല്‍​പ്പ​​​റ്റ: ക​​​ഴി​​​ഞ്ഞ സ​​​ര്‍​ക്കാ​​​രി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി ഐ​​​ടി വ​​​കു​​​പ്പ് കൈ​​​കാ​​​ര്യം ചെ​​​യ്ത​​​തി​​​ല്‍ തെ​​​റ്റി​​​ല്ലെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍. ഐ​​​ടി വ​​​കു​​​പ്പ് താ​​​ന്‍ കൈ​​​വ​​​ശം വ​​​ച്ച​​​ത് ദുഃസൂ​​​ച​​​ന​​​യോ​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി പ​​​രാമര്‍​ശി​​​ക്കു​​​ന്ന​​​തു ക​​​ണ്ടു​​​വെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വാ​​​ര്‍​ത്താസ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പ് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന മ​​​ന്ത്രി​​ത​​​ന്നെ​​​യാ​​​ണ് ഐ​​​ടി വ​​​കു​​​പ്പ് ഏ​​​റ്റെ​​​ടു​​​ക്കാ​​​റു​​​ള്ള​​​തെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞ​​​ത്. അ​​​ത് യു​​​ഡി​​​എ​​​ഫി​​​ന് ബാ​​​ധ​​​ക​​​മാ​​​യ കാ​​​ര്യ​​​മാ​​​ണ്. എ​​​ല്‍​ഡി​​​എ​​​ഫി​​​ന് അ​​​തു ബാ​​​ധ​​​ക​​​മ​​​ല്ല. എ​​​ല്‍​ഡി​​​എ​​​ഫ് സ​​​ര്‍​ക്കാ​​​രു​​​ക​​​ളി​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​ര്‍ ഐ​​​ടി വ​​​കു​​​പ്പ് കൈാ​​​ര്യം ചെ​​​യ്ത​​​ത് കാ​​​ണാ​​​ന്‍ സാ​​​ധി​​​ക്കും.

2006ല്‍ ​​​വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​യ​​​പ്പോ​​​ള്‍ ഐ​​​ടി വ​​​കു​​​പ്പ് കൈ​​​കാ​​​ര്യം ചെ​​​യ്തു. 1996ല്‍ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ ഇ.​​​കെ. നാ​​​യ​​​നാ​​​രാ​​​യി​​​രു​​​ന്നു ഐ​​​ടി വ​​​കു​​​പ്പി​​​ന്‍റെ മ​​​ന്ത്രി​​​യും. ഇ​​​പ്പോ​​​ള്‍ മു​​​ഖ്യ​​​മ​​​ന്ത്രി സൂ​​​ചി​​​പ്പി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ച​​​ത് ക​​​ഴി​​​ഞ്ഞ എ​​​ല്‍​ഡി​​​എ​​​ഫ് സ​​​ര്‍​ക്കാ​​​രി​​​ന്‍റെ മു​​​ഖ്യ​​​മ​​​ന്ത്രി ഐ​​​ടി വ​​​കു​​​പ്പ് കൈ​​​കാ​​​ര്യം ചെ​​​യ്ത​​​ത് ഒ​​​റ്റ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​മാ​​​ണെ​​​ന്നാ​​​ണ്.

ഇ​​​ത് എ​​​ല്‍​ഡി​​​എ​​​ഫ് സ​​​ര്‍​ക്കാ​​​രു​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു​​​വ​​​ന്ന രീ​​​തി​​​യാ​​​ണ്. ഇ​​​തൊ​​​ന്നും അ​​​റി​​​യാ​​​തെ​​​യ​​​ല്ല മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞ​​​ത്. ഏ​​​താ​​​യാ​​​ലും ഇ​​​ത്ത​​​രം രീ​​​തി​​​ക​​​ള്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ചേ​​​ര്‍​ന്ന​​​താ​​​ണോ​​​യെ​​​ന്ന് അ​​​ദ്ദേ​​​ഹം സ്വ​​​യം പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​ത് ന​​​ന്നാ​​​കു​​​മെ​​​ന്നും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ പ​​​റ​​​ഞ്ഞു.

വി​​​ഴി​​​ഞ്ഞം ഓ​​​ഹ​​​രി കൈ​​​മാ​​​റ്റം സ​​​ര്‍​ക്കാ​​​രി​​​ന് ഒ​​​ഴി​​​ഞ്ഞു​​​ മാ​​​റാ​​​നാ​​​കി​​​ല്ല

വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ ക​​​മ്പ​​​നി​​​യി​​​ലെ അ​​​ദാ​​​നി​​​യു​​​ടെ ഓ​​​ഹ​​​രി കൈ​​​മാ​​​റ്റ​​​ത്തി​​​ല്‍ തൊ​​​ടു​​​ന്യാ​​​യ​​​ങ്ങ​​​ള്‍ പ​​​റ​​​ഞ്ഞ് സ​​​ര്‍​ക്കാ​​​രി​​​ന് ഒ​​​ഴി​​​ഞ്ഞു​​​മാ​​​റാ​​​നാ​​​കി​​​ല്ലെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍.

ദേ​​​ശാ​​​ഭി​​​മാ​​​നി​​​യെ പ​​​ഴി​​​ചാ​​​രി സ്വ​​​ന്തം വാ​​​ദ​​​ങ്ങ​​​ള്‍ ന്യാ​​​യീ​​​ക​​​രി​​​ക്കാ​​​നാ​​ണു മു​​​ഖ്യ​​​മ​​​ന്ത്രി ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. ദേ​​​ശാ​​​ഭി​​​മാ​​​നി​​​ക്ക് ഓ​​​ഹ​​​രി കൈ​​​മാ​​​റ്റം മു​​​ന്‍​കൂ​​​ട്ടി അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ഈ ​​​വി​​​വ​​​രം മു​​​ന്‍​സ​​​ര്‍​ക്കാ​​​രി​​​ല്‍നി​​​ന്നു ല​​​ഭി​​​ച്ച​​​താ​​​ണെ​​​ന്നും പ​​​റ​​​യു​​​ന്നു.

Kerala

സ​ഹ​ക​ര​ണ​സം​ഘ​ത്തി​നു​ള്ള സോ​ഫ്റ്റ്‌​വേ​റി​ൽ ക​ള്ള​ക്ക​ളി: ചെ​ന്നി​ത്ത​ല

കാ​​​​സ​​​​ർ​​​​ഗോ​​​​ഡ്: സം​​​​സ്ഥാ​​​​ന​​​​ത്തെ പ്രാ​​​​ഥ​​​​മി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണ സം​​​​ഘ​​​​ങ്ങ​​​​ള്‍​ക്ക് പൊ​​​​തു സോ​​​​ഫ്റ്റ്‌​​​​വേ​​​​ര്‍ ത​​​​യാ​​​​റാ​​​​ക്കാ​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി​​​​യി​​​​ല്‍ നി​​​​ന്ന് ടാ​​​​റ്റാ ക​​​​ണ്‍​സ​​​​ള്‍​ട്ട​​​​ന്‍​സി​​​​യെ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​ത് സി​​​​ങ്കി​​​​ള്‍ ബി​​​​ഡ​​​​ര്‍ ആ​​​​യ​​​​തു കൊ​​​​ണ്ടാ​​​​ണെ​​​​ന്ന മ​​​​ന്ത്രി വാ​​​​സ​​​​വ​​​​ന്‍റെ വാ​​​​ദം പ​​​​ച്ച​​​​ക്ക​​​​ള്ള​​​​മാ​​​​ണെ​​​​ന്നും ര​​​​ണ്ടാ​​​​മ​​​​തും ടെ​​​​ൻ​​​​ഡ​​​​ർ വി​​​​ളി​​​​ച്ച് ഈ ​​​​ചു​​​​മ​​​​ത​​​​ല ദി​​​​നേ​​​​ശ് സ​​​​ഹ​​​​ക​​​​ര​​​​ണ സം​​​​ഘ​​​​ത്തെ ഏ​​​​ൽ​​​​പ്പി​​​​ച്ച​​​​തി​​​​ൽ ശ​​​​ക്ത​​​​മാ​​​​യ ക​​​​ള്ള​​​​ക്ക​​​​ളി​​​​ക​​​​ൾ ന​​​​ട​​​​ന്നി​​​​ട്ടു​​​​ണ്ടെ​​​​ന്നും കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല. കാ​​​​സ​​​​ർ​​​​ഗോ​​​​ട്ട് മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ഏ​​​​ക ബി​​​​ഡ​​​​റാ​​​​യാ​​​​ലും അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​മെ​​​​ന്ന കേ​​​​ന്ദ്ര നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ നി​​​​ര​​​​വ​​​​ധി കൂ​​​​ടി​​​​യാ​​​​ലോ​​​​ച​​​​ന​​​​ക​​​​ള്‍​ക്കും നി​​​​യ​​​​മോ​​​​പ​​​​ദേ​​​​ശ​​​​ത്തി​​​​നും ശേ​​​​ഷ​​​​മാ​​​​ണ് ടാ​​​​റ്റാ ക​​​​ണ്‍​സ​​​​ള്‍​ട്ട​​​​ന്‍​സി​​​​യെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വ് ഇ​​​​റ​​​​ങ്ങി​​​​യ​​​​ത്. ഉ​​​​ത്ത​​​​ര​​​​വ് ഇ​​​​റ​​​​ക്കി​​​​യ ശേ​​​​ഷം പി​​​​ന്നെ​​​​യും ഇ​​​​തേ കാ​​​​ര​​​​ണം പ​​​​റ​​​​ഞ്ഞ് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​ത് ക​​​​ള്ള​​​​ക്ക​​​​ളി​​​​യാ​​​​ണ്.

ര​​​​ണ്ടാ​​​​മ​​​​തും ടെ​​​​ന്‍​ഡ​​​​ര്‍ വി​​​​ളി​​​​ച്ച​​​​ത് സം​​​​സ്ഥാ​​​​ന​​​​ത്തെ 1612 പ്രാ​​​​ഥ​​​​മി​​​​ക സം​​​​ഘ​​​​ങ്ങ​​​​ളും അ​​​​വ​​​​യു​​​​ടെ ശാ​​​​ഖ​​​​ക​​​​ളു​​​​മ​​​​ട​​​​ക്കം 4415 ഇ​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ പൊ​​​​തു സോ​​​​ഫ്റ്റ്‌​​​​വേ​​​​ര്‍ സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നു വേ​​​​ണ്ടി​​​​യാ​​​​യി​​​​രു​​​​ന്നു.

​​​​ടെ​​​​ന്‍​ഡ​​​​ര്‍ പ്ര​​​​ക്രി​​​​യ​​​​യി​​​​ല്‍ സ​​​​ര്‍​ക്കാ​​​​ര്‍ ത​​​​ല​​​​ത്തി​​​​ല്‍ ഉ​​​​ണ്ടാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളും ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ളും സം​​​​ബ​​​​ന്ധി​​​​ച്ച് സി​​​​എ​​​​ജി​​​​യു​​​​ടെ​​​​യോ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ​​​​യോ മേ​​​​ല്‍​നോ​​​​ട്ട​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

യു​​​​ഡി​​​​എ​​​​ഫ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യാ​​​​ൽ ഈ ​​​​ക​​​​ള്ള​​​​ക്ക​​​​ളി പൊ​​​​ളി​​​​ച്ച​​​​ടു​​​​ക്കു​​​​മെ​​​​ന്നും ഇ​​​​തി​​​​ന് കൂ​​​​ട്ടു​​​​നി​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കു​​​​മെ​​​​ന്നും ചെ​​​​ന്നി​​​​ത്ത​​​​ല പ​​​​റ​​​​ഞ്ഞു.

Kerala

സോഫ്റ്റ്‌വെയര്‍ നടപ്പാക്കാനായി മറ്റു കമ്പനികളെ ഒഴിവാക്കിയെന്ന ചെന്നിത്തലയുടെ ആരോപണം തെറ്റെന്നു മുഖ്യമന്ത്രി

 തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളില്‍ പൊതു സോഫ്റ്റ്‌വെയര്‍ നടപ്പാക്കാനായി മറ്റു കമ്പനികളെ ഒഴിവാക്കിയെന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം തെറ്റാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

ഏകദേശം 45 കമ്പനികള്‍ക്ക് കണ്‍സോര്‍ഷ്യം രൂപത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയിരുന്നു. സാങ്കേതിക വിലയിരുത്തലില്‍ യോഗ്യമായ കമ്പനിക്ക് ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുകയും അത് ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാം സുതാര്യമാണ്. ആരോപണം വസ്തുതകളില്ലാത്തതാണ്.

2021ലെ ടെന്‍ഡര്‍ പ്രകാരം 206 കോടി രൂപയ്ക്ക് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് ലെറ്റര്‍ ഓഫ് ഇന്‍റന്‍റ് നല്‍കിയിരുന്നെങ്കിലും, 2024 ഒക്ടോബറില്‍ അവര്‍ ഏകപക്ഷീയമായി പിന്മാറി. തുടര്‍ന്ന് 2025 മാര്‍ച്ചില്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പുതിയ ടെന്‍ഡര്‍ ക്ഷണിക്കാന്‍ തീരുമാനിച്ചു.

ഹൈലെവല്‍ കമ്മിറ്റിയുടെ വിശദ പരിശോധനയും നിയമവകുപ്പിന്‍റെ അനുമതിയും ലഭിച്ച ശേഷം ടെക്‌നിക്കല്‍, ഫിനാന്‍ഷ്യല്‍ ബിഡുകള്‍ വിലയിരുത്തി ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി. ഹൈക്കോടതിയും ടെന്‍ഡര്‍ നടപടി തുടരാനും വിജയിച്ച ബിഡര്‍ക്ക് അവാര്‍ഡ് നല്‍കാനും അനുമതി നല്‍കി.

പുതിയ പദ്ധതിയില്‍ ഡാറ്റയും സോഴ്‌സ് കോഡും സര്‍ക്കാരിന്‍റെ ഉടമസ്ഥതയില്‍ നിലനില്‍ക്കുന്നുവെന്നതാണ് പ്രധാന പ്രത്യേകത. സഹകരണ മേഖലയില്‍ സോഫ്റ്റ്‌വെയര്‍ വ്യാപിപ്പിക്കാന്‍ ഏകദേശം 1000 കോടി രൂപ ചെലവ് വരുമായിരുന്നു.

ഏകദേശം 23,000 സഹകരണ സംഘങ്ങളിലേക്കും കുറഞ്ഞ ചെലവില്‍ സോഫ്റ്റ്‌വെയര്‍ വ്യാപിപ്പിക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഹകരണ സോഫ്റ്റ്‌വെയര്‍ പദ്ധതിയില്‍ 700 കോടിയുടെ അഴിമതി നടന്നുവെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം.

Kerala

സഹകരണ വകുപ്പിൽ 700 കോടിയുടെ സോഫ്റ്റ് വെയർ അഴിമതി: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സഹകരണ വകുപ്പിൽ 700 കോടി രൂപയുടെ സോഫ്റ്റ്‌വെയർ അഴിമതി നടക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സഹകരണ വകുപ്പിനു കീഴിലെ സഹകരണ സംഘങ്ങൾക്ക് പൊതുവായി ആവശ്യമുള്ള കോമൺ സോഫ്റ്റ്‌വെയർ പദ്ധതി ദിനേശ് ബീഡി സഹകരണ സംഘത്തിന് നൽകിയാണ് അഴിമതി നടത്തുന്നതെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

സഹകരണ വകുപ്പിന് കീഴിലുള്ള 4,415 സംഘങ്ങൾക്ക് പൊതു കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ നൽകാൻ ദിനേശ് ബീഡി സഹകരണ സംഘത്തിന് ഇപ്പോൾ പുതുതായി കരാർ നൽകിയിരിക്കുകയാണ് .മുമ്പ് ഇത് ടാറ്റ കൺസൾട്ടൻസി സർവീസിന് ആയിരുന്നു നൽകിയിരുന്നത് അവർ 4,415 സംഘങ്ങൾക്കും കൂടി 216 കോടി രൂപയായിരുന്നു കരാർ ഏറ്റെടുത്തത്. എന്നാൽ അത് അജ്ഞാത കാരണങ്ങളാൽ റദ്ദാക്കി ഇപ്പോൾ കണ്ണൂരിലെ സിപിഎം നിയന്ത്രണത്തിലുള്ള രണ്ടു കമ്പനികൾ മാത്രം പങ്കെടുത്ത ലേലം വഴി ദിനേശ് ബീഡി സഹകരണ സംഘത്തിന് പുതിയ കരാർ നൽകുകയാണ്.

250 അംഗങ്ങൾക്ക് 58 കൂടി രൂപയാണ് ആദ്യ കരാറിൽ നൽകുന്നത്. ഇങ്ങനെ കണക്കാക്കിയാൽ മൊത്തം കരാർ തുക 914 കോടി രൂപയാകും. ടിസിഎസ് എടുത്ത കരാറിനേക്കാൾ 700 കോടി രൂപയാണ് അധികമാകുന്നത് ഇത് തെരഞ്ഞെടുപ്പ് വേളയിൽ തന്നെ നടപ്പാക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രത്യേക അനുമതി ആവശ്യപ്പെടാനും നീക്കമുണ്ടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

കേരളത്തിൽ സിപിഎമ്മും ബിജെപിയുമായുള്ള ഡീൽ മിക്ക സ്ഥലങ്ങളിലും വളരെ പരസ്യമായി ഉള്ളതാണെന്ന് രമേശ് പറഞ്ഞു. പല മണ്ഡലങ്ങളിലും എൻഡിഎയുടെ സ്ഥാനാർഥികൾ ആരെന്ന് ആ പാർട്ടിയിൽ പ്രവർത്തിക്കുന്നവർക്ക് പോലും അറിയില്ല. കേരളത്തിലെ ഡീൽ യഥാർഥത്തിൽ നരേന്ദ്രമോദിയും പിണറായി വിജയനും തമ്മിലുള്ളതാണ്.

മുഖ്യമന്ത്രി വിനീത വിധേയനായി ആറന്മുള കണ്ണാടിയും ആമാടപ്പെട്ടിയും ഒക്കെയായി പ്രധാനമന്ത്രിയുടെ പിറകെ നടക്കുകയാണ്. ഇത് നേരത്തെ ശ്രീ എം വഴി ആർഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തി പിണറായിക്ക് വേണ്ടി നടത്തിയ ഡീലിന്‍റെ പുതിയ രൂപമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

കോൺഗ്രസ് വർഗീയ സംഘടനകളെകൂട്ടുപിടിക്കുന്നു എന്ന് ആക്ഷേപിക്കുന്നവർ എസ്ഡിപിഐയും പിഡിപിയും സിപിഎമ്മിന് പരസ്യ പിന്തുണ നൽകുന്നത് അറിഞ്ഞില്ലേ എന്നും രമേശ് ചെന്നിത്തല ചോദിച്ചു

Kerala

സ​ഹ. ബാ​ങ്കു​ക​ളി​ല്‍ ഏ​കീ​കൃ​ത സോ​ഫ്റ്റ്‌​വേ​ര്‍: ടെ​ൻ​ഡ​ര്‍ ന​ട​പ​ടി​ക​ള്‍​ക്കു സ്റ്റേ​യി​ല്ല

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ല്‍ ഏ​കീ​കൃ​ത സോ​ഫ്റ്റ്‌​വേ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ടെ​ൻ​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ സ്റ്റേ ​ചെ​യ്യാ​ന്‍ ഹൈ​ക്കോ​ട​തി വി​സ​മ്മ​തി​ച്ചു. ടെ​ൻ​ഡ​റി​ല്‍ പ​ങ്കെ​ടു​ത്ത മ​ല​ബാ​ര്‍ ഐ​ടി കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യും മ​റ്റും സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യാ​ണു ജ​സ്റ്റീ​സ് സി​യാ​ദ് റ​ഹ്‌​മാ​ന്‍ പ​രി​ഗ​ണി​ച്ച​ത്.

ഏ​കീ​കൃ​ത സോ​ഫ്റ്റ്‌​വേ​റി​ന് 231. 72 കോ​ടി​യു​ടെ ടെ​ൻ​ഡ​ര്‍ ന​ല്‍​കി​യ സ്ഥാ​പ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ണ്‍​സോ​ര്‍​ഷ്യ​ത്തി​നു ലേ​ല​ത്തി​ന്‍റെ തു​ട​ര്‍ ന​ട​പ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് കൂ​ടു​ത​ല്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​ല്ലെ​ന്നു പ​രാ​തി​പ്പെ​ട്ടാ​യി​രു​ന്നു ഹ​ര്‍​ജി.

ലേ​ല​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ദി​നേ​ശ് ടെ​ക്‌​നോ​ള​ജീ​സി​ന്‍റെ ക​ണ്‍​സോ​ര്‍​ഷ്യ​ത്തി​ന് സ​ര്‍​ക്കാ​ര്‍ അ​നാ​വ​ശ്യ സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​കു​ന്നു​വെ​ന്നും  അ​വ​ര്‍ ന​ല്‍​കി​യ 49.90 കോ​ടി​യു​ടെ ടെ​ൻ​ഡ​ര്‍ സ്വീ​ക​രി​ക്ക​രു​തെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ഹ​ര്‍​ജി​യി​ല്‍ എ​തി​ര്‍ സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ക്കാ​ന്‍ കോ​ട​തി സ​ര്‍​ക്കാ​രി​നും സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി.

National

അമിത മദ്യപാനം; രണ്ടു സോഫ്റ്റ്‌വെയർ എൻജിനിയർമാർ മരിച്ചു

ബ​​​ന്ദ​​​വ​​​ഡി​​​പ്പ​​​ള്ളി (ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ്): അ​​​മി​​​ത മ​​​ദ്യ​​​പാ​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​യ ര​​​ണ്ട് സോ​​​ഫ്റ്റ്‌​​​വെ​​​യ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​മാ​​​ർ കു​​​ഴ​​​ഞ്ഞു​​​വീ​​​ണു മ​​​രി​​​ച്ചു.

അ​​​ന്ന​​​മ​​​യ ജി​​​ല്ല​​​യി​​​ലെ ബ​​​ന്ദ​​​വ​​​ഡി​​​പ്പ​​​ള്ളി​​​യി​​​ലാ​​​ണ് നാ​​​ലു സു​​​ഹു​​​ത്തു​​​ക്ക​​​ൾ ചേ​​​ർ​​​ന്നു മ​​​ദ്യ​​​പി​​​ച്ച​​​തി​​​ൽ ര​​​ണ്ടു​​​പേ​​​ർ​​​ക്കു മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ച​​​ത്. 19 കു​​പ്പി ബി​​​യ​​​റാ​​​ണ് എ​​​ല്ലാ​​​വ​​​രും കൂടി കു​​​ടി​​​ച്ചുതീ​​​ർ​​​ത്ത​​​ത്. ഇ​​​തി​​​ൽ ആ​​​റു കു​​പ്പി ബി​​​യ​​​ർ കു​​​ടി​​​ച്ച കു​​​മാ​​​റും അ​​​ഞ്ചെ​​​ണ്ണം കു​​​ടി​​​ച്ച പു​​​ഷ്പ​​​രാ​​​ജു​​​മാ​​​ണ് മ​​​രി​​​ച്ച​​​ത്.

മ​​​ദ്യ​​​ത്തി​​​നൊ​​​പ്പം അ​​​മി​​​ത​​​മാ​​​യി ഭ​​​ക്ഷ​​​ണം ക​​​ഴി​​​ച്ചി​​​രു​​​ന്നു​​​വത്രെ. തി​​​രി​​​കെ വീ​​​ട്ടി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​തി​​​നി​​​ടെ കു​​​മാ​​​റി​​​ന് ശ്വാ​​​സ​​​ത​​​ട​​​സം അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. തൊ​​​ട്ടു​​​പി​​​റ​​​കേ പു​​​ഷ്പ​​​രാ​​​ജി​​​നും ശ്വാ​​​സം​​​മു​​​ട്ട​​​ലു​​​ണ്ടാ​​​യി. ഇ​​​രു​​​വ​​​രെ​​​യും ഉ​​​ട​​​ൻ​​​ത​​​ന്നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

സം​​​ഭ​​​വ​​​ത്തെ​​​പ്പ​​​റ്റി പോ​​​ലീ​​​സ് അ​​​ന്വേ​​​ഷി​​​ച്ചു വ​​​രി​​​ക​​​യാ​​​ണ്. ഇ​​​വ​​​ർ കു​​​ടി​​​ച്ച മ​​​ദ്യ​​​ത്തി​​​ന്‍റെ സാം​​പി​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചെ​​​ങ്കി​​​ലും അ​​​സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യി ഒ​​​ന്നും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ലെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up