x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ത​ന്ത്ര സോ​ഫ്റ്റ്‌​വേ​ർ ദി​നം ആ​ച​രി​ച്ചു

വെബ് ഡെസ്ക്
Published: September 24, 2026 03:17 AM IST | Updated: September 24, 2026 03:17 AM IST

നെ​ല്ലി​മൂ​ട് ന്യൂ ​ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ലി​റ്റി​ല്‍ കൈ​റ്റ്സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്ന​ലെ ന​ട​ന്ന സ്വ​ത​ന്ത്ര സോ​ഫ്റ്റ്‌​വേ​ർ ദി​നാ​ച​ര​ണ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു

നെ​യ്യാ​റ്റി​ന്‍​ക​ര : സ്വ​ത​ന്ത്ര സോ​ഫ്റ്റ്‌​വേ​ർ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നെ​ല്ലി​മൂ​ട് ന്യൂ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ലി​റ്റി​ല്‍ കൈ​റ്റ്സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. ഹെ​ഡ് മാ​സ്റ്റ​ര്‍ ഒ.​എ​ന്‍. ജോ​യ് ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ത്യേ​ക അ​സം​ബ്ലി, സ്വ​ത​ന്ത്ര സോ​ഫ്റ്റ്‌​വേ​ർ പ്ര​തി​ജ്ഞ, വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​യാ​റാ​ക്കി​യ പോ​സ്റ്റ​റു​ക​ളു​ടെ പ്ര​ദ​ർ​ശ​നം എ​ന്നി​വ ന​ട​ന്നു. ഫ്രീ ​സോ​ഫ്റ്റ്‌​വേ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് കൈ​റ്റ് മെ​ന്‍റ​ര്‍ ഡോ. ​ശൈ​ല​ജ ന​യി​ച്ചു. കൈ​റ്റ് മെ​ന്‍റ​ര്‍ എ​സ്. മ​ഞ്ജു ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham DistrictNews DeepikaNews Software

Recent News

Corehub Up