പൂമംഗലം: പഞ്ചായത്തിലെ തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന ആവശ്യവുമായി ബിജെപി പൂമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി. പൂമംഗലം പഞ്ചായത്തിലെ മൂന്നാംവാര്‍ഡില്‍ കഴിഞ്ഞദിവസം മൂന്ന് കുട്ടികള്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധപ്രകടനം നടത്തിയത്.
പ്രതിഷേധപ്രകടനം ബിജെപി തൃശൂര്‍ ജില്ലാ സൗത്ത് സോണ്‍ സെക്രട്ടറി വിപിന്‍ പാറമേക്കാട്ടില്‍ ഉദ്ഘാടനംചെയ്തു. പൂമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റിജോഷ് മുകുന്ദന് അധ്യക്ഷതവഹിച്ചു.
ബിജെപി പൂമംഗലം പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി സുവര്‍ണ വേണുഗോപാല്‍, കണ്ണന് കോമ്പാത്ത്, ഉണ്ണി പൂമംഗലം, വാര്‍ഡ് മെമ്പര്‍ അശ്വതി ജിനേഷ് എന്നിവര്‍ പങ്കെടുത്തു. യുവമോര്‍ച്ച ആളൂര്‍ മണ്ഡലം പ്രസിഡന്റ് വിശ്വജിത് അരയംപറമ്പില്‍, ജനറല്‍ സെക്രട്ടറി ഉണ്ണിമായ, സെക്രട്ടറി ശ്രീമോന് എന്നിവര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്കി.