x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റ്റി​ങ്ങ​ൽ മേഖലയിൽ തെ​രു​വു​നാ​യശ​ല്യം രൂ​ക്ഷം; മൂ​ന്നു​പേ​ർ​ക്കു ക​ടി​യേ​റ്റു


Published: July 7, 2026 06:42 AM IST | Updated: July 7, 2026 06:42 AM IST

ആ​റ്റി​ങ്ങ​ൽ: ന​ഗ​രം തെ​രു​വ് നാ​യ്ക്ക​ൾ കൈ​യ​ട​ക്കു​ന്നു​വെ​ന്ന് ആ​ക്ഷേ​പം. ഇ​ന്ന​ലെ മൂ​ന്നു പേ​ർ​ക്കു ക​ടി​യേ​റ്റു. ര​ക്ഷി​താ​ക്ക​ൾ ആ​ശ​ങ്ക​യി​ൽ. തെ​രു​വ് വി​ള​ക്കു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ സാ​യാ​ഹ്ന​ങ്ങ​ളി​ൽ ന​ഗ​ര​ത്തി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ ശ​ല്യ​വും വ​ർ​ധി​ക്കു​ന്നു.

തെ​രു​വ് നാ​യ്ക്ക​ളെ നി​യ​ന്ത്രി​ക്കു​വാ​നും തെ​രു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​വാ​നും പ​ദ്ധ​തി ഒ​രു​ക്കാ​തെ ന​ഗ​ര ഭ​ര​ണ​കൂ​ടം.

ആ​റ്റി​ങ്ങ​ൽ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന പാ​ത​ക​ളി​ൽ ഒ​ന്നാ​യ ബി​ടി​എ​സ് റോ​ഡി​ലാ​ണ് സാ​മൂ​ഹി​ക​വി​രു​ദ്ധ ശ​ല്യ​വും തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യ​വും വ​ർ​ധി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ട് പ്രൈ​മ​റി പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ഈ ​പാ​ത​യി​ലാ​ണ്. ബി​ടി​എ​സ്, ടൗ​ൺ യു​പി​എ​സ് സ്കൂ​ളു​ക​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ഠി​ക്കു​ന്ന​ത്. ഇ​തി​നു​പു​റ​മേ ഈ ​പാ​ത​യി​ൽ നി​ര​വ​ധി സ​മാ​ന്ത​ര പ്ര​ഫ​ഷ​ണ​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. നൂ​റോ​ളം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഈ ​റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തു​മാ​യു​ണ്ട്. അ​തി​നു​പു​റ​മേ താ​മ​സ​ക്കാ​രാ​യ ന​ഗ​ര​വാ​സി​ക​ളും.

രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ തെ​രു​വു​നാ​യ്ക്ക​ൾ ഈ ​റോ​ഡി​ൽ അ​ല​ഞ്ഞു ന​ട​ക്കു​ന്നു​ണ്ട്. പ​ല​പ്പോ​ഴും നാ​യ്ക്ക​ളെ​ക്ക​ണ്ട് ഭ​യ​ന്നോ​ടു​ന്ന കു​രു​ന്ന​ക​ളെ ര​ക്ഷി​ക്കു​ന്ന​ത് വ​ഴി​യാ​ത്ര​ക്കാ​രാ​ണ്. തെ​രു​വ് നാ​യ്ക്ക​ളെ നി​യ​ന്ത്രി​ക്കു​വാ​ൻ എ​ബി​സി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ ന​ഗ​ര​സ​ഭ​ക​ളി​ൽ ഒ​ന്നാ​ണ് ആ​റ്റി​ങ്ങ​ൽ.
ഒ​രു പ​തി​റ്റാ​ണ്ട് മു​മ്പാ​ണ് തെ​രു​വ് നാ​യ നി​യ​ന്ത്ര​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.

എ​ന്നാ​ൽ അ​തി​ന്‍റെ തു​ട​ർ​ച്ച ന​ട​പ്പാ​ക്കു​ന്ന​തി​ൽ ഭ​ര​ണ​കൂ​ടം പ​രാ​ജ​യ​പ്പെ​ട്ടു. ഇ​തോ​ടെ​യാ​ണ് ന​ഗ​രം വീ​ണ്ടും തെ​രു​വ് നാ​യ്ക്ക​ളു​ടെ പി​ടി​യി​ൽ അ​മ​ർ​ന്ന​ത്. തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും തെ​രു​വ് നാ​യ്ക്ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​നും ന​ട​പ​ടി വൈ​കു​ക​യാ​ണെ​ങ്കി​ൽ ന​ഗ​ര​സ​ഭ​ക്കെ​തി​രെ പ്ര​ക്ഷോ​ഭ​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് ത​ദ്ദേ​ശ​വാ​സി​ക​ൾ.

Tags : nattu vishesham Street harassment rampant

Recent News

Corehub Up