x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വുനാ​യ ശ​ല്യം: ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ല്‍ ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: July 22, 2026 01:08 AM IST | Updated: July 22, 2026 01:08 AM IST

ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ന​ഗ​ര​സ​ഭ ക​വാ​ട​ത്തി​ല്‍ പ്ര​തി​ഷേ​ധി​ക്കു​ന്നു.

നെ​യ്യാ​റ്റി​ന്‍​ക​ര : പൊ​തു ഇ​ട​ങ്ങ​ളി​ല്‍ തെ​രു​വു നാ​യ​ക​ളു​ടെ ശ​ല്യം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ച്ചി​ട്ടും സ​ത്വ​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ത്ത ന​ഗ​ര​സ​ഭ​യു​ടെ നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ കൗ​ണ്‍​സി​ല്‍ യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു.
നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ലെ എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും തെ​രു​വു നാ​യ​ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ട്. ടൗ​ണി​ല്‍ പോ​ലും യാ​ത്ര​ക്കാ​രി​ല്‍ ഭീ​തി​യു​യ​ര്‍​ത്തി​യാ​ണ് ഇ​വ അ​ല​യു​ന്ന​ത്.

ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും കൂ​ടി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി നീ​ക്കം ചെ​യ്യു​ന്നി​ല്ലാ​യെ​ന്നും കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ആ​രോ​പി​ച്ചു.
കൗ​ണ്‍​സി​ല്‍ യോ​ഗം ബ​ഹി​ഷ്ക​രി​ച്ച് ന​ഗ​ര​സ​ഭ ക​വാ​ട​ത്തി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​രം ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി നേ​താ​വ് ശി​വ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ശ​ര​ത്ത്, സു​മ, സു​പ്രി​യ മ​ഹേ​ഷ്, സം​ഗീ​ത​പ്ര​സാ​ദ്, ര​ശ്മി, സു​നി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Street harassment Nattuvishesham DistrictNews

Recent News

Corehub Up