കാഞ്ഞിരമറ്റം: തെരുവുനായ ശല്യം രൂക്ഷമായതോടെ അധികാരികളുടെ കണ്ണുതുറപ്പിക്കാന്‍ കുട്ടികളുടെ വേറിട്ട പ്രതിഷേധം. ആമ്പല്ലൂര്‍ പഞ്ചായത്തിൽ കാഞ്ഞിരമറ്റം - വിത്തേരിക്കാവ് റോഡിലെ തെരുവുനായ ശല്യത്തിന് അറുതി വരുത്തണമെന്നാവശ്യപ്പെട്ടാണ് കുട്ടികള്‍ ദുരിതങ്ങള്‍ വിവരിക്കുന്ന പ്ലക്കാര്‍ഡുമായി പ്രതിഷേധത്തിനിറങ്ങിയത്.
സ്കൂളുകളിലേക്കും മറ്റും നടന്നുപോകുന്ന റോഡിലാണ് കൂട്ടമായി തെരുവു നായ്ക്കള്‍ തമ്പടിച്ചിരിക്കുന്നത്.
കുട്ടികളെയും മുതിര്‍ന്നവരെയും ആക്രമിക്കാനായി നായ്ക്കള്‍ കുരച്ചെത്തുന്നത് ഇവിടെ നിത്യസംഭവമാണ്. പരീക്ഷ കഴിഞ്ഞ് അവധിക്കാലത്ത് കളിക്കാനിറങ്ങുന്ന പറമ്പിലും പാടത്തുമെല്ലാം നായ്ക്കള്‍ തമ്പടിച്ചിരിക്കുകയാണെന്ന് കുട്ടികൾ പറയുന്നു.
Tags : nattu vishesham Street harassment Children protest