Sports
മുംബൈ: അണ്ടർ 19 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ആയുഷ് മാത്രെ നയിക്കുന്ന ടീമിൽ മലയാളി താരങ്ങളായ ആരോൺ ജോർജും മുഹമ്മദ് ഇനാനും ഇടംപിടിച്ചു. വിഹാൻ മൽഹോത്രയാണ് വൈസ് ക്യാപ്റ്റൻ.
രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ് സൂര്യവംശിയും ടീമിൽ ഇടംപിടിച്ചു. ജനുവരി 15 മുതൽ ഫെബ്രുവരി ആറു വരെ സിംബാബ്വെയിലും നമീബിയയിലുമാണ് മത്സരങ്ങൾ. 16 ടീമുകൾ നാല് ഗ്രൂപ്പുകളിലായി ഏറ്റുമുട്ടുന്ന ലോകകപ്പിൽ സൂപ്പർ സിക്സ് ഘട്ടവുമുണ്ടാവും.
അഞ്ച് തവണ ജേതാക്കളായ ഇന്ത്യ ഗ്രൂപ്പ് ബിയിൽ ന്യൂസിലാൻഡ്, യുഎസ്എ, ബംഗ്ലാദേശ് എന്നീ ടീമുകൾക്കൊപ്പമാണ് ഉൾപ്പെട്ടിരിക്കുന്നത്. ജനുവരി 15ന് നടക്കുന്ന ഇന്ത്യയുടെ ആദ്യമത്സരത്തിൽ യുഎസ്എയാണ് എതിരാളികൾ. 17ന് ബംഗ്ലാദേശിനെയും 24ന് ന്യൂസിലാൻഡിനെയും നേരിടും.
ഇതോടൊപ്പം ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചു. വൈഭവ് സൂര്യവംശിയെ ക്യാപ്റ്റനായും ആരോൺ ജോർജിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞെടുത്തു. പരിക്കുമൂലം സ്ഥിരം നായകൻ ആയുഷ് മാത്രെ പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ 14 കാരനായ സൂര്യവംശിക്കാണ് ക്യാപ്റ്റന്റെ ചുമതല.
അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: ആയുഷ് മാത്രെ (ക്യാപ്റ്റൻ), വിഹാൻ മൽഹോത്ര (വൈസ് ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, ആരോൺ ജോർജ്, വേദാന്ത് ത്രിവേദി, അഭിഗ്യാൻ കുണ്ടു, ഹർവൻഷ് സിംഗ്, ആർ.എസ്.അംബരീഷ്, കനിഷ്ക് ചൗഹാൻ, ഖിലാൻ എ. പട്ടേൽ, മുഹമ്മദ് ഇനാൻ, ഹെനിൽ പട്ടേൽ, ഡി. ദീപേഷ്, കിഷൻ കുമാർ സിംഗ്, ഉദ്ധവ് മോഹൻ.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീം: വൈഭവ് സൂര്യവംശി (ക്യാപ്റ്റൻ), ആരോൺ ജോർജ് (വൈസ് ക്യാപ്റ്റൻ), വേദാന്ത് ത്രിവേദി, അഭിഗ്യാൻ കുണ്ടു (വിക്കറ്റ് കീപ്പർ), ഹർവൻഷ് സിംഗ് (വിക്കറ്റ് കീപ്പർ), ആർ.എസ്. അംബ്രീഷ്, കനിഷ്ക് ചൗഹാൻ, ഖിലൻ എ.പട്ടേൽ, മുഹമ്മദ് ഇനാൻ, ഹെനിൽ പട്ടേൽ, ഡി. രാഹുൽ കുമാർ, ദീപേഷ്, യുധ്ഷാൻ കുമാർ, യുധ്ഷാൻ
Sports
മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ശനിയാഴ്ച പ്രഖ്യാപിച്ചേക്കും. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിനുശേഷം മുംബൈയില്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിൽ സെലക്ഷന് കമ്മിറ്റി യോഗം ചേരും.
ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായിട്ടാണ് മത്സരങ്ങൾ നടത്തുക. ലോകകപ്പിന് മുന്നോടിയായി ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ഏകദിന, ടി20 പരമ്പകള്‍ക്കുള്ള ടീമിനെയും ശനിയാഴ്ച പ്രഖ്യാപിക്കും.
അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ എന്നിവര്‍ ലോകകപ്പ് ടീമിലെ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്.
വിക്കറ്റ് കീപ്പര്‍മാരായി ആരെത്തുമെന്നതും മൂന്നാം പേസറായി ആരെ കളിപ്പിക്കുമെന്നതുമാണ് സെലക്ടര്‍മാരെ കുഴക്കുന്ന ചോദ്യം. ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും കോച്ച് ഗൗതം ഗംഭീറും ശനിയാഴ്ച ചേരുന്ന യോഗത്തിൽ പങ്കെടുക്കും.
Sports
ചെന്നൈ: ജൂണിയർ ഹോക്കി ലോകകപ്പിൽ ബെൽജിയത്തെ വീഴ്ത്തി ഇന്ത്യ സെമിയിൽ. ക്വാർട്ടറിൽ കരുത്തരായ ബെൽജിയത്തെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ഇന്ത്യ സെമിടിക്കറ്റെടുത്തത്.
നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടുവീതം ഗോളടിച്ചു. 13-ാം മിനിറ്റിൽ ഗാസ്പാർഡ് ബെൽജിയത്തെ മുന്നിലെത്തിച്ചു. ഒരു ഗോൾ വഴങ്ങിയതിന് പിന്നാലെ തിരിച്ചടി ലക്ഷ്യമിട്ട് ഇന്ത്യ മുന്നേറ്റം ശക്തമാക്കി. എന്നാൽ മൂന്നാം ക്വാർട്ടറിന്റെ അവസാനം ഇന്ത്യ വലകുലുക്കി. 45-ാം മിനിറ്റിൽ രോഹിത്താണ് ലക്ഷ്യം കണ്ടത്.
നാലാം ക്വാർട്ടറിന്റെ തുടക്കത്തിൽ തന്നെ ഗോളടിച്ച് ഇന്ത്യ ലീഡെടുത്തു. തിവാരിയാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. എന്നാൽ മത്സരം തീരാൻ മിനിറ്റുകൾ മാത്രമുള്ളപ്പോൾ ഇന്ത്യയെ ഞെട്ടിച്ച് ബെൽജിയം സമനില നേടി.
അതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടിൽ 4-3 എന്ന സ്കോറിന് ബെൽജിയത്തെ കീഴടക്കി ഇന്ത്യ സെമി ടിക്കറ്റെടുത്തു.
Sports
ചെന്നൈ: ജൂണിയർ ലോകകപ്പ് ഹോക്കിയിൽ സ്വിറ്റ്സർലൻഡിനെ തകർത്ത് ഇന്ത്യ. എതിരില്ലാത്ത അഞ്ചുഗോളുകൾക്കാണ് ഇന്ത്യയുടെ ജയം. മൻമീത് സിംഗ്, ശർദനാന്ദ് തിവാരി എന്നിവർ ഇരട്ടഗോളുകൾ നേടിയപ്പോൾ അർഷ് ദീപ് സിംഗ് ഒരു തവണ ലക്ഷ്യം കണ്ടു.
രണ്ടാം മിനിറ്റിലും പതിനൊന്നാം മിനിറ്റിലും മൻമീത് സിംഗും 13,54 മിനിറ്റുകളിൽ തിവാരിയും 28-ാം മിനിറ്റിൽ അർഷ്ദീപ് സിങ്ങും ഇന്ത്യയ്ക്കായി വലകുലുക്കി. കഴിഞ്ഞ മത്സരത്തിൽ ഒമാനെ ഇന്ത്യ എതിരില്ലാത്ത 17 ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു.
ആദ്യമത്സരത്തിൽ ചിലിയെ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.
Sports
കൊളംബോ: കാഴ്ച പരിമിതരുടെ പ്രഥമ വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്. കൊളംബോയില്‍ നടന്ന കിരീടപ്പോരാട്ടത്തില്‍ നേപ്പാളിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടം നേടിയത്.
ടോസ് നേടിയ ഇന്ത്യൻ വനിതകള്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്തു. 115 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 12 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
44 റൺസ് നേടിയ ഫൂല സരെനാണ് ടോപ് സ്കോറർ. പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത സരെനെ പ്ലെയർ ഓഫ് ദ മാച്ചായി തെരഞ്ഞെടുത്തു. ഓസ്ട്രേലിയ, പാക്കിസ്ഥാന്, ശ്രീലങ്ക, അമേരിക്ക, നേപ്പാള്‍ തുടങ്ങിയ ടീമുകള്‍ പങ്കെടുത്ത ലോകകപ്പില്‍ അപരാജിതരായാണ് ഇന്ത്യൻ വനിതകള്‍ കിരീടം നേടിയത്.
Sports
ഇന്‍ഡോര്‍: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്നത്തെ മത്സരം വിജയിച്ചാൽ ഇംഗ്ലണ്ടിന് സെമി ഉറപ്പിക്കാം.
തോല്‍വി അറിയാതെ മുന്നേറുന്ന ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്താണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്ന് ജയിക്കേണ്ടത് അനിവാര്യമാണ്. നാല് മത്സരങ്ങളില്‍ രണ്ട് ജയം മാത്രമാണ് ഇന്ത്യക്കുള്ളത്.
ഇന്ത്യന്‍ ടീം: പ്രതീക റാവല്‍, സ്മൃതി മന്ദാന, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ്മ, റിച്ച ഘോഷ് (ക്യാപ്റ്റന്‍), അമന്‍ജോത് കൗര്‍, സ്നേഹ് റാണ, ക്രാന്തി ഗൗഡ്, ശ്രീ ചരണി, രേണുക സിംഗ് താക്കൂര്‍.
ഇംഗ്ലണ്ട് : ആമി ജോണ്‍സ് (ക്യാപ്റ്റന്‍), ടാമി ബ്യൂമോണ്ട്, ഹീതര്‍ നൈറ്റ്, നാറ്റ് സ്കൈവര്‍ ബ്രണ്ട് (ക്യാപ്റ്റന്‍), സോഫിയ ഡങ്ക്ലി, എമ്മ ലാംബ്, ആലീസ് കാപ്സി, ഷാര്‍ലറ്റ് ഡീന്‍, സോഫി എക്ലെസ്റ്റോണ്‍, ലിന്‍സി സ്മിത്ത്, ലോറന് ബെല്‍.
Sports
വിശാഖപട്ടണം: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് മൂന്നു വിക്കറ്റ് ജയം. ഇന്ത്യയുയർത്തിയ 331 റൺസ് വിജയലക്ഷ്യം ഏഴു വിക്കറ്റ് നഷ്ടത്തിൽ ആറു പന്തുകൾ ബാക്കിനിൽക്കെ ഓസീസ് മറികടന്നു.
സ്കോർ: ഇന്ത്യ 330/10 (48.5) ഓസ്ട്രേലിയ 331/7 (49). 107 പന്തില്‍ 142 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അലീസ ഹീലിയാണ് ഓസീസിന്റെ വിജയശിൽപ്പി. എല്ലിസ് പെറി ( 47*), അഷ്ലി ഗാര്‍ഡ്നര്‍ ( 45), ഫോബ് ലിച്ച്ഫീല്‍ഡ് ( 40) എന്നിവരുടെ ഇന്നിംഗ്സുകളും നിര്‍ണായകമായി.
മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കമാണ് ഓസീസിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഹീലി - ലിച്ച്ഫീല്‍ഡ് സഖ്യം 85 റണ്‍സ് ചേര്‍ത്തു. 15 ഓവറിൽ 100 ഉം 31 ഓവറിൽ 200 ഉം കടന്ന ഓസ്ട്രേലിയയെ വിറപ്പിക്കാൻ ഒരു ഘട്ടത്തിലും ഇന്ത്യയ്ക്കു സാധിച്ചില്ല.
ബെത് മൂണി (നാല്), അനബൈൽ സതർലൻഡ് (പൂജ്യം) എന്നിവരെ പുറത്താക്കി ഇന്ത്യൻ ബൗളർമാർ കളിയിലേക്കു തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും 52 പന്തിൽ 47 റൺസടിച്ചു പുറത്താകാതെനിന്ന എലിസ് പെറി കിം ഗാർത്തിനെയും കൂട്ടുപിടിച്ച് 49 ഓവറിൽ ഓസ്ട്രേലിയയ്ക്കായി വിജയറൺസ് കുറിച്ചു.
ഇന്ത്യയ്ക്കായി ശ്രീചരണി മൂന്നും അമൻജ്യോത് കൗറും ദീപ്തി ശർമയും രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയ്ക്കായി സ്മൃതി മന്ദാന (80), പ്രതിക റാവല്‍ (75) എന്നിവർ അർധസെഞ്ചുറ നേടി. ഓസ്ട്രേലിയക്ക് വേണ്ടി അന്നാബെല്‍ സതര്‍ലാന്റ് അഞ്ചും സോഫി മൊളിനെക്സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ലോകകപ്പില്‍ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. കഴിഞ്ഞ കളിയിൽ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ തോറ്റിരുന്നു. നാലു കളികളിൽ മൂന്നും വിജയിച്ച ഓസ്ട്രേലിയ ഏഴു പോയിന്റുമായി പട്ടികയിൽ ഒന്നാമതാണ്. രണ്ടു വീതം വിജയവും തോൽവിയുമുള്ള ഇന്ത്യയാകട്ടെ നാലു പോയിന്റുമായി നാലാം സ്ഥാനത്താണ്.