കാട്ടൂര്‍: ലോകകപ്പിന്റെ ഔദ്യോഗിക ഗാനവുമായി ലോകകപ്പ് ഫുട്ബോളിനെ വരവേറ്റ് കാട്ടൂരും. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ ആരവം ഉയര്‍ത്തി കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കട്ട്പോസ്റ്റ് ഷൂട്ടൗട്ട്, ലോകകപ്പ് പ്രവചന മത്സരം തുടങ്ങിയ പരിപാടികള്‍ അരങ്ങേറി. അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം അംബുജ രാജന്, പഞ്ചായത്തംഗം ജയ്ഹിന്ദ് രാജന്, ബാങ്ക് വൈസ് പ്രസിഡന്റ് പ്രമീള അശോകന്, ഇ.എല്‍. ജോസ്, എം.ജെ. റാഫി, മധുജ ഹരിദാസ്, പി.പി. ആന്റണി, കെ.ബി. ബൈജു, രാജന് കുരുമ്പേപറമ്പില്‍, രാജേഷ് കാട്ടിക്കോവില്‍, സ്മിത മനോജ്, മുഹമ്മദ് ഇക്ബാല്‍, ഷെറിന് തേര്‍മഠം, സി.ജെ. സജീഷ്, കെ. സതീഷ് എന്നിവര്‍ പ്രസംഗിച്ചു.
Tags : World Cup Nattuvishesham District News