x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ആ​വേ​ശം തോ​ൽ​പ്പാ​വ​ക്കൂ​ത്തി​ന്‍റെ നി​ഴ​ൽ​വെ​ളി​ച്ച​ത്തി​ലും


Published: June 17, 2026 01:40 AM IST | Updated: June 17, 2026 01:40 AM IST

ഒ​റ്റ​പ്പാ​ലം:​ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ആ​വേ​ശം ഏ​റ്റെ​ടു​ത്ത് തോ​ൽ​പ്പാ​വ​ക​ളും. ലോ​ക​മാ​കെ കാ​ൽ​പ​ന്തു​ക​ളി​യു​ടെ ല​ഹ​രി​യി​ൽ ആ​റാ​ടു​മ്പോ​ൾ നി​ഴ​ൽ​നാ​ട​ക​മാ​ടു​ന്ന പാ​വ​ക​ളും ഫു​ട്ബോ​ൾ ആ​വേ​ശം നെ​ഞ്ചി​ലേ​റ്റു​ക​യാ​ണ്.
പൈ​തൃ​ക ക​ലാ​രൂ​പ​മാ​യ തോ​ൽ​പ്പാ​വ​ക്കൂ​ത്തി​ലൂ​ടെ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ ആ​വേ​ശം ഒ​ട്ടും​ചോ​രാ​തെ അ​വ​ത​രി​പ്പി​ക്കു​ന്ന​തു കൂ​ന​ത്ത​റ തോ​ൽ​പ്പാ​വ​ക്കൂ​ത്ത് ക​ലാ​കേ​ന്ദ്ര​മാ​ണ്.

ലോ​ക​ക​പ്പി​ന്‍റെ ആ​വേ​ശ​വും കാ​യി​ക​മി​ക​വും പ​ര​മ്പ​രാ​ഗ​ത തോ​ൽ​പ്പാ​വ​ക​ൾ​വ​ഴി നി​ഴ​ൽ​വെ​ളി​ച്ച​ത്തി​ലൂ​ടെ ആ​വി​ഷ്ക​രി​ക്കു​ന്ന വീ​ഡി​യോ​യും ഇ​വ​ർ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

ക​ല​യും കാ​യി​ക​വും ത​മ്മി​ലു​ള്ള അ​പൂ​ർ​വ സം​ഗ​മ​മാ​യി മാ​റു​ക​യാ​ണ് ഈ ​തോ​ൽ​പ്പാ​വ​ക്കൂ​ത്ത്. പൈ​തൃ​ക ക​ലാ​രൂ​പ​ങ്ങ​ളെ പു​തി​യ ത​ല​മു​റ​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നും സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ളെ സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​ത്തോ​ടു​ചേ​ർ​ത്ത് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​മാ​യാ​ണ് ഈ ​സം​രം​ഭം രൂ​പം കൊ​ണ്ട​ത്.
ഈ ​പ്രോ​ജ​ക്ടി​ന്‍റെ സം​വി​ധാ​നം നി​ർ​വ​ഹി​ച്ച​ത് തോ​ൽ​പ്പാ​വ​ക്കൂ​ത്ത് ക​ല​യു​ടെ ആ​ചാ​ര്യ​നാ​യ പ​ത്മ​ശ്രീ രാ​മ​ച​ന്ദ്ര പു​ല​വ​രു​ടെ മ​ക​ൻ രാ​ജീ​വ് പു​ല​വ​രാ​ണ്.

തോ​ൽ​പ്പാ​വ​ക്കൂ​ത്ത് ക​ലാ​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ ഈ ​വീ​ഡി​യോ​യി​ൽ സം​ഘാം​ഗ​ങ്ങ​ളാ​യ വി​ജ​യ്, ആ​ദി​ത്യ, മ​നോ​ജ്, ലാ​ലു, അ​രു​ൺ, അ​ശ്വ​തി എ​ന്നി​വ​രു​മു​ണ്ട്. പ​ന്ത്ര​ണ്ടോ​ളം പാ​വ​ക​ൾ നി​ർ​മി​ച്ച് സി​നി​മാ​ട്ടോ​ഗ്രാ​ഫി​ക്സ്, എ​ഐ സാ​ധ്യ​ത​ക​ളു​പ​യോ​ഗി​ച്ചാ​ണ് തോ​ൽ​പ്പാ​വ​ക്കൂ​ത്ത് അ​ര​ങ്ങി​ലെ​ത്തി​ച്ച​ത്.

Tags : World Cup Nattuvishesham District News

Recent News

Corehub Up