കൂരാച്ചുണ്ട് പഞ്ചായത്ത് കുടുംബശ്രീ ഓണം വിപണന മേള പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്യുന്നു.
കൂരാച്ചുണ്ട്: കല്ലാനോട് സർവീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്ത കൂരാച്ചുണ്ടിൽ ആരംഭിച്ചു. ബാങ്ക് സെക്രട്ടറി ട്വിങ്കിൾ കെ. ചാണ്ടി ഉദ്ഘാടനം ചെയ്തു.
ബാങ്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് ഞാറുമ്മൽ, ഡയറക്ടർമാരായ ഡൊമിനിക് വെട്ടിക്കാട്ട്, ജോർജ് വള്ളിക്കാട്ടിൽ, സാജിത ചീനിക്കൽ, ജെറിൻ കുര്യക്കോസ്, എം.ടി. രാഘവൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കൂരാച്ചുണ്ട്: പഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള ഓണം വിപണന മേളക്ക് കൂരാച്ചുണ്ടിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്സൺ സുനിത ജോബ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീമ കുന്നുമ്മൽ മുഖ്യാതിഥിയായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കടലാശേരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ് അറയ്ക്കൽ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡാർളി ഏബ്രഹാം പുല്ലംകുന്നേൽ, പഞ്ചായത്തംഗം എൻ.ജെ. ആൻസമ്മ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.പി മനിൽകുമാർ, സിഡിഎസ് മെമ്പർ ഉഷ രവീന്ദ്രൻ, സിഡിഎസ് മെമ്പർമാരായ അനിത ജോൺസൺ, ഗീത ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കുടുംബശ്രീയുടെ 50 സ്റ്റാളുകളും കാർഷിക ഗ്രൂപ്പുകളുടെ 50 സ്റ്റാളുകളും വിപണന മേളയിലുണ്ട്. ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന മേള 21ന് സമാപിക്കും.
Tags : Nattuvishesham Local News Onam market