Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abu Dhabi

Middle East and Gulf

എ​ത്തി​ഹാ​ദ് എ​യ​ർ​വെ​യ്‌​സ് യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ ബാ​ഗേ​ജ് അ​ല​വ​ൻ​സും 1000 മൈ​ൽ​സ് പോ​യി​ന്‍റു​ക​ളും സൗ​ജ​ന്യം

അ​ബു​ദാ​ബി: എ​ത്തി​ഹാ​ദ് വി​മാ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ർ​ക്ക് ഇ​നി മു​ത​ൽ മൂ​ന്നു കി​ലോ വ​രെ അ​ധി​ക ബാ​ഗേ​ജ് സൗ​ജ​ന്യ​മാ​യി കൊ​ണ്ടു​പോ​കു​ന്ന​തി​ന് അ​വ​സ​രം ഒ​രു​ങ്ങി. അ​ബു​ദാ​ബി സി​റ്റി, മു​സ​ഫ, അ​ലൈ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മൊ​റാ​ഫി​ക്ക് സി​റ്റി ചെ​ക്ക് ഇ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ചെ​ക്ക് ഇ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്കാ​ണ് ടി​ക്ക​റ്റ് അ​നു​സ​രി​ച്ചു​ള്ള ബാ​ഗേ​ജ് അ​ല​വ​ൻ​സി​നു പു​റ​മെ മൂ​ന്നു കി​ലോ അ​ധി​ക ബാ​ഗേ​ജ് സൗ​ജ​ന്യ​മാ​യി കൊ​ണ്ടു​പോ​കു​ന്ന​തി​ന് അ​വ​സ​രം ല​ഭി​ക്കു​ക.

ഇ​തോ​ടോ​പ്പം എ​ത്തി​ഹാ​ദ് ഗ​സ്റ്റ് കാ​ർ​ഡു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് 1000 മൈ​ൽ​സ് പോ​യി​ന്‍റു​ക​ൾ അ​ധി​ക​മാ​യി ല​ഭി​ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഓ​ഗ​സ്റ്റ് 16 വ​രെ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് അ​ധി​ക ബാ​ഗേ​ജ് അ​ല​വ​ൻ​സ് ല​ഭി​ക്കു​ക.

അ​ബു​ദാ​ബി സി​റ്റി​യി​ൽ മി​ന ക്രൂ​സ് ടെ​ർ​മി​ന​ലി​ൽ 24 മ​ണി​ക്കൂ​റും മു​റൂ​ർ റോ​ഡി​ൽ മ​ദി​ന സാ​യി​ദ് ഷോ​പ്പിം​ഗ് മാ​ളി​ന് എ​തി​ർ വ​ശ​ത്തു​ള്ള എ​ത്തി​ഹാ​ദ് ഓ​ഫീ​സി​ൽ രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10 വ​രെ​യും സി​റ്റി ചെ​ക്ക് ഇ​ൻ സൗ​ക​ര്യം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

മു​സ​ഫ ഷാ​ബി​യ പ​തി​നൊ​ന്നി​ൽ രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10 വ​രെ​യും അ​ൽ​ഐ​നി​ൽ കു​വൈ​റ്റാ​റ്റ് ലു​ലു​മാ​ളി​ലു​മാ​ണ് സി​റ്റി ചെ​ക്ക് ഇ​ൻ സൗ​ക​ര്യ​മു​ള്ള​ത്. യാ​ത്ര​യ്ക്കു 24 മ​ണി​ക്കൂ​ർ മു​ത​ൽ നാ​ല് മ​ണി​ക്കൂ​ർ മു​ൻ​പ് വ​രെ സി​റ്റി ടെ​ർ​മി​ന​ലി​ൽ ചെ​ക്ക് ഇ​ൻ ചെ​യ്യാം.

ല​ഗേ​ജ് ഇ​വി​ടെ ന​ൽ​കി ബോ​ർ​ഡി​ങ് പാ​സു​മാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് നീ​ണ്ട ക്യൂ ​ഒ​ഴി​വാ​ക്കി സെ​ക്യൂ​രി​റ്റി പ​രി​ശോ​ധ​ന​ക്കാ​യി നേ​രി​ട്ട് പോ​കാ​വു​ന്ന​താ​ണ്. മു​തി​ർ​ന്ന​വ​ർ​ക്കു 35 ദി​ർ​ഹം, കു​ട്ടി​ക​ൾ​ക്ക് 25 ദി​ർ​ഹം, ര​ണ്ട് വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്കു 15 ദി​ർ​ഹം എ​ന്നി​ങ്ങ​നെ​യാ​ണ് സേ​വ​ന നി​ര​ക്ക്.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ തി​ര​ക്ക് കു​റ​ക്കു​ന്ന​തി​നും യാ​ത്ര​ക്കാ​ർ​ക്ക് ആ​യാ​സ​ര​ഹി​ത​മാ​യി യാ​ത്രാ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് സി​റ്റി ചെ​ക്-​ഇ​ൻ സേ​വ​നം ന​ട​പ്പി​ലാ​ക്കി​യി​രി​ക്കു​ന്ന​തു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.morafiq.ae

NRI

വീ​ട്ട​ക​ങ്ങ​ളാ​യി​രി​ക്കും മ​ത​നി​ര​പേ​ക്ഷ​കേ​ര​ള​ത്തി​ന്‍റെ ഭാ​വി നി​ർ​ണ​യി​ക്കു​ക: അ​ഡ്വ. ഹ​രീ​ഷ് വാ​സു​ദേ​വ​ൻ

അ​ബു​ദാ​ബി: രാ​ഷ്ട്രീ​യ​മാ​യി എ​ന്തെ​ല്ലാം അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​മ്പോ​ഴും മ​ത​പ​ര​മാ​യ ആ​ഘോ​ഷ​ങ്ങ​ൾ ഒ​രു​മി​ച്ചാ​ഘോ​ഷി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് വ​ർ​ഗീ​യ സം​ഘ​ർ​ഷ​ങ്ങ​ളും സം​ഘ​ട്ട​ന​ങ്ങ​ളു​മി​ല്ലാ​ത്ത പ്ര​ദേ​ശ​മാ​യി കേ​ര​ളം മാ​റി​യ​തെ​ന്ന് അ​ഡ്വ. ഹ​രീ​ഷ് വാ​സു​ദേ​വ​ൻ.

കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റും മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച കേ​ര​ള​പ്പി​റ​വി​ദി​നാ​ഘോ​ഷ​വും സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ അ​ടി​ത്ത​റ സു​ശ​ക്ത​മാ​യ​തു​കൊ​ണ്ടാ​ണ് കേ​ര​ള​ത്തി​ൽ എ​ത്ര​ശ്ര​മി​ച്ചി​ട്ടും വ​ർ​ഗീ​യ​ത വേ​ര് പി​ടി​ക്കാ​ത്ത​ത്. ശ്രീ​നാ​രാ​യ​ണ​ഗു​രു​വും അ​യ്യ​ൻ​കാ​ളി​യും സ​ഹോ​ദ​ര​ന​യ്യ​പ്പ​നും വ​ക്കം മൊ​യ്തു മൗ​ല​വി​യും കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് ച​വ​റ​യും അ​ബ്ദു​റ​ഹി​മാ​ൻ സാ​ഹി​ബും ഇ​എം​എ​സും തു​ട​ങ്ങി എ​ണ്ണ​മ​റ്റ ന​വോ​ഥാ​ന​നാ​യ​ക​ർ ഉ​ഴു​തു​മ​റി​ച്ച ഭൂ​മി​ക​യി​ൽ അ​ത്ര​പെ​ട്ടെ​ന്നൊ​ന്നും വ​ർ​ഗീ​യ​ത വേ​ര് പി​ടി​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് ടി. ​കെ. മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ ആ​മ്പ​ൽ വി​ദ്യാ​ർ​ഥി​നി സാ​മി​യ സു​രേ​ഷ് ചൊ​ല്ലി​ക്കൊ​ടു​ത്ത, എം. ​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ ര​ചി​ച്ച ഭാ​ഷാ​പ്ര​തി​ജ്ഞ സ​ദ​സ് ഏ​റ്റു​ചൊ​ല്ലി. മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സ​ഫ​റു​ള്ള പാ​ല​പ്പെ​ട്ടി മ​ല​യാ​ളം മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. സു​രേ​ഷ്‌​കു​മാ​ർ, ലോ​ക കേ​ര​ള സ​ഭാം​ഗം അ​ഡ്വ. അ​ൻ​സാ​രി സൈ​നു​ദ്ദീ​ൻ, മ​ല​യാ​ളം മി​ഷ​ൻ യു​എ​ഇ കോ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ​ൽ. ഗോ​പി, അ​ബു​ദാ​ബി ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ എ.​കെ. ബീ​രാ​ൻ​കു​ട്ടി, ശ​ക്തി തി​യ​റ്റേ​ഴ്‌​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. ബ​ഷീ​ർ, യു​വ​ക​ലാ​സാ​ഹി​തി പ്ര​സി​ഡ​ന്‍റ് രാ​ഗേ​ഷ് ന​മ്പ്യാ​ർ, ഫ്ര​ണ്ട്സ് ഓ​ഫ് എ​ഡി​എം​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നൂ​പ ബാ​ന​ർ​ജി, സെ​ന്‍റ​ർ വ​നി​താ​വി​ഭാ​ഗം ക​ൺ​വീ​ന​ർ ആ​തി​ര നാ​യ​ർ, ബാ​ല​വേ​ദി പ്ര​സി​ഡ​ന്‍റ് ഫാ​ദി​ൽ ഷ​ഹീ​ർ, സെ​ക്ര​ട്ട​റി റാ​ഹേ​ൽ എ​റി​ക് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​ർ പു​റ​ത്തി​റ​ക്കി​യ ഡ​യ​റി​യു​ടെ പ്ര​കാ​ശ​നം യു​എ​ഇ ചാ​പ്റ്റ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​എ​ൽ ഗോ​പി അ​ഡ്വ. ഹ​രീ​ഷ് വാ​സു​ദേ​വ​നു ന​ൽ​കി നി​ർ​വ​ഹി​ച്ചു.

മ​ല​യാ​ളം മി​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന സു​ഗ​താ​ഞ്ജ​ലി ആ​ഗോ​ള​ത​ല കാ​വ്യാ​ലാ​പ​ന​മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ചാ​പ്റ്റ​ർ​ത​ല മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ട്രോ​ഫി​ക​ളും പ്ര​സ്തു​ത വേ​ദി​യി​ൽ വ​ച്ച് വി​ത​ര​ണം ചെ​യ്തു.

Latest News

Corehub Up