x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെതന്യാഹു വീണ്ടും അബുദാബിയിലെത്തി; അതീവരഹസ്യ സന്ദർശനം ഹമാസ് ഭീകരാക്രമണത്തെക്കുറിച്ച് യുഎഇ പ്രസിഡന്‍റ് മുന്നറിയിപ്പു നല്കിയെന്ന വാർത്തയ്ക്കു പിന്നാലെ

വെബ് ഡെസ്ക്
Published: September 28, 2026 05:56 PM IST | Updated: September 28, 2026 05:56 PM IST

ടെൽ അവീവ്: ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെനത്യാഹു അതീവരഹസ്യമായി ഞായറാഴ്ച പുലർച്ചെ അബുദാബിയിലെത്തി യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.

സ്വകാര്യ വിമാനത്തിലായിരുന്നു നെതന്യാഹുവിന്‍റെ യാത്ര. ഈവർഷമാദ്യം ഇറാനുമായുള്ള യുദ്ധത്തിനിടെ യുഎഇ സന്ദർശിക്കാനും ഇതേ വിമാനമാണ് നെതന്യാഹു ഉപയോഗിച്ചത്.

ടെൽ അവീവിലെ ബെൻ ഗുരിയൻ വിമാനത്താവളത്തിൽനിന്ന് ഞായറാഴ്ച രാത്രി പന്ത്രണ്ടിനുശേഷം ഉയർന്ന നെതന്യാഹുവിന്‍റെ വിമാനം പുലർച്ചെ 3.10ന് അബുദാബിയിൽ ഇറങ്ങി. നാലു മണിക്കൂർ അബുദാബിയിൽ ചെലവഴിച്ചതിനുശേഷം മടങ്ങിയ നെതന്യാഹു വൈകിട്ട് 7.10ന് ഇസ്രയേലിൽ തിരിച്ചെത്തിയെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

നെതന്യാഹുവിന്‍റെ സന്ദർശന ഉദ്ദേശ്യമോ, ചർച്ചാ വിഷയങ്ങളോ പുറത്തുവന്നിട്ടില്ല.

2023 ഒക്‌ടോബർ ഏഴിലെ ഹമാസ് ഭീകരാക്രമണത്തെക്കുറിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യിദ് ഒരാഴ്ച മുന്പേ നെതന്യാഹുവിന് മുന്നറിയിപ്പു നല്കിയിരുന്നുവെന്ന് ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് സന്ദർശനമെന്നതു ശ്രദ്ധേയം. നെതന്യാഹു ഈ വിവരം ഇസ്രേലി ഇന്‍റലിജൻസിനോ പട്ടാളത്തിനോ കൈമാറിയില്ലെന്നും റിപ്പോർട്ടിൽ ആരോപിക്കപ്പെട്ടു.

പാർലമെന്‍റ് അടുത്തിരിക്കേ വന്ന പത്രവാർത്ത നെതന്യാഹുവിന് തിരിച്ചടിയായേക്കാം. വാർത്ത നിഷേധിച്ച നെതന്യാഹു മാധ്യമസ്ഥാപനത്തിനെതിരേ കേസ് കൊടുക്കുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്.

ഗൾഫ് യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് യുഎഇയും ഇസ്രേയും തമ്മിൽ കൂടുതൽ അടുത്തത്. യുഎസ്-ഇസ്രേലി ആക്രമണങ്ങൾക്കു മറുപടിയായി ഇറാൻ യുഎഇയിൽ തിരിച്ചടി നല്കിയിരുന്നു. ട്രംപിന്‍റെ ഒന്നാം ഭരണകാലത്ത് 2020ൽ ഉണ്ടാക്കിയ ഏബ്രഹാം ഉടന്പടി പ്രകാരമാണ് യുഎഇ ഇസ്രയേലുമായി നയന്ത്രബന്ധം ആരംഭിക്കുന്നത്.

 

Tags : Israel Netanyahu Abu Dhabi UAE

Recent News

Corehub Up