Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Baseless

വോ​ട്ട് ചോ​രി ആ​രോ​പ​ണം; രാ​ഷ്ട്ര​പ​തി യോ​ജി​ച്ചെ​ന്ന വാ​ദം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് രാ​ഷ്ട്ര​പ​തി ഭ​വ​ൻ 

ന്യൂ​ഡ​ൽ​ഹി: വോ​ട്ട് ചോ​രി ആ​രോ​പ​ണ​ത്തോ​ട് രാ​ഷ്ട്ര​പ​തി യോ​ജി​ച്ചെ​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വാ​ദം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് രാ​ഷ്ട്ര​പ​തി ഭ​വ​ൻ വൃ​ത്ത​ങ്ങ​ൾ. രാ​ഷ്ട്ര​പ​തി അ​ത്ത​ര​ത്തി​ൽ ഒ​രു പ​രാ​മ​ർ​ശ​വും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് വി​ശ​ദീ​ക​ണം. വോ​ട്ടു​ചോ​രി ആ​രോ​പ​ണ​ങ്ങ​ൾ രാ​ഷ്ട്ര​പ​തി ത​ള്ളി​ക്ക​ള​യാ​ത്ത​ത് ത​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി എ​ന്നാ​ണ് രാ​ഹു​ൽ പ​റ​ഞ്ഞ​ത്.


മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ അ​ടി​യ​ന്ത​ര​മാ​യി പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യാ സ​ഖ്യ നേ​താ​ക്ക​ൾ രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വി​നെ ക​ണ്ട് നി​വേ​ദ​നം ന​ൽ​കി. പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ മ​മ​താ ബാ​ന​ർ​ജി, സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി, ഒ​മ​ർ അ​ബ്ദു​ള്ള തു​ട​ങ്ങി​യ പ്ര​മു​ഖ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ​ല്ലാം പ്ര​തി​നി​ധി സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. 


പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും അ​മി​ത് ഷാ​യും ഗ്യാ​നേ​ഷ് കു​മാ​റും ചേ​ർ​ന്ന് 'വോ​ട്ട് ചോ​രി' (വോ​ട്ട് ത​ട്ടി​പ്പ്) ന​ട​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​മ​ട​ങ്ങി​യ മെ​മ്മോ​റാ​ണ്ട​മാ​ണ് നേ​താ​ക്ക​ൾ രാ​ഷ്ട്ര​പ​തി​ക്ക് കൈ​മാ​റി​യ​ത്.


കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ച്ച രാ​ഹു​ൽ ഗാ​ന്ധി, രാ​ഷ്ട്ര​പ​തി​യു​ടെ പ്ര​തി​ക​ര​ണം അ​വി​ശ്വ​സ​നീ​യ​വും അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​തു​മാ​യി​രു​ന്നു എ​ന്ന് വ്യ​ക്ത​മാ​ക്കി. ത​ങ്ങ​ൾ ഉ​ന്ന​യി​ച്ച വോ​ട്ട് ത​ട്ടി​പ്പ് ആ​രോ​പ​ണ​ങ്ങ​ളെ​യോ വാ​ദ​ങ്ങ​ളെ​യോ രാ​ഷ്ട്ര​പ​തി നി​ഷേ​ധി​ച്ചി​ല്ലെ​ന്നും എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​നു​ഭാ​വ​പൂ​ർ​വ്വം കേ​ട്ടി​രു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 


പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ൾ ശ്ര​ദ്ധ​യോ​ടെ കേ​ട്ട രാ​ഷ്ട്ര​പ​തി കാ​ര്യം പ​രി​ശോ​ധി​ക്കാ​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യ​താ​യി മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും അ​റി​യി​ച്ചു. രാ​ജ്യ​ത്ത് ഇ ​വി എം ​പൂ​ർ​ണ്ണ​മാ​യും ഒ​ഴി​വാ​ക്കി ബാ​ല​റ്റ് പേ​പ്പ​റി​ലേ​ക്ക് തി​രി​ച്ചു​പോ​ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ചേ​ർ​ന്ന് ജ​നാ​ധി​പ​ത്യ​ത്തെ ത​ക​ർ​ക്കു​ക​യാ​ണെ​ന്നും സ​ഖ്യ​നേ​താ​ക്ക​ൾ രാ​ഷ്ട്ര​പ​തി​യെ ധ​രി​പ്പി​ച്ചു. വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ടും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ടും റി​പ്പോ​ർ​ട്ട് തേ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​യും രാ​ഷ്ട്ര​പ​തി​യു​ടെ പോ​സി​റ്റീ​വാ​യ നി​ല​പാ​ടി​നെ പ്ര​തീ​ക്ഷ​യോ​ടെ കാ​ണു​ന്നു​വെ​ന്നും മ​മ​താ ബാ​ന​ർ​ജി​യും കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

പ​ലി​ശ മോ​ഷ്‌ടിച്ചെ​ന്ന ആ​രോ​പ​ണം വ​സ്‌​തു​താവി​രു​ദ്ധം: ഡി​വൈ​എ​ഫ്‌​ഐ

കോ​​​ഴി​​​ക്കോ​​​ട്: വ​​​യ​​​നാ​​​ട് പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​നാ​​​യി ഡി​​​വൈ​​​എ​​​ഫ്‌​​​ഐ സ​​​മാ​​​ഹ​​​രി​​​ച്ച ഫ​​​ണ്ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കോ​​​ണ്‍​ഗ്ര​​​സ് ഉ​​​ന്ന​​​യി​​​ക്കു​​​ന്ന ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍​ക്കെ​​​തി​​​രേ മ​​​റു​​​പ​​​ടി​​​യു​​​മാ​​​യി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​വ​​​സീ​​​ഫ്.

സം​​​ഘ​​​ട​​​ന ഇ​​​രു​​​പ​​​ത് കോ​​​ടി സ​​​മാ​​​ഹ​​​രി​​​ച്ച​​​താ​​​യും ഇ​​​തി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ള്‍ സു​​​താ​​​ര്യ​​​മാ​​​ണെ​​​ന്നും വ​​​സീ​​​ഫ് വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി. ഡി​​​വൈ​​​എ​​​ഫ്ഐ ജ​​​ന​​​ങ്ങ​​​ളു​​​ടെ കൈ​​​യി​​​ൽ​​​നി​​​ന്ന് നേ​​​രി​​​ട്ട് പ​​​ണം പി​​​രി​​​ച്ചി​​​ട്ടി​​​ല്ല. പ​​​ക​​​രം വി​​​വി​​​ധ ച​​​ല​​​ഞ്ചു​​​ക​​​ൾ വ​​​ഴി​​​യാ​​​ണ് തു​​​ക ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ഇ​​​തി​​​നാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പേ​​​ട്ട​​​യി​​​ലെ കാ​​​ന​​​റാ ബാ​​​ങ്കി​​​ൽ പ്ര​​​ത്യേ​​​ക അ​​​ക്കൗ​​​ണ്ട് തു​​​റ​​​ന്നാ​​​ണ് പ​​​ണം നി​​​ക്ഷേ​​​പി​​​ച്ച​​​ത്. ഇ​​​തി​​​ന്‍റെ തെ​​​ളി​​​വാ​​​യി 266 പേ​​​ജു​​​ക​​​ളു​​​ള്ള ബാ​​​ങ്ക് സ്റ്റേ​​​റ്റ്‌​​​മെ​​​ന്‍റ് ത​​​ങ്ങ​​​ളു​​​ടെ കൈ​​​വ​​​ശ​​​മു​​​ണ്ടെ​​​ന്നും ഏ​​​ത് അ​​​ന്വേ​​​ഷ​​​ണ​​​ത്തെ​​​യും നേ​​​രി​​​ടാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ നി​​​ന്നു​​മാ​​​ത്രം മൂ​​​ന്ന് കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​​പ ല​​​ഭി​​​ച്ച​​​താ​​​യും ഇ​​​തി​​​ൽ ത​​​ല​​​ശേ​​​രി ബ്ലോ​​​ക്ക് ക​​​മ്മി​​​റ്റി മാ​​​ത്രം 47 ല​​​ക്ഷ​​​ത്തോ​​​ളം രൂ​​​പ സ​​​മാ​​​ഹ​​​രി​​​ച്ച​​​താ​​​യും അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ പ​​​ണ​​​പ്പി​​​രി​​​വി​​​ൽ വ​​​ലി​​​യ ദു​​​രൂ​​​ഹ​​​ത​​​യു​​​ണ്ടെ​​​ന്നും യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സി​​​നെ​​​പ്പോ​​​ലെ പ​​​ണം മു​​​ക്കു​​​ന്ന ശീ​​​ലം ഡി​​​വൈ​​​എ​​​ഫ്ഐ​​​ക്കി​​​ല്ലെ​​​ന്നും വ​​​സീ​​​ഫ് പ​​​രി​​​ഹ​​​സി​​​ച്ചു. ര​​​ണ്ട് വ​​​ർ​​​ഷ​​​ത്തി​​​നു​​ശേ​​​ഷ​​​മാ​​​ണ് കോ​​​ൺ​​​ഗ്ര​​​സ് ത​​​ങ്ങ​​​ളു​​​ടെ ക​​​ണ​​​ക്കു​​​ക​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ട​​​തെ​​​ന്നും എം.​​​എ​​​ൻ. കാ​​​ര​​​ശേ​​​രി​​​യെ​​​പ്പോ​​​ലു​​​ള്ള​​​വ​​​ർ​​ക്കു​​പോ​​​ലും കോ​​​ൺ​​​ഗ്ര​​​സി​​​നെ​​​തി​​​രേ സം​​​സാ​​​രി​​​ക്കേ​​​ണ്ടി വ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു​​​ള്ള​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

ത​​​ങ്ങ​​​ൾ പി​​​രി​​​ച്ച​​​തി​​​ന്‍റെ നാ​​​ലി​​​ലൊ​​​ന്നു​​പോ​​​ലും സ​​​മാ​​​ഹ​​​രി​​​ക്കാ​​​ൻ കോ​​​ൺ​​​ഗ്ര​​​സി​​​ന് സാ​​​ധി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും പ​​​ലി​​​ശ മോ​​​ഷ്‌​​ടി​​​ച്ചു എ​​​ന്നൊ​​​ക്കെ​​​യു​​​ള്ള ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ വ​​​സ്‌​​​തു​​​താ​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന് ആ​​​ളെ അ​​​യ​​​ച്ച് ത​​​ങ്ങ​​​ളു​​​ടെ രേ​​​ഖ​​​ക​​​ൾ എ​​​പ്പോ​​​ൾ വേ​​​ണ​​​മെ​​​ങ്കി​​​ലും പ​​​രി​​​ശോ​​​ധി​​​ക്കാ​​​വു​​​ന്ന​​​താ​​​ണെ​​​ന്നും വസീഫ് വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

മുഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടേ​​​​​ത് അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ര​​​​​ഹി​​​​​ത​​​​​ ആ​​​​​രോ​​​​​പ​​​​​ണം; കണക്കുകൾ നിരത്തി കെപിസിസി പ്രസിഡന്‍റ്

ഇ​​​​​രി​​​​​ട്ടി: വ​​​​​യ​​​​​നാ​​​​​ട് ദു​​​​​രി​​​​​ത ബാ​​​​​ധി​​​​​ത​​​​​ർ​​​​​ക്ക് വീ​​​​​ട് നി​​​​​ർ​​​​​മി​​​​​ക്കാ​​​​​ൻ കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ന് ല​​​​​ഭി​​​​​ച്ച ഫ​​​​​ണ്ടി​​​​​ന്‍റെ ക​​​​​ണ​​​​​ക്കു​​​​​മാ​​​​​യി കെ​​​​​പി​​​​​സി​​​​​സി പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് സ​​​​​ണ്ണി ജോ​​​​​സ​​​​​ഫ്. ഫ​​​​​ണ്ട് സ​​​​​മാ​​​​​ഹ​​​​​ര​​​​​ണ​​​​​ത്തി​​​​​ലൂ​​​​​ടെ കെ​​​​​പി​​​​​സി​​​​​സി​​​​​ക്ക് ല​​​​​ഭി​​​​​ച്ച​​​​​ത് 5,38,21,632 രൂ​​​​​പ​​​​​യാ​​​​​ണെ​​​​​ന്ന് സ​​​​​ണ്ണി ജോ​​​​​സ​​​​​ഫ് പ​​​​​ത്ര​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ പ​​​​​റ​​​​​ഞ്ഞു.

കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ന്‍റെ ഭ​​​​​വ​​​​​ന നി​​​​​ർ​​​​​മാ​​​​​ണ ഫ​​​​​ണ്ടു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ന​​​​​ട​​​​​ത്തി​​​​​യ​​​​​ത് അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ര​​​​​ഹി​​​​​ത​​​​​മാ​​​​​യ ആ​​​​​രോ​​​​​പ​​​​​ണ​​​​​മാ​​​​​ണ്. പ്ര​​​​​തി​​​​​പ​​​​​ക്ഷ നേ​​​​​താ​​​​​വി​​​​​ന്‍റെ​​​​​യും കെ​​​​​പി​​​​​സി​​​​​സി പ്ര​​​​​സി​​​​​ഡ​​​​​ന്‍റി​​​​​ന്‍റെ​​​​​യും ജോ​​​​​യി​​​​​ന്‍റ് അ​​​​​ക്കൗ​​​​​ണ്ടി​​​​​ലേ​​​​​ക്കാ​​​​​ണ് പ​​​​​ണം ല​​​​​ഭി​​​​​ച്ച​​​​​ത്.

വ​​​​​യ​​​​​നാ​​​​​ട്ടി​​​​​ൽ വീ​​​​​ട് നി​​​​​ർ​​​​​മി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് ഭൂ​​​​​മി കി​​​​​ട്ടു​​​​​ന്ന​​​​​തി​​​​​ന് വ​​​​​ലി​​​​​യ കാ​​​​​ല​​​​​താ​​​​​മ​​​​​സ​​​​​മു​​​​​ണ്ടാ​​​​​യി. തോ​​​​​ട്ടം ഭൂ​​​​​മി സ​​​​​ർ​​​​​ക്കാ​​​​​ർ ഏ​​​​​റ്റെ​​​​​ടു​​​​​ത്ത് ന​​​​​ൽ​​​​​കേ​​​​​ണ്ട​​​​​താ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, സ​​​​​ർ​​​​​ക്കാ​​​​​ർ അ​​​​​തി​​​​​ന് ത​​​​​യാ​​​​​റാ​​​​​കാ​​​​​തി​​​​​രു​​​​​ന്ന​​​​​പ്പോ​​​​​ൾ സ്വ​​​​​കാ​​​​​ര്യ വ്യ​​​​​ക്തി​​​​​ക​​​​​ളി​​​​​ൽനി​​​​​ന്നാ​​​​​ണ് ഭൂ​​​​​മി വാ​​​​​ങ്ങി​​​​​യ​​​​​ത്.

ര​​​​​ണ്ട് ഘ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി അ​​​​​ഞ്ചേ​​​​​ക്ക​​​​​ർ നാ​​​​​ല്പ​​​​​ത്തി​​​​​ര​​​​​ണ്ട​​​​​ര സെ​​​​​ന്‍റ് കോ​​​​​ൺ​​​​​ഗ്ര​​​​​സ് പ​​​​​ണം ന​​​​​ൽ​​​​​കി വാ​​​​​ങ്ങി. ആ​​​​​ദ്യ​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ മൂ​​​​​ന്നേ​​​​​ക്ക​​​​​ർ ഇ​​​​​രു​​​​​പ​​​​​ത്തി​​​​​നാ​​​​​ല​​​​​ര സെ​​​​​ന്‍റി​​​​​ന് 3,68,36,388 രൂ​​​​​പ​​​​​യും ര​​​​​ണ്ടാം​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ ര​​​​​ണ്ടേ​​​​​ക്ക​​​​​ർ പ​​​​​തി​​​​​നെ​​​​​ട്ട​​​​​ര സെ​​​​​ന്‍റ് വാ​​​​​ങ്ങു​​​​​ന്ന​​​​​തി​​​​​ന് 2,50, 30, 272 രൂ​​​​​പ​​​​​യും കെ​​​​​പി​​​​​സി​​​​​സി ന​​​​​ൽ​​​​​കി.

യൂ​​​​​ത്ത് കോ​​​​​ൺ​​​​​ഗ്ര​​​​​സ് ന​​​​​ട​​​​​ത്തി​​​​​യ ഫ​​​​​ണ്ട് സ​​​​​മാ​​​​​ഹ​​​​​ര​​​​​ണ​​​​​ത്തി​​​​​ൽ ല​​​​​ഭി​​​​​ച്ച 1.05 കോ​​​​​ടി കെ​​​​​പി​​​​​സി​​​​​സി​​​​​ക്ക് കൈ​​​​​മാ​​​​​റി​​​​​യി​​​​​രു​​​​​ന്നു. ഈ ​​​​​ര​​​​​ണ്ട് തു​​​​​ക​​​​​യും തി​​​​​ക​​​​​യാ​​​​​തെ വ​​​​​ന്ന​​​​​പ്പോ​​​​​ൾ കെ​​​​​പി​​​​​സി​​​​​സി​​​​​യു​​​​​ടെ ത​​​​​ന​​​​​ത് ഫ​​​​​ണ്ടി​​​​​ൽ​​​​​നി​​​​​ന്ന് 97,51,212 രൂ​​​​​പ​​​​​യും വി​​​​​നി​​​​​യോ​​​​​ഗി​​​​​ച്ചു.

ക​​​​​ണ്ടെ​​​​​ത്തി​​​​​യ ഭൂ​​​​​മി​​​​​യു​​​​​ടെ ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ൻ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കാ​​​​​ൻ 73,90,958 രൂ​​​​​പ കൂ​​​​​ടി വേ​​​​​ണം. ഭൂ​​​​​മി​​​​​യെ​​​​​ല്ലാം ല​​​​​ഭ്യ​​​​​മാ​​​​​യാ​​​​​ൽ കെ​​​​​പി​​​​​സി​​​​​സി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച വീ​​​​​ട് രാ​​​​​ഹു​​​​​ൽ​​ ഗാ​​​​​ന്ധി​​​​​യും പ്രി​​​​​യ​​​​​ങ്ക​​ ഗാ​​​​​ന്ധി​​​​​യും ചേ​​​​​ർ​​​​​ന്ന് എ​​​​​ഐ​​​​​സി​​​​​സി​​​​​യു​​​​​ടെ​​​​​യും കെ​​​​​പി​​​​​സി​​​​​സി​​​​​യു​​​​​ടെ​​​​​യും പ​​​​​ങ്കാ​​​​​ളി​​​​​ത്ത​​​​​ത്തോ​​​​​ടെ നി​​​​​ർ​​​​​മി​​​​​ച്ച് ന​​​​​ൽ​​​​​കും.

വ​​​​​സ്തു​​​​​ത​​​​​ക​​​​​ൾ ഇ​​​​​താ​​​​​യി​​​​​രി​​​​​ക്കെ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ഉ​​​​​ൾ​​​​​പ്പെ​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ര​​​​​ഹി​​​​​ത​​​​​മാ​​​​​യ ആ​​​​​രോ​​​​​പ​​​​​ണ​​​​​ങ്ങ​​​​​ൾ ഉ​​​​​ന്ന​​​​​യി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. പാ​​​​​ർ​​​​​ട്ടി ഫ​​​​​ണ്ടും ര​​​​​ക്ത​​​​​സാ​​​​​ക്ഷി ഫ​​​​​ണ്ടും ക​​​​​ട്ട​​​​​വ​​​​​രെ​​​​​യും അ​​​​​യ്യ​​​​​പ്പ​​​​​ന്‍റെ സ്വ​​​​​ർ​​​​​ണം കൊ​​​​​ള്ള​​​​​യ​​​​​ടി​​​​​ച്ച​​​​​വ​​​​​രെ​​​​​യും സം​​​​​ര​​​​​ക്ഷി​​​​​ക്കു​​​​​ന്ന സി​​​​​പി​​​​​എ​​​​​മ്മും അ​​​​​തി​​​​​ന്‍റെ മു​​​​​ഖ്യ​​​​​ന്ത്രി​​​​​യും വി​​​​​ല​​​​​കു​​​​​റ​​​​​ഞ്ഞ ആ​​​​​രോ​​​​​പ​​​​​ണ​​​​​ങ്ങ​​​​​ളാ​​​​​ണ് കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​നെ​​​​​തി​​​​​രേ ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത്.

ദു​​​​​ര​​​​​ന്ത സ​​​​​മ​​​​​യ​​​​​ത്ത് സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നൊ​​​​​പ്പം തോ​​​​​ളോ​​​​​ടു തോ​​​​​ൾ ചേ​​​​​ർ​​​​​ന്ന് പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ച​​​​​വ​​​​​രാ​​​​​ണ് കോ​​​​​ൺ​​​​​ഗ്ര​​​​​സു​​​​​കാ​​​​​ർ. കോ​​​​​ൺ​​​​​ഗ്ര​​​​​സ് ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ലു​​​​​ള്ള ജി​​​​​ല്ലാ പ​​​​​ഞ്ചാ​​​​​യ​​​​​ത്തും ഗ്രാ​​​​​മ​​​​​പ​​​​​ഞ്ചാ​​​​​യ​​​​​ത്തും സ്ഥ​​​​​ലം എം​​​​​എ​​​​​ൽ​​​​​എ​​​​​യും ന​​​​​ട​​​​​ത്തി​​​​​യ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക​​​​​റി​​​​​യാം. എ​​​​​ന്നി​​​​​ട്ടും ദു​​​​​രി​​​​​ത ബാ​​​​​ധി​​​​​ത​​​​​ർ​​​​​ക്ക് വാ​​​​​ങ്ങി​​​​​യ ഭൂ​​​​​മി​​​​​യെ സ​​​​​മ​​​​​ര​​​​​ഭൂ​​​​​മി​​​​​യാ​​​​​ക്കാ​​​​​നു​​​​​ള്ള ശ്ര​​​​​മ​​​​​മാ​​​​​ണ് ഡി​​​​​വൈ​​​​​എ​​​​​ഫ്ഐ​​​​​യു​​​​​ടെ​​​​​യും സി​​​​​പി​​​​​എ​​​​​മ്മി​​​​​ന്‍റെ​​​​​യും ഭാ​​​​​ഗ​​​​​ത്തു​​​​​നി​​​​​ന്ന് ഉ​​​​​ണ്ടാ​​​​​യ​​​​​ത്.

വ​​​​​യ​​​​​നാ​​​​​ട് ദു​​​​​രി​​​​​ത ബാ​​​​​ധി​​​​​ത​​​​​ർ​​​​​ക്കു​​​​​ള്ള ഭ​​​​​വ​​​​​ന​​​​​നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​ന്‍റേ​​​​​തു​​​​​ൾ​​​​​പ്പെ​​​​​ടെ എ​​​​​ല്ലാ കാ​​​​​ര്യ​​​​​ങ്ങ​​​​​ളും തു​​​​​റ​​​​​ന്ന സം​​​​​വാ​​​​​ദ​​​​​ത്തി​​​​​ന് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യെ വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ച്ചി​​​​​ട്ടും അ​​​​​ത് ഏ​​​​​റ്റെ​​​​​ടു​​​​​ക്കാ​​​​​നു​​​​​ള്ള ധൈ​​​​​ര്യം കാ​​​​​ണി​​​​​ക്കാ​​​​​തെ ഉ​​​​​ത്ത​​​​​രം മു​​​​​ട്ടു​​​​​മ്പോ​​​​​ൾ കൊ​​​​​ഞ്ഞ​​​​​നം കു​​​​​ത്തു​​​​​ന്ന സ​​​​​മീ​​​​​പ​​​​​ന​​​​​മാ​​​​​ണ് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യി​​​​​ൽ​​​നി​​​​​ന്ന് ഉ​​​​​ണ്ടാ​​​​​കു​​​​​ന്ന​​​​​ത്.

ക​​​​​ണ്ണൂ​​​​​രി​​​​​ൽ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് നീ​​​​​തി​​​​​പൂ​​​​​ർ​​​​​വ​​​​​മാ​​​​​ക്കാ​​​​​ൻ കേ​​​​​ന്ദ്ര- സം​​​​​സ്ഥാ​​​​​ന തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ക​​​​​മ്മീ​​​​​ഷ​​​​​ണ​​​​​ർ​​​​​മാ​​​​​ർ ഇ​​​​​ട​​​​​പെ​​​​​ട​​​​​ണ​​​​​മെ​​​​​ന്നും കെ​​​​​പി​​​​​സി​​​​​സി പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു. ജി​​​​​ല്ലാ ക​​​​​ള​​​​​ക്‌​​​​​ട​​​​​ർ ഓ​​​​​ഫീ​​​​​സ​​​​​ർ ഭ​​​​​ര​​​​​ണ​​​​​ക്ഷി​​​​​യു​​​​​ടെ ഏ​​​​​ജ​​​​​ന്‍റാ​​​​​യി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കാ​​​​​ൻ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കി​​​​​ല്ലെ​​​​​ന്നും കെ​​​​​പി​​​​​സി​​​​​സി പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് വാ​​​​​ർ​​​​​ത്താ സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ പ​​​​​റ​​​​​ഞ്ഞു.

National

എപ്സ്റ്റീൻ: ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ഹർദീപ് സിംഗ് പുരി

ന്യൂ​​​ഡ​​​ൽ​​​ഹി: കു​​​പ്ര​​​സി​​​ദ്ധ ലൈം​​​ഗി​​​ക കു​​​റ്റ​​​വാ​​​ളി ജെ​​​ഫ്രി എ​​​പ്സ്റ്റീ​​​നു​​​മാ​​​യി ത​​​നി​​​ക്കു ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന ലോ​​​ക്സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മെ​​​ന്നു കേ​​​ന്ദ്ര​​​മ​​​ന്ത്രി ഹ​​​ർ​​​ദീ​​​പ് സിം​​​ഗ് പു​​​രി.

താ​​​ൻ എ​​​പ്സ്റ്റീ​​​നെ ചി​​​ല അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ ക​​​ണ്ടി​​​ട്ടു​​​ണ്ടെ​​​ന്നും എ​​​ന്നാ​​​ൽ അ​​​തെ​​​ല്ലാം ഔ​​​ദ്യോ​​​ഗി​​​ക ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണെ​​​ന്നും ഹ​​​ർ​​​ദീ​​​പ് സിം​​​ഗ് പു​​​രി വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. എ​​​പ്സ്റ്റീ​​​ൻ ഫ​​​യ​​​ലി​​​ൽ പു​​​രി​​​യു​​​ടെ പേ​​​രു​​​ണ്ടെ​​​ന്ന് രാ​​​ഹു​​​ൽ സ​​​ഭ​​​യി​​​ൽ പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തി അ​​​ദ്ദേ​​​ഹം നി​​​ല​​​പാ​​​ട് വി​​​ശ​​​ദീ​​​ക​​​രി​​​ച്ച​​​ത്.

താ​​​ൻ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ പീ​​​സ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ (ഐ​​​പി​​​ഐ) പ്ര​​​തി​​​നി​​​ധി​​​യാ​​​യി​​​രി​​​ക്കെ ത​​​ന്‍റെ ബോ​​​സി​​​നു എ​​​പ്സ്റ്റീ​​​നെ അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും കൃ​​​ത്യ​​​മാ​​​യി പ​​​റ​​​ഞ്ഞാ​​​ൽ മൂ​​​ന്നോ നാ​​​ലോ ത​​​വ​​​ണ മാ​​​ത്ര​​​മാ​​​ണു പ്ര​​​തി​​​നി​​​ധി​​​സം​​​ഘ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​പ്സ്റ്റീ​​​നെ ക​​​ണ്ട​​​തെ​​​ന്നും കേ​​​ന്ദ്ര​​​മ​​​ന്ത്രി അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

എ​​​പ്സ്റ്റീ​​​ന്‍റെ മേ​​​ൽ ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്ന കു​​​റ്റ​​​ങ്ങ​​​ളു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ൾ​​​ക്ക് ഒ​​​രു ബ​​​ന്ധ​​​മി​​​ല്ലെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട ഹ​​​ർ​​​ദീ​​​പ് സിം​​​ഗ് പു​​​രി, എ​​​പ്സ്റ്റീ​​​ന്‍റെ ക്രി​​​മി​​​ന​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​മാ​​​യി ത​​​ന്നെ ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തു​​​ന്ന ഏ​​​തൊ​​​രു അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​വും അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. അ​​​വ​​​രെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം താ​​​ൻ ‘ശ​​​രി​​​യാ​​​യ’ വ്യ​​​ക്തി​​​യ​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞ ഹ​​​ർ​​​ദീ​​​പ് സിം​​​ഗ്, എ​​​പ്സ്റ്റീ​​​ൻ ഫ​​​യ​​​ലി​​​ലെ മെ​​​യി​​​ലു​​​ക​​​ളി​​​ൽ ത​​​ന്നെ ‘ഇ​​​ര​​​ട്ട മു​​​ഖ​​​മു​​​ള്ള​​​വ​​​ൻ’ (ആ​​​ത്മാ​​​ർ​​​ഥ​​​ത​​​യി​​​ല്ലെ​​​ന്ന് അ​​​ർ​​​ഥം വ​​​രു​​​ന്ന പ്ര​​​യോ​​​ഗം) എ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും കേ​​​ന്ദ്ര​​​മ​​​ന്ത്രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത പെ​​​ണ്‍കു​​​ട്ടി​​​യെ വേ​​​ശ്യാ​​​വൃ​​​ത്തി​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ച്ച കു​​​റ്റ​​​മു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​യ്ക്ക് 2008ൽ ​​​ആ​​​ദ്യ​​​മാ​​​യി ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട എ​​​പ്സ്റ്റീ​​​നു​​​മാ​​​യി 2014 മു​​​ത​​​ൽ 2017 വ​​​രെ നി​​​ര​​​വ​​​ധി ത​​​വ​​​ണ ഹ​​​ർ​​​ദീ​​​പ് സിം​​​ഗ് പു​​​രി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് യു​​​എ​​​സ് നീ​​​തി​​​ന്യാ​​​യ വ​​​കു​​​പ്പ് അ​​​ടു​​​ത്തി​​​ടെ പു​​​റ​​​ത്തു​​​വി​​​ട്ട എ​​​പ്സ്റ്റീ​​​ൻ ലൈ​​​ബ്ര​​​റി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

2014 ഡി​​​സം​​​ബ​​​ർ 24ന് ​​​ഹ​​​ർ​​​ദീ​​​പ് പു​​​രി എ​​​ന്നൊ​​​രാ​​​ൾ എ​​​പ്സ്റ്റീ​​​ന് അ​​​യ​​​ച്ചി​​​ട്ടു​​​ള്ള ഒ​​​രു മെ​​​യി​​​ലി​​​ൽ പ​​​രാ​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​​ത് ഇ​​​ങ്ങ​​​നെ​​​യാ​​​ണെ​​​ന്ന് എ​​​പ്സ്റ്റീ​​​ൻ ഫ​​​യ​​​ലി​​​ലെ ഒ​​​രു മെ​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. “പ്രി​​​യ​​​പ്പെ​​​ട്ട ജെ​​​ഫ്, സീ​​​സ​​​ണി​​​ന്‍റെ ആ​​​ശം​​​സ​​​ക​​​ൾ. നി​​​ങ്ങ​​​ളു​​​ടെ അ​​​സാ​​​ധാ​​​ര​​​ണ ദ്വീ​​​പി​​​ൽ​​​നി​​​ന്ന് നി​​​ങ്ങ​​​ൾ തി​​​രി​​​ച്ചെ​​​ത്തു​​​ന്പോ​​​ൾ എ​​​ന്നെ അ​​​റി​​​യി​​​ക്ക​​​ണം. എ​​​നി​​​ക്കൊ​​​രു സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​നാ​​​യി വ​​​രാ​​​ൻ ആ​​​ഗ്ര​​​ഹ​​​മു​​​ണ്ട്, ഇ​​​തി​​​നോ​​​ടൊ​​​പ്പം ഇ​​​ന്ത്യ​​​യി​​​ൽ ഒ​​​രു താ​​​ത്പ​​​ര്യ​​​മു​​​ള​​​വാ​​​ക്കു​​​ന്ന ചി​​​ല പു​​​സ്ത​​​ക​​​ങ്ങ​​​ളും നി​​​ങ്ങ​​​ൾ​​​ക്കു സ​​​മ്മാ​​​നി​​​ക്ക​​​ണം. ഹ​​​ർ​​​ദീ​​​പ്.”

Kerala

മ​ല​യാ​ള ഭാ​ഷാ ബി​ൽ: ക​ർ​ണാ​ട​ക​യു​ടെ ആ​ശ​ങ്ക അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ മ​​​ല​​​യാ​​​ളം നി​​​ർ​​​ബ​​​ന്ധി​​​ത ഒ​​​ന്നാം ഭാ​​​ഷ​​​യാ​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ ക​​​ർ​​​ണാ​​​ട​​​ക സ​​​ർ​​​ക്കാ​​​ർ പ്ര​​​ക​​​ടി​​​പ്പി​​​ച്ച ആ​​​ശ​​​ങ്ക അ​​​ടി​​​സ്ഥാ​​​ന ര​​​ഹി​​​ത​​​മാ​​​ണെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

ക​​​ർ​​​ണാ​​​ട​​​ക മു​​​ഖ്യ​​​മ​​​ന്ത്രി സി​​​ദ്ധ​​​രാ​​​മ​​​യ്യ​​​ക്ക് അ​​​യ​​​ച്ച മ​​​റു​​​പ​​​ടി ക​​​ത്തി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. ഭാ​​​ഷാ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളു​​​ടെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ലം​​​ഘി​​​ക്കു​​​ന്ന യാ​​​തൊ​​​രു വ്യ​​​വ​​​സ്ഥ​​​യും നി​​​യ​​​മ​​​ത്തി​​​ലി​​​ല്ല.

ക​​​ന്ന​​​ഡ മീ​​​ഡി​​​യം സ്കൂ​​​ളു​​​ക​​​ളി​​​ൽ മ​​​ല​​​യാ​​​ളം അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്കു​​​ന്നു എ​​​ന്ന പ​​​രാ​​​തി​​​ക്ക് അ​​​ടി​​​സ്ഥാ​​​ന​​​മി​​​ല്ല. മ​​​ല​​​യാ​​​ളം ഒ​​​ന്നാം ഭാ​​​ഷ​​​യാ​​​ക്കു​​​മെ​​​ന്ന് നി​​​യ​​​മ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും മാ​​​തൃ​​​ഭാ​​​ഷ മ​​​ല​​​യാ​​​ള​​​മ​​​ല്ലാ​​​ത്ത കു​​​ട്ടി​​​ക​​​ൾ​​​ക്ക് ആ ​​​ഭാ​​​ഷ​​​യോ​​​ടൊ​​​പ്പം മ​​​ല​​​യാ​​​ളം പ​​​ഠി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം ന​​​ൽ​​​കും. ദേ​​​ശീ​​​യ പാ​​​ഠ്യ​​​പ​​​ദ്ധ​​​തി പ്ര​​​കാ​​​രം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഇ​​​ഷ്ട​​​മു​​​ള്ള ഭാ​​​ഷ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാം.

ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നോ വി​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ നി​​​ന്നോ എ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്ക് പ​​​ത്താം ക്ലാ​​​സി​​​ലും ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ത​​​ല​​​ത്തി​​​ലും മ​​​ല​​​യാ​​​ളം പ​​​രീ​​​ക്ഷ നി​​​ർ​​​ബ​​​ന്ധ​​​മ​​​ല്ലെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.​​

കേ​​​ര​​​ള​​​വും ക​​​ർ​​​ണാ​​​ട​​​ക​​​വും ത​​​മ്മി​​​ലു​​​ള്ള സാം​​​സ്കാ​​​രി​​​ക ബ​​​ന്ധ​​​വും സ​​​ഹ​​​ക​​​ര​​​ണ ഫെ​​​ഡ​​​റ​​​ലി​​​സ​​​വും ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ച്ചാ​​​ണ് നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ക​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

സി​പി​എം,ബി​ജെ​പി ആ​ക്ഷേ​പം അ​ടി​സ്ഥാ​നര​ഹി​തം: സ​ണ്ണി ജോ​സ​ഫ്

ക​​​ണ്ണൂ​​​ർ: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യി​​​ൽ ആ​​​രോ​​​പ​​​ണവി​​​ധേ​​​യ​​​നാ​​​യ പോ​​​റ്റി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ സി​​​പി​​​എ​​​മ്മും ബി​​​ജെ​​​പി​​​യും ന​​​ട​​​ത്തു​​​ന്ന ആ​​​ക്ഷേ​​​പം അ​​​ടി​​​സ്ഥാ​​​നര​​​ഹി​​​ത​​​മാ​​​ണെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ.

കോ​​​ൺ​​​ഗ്ര​​​സി​​​നെ ആ​​​ക്ഷേ​​​പി​​​ക്കാ​​​നാ​​​യി സി​​​പി​​​എ​​​മ്മും ബി​​​ജെ​​​പി​​​യും ഒ​​​ന്നി​​​ച്ചു പ​​​രി​​​ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും സ​​​ണ്ണി ജോ​​​സ​​​ഫ് ക​​​ണ്ണൂ​​​രി​​​ൽ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. കൊ​​​ള്ള ന​​​ട​​​ത്തി​​​യ​​​വ​​​രെ സം​​​ര​​​ക്ഷി​​​ക്കാ​​​നാ​​​യി ഭ​​​ര​​​ണ​​​സം​​​വി​​​ധാ​​​നത്തെ സി​​​പി​​​എം ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യു​​​ക​​​യാ​​​ണ്.

കോ​​​ണ്‍​ഗ്ര​​​സ് രാ​​​ജ്യ​​​ത്തും സം​​​സ്ഥാ​​​ന​​​ത്തും പ്ര​​​തി​​​പ​​​ക്ഷ​​​ത്താ​​​ണ്. അ​​​തു​​​കൊ​​​ണ്ട് ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ ക​​​ള്ള​​​ന്മാ​​​ര്‍​ക്ക് ഒ​​​ത്താ​​​ശ ചെ​​​യ്യാ​​​ന്‍ സാ​​​ധി​​​ക്കു​​​ക ഭ​​​ര​​​ണ​​​ക​​​ക്ഷി​​​ക്കാ​​​ണ്. ശ​​​ബ​​​രി​​​​മ​​​ലക്കൊ​​​ള്ള​​​യി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യി ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന പ്ര​​​തി​​​ക​​​ള്‍​ക്കെ​​​തി​​​രേ സി​​​പി​​​എം ചെ​​​റി​​​യ ശി​​​ക്ഷ​​​ണന​​​ട​​​പ​​​ടി പോ​​​ലും എ​​​ടു​​​ത്തി​​​ല്ല. പോ​​​റ്റി മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ടു​​​ത്തെ​​​ത്തി​​​യ​​​ത് എ​​​ന്തി​​​നാ​​​ണെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്ക​​​ണം.

വ​ട​ക്കാ​ഞ്ചേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് ജ​യി​ക്കാ​ന്‍ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​നെ പ​ണം ന​ല്‍​കി സി​പി​എം സ്വാ​ധീ​നി​ച്ചു. അ​തി​ന്‍റെ ഫോ​ണ്‍ സ​ന്ദേ​ശം പു​റ​ത്തു​വ​ന്നു. കു​തി​ര​ക്ക​ച്ച​വ​ടം ന​ട​ത്തി തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം മ​റ​ച്ചു​പി​ടി​ക്കാ​നാ​ണ് സി​പി​എം ശ്ര​മി​ക്കു​ന്ന​ത്. മ​റ്റ​ത്തൂ​രി​ലും കാ​ലു​മാ​റ്റ​ത്തി​നു പ്രോ​ത്സാ​ഹ​നം ന​ട​ത്തു​ക​യാ​ണു ചെ​യ്ത​ത്. ഇ​തെ​ല്ലാം സി​പി​എ​മ്മി​ന്‍റെ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ നി​ല​പാ​ടു​ക​ളാ​ണു തെ​ളി​യി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

National

ഉ​സ്മാ​ൻ ഹാ​ദി വ​ധം; ബം​ഗ്ലാ​ദേ​ശ് ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് ഇ​ന്ത്യ

ഷി​ല്ലോം​ഗ്: ബം​ഗ്ലാ​ദേ​ശി​ലെ രാ​ഷ്‌​ട്രീ​യ പ്ര​വ​ർ​ത്ത​ക​ൻ ഉ​സ്മാ​ൻ ഹാ​ദി​യെ വ​ധി​ച്ച സം​ഘം ഇ​ന്ത്യ​യി​ലേ​ക്കു ക​ട​ന്നു​വെ​ന്ന ധാ​ക്ക പോ​ലീ​സി​ന്‍റെ ആ​രോ​പ​ണം നി​ഷേ​ധി​ച്ച് ബി​എ​സ്എ​ഫും മേ​ഘാ​ല​യ പോ​ലീ​സും. യാ​തൊ​രു അ​ടി​സ്ഥാ​ന​വു​മി​ല്ലാ​ത്ത തെ​റ്റി​ദ്ധാ​ര​ണാ ജ​ന​ക​മാ​യ ആ​രോ​പ​ണ​മാ​ണി​തെ​ന്ന് മേ​ഘാ​ലാ​യ ബി​എ​സ്എ​ഫ് ഐ​ജി ഒ.​പി. ഉ​പാ​ധ്യാ​യ പ​റ​ഞ്ഞു.

ബം​ഗ്ല​ദേ​ശി​ന്‍റെ പ്ര​ചാ​ര​ണം വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്ന് മേ​ഘാ​ല​യ പോ​ലീ​സും പ​റ​ഞ്ഞു. ധാ​ക്ക പോ​ലീ​സ് ഇ​ക്കാ​ര്യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ല. ഈ ​പേ​രു​ക​ളി​ലു​ള്ള ആ​രെ​യും ക​ണ്ടെ​ത്തു​ക​യോ അ​റ​സ്റ്റു ചെ​യ്യു​ക​യോ ചെ​യ്തി​ട്ടി​ല്ല. ഇ​ന്ത്യ​യു​മാ​യി ച​ര്‍​ച്ച ന​ട​ത്താ​തെ​യാ​ണ് തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യാ വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ പി​ന്തു​ട​ർ​ന്നി​രു​ന്ന ഉ​സ്മാ​ൻ ഹാ​ദി ബം​ഗ്ലാ​ദേ​ശി​ലെ ഇ​ൻ​ക്വി​ലാ​ബ് മോ​ഞ്ചോ എ​ന്ന സം​ഘ​ട​ന​യു​ടെ നേ​താ​വാ​യി​രു​ന്നു. ഇ​യാ​ളു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന ഫൈ​സ​ല്‍ ക​രീം മ​സൂ​ദ്, ആ​ലം​ഗീ​ര്‍ ഷെ​യ്ഖ് എ​ന്നി​വ​ര്‍ ഇ​ന്ത്യ​യി​ലേ​ക്കു ക​ട​ന്നു​വെ​ന്ന് ധാ​ക്ക മെ​ട്രോ​പോ​ളി​റ്റ​ൻ പോ​ലീ​സ് അ​ഡീ​ഷ​ണ​ൽ ക​മ്മീ​ഷ​ണ​ര്‍ എ​സ്.​എ​ന്‍. ന​സ്രു​ല്‍ ഇ​സ്ലാം ആ​ണ് ആ​രോ​പി​ച്ച​ത്.

അ​തി​ർ​ത്തി​ക​ട​ന്ന് മേ​ഘാ​ല​യ​യി​ൽ എ​ത്തി​യ ഇ​വ​രെ പു​ര്‍​തി എ​ന്ന ഒ​രാ​ൾ സ്വീ​ക​രി​ച്ചു. ഇ​തി​നു​ശേ​ഷം ഒ​രു ടാ​ക്സി​യി​ൽ ഇ​രു​വ​രു​ടേ​യും ടു​റാ സി​റ്റി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ന്നു​മാ​യി​രു​ന്നു ആ​രോ​പ​ണം. മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷേ​ക്ക് ഹ​സീ​ന​യെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ വി​ദ്യാ​ര്‍​ഥി പ്ര​ക്ഷോ​ഭ​ത്തി​ലൂ​ടെ​യാ​ണു ഹാ​ദി പ്ര​ശ​സ്ത​നാ​യ​ത്. ധാ​ക്ക​യി​ല്‍ റി​ക്ഷ​യി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ 12നാ​ണു ഹാ​ദി​ക്ക് വെ​ടി​യേ​റ്റ​ത്. സിം​ഗ​പ്പൂ​രി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണു മ​ര​ണം.

Latest News

Corehub Up