ന്യൂഡൽഹി: രാജ്യത്ത് ആധാർ കാർഡിന്റെ രൂപഘടനയിൽ മാറ്റം വരുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ആധാറിന്റെ രൂപഘടനയിൽ മാറ്റം വരുത്താൻ ആലോചനയില്ലെന്നും കേന്ദ്ര ഇലക്ട്രോണിക് ഐടി മന്ത്രാലയം അറിയിച്ചു. വാർത്താ റിപ്പോർട്ടുകളിലും സോഷ്യൽ മീഡിയ പോസ്റ്റുകളിലുമുള്ള ഇത്തരത്തിലുള്ള പ്രചാരണം ജനങ്ങൾക്കിടയിൽ അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ആധാർ കാർഡിന്റെ രൂപഘടനയിൽ ഈ വർഷം അവസാനത്തോടെ മാറ്റം വന്നേക്കുമെന്നും കാർഡിൽ ഫോട്ടോയും ക്യൂആർ കോഡും മാത്രമാകുമെന്നുമായിരുന്നു പ്രചാരണം. ഐഡന്റിറ്റി മോഷണവും ഡാറ്റാ ലീക്കും തടയാൻ വേണ്ടിയാണ് മാറ്റമെന്നുമായിരുന്നു അവകാശവാദം. എന്നാലിത് പൂർണമായും തള്ളുകയാണ് കേന്ദ്രസർക്കാർ.
Tags : Aadhaar change baseless Union Ministry Electronics and IT