Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Electrocuted

കെ​എ​സ്ഇ​ബി ക​രാ​ർ ജീ​വ​ന​ക്കാ​ര​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു

ആ​ല​പ്പു​ഴ: വൈ​ദ്യു​ത ലൈ​നി​ൽ പ​ണി ന​ട​ത്തു​ന്ന​തി​നി​ടെ കെ​എ​സ്ഇ​ബി ക​രാ​ർ ജീ​വ​ന​ക്കാ​ര​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു. ആ​ല​പ്പു​ഴ നോ​ർ​ത്ത് ആ​ര്യാ​ട് പ​റ​ത്ത​റ​യി​ൽ വി​ജ​യ​കു​മാ​റി​ന്‍റെ മ​ക​ൻ അ​ബി എ​ന്ന വി​ഷ്ണു കു​മാ​ർ (34) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 5.15-ഓ​ടെ ലി​യോ തേ​ർ​ട്ടീ​ൻ​ത്ത് സ്കൂ​ളി​ന് സ​മീ​പ​ത്തെ 11 കെ​വി ലൈ​നി​ൽ പ​ണി ന​ട​ത്തു​മ്പോ​ഴാ​യി​രു​ന്നു ദാ​രു​ണാ​ന്ത്യം. സ​മീ​പ​ത്ത് പു​തു​താ​യി ന​ട​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് വൈ​ദ്യു​തി ന​ൽ​കു​ന്ന​തി​നാ​യി പ​ഴ​യ ഇ​രു​മ്പ് പോ​സ്റ്റ് മാ​റ്റി പു​തി​യ​ത് സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ച്ച ശേ​ഷ​മാ​ണ് പ​ണി ആ​രം​ഭി​ച്ച​തെ​ങ്കി​ലും അ​പ്ര​തീ​ക്ഷി​ത​മാ​യി ലൈ​നി​ലേ​ക്ക് വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഷോ​ക്കേ​റ്റ് ലൈ​നി​ൽ തൂ​ങ്ങി​ക്കി​ട​ന്ന വി​ഷ്ണു​വി​നെ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തു​ന്ന​തി​നു​മു​ൻ​പു​ത​ന്നെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ബെ​ൽ​റ്റി​ട്ട് താ​ഴെ​യി​റ​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ​ത​ന്നെ കെ​എ​സ്ഇ​ബി​യു​ടെ വാ​ഹ​ന​ത്തി​ൽ ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ബ​ന്ധം വി​ച്ഛേ​ദി​ച്ചി​ട്ടും ലൈ​നി​ലേ​ക്ക് എ​ങ്ങ​നെ വൈ​ദ്യു​തി എ​ത്തി​യെ​ന്ന​തി​നെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

 

District News

വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് തൊ​ഴി​ലാ​ളി​ക്കു ദാ​രു​ണാ​ന്ത്യം

അ​ടി​മാ​ലി: ഇ​രു​മ്പു​പാ​ല​ത്ത് വൈ​ദ്യു​തി ലൈ​നി​ന്‍റെ ഫ്യൂ​സ് കു​ത്തു​ന്ന​തി​നി​ട​യി​ൽ ഷോ​ക്കേ​റ്റ് തൊ​ഴി​ലാ​ളി മ​രി​ച്ചു. പ​ടി​ക്ക​പ്പ് ഉ​ന്ന​തി​യി​ലെ രാ​ജ​പ്പ​ൻ - അ​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ര​മേ​ശ് (24) ആ​ണ് മ​രി​ച്ച​ത്.

ട​ച്ച്‌ വെ​ട്ടി​യ​തി​നു ശേ​ഷം ഫ്യൂ​സ് കു​ത്തു​ന്ന​തി​നി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ടം ന​ട​ന്ന​യു​ട​നെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ ര​മേ​ശ​നെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

District News

മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​തി ലൈ​നി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് മ​രി​ച്ചു

കൂ​രാ​ച്ചു​ണ്ട്: മാ​വി​ൽ നി​ന്ന് മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​തി ലൈ​നി​ൽ നി​ന്ന് ഷോ​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു. കൂ​രാ​ച്ചു​ണ്ട് വ​ട്ട​ച്ചി​റ പി​ണ​ക്കാ​ട്ട് ബി​ജോ ജോ​ർ​ജ് (50) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് അ​പ​ക​ടം.

ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലെ മാ​വി​ൽ നി​ന്ന് ഇ​രു​മ്പ് തോ​ട്ടി ഉ​പ​യോ​ഗി​ച്ച് മാ​ങ്ങ പ​റി​ക്കു​മ്പോ​ൾ സ​മീ​പ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന വൈ​ദ്യു​തി ലൈ​നി​ൽ അ​ബ​ദ്ധ​ത്തി​ൽ ത​ട്ടി ഷോ​ക്കേ​റ്റ് താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് സ​മീ​പ​മു​ള്ള ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് പേ​രാ​മ്പ്ര ഇ​എം​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട്. ഭാ​ര്യ: സി​സി (തി​രു​വ​മ്പാ​ടി ചാ​രു​പ്ലാ​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ഇ​വാ​ൻ​സ്, ഇ​വ്‌​ലി​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ബി​ജു, ബീ​ന, സി​സ്റ്റ​ർ ബി​ന്ദു (സെ​ന്‍റ് തോ​മ​സ് കോ​ൺ​വെ​ന്‍റ്, ഇ​റ്റ​ലി).

District News

വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു

കു​ണ്ട​റ : വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് വി​ദ്യാ​ര്‍​ഥി​ക്ക് ദാ​രു​ണാ​ന്ത്യം. ക​ല്ല​ട കൊ​ടു​വി​ള കൊ​ച്ചു​പ്ലാ​മൂ​ട് ആ​ദി​ഭ​വ​നി​ല്‍ ര​തീ​ഷി​ന്‍റെ​യും അ​മൃ​ത​യു​ടെ​യും മ​ക​ന്‍ ആ​ദി​ദേ​വ് (12) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സം​ഭ​വ​സ​മ​യ​ത്ത് ആ​ദി​ദേ​വി​ന്‍റെ സ​ഹോ​ദ​രി ആ​ര്‍​ദ്ര മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. സ​ഹോ​ദ​ര​നെ അ​ന്വേ​ഷി​ച്ചെ​ത്തി​യ ആ​ര്‍​ദ്ര​യാ​ണ് വീ​ടി​നോ​ട് ചേ​ര്‍​ന്ന ഷെ​ഡി​നു​ള്ളി​ല്‍ ത​യ്യ​ല്‍ മെ​ഷീ​നി​ന് സ​മീ​പം ആ​ദി​ദേ​വി​നെ പൊ​ള്ള​ലേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ആ​ര്‍​ദ്ര​യു​ടെ ക​ര​ച്ചി​ല്‍ കേ​ട്ടെ​ത്തി​യ സ​മീ​പ​വാ​സി​ക​ള്‍ ഉ​ട​ന്‍​ത​ന്നെ ആ​ദി​ദേ​വി​നെ കു​ണ്ട​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ആ​യി​ല്ല.

കോ​ണ്‍​ക്രീ​റ്റ് ക​രാ​റു​കാ​ര​നാ​യ പിതാവ് ഷെ​ഡി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ത​ക​രാ​റി​ലാ​യ വൈ​ബ്രേ​റ്റ​ര്‍ മെ​ഷീ​നാ​ണ് അ​പ​ക​ട​കാ​ര​ണ​മാ​യ​തെ​ന്നാ​ണ് നി​ഗ​മ​നം. ത​യ്യ​ല്‍ മെ​ഷീ​ന്‍ മേ​ശ​യ്ക്ക് മു​ക​ളി​ല്‍ വൈ​ദ്യു​തി പ്ല​ഗി​ല്‍ ഘ​ടി​പ്പി​ച്ച് സ്വി​ച്ച് ഓ​ണ്‍ ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു വൈ​ബ്രേ​റ്റ​ര്‍ മെ​ഷീ​ന്‍. ഇ​ത് പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ല്‍ വൈ​ദ്യു​താ​ഘാ​ത​മേ​റ്റെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Kerala

വൈ​ബ്രേ​റ്റ​ർ മെ​ഷീ​നി​ൽ​നി​ന്ന് വൈ​ദ്യു​താ​ഘാ​ത​മേ​റ്റു; വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം

കൊ​ല്ലം: വൈ​ബ്രേ​റ്റ​ർ മെ​ഷീ​നി​ൽ​നി​ന്ന് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം. വ്യാ​ഴാ​ഴ്‌​ച രാ​വി​ലെ പ​ത്തി​ന് കൊ​ല്ല​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ കൊ​ടു​വി​ള കൊ​ച്ചു​പ്ലാ​മൂ​ട് ആ​ദി​ഭ​വ​നി​ൽ ര​തീ​ഷി​ന്‍റെ​യും അ​മൃ​ത​യു​ടെ​യും മ​ക​ൻ ആ​ദി​ദേ​വ് (12) ആ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​സ​മ​യ​ത്ത് ആ​ദി​ദേ​വി​ന്‍റെ സ​ഹോ​ദ​രി ആ​ർ​ദ്ര മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. സ​ഹോ​ദ​ര​നെ അ​ന്വേ​ഷി​ച്ച് എ​ത്തി​യ ആ​ർ​ദ്ര​യാ​ണ് വീ​ടി​നോ​ട് ചേ​ർ​ന്ന ഷെ​ഡി​നു​ള്ളി​ൽ പൊ​ള്ള​ലേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ൽ ആ​ദി​ദേ​വി​നെ ക​ണ്ടെ​ത്തി​യ​ത്.

ആ​ർ​ദ്ര​യു​ടെ ക​ര​ച്ചി​ൽ കേ​ട്ടെ​ത്തി​യ സ​മീ​പ​വാ​സി​ക​ൾ ഉ​ട​ൻ​ത​ന്നെ ആ​ദി​ദേ​വി​നെ കു​ണ്ട​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കോ​ൺ​ക്രീ​റ്റ് ക​രാ​റു​കാ​ര​നാ​ണ് ആ​ദി​ദേ​വി​ന്‍റെ അ​ച്ഛ​ൻ ര​തീ​ഷ്.

Kerala

തടി ലോറിക്ക് മുകളിലിരുന്നയാൾക്ക് വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റു

 കൊല്ലം: തടി ലോറിക്ക് മുകളിലിരുന്നയാൾക്ക് വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റു. പുത്തൂരിലാണ് സംഭവം. ചെങ്ങന്നൂർ സ്വദേശിയായ 60 വയസുള്ള സന്തോഷിനാണ് ഷോക്കേറ്റത്. മരക്കഷണം കൊണ്ട് വൈദ്യുതകമ്പി ഉയർത്തുന്നതിനിടെയാണ് ഷോക്കേറ്റത്.

11 കെവി വരെ കടന്നുപോകുന്ന റോഡാണിത്. സന്തോഷിനെ ലൈൻ ഉയർത്തി നൽകാനായി വാഹനത്തിന് മുകളിൽ നിർത്തിയിരിക്കുകയായിരുന്നു.

മരക്കഷ്ണം ഉപയോഗിച്ച് ലൈൻ ഉയർത്തുന്നതിനിടെ വൈദ്യുത കമ്പി പൊട്ടി വീണിട്ടും ലോറി മുന്നോട്ട് പോയതിന് പിന്നാലെയാണ് അപകടമുണ്ടായത്. ഉടൻതന്നെ നാട്ടുകാർ ചേർന്ന് സന്തോഷിനെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാൽ പ്രാഥമിക ശുശ്രൂഷ നൽകിയതിനുശേഷം കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Kerala

ച​ക്ക പ​റി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​തി ലൈ​നി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു

ക​ണ്ണൂ​ര്‍: ച​ക്ക പ​റി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​തി ലൈ​നി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ത​ല​ശs​രി വാ​ടി​യി​ല്‍ പീ​ടി​ക പു​റേ​രി​യി​ലെ അ​മ​ല്‍ പ്ര​മോ​ദ്(27) ആ​ണ് മ​രി​ച്ച​ത്.

കൂ​ത്തു​പ​റ​മ്പി​ന​ടു​ത്ത് നീ​ര്‍​വേ​ലി എ​ല്‍​പി സ്‌​കൂ​ളി​ന് സ​മീ​പ​മാ​ണ് ദാ​രു​ണ സം​ഭ​വം ഉ​ണ്ടാ​യ​ത്. ഇ​രു​മ്പ് തോ​ട്ടി കൊ​ണ്ട് ച​ക്ക പ​റി​ക്കു​ന്ന​തി​നി​ടെ തോ​ട്ടി തെ​ന്നി വൈ​ദ്യു​ത ലൈ​നി​ല്‍ ത​ട്ടി​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ബം​ഗ​ളൂ​രു​വി​ല്‍ ജോ​ലി ചെ​യ്യു​ന്ന അ​മ​ല്‍ പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​ത്തി​ന് അ​ച്ഛ​ന്‍റെ സ​ഹോ​ദ​രി​യു​ടെ നീ​ര്‍​വേ​ലി​യി​ലെ വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു.

Kerala

പൊ​ട്ടി​വീ​ണ വൈ​ദ്യു​ത ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് വാ​യോ​ധി​ക മ​രി​ച്ചു

ക​ണ്ണൂ​ര്‍: പൊ​ട്ടി​വീ​ണ വൈ​ദ്യു​ത ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് വാ​യോ​ധി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം. കു​ത്തു​പ​റ​മ്പ് മെ​രു​വ​മ്പാ​യി​യി​ൽ ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം.

മൂ​ന്നാം പീ​ടി​ക സ്വ​ദേ​ശി സ​രോ​ജി​നി​യാ​ണ് (64) മ​രി​ച്ച​ത്. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ൽ കാ​ട് വെ​ട്ടു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ​രോ​ജി​നി കാ​ടു​വെ​ട്ടു​ന്ന​തി​നി​ടെ പൊ​ട്ടി​വീ​ണ വൈ​ദ്യു​ത ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഇ​വ​രെ കൂ​ത്തു​പ​റ​മ്പ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. സ​രോ​ജി​നി​യു​ടെ മൃ​ത​ദേ​ഹം കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Latest News

Corehub Up